ഇടുക്കിയെ തമിഴ്നാടിനോടു ചേർക്കാൻ ചില തമിഴ്നാടു കോൺഗ്രസ്സ് പാർലിമെന്റ് മെമ്പർമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നതിനു ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ ശാന്തമായ അവസ്ഥ സൃഷ്ടിച്ചാൽ ചർച്ചയ്ക്കു തയ്യാറാണെന്നു ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ അനവധി അഴിമതി ആരോപണങ്ങൾ നേരിട്ടപ്പോളും പ്രധാനമന്ത്രി സംരക്ഷിച്ച ആഭ്യന്തരമന്ത്രി പി ചിദംബരം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ എപ്രകാരമാണു മനസ്സിലാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങളെല്ലാം നേരത്തേ തന്നെ വ്യക്തമായ കെ.പി.സി.സി. സമരങ്ങൾ എല്ലാം അവസാനിപ്പിക്കുകയും യു.ഡി.എഫിനെക്കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിനെതിരെ പ്രകോപനകരമായ മുദ്രാവാക്യങ്ങളുയർത്തി തമിഴ് വംശജരായ ഇരുന്നൂറോളം പേർ കേരള പോലീസിന്റെ സാന്നിദ്ധ്യത്തിൽ മൂന്നാർ ടൌണിലും കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തിയത്. ഈ സമയമെല്ലാം തമിഴ്നാട്ടിൽ മലയാളികളുടെ കടകൾ കൊള്ളയടിക്കപ്പെടുകയും മലയാളി വിദ്യാർഥികളടക്കമുള്ളവർ മർദ്ദിക്കപ്പെടുകയുമായിരുന്നു.
ആകപ്പാടെ നോക്കുമ്പോൾ കേരളം മൊത്തമായി തമിഴ്നാടിൽ ലയിപ്പിക്കാനും കഴിവുള്ളപക്ഷം കോൺഗ്രസ്സ് തന്നെ മുൻകയ്യെടുത്ത് ചിദംബരത്തെ തന്നെ വിശാല തമിഴ്നാട് മുഖ്യമന്ത്രിയാനും കഴിഞ്ഞാൽ മുല്ലപ്പെരിയാറെന്നല്ല കേരളത്തിന്റെ സകല പ്രശ്നങ്ങളും അതോടെ തീർന്നുകിട്ടും.
No comments:
Post a Comment