Monday, April 16, 2012

നമ്മുടെ കുട്ടികളുടെ അവകാശങ്ങൾ ആരു സംരക്ഷിയ്ക്കും?

നമ്മുടെ ഗ്രാമ പഞ്ചായത്തുകൾ ശിശുക്ഷേമത്തിനു ഊന്നൽ കൊടുക്കുന്നുണ്ടെങ്കിലും ബാലകരേയും വൃദ്ധരേയും ഏതാണ്ട് അവഗണിയ്ക്കുക തന്നെയാണ്. കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലങ്ങൾ ഇല്ല. ഉള്ളതു തന്നെ ചില സ്കൂൾ ഗ്രൌണ്ടുകൾ മാത്രം. കായികമായ ചില വ്യായാമങ്ങളേ അവിടെ നടക്കൂ. എന്നാൽ മാനസികോല്ലാസം നൽകുന്നതും ശാന്തി പകരുന്നതുമായ പാർക്കുകളും മറ്റും ഗ്രാമങ്ങളിൽ ഇല്ലെന്നു തന്നെ പറയാം. കളികൾ പല മാതാപിതാക്കളും പ്രോത്സാഹിപ്പിയ്ക്കുന്നുമില്ല. വിദ്യാഭ്യാസ രംഗം സർക്കാരിനാൽ അങ്ങനെ ക്രമീകരിയ്ക്കപ്പെട്ടുമിരിക്കുന്നു.

ചില കുട്ടികൾ ജീവിതത്തിൽ ഒരു പാർക്കു കാണുന്നതു തന്നെ തന്റെ പത്താം വയസ്സിലോ അതിനു മുകളിലോ ഒക്കെ ആയിരിയ്ക്കും. അവരുടെ ആഹ്ലാദം ഒന്നു കാണേണ്ടതു തന്നെയാണ്.
 
പാർക്കിൽ കളിയ്ക്കുന്ന ഒരു കുട്ടി (വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

നമ്മുടെ പഞ്ചാ‍യത്തിൽ ഒരു പാർക്കില്ല. വളർന്നു വരുന്ന നമ്മുടെ കുട്ടികളേയും അവരുടെ അവഗണിയ്ക്കപ്പെടുന്ന അവകാശങ്ങളേയും പരിഗണിയ്ക്കാതിരിയ്ക്കാനിടവരരുത്. നമുക്കും വേണ്ടേ ഒരു ചിൽഡ്രൻസ് പാർക്കെങ്കിലും?
എഡിറ്റർ

ഇന്നത്തെ ചിത്രം

ആമ്പൽ പൂവേ ..................... നീയറിഞ്ഞോ?


ചിത്രം : ശശി കടുക്കാപ്പിള്ളി

പട്ടിണിയോടും ദാരിദ്യത്തോടും സഹവസിച്ച എഴുപതുകളിലാണോ സമ്പത്തു കുന്നുകൂടിയ ഈ ദശകത്തിലാണോ കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടുന്നത്?


സി.ആർ. പരമേശ്വരൻ


ഈ ചോദ്യത്തിൽ ഒരു കുഴപ്പമുണ്ട്. പട്ടിണിയും ദാരിദ്യവും ഒട്ടും നല്ലതായ കാര്യമല്ല. പണ്ടത്തെ ദാരിദ്യത്തേയും നൈർമല്യത്തേയും ഗ്ലാമറൈസ് ചെയ്യുന്നതിൽ എനിയ്ക്കു യാതൊരു താല്പര്യവുമില്ല. പട്ടിണിയും ദാരിദ്യവും ഇല്ലാത്ത ഒരു അവസ്ഥയിൽ തന്നെയാണ് കൂടുതൽ സ്വാതന്ത്ര്യവും അനുഭവപ്പെടുന്നത്. പട്ടിണിയും ദാരിദ്യവും അനുഭവിയ്ക്കുമ്പോൾ നിങ്ങൾ അമാനവത്കരിയ്ക്കപ്പെടും. മനുഷ്യത്ത്വം തന്നെ നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ ഒരുപാടു സംഘർഷങ്ങൾക്കിരയാകും.  മനുഷ്യൻ സമ്പന്നനാകുന്ന പ്രക്രിയയിൽ നാട്ടിലെ ആളുകൾ ഒരു പാടു നഗരവത്കരിയ്ക്കപ്പെടും, പ്രകൃതിയിൽ നിന്നകലും. അങ്ങനെ നാട്ടിൽ നിന്നു പോകുമ്പോൾ തന്നെ നമ്മുടെ ഒരുപാടു കാര്യങ്ങൾ നഷ്ടപ്പെടുന്നുമുണ്ട്. നഗരവത്കരണ പ്രക്രിയയിൽ തന്നെ പലതും നഷ്ടപ്പെടുന്നുണ്ട്. അപ്പോൾ നമ്മൾ ഒരു കമ്മേഴ്സ്യൽ ഉപഭോഗത്തിലേയ്ക്കു തിരിയുന്നുണ്ട്. പണ്ടു നമ്മൾ എല്ലാവരും കൃഷി ചെയ്തിരുന്നു. ഗ്രാമീണ വ്യവസ്ഥയിൽ ഭയങ്കര കൂട്ടുത്തരവാദിത്തമുണ്ട്. പക്ഷേ ഇപ്പോൾ അത് അഫോർഡ് ചെയ്യാൻ നമുക്കു കഴിയുകയില്ല. അങ്ങനെ നമുക്ക് ഒരുപാടു കൂട്ടായ്മകൾ നഷ്ടപ്പെട്ടു, അയൽപ്പക്ക കൂട്ടായ്മകളും, വീട്ടിനുള്ളിലെ കൂട്ടായ്മകളും, കൂട്ടുകുടുംബവും അടക്കം. മനുഷ്യബന്ധങ്ങളിൽ വല്ലാത്ത ഒരു നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേ പോലെ തന്നെ പ്രകൃതിയിലെ ഒരു ഭാഗവും നമുക്കു നഷ്ടപ്പെടുന്നുണ്ട്. ഉദാഹരണത്തിനു ചാലക്കുടിപ്പുഴ നശിച്ചതു കണ്ടു നിൽക്കാൻ കൂടി കഴിയുകയില്ല. അതേ സമയം നമ്മൾ അനുഭവിച്ചിരുന്ന ഭക്ഷണവും വസ്ത്രവും ഇല്ലാത്ത കൊടും പട്ടിണിയിൽ നിന്നും നമുക്കു മോചനം ലഭിച്ചിട്ടുണ്ട്.  പിന്നെ ഇന്നു ആർക്കും എന്തും ആകാനുള്ള ഒരു ചോയ്സും ഉണ്ട്. രണ്ടു തലമുറകൾക്കു മുമ്പ് യാതൊന്നും ഒരിക്കലും ആകാൻ സ്വപ്നം കാണാനാകാഞ്ഞവരുടെ പിൻ തലമുറക്കാർക്ക് ഒരു മധ്യവർത്തി സമൂഹത്തിലെ അംഗമാകാൻ കഴിയുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരവും  അപ്രകാരം തന്നെ. ചിലരുടെ കൊച്ചുമക്കൾക്ക് ലോകാന്തര പൌരന്മാരും ആകാൻ കഴിയുന്നുണ്ട്. അതുകൊണ്ട് അല്പം ഫിലോസഫിക്കലായി നമ്മുടെ കൂട്ടായ്മകളെല്ലാം തിരിച്ചു പിടിയ്ക്കാൻ നമുക്ക് ആകുമെന്നു പറയാം.

കുന്നപ്പിള്ളിയിലെ സർക്കാർ മൃഗാശുപത്രി ഗ്രാമവികസന പ്രവർത്തനങ്ങളിലേയ്ക്ക്


മേലൂർ ഗ്രാമപഞ്ചായത്തുവക സർക്കാർ മൃഗാശുപത്രി കുന്നപ്പിള്ളിയിലെ വാടക കെട്ടിടത്തിൽ നിന്നും മാറി 18.05.2005 മുതൽ സ്വന്തം കെട്ടിടത്തിലാണു പ്രവർത്തിയ്ക്കുന്നത്. ഈ ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു അറ്റൻഡർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ ജോലി ചെയ്യുന്നു. മൃഗാശുപത്രിയിൽ ലബോറട്ടറി, ഫാർമസി സൌകര്യങ്ങൾ ഉണ്ട്. ഓപ്പറേഷൻ തീയേറ്റർ ഇല്ല. ഡോക്ടർ സുനിൽ കുമാർ പി.എസ്. ആണ് ഇപ്പോൾ വെറ്ററിനറി സർജൻ. ആശുപത്രി ആഫീസിലെ ഫോൺ നമ്പർ  0480 – 2737571 ആണ്. ഡോക്ടറുടെ മൊബൈൽ ഫോൺ നമ്പർ 9446232153ലേയ്ക്കു വിളിയ്ക്കുകയുമാകാം 

കുന്നപ്പിള്ളിയിലെ സർക്കാർ മൃഗാശുപത്രി കെട്ടിടം
2003ലെ കന്നുകാലി സെൻസസ് 2008ലെ കന്നുകാലി സെൻസസ് എന്നിവ താരതമ്യപ്പെടുത്തുമ്പോൾ ആടും മുയലും താറാവും യഥാക്രമം 110.9391, 153.1915, 32.98611 എന്നിങ്ങനെ കൂടിയപ്പോൾ    പശു, എരുമ, പന്നി, നായ്,  കോഴി എന്നിവ യഥാക്രമം -36.3205, -34.4569, -59.7598, -46.8055,  -56.0513 എന്നിങ്ങനെ ശതമാനം എണ്ണത്തിൽ കുറഞ്ഞു.

കന്നുകാലി സെൻസസിന്റെ വിവരങ്ങൾ

ഇങ്ങനെ മൃഗാശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടും ആടൊഴികെയുള്ള കന്നുകാലികളും പ്രധാന പക്ഷിയിനമായ കോഴിയും എണ്ണത്തിൽ കാര്യമായി കുറവു വന്ന സാഹചര്യം ഉണ്ടായി. എന്തായാലും. പശുവളർത്തലിലെങ്കിലും വൻ വർദ്ധന നേടണമെന്ന ലക്ഷ്യത്തോടെ പഞ്ചായത്തും ഡോക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മൃഗാശുപത്രി ജീവനക്കാരും ഒത്തു പ്രവർത്തിയ്ക്കുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. മൃഗാശുപത്രിയിൽ പഞ്ചായത്തും സർക്കാരും ചില പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുമുണ്ട്.


ഡോക്ടർ സുനിൽ കുമാർ മൃഗാശുപത്രിയിൽ


ഡോക്ടറുടെ അഭിപ്രായത്തിൽ ക്ഷീരകർഷകർക്ക് ഏറ്റവും സഹായകരമായ നിലപാടാണു മേലൂർ പഞ്ചായത്ത് സ്വീകരിച്ചു വരുന്നത്. 2011-2012 വർഷത്തേയ്ക്ക് പ്ലാൻ ഇനത്തിൽ 9 ലക്ഷം പഞ്ചായത്ത് മൃഗാശുപത്രിയ്ക്കു വേണ്ടി നീക്കി വച്ചതിൽ 895000 രൂപയും ചെലവഴിയ്ക്കാൻ സാധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പദ്ധതികളിൽ ഏറ്റവും പ്രധാനം ആപ്കോസ് സംഘങ്ങളിൽ ഒരു ലിറ്റർ പാലളക്കുന്നവർക്ക് രണ്ടു രൂപയുടെ കാലിത്തീറ്റ വീതം പരിധിയോ ദാരിദ്ര്യരേഖയോ പരിഗണിയ്ക്കാതെ നൽകുന്ന പദ്ധതിയാണ്. സംഘങ്ങൾ വഴി തന്നെയാണ് കാലിത്തീറ്റ നൽകി വരുന്നത്.
എല്ലാത്തരം പക്ഷി മൃഗാദികൾക്കും ആശുപത്രിയിൽ ചികിത്സ ലഭിയ്ക്കും. പെറ്റുകൾക്കൊഴികെ ഒരു വളർത്തു മൃഗത്തിനും പക്ഷിയ്ക്കും ഫീസില്ല. പെറ്റുകളുടെ ചികിത്സയ്ക്കു ഫീസു നൽകണം. കുത്തിവയ്പ്പിനും മറ്റു സാധാരണ സർവ്വീസുകൾക്കും ഫീസില്ല. പശുക്കളിൽ ജേഴ്സി, ഹോൾസ്റ്റീൻ, വെച്ചൂർ എന്നീ ഇനങ്ങളുടെ ബീജം കുത്തിവയ്ക്കാൻ സൌകര്യമുണ്ട്. വെച്ചൂർ പശുവിന്റെ ബീജം നാടൻ പശുക്കൾക്കു മാത്രമേ നൽകൂ. കുത്തിവയ്ക്കുന്നതിനു സാധാരണമായി മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടു വരണം. ഫാമുകളിൽ ചെന്നു കുത്തിവയ്ക്കാറുമുണ്ട്.  എരുമകളിൽ മുറേ ഇനത്തിലുള്ള ബീജവും ആടുകളിൽ മലബാറി ഇനത്തിന്റെ ബീജവുമാണ് കുത്തിവയ്ക്കുന്നത്.


കുത്തിവയ്ക്കാൻ കൊണ്ടു വന്നിരിയ്ക്കുന്ന പശു
ആശുപത്രിയിൽ നിന്നും സർക്കാർ സപ്ലേയായി എത്തുന്ന  മരുന്നുകൾ സൌജന്യമായി നൽകി വരുന്നു. ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തേയ്ക്ക് വാങ്ങാൻ എഴുതി കൊടുക്കും. പലപ്പോളും സർക്കാർ മരുന്നുകൾക്ക് ഗുണനിലവാരം ഇല്ലെന്ന പരാതി ഉയരാറുണ്ടെന്നു ഒരു ചോദ്യത്തിനു ഉത്തരമായി ഡോക്ടർ പറഞ്ഞു. മരുന്നുകൾ ഫാർമസിയിലാണു സൂക്ഷിയ്ക്കുന്നത്. 


ഫാർമസി

കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം മേലൂർ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് തൃശ്ശൂർ ഏജൻസി വഴി പാതി വില സബ്സിഡിയായി പകുതി വിലയ്ക്കു കാലിത്തീറ്റ നൽകി വരുന്നു. ഇത്തരം സബ്സിഡി 7500 രൂപയിൽ അധികരിയ്ക്കാൻ പാടുള്ളതല്ല. ഇതിനു വേണ്ടി 750000 രൂപ നീക്കി വച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കാണ് ഈ പദ്ധതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ ഇല്ലെങ്കിൽ മേലെയുള്ളവർക്ക് നൽകും. പക്ഷേ ദാരിദ്യരേഖയ്ക്കു കീഴെ ഉള്ളവർക്ക് പ്രതിമാസം 1250/- രൂപ കാലിത്തീറ്റയ്ക്കു നീക്കിവയ്ക്കാൻ ഉണ്ടാകണമെന്നില്ല എന്നിരിയ്ക്കെ വളരെ ദാരിദ്ര്യരേഖയ്ക്കു മേലെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുന്നുണ്ട്. അതിനാൽ ദാരിദ്ര്യ രേഖയ്ക്കു കീഴിലുള്ളവർക്ക് 7500 രൂപയുടെ കാലിത്തീറ്റ പകുതി വിലയ്ക്കല്ലാതെ സൌജന്യമായി നൽകുന്നതായിരുന്നു ഫലപ്രദം. 
ഇതു കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 20 ക്ഷീരകർഷകർക്ക് 25000 രൂപ വീതം സബ്സിഡിയും നൽകി വരുന്നുണ്ട്. ഇവരെ പഞ്ചായത്ത് ഭരണ സമിതിയാണു തെരഞ്ഞെടുക്കുന്നത്. ഒരു വാർഡിൽ നിന്നും ഒരാളെങ്കിലും ഉണ്ടാകുന്നതിനു മുൻഗണന നൽകാറുണ്ടെന്നു പറയുന്നു. ഇതേക്കുറിച്ച് ചില പരാതികളും ഉയർന്നിട്ടുണ്ട്. മൃഗാശുപത്രി ഒരു പൌരാവകാശരേഖയും പുറത്തിറക്കിയിട്ടുണ്ട്.


ആശുപത്രിയുടെ പൌരാവകാശരേഖ

മണ്ണുത്തി വെറ്ററിനറി സർവകലാശാലയുമായി ബന്ധപ്പെട്ട് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ അല്ലാതെ മറ്റു പ്രവർത്തനങ്ങൾ ഒന്നും ഈ മൃഗാശുപത്രിയിൽ ഇല്ല. ചിലപ്പോളെല്ലാം. മൃഗഡോക്ടർമാർക്ക് സർവകലാശാല ചില ക്ലാസ്സുകളും നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ നിന്നും കൊണ്ടു വന്ന അത്യുല്പാദന ശേഷിയുള്ള ചില പശുക്കൾ കൂട്ടമായി മരിയ്ക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനമായിരുന്നു പ്രധാന കാരണമെന്നു കരുതുന്നു. കടുത്ത ചൂടും ഈർപ്പവും മാറിമാറി വരുന്നതാണ് രോഗബാധയുടെ പ്രധാന കാരണം. കോൺക്രീറ്റ് തൊഴുത്തുകളിൽ മുട്ടു പഴുക്കാനുള്ള സാധ്യത കൂടുതലാണ്. മൺ തൊഴുത്തുകളിൽ കാലികൾക്ക് വേദന കുറവായിരിയ്ക്കും. തൊഴുത്തുകളുടെ  വൃത്തിഹീനമായ അവസ്ഥയും ചൂടു കൂടുന്നതു കൊണ്ടുള്ള സ്ട്രെസ്സും അകിടു വീക്കം തുടങ്ങിയ രോഗങ്ങൾക്കു കാലികളെ വേഗം വിധേയമാക്കും.
മൃഗങ്ങളെ വെയിലത്തു കെട്ടരുത്. അവയെ ദിവസം ഒരു നേരം കുളിപ്പിയ്ക്കണം. പട്ടികളെ ആഴ്ചയിൽ ഒരിയ്ക്കലും. ദിവസേന തൊഴുത്ത് അണു വിമുക്തമാക്കണം. അതിനുള്ള അണുനാശിനി ആശുപത്രിയിൽ നിന്നും സൌജന്യമായി ലഭിയ്ക്കും. ചിലർ ഏകദേശം 4500 രൂപ വിലവരുന്ന ജോണീസ് മിൽക്കീ മെഷീൻ തുടങ്ങിയ ചെറു യന്ത്രങ്ങൾ ഉപയോഗിച്ചാണു പശുക്കളെ കറക്കുന്നത്. പാൽ കറന്ന ശേഷം ആസിഡ് വാട്ടർ, ആൽക്കലി വാട്ടർ, ചൂടു വെള്ളം എന്നിവ ഉപയോഗിച്ച് യന്ത്രം ക്ലീൻ ചെയ്യാത്തപക്ഷം മെഷീൻ കറവ തന്നെ ഇൻഫെക്ഷനു കാരണമാകും. ചോളം, തവിട്, പിണ്ണാക്ക്, ഉണക്കമീൻ പൊടി, യൂറിയ, വൈറ്റമിനുകൾ, മിനറലുകൾ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത കാലിത്തീറ്റയും പച്ചപ്പുല്ലും കാലികൾക്കു നൽകണം.
ആശുപത്രി പ്രവർത്തനം കൂടാതെ മറ്റേതാനും പ്രവർത്തനങ്ങളും ഒരു വെറ്ററിനറി സർജന്റെ ദൈനം ദിന കർത്തവ്യങ്ങളിൽ വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ലൈസൻസുകൾ നൽകുന്നതിലെ നടപടിക്രമമാണ്. ഒരു പോൾട്രിഫാമിനു കറന്റു കണക്ഷൻ ലഭിയ്ക്കുന്നതിനു ഒരു വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പിഗ്ഫാം, കാറ്റിൽ ഫാം, കശാപ്പുശാല എന്നിവയ്ക്കെല്ലാം വെറ്ററിനറി സർജന്റെ ലൈസൻസ് ആവശ്യമുണ്ട്. മൂന്നോ അതിലധികമോ പന്നികളെ വളർത്തുന്നത് ഒരു പന്നിവളർത്തൽ കേന്ദ്രമായി പരിഗണിയ്ക്കപ്പെടുന്നതാണ്.
മൃഗങ്ങൾക്കെതിരെ എന്തെങ്കിലും അക്രമം നടക്കുന്നതായി പരാതി കിട്ടിയാൽ അതിന്മേൽ അന്വേഷണം നടത്തി മേൽനടപടി സ്വീകരിയ്ക്കാൻ വെറ്ററിനറി സർജന് അധികാരമുണ്ട്. മൃഗങ്ങലെ ചൊല്ലി ഉണ്ടാകുന്ന വെട്രോ-ലീഗൽ (vetro-legal) കേസ്സുകളിൽ വെറ്ററിനറി സർജന്റെ ഉപദേശം ആവശ്യമാണ്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മലിനീകരണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാനും ആദ്ദേഹത്തിനു അധികാരമുണ്ട്. മൃഗങ്ങൾക്കും പക്ഷികൾക്കും ഹെൽത്ത് സർട്ടിഫിക്കറ്റു നൽകാനും പൂരങ്ങളിൽ പങ്കെടുക്കുന്ന ആനകൾക്കു ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ സ്കീമുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനും  വെറ്ററിനറി സർജൻ തന്നെ വേണം.
നിലവിലുള്ള നിയമപ്രകാരം കശാപ്പുശാലകൾ നടത്തുന്നതിനു അനുമതി നൽകുന്നതിനു മാത്രമല്ല വെറ്ററിനറി സർജന് അധികാരമുള്ളത്. കശാപ്പുശാലയിൽ ഒരു മൃഗത്തെ വെട്ടുന്നതിനു മുമ്പും (anti mortum) വെട്ടിയതിനു ശേഷവും (post mortum) വെറ്ററിനറി സർജൻ പരിശോധന നടത്തി സർട്ടിഫൈ ചെയ്ത മാംസമേ വിൽക്കാവൂ എന്നാണു നിയമം. എന്നാൽ കശാപ്പുമായി ബന്ധപ്പെട്ടു യാതൊരു അപേക്ഷകളും കുന്നപ്പിള്ളി സർക്കാർ മൃഗാശുപത്രിയിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. അങ്ങനെയെങ്കിൽ ഓരോ ആഴ്ചയും മേലൂർ പഞ്ചായത്തിൽ വെട്ടുന്ന ഡസൽ കണക്കിനു മൃഗങ്ങളുടെ ഇറച്ചി എന്തു ധൈര്യത്തിലാണ് ഭക്ഷിയ്ക്കുന്നത്. ഇതെല്ലാം നിരോധിയ്ക്കാനും നിയമാനുസൃതം കശാപ്പു നടത്താൻ വേണ്ട സംവിധാനം ഒരുക്കാനും ഗ്രാമപഞ്ചായത്ത് വേണ്ട നടപടികൾ ഇനിയും സ്വീകരിയ്ക്കാത്തതെന്താണ്?

മേലൂരിൽ അനധികൃത ഇറച്ചി വില്പന – അധികൃതർ നിശബ്ദത പാലിയ്ക്കുന്നു


ആരോഗ്യകരവും രോഗകരമല്ലാത്തതുമായ ഭക്ഷണം കഴിയ്ക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് ഭാരതത്തിൽ എവിടെയുമെന്ന പോലെ കേരളത്തിലും കശാപ്പുശാലകൾ നടത്തുന്നതിനും ഇറച്ചി വിൽക്കുന്നതിനും കർശനമായ നിയമ വ്യവസ്ഥകളുണ്ട്. (ചട്ടങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

പാലമുറിയിലെ ഇറച്ചി കച്ചവടം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)


അതു പ്രകാരം പൊതുവായതോ ലൈസൻസ് നൽകപ്പെട്ടതോ ആയ ഒരു കശാപ്പുശാലയിലല്ലാതെ യാതൊരു മൃഗത്തേയും കൊന്നു പോകരുതെന്നു പഞ്ചായത്ത് സെക്രട്ടറി നോട്ടീസിട്ടും ഉച്ചഭാഷിണി മുഴക്കിയും സകല പഞ്ചായത്തു നിവാസികളേയും അറിയിയ്ക്കണമെന്നുണ്ട്. എന്നാൽ പഞ്ചായത്തിലെങ്ങും അത്തരം അറിയിപ്പുകൾ അടുത്തെങ്ങും നൽകിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. കൂടാതെ പഞ്ചായത്ത് ഒരു പൊതു കശാപ്പുശാല ആരംഭിച്ചിട്ടുമില്ല. മാത്രമല്ല, മറ്റു മൃഗങ്ങളെ കൊല്ലുന്നിടത്ത് പന്നികളെ കൊല്ലാൻ പാടില്ലെന്നുമുണ്ട്. അവയ്ക്കു പ്രത്യേകം കശാപ്പുശാല വേണം. 
 മുരിങ്ങൂരിലെ ഇറച്ചി കച്ചവടം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)


വീടുകളിൽ നിന്നും 90 മീറ്റർ അകലത്തിലും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവകളിൽ നിന്നും 150 മീറ്റർ അകലത്തിലും പബ്ലിക് റോഡിൽ നിന്നും 30 മീറ്റർ അകലത്തിലും മാത്രമേ കശാപ്പുശാലകൾ സ്ഥാപിയ്ക്കാനാകൂ. അവയുടെ വാതിലുകൾ റോ‍ഡിലേയ്ക്കു തുറക്കാനോ മാംസം പൊതു ജനങ്ങൾ കാണാവുന്ന വിദം പ്രദർശിപ്പിയ്ക്കാനോ പാടുള്ളതല്ല. 
 പലചരക്കു കടയിലും ഇറച്ചി വിൽക്കപ്പെടും

കശാപ്പു സമയത്ത് കശാപ്പുകാരനല്ലാത്ത യാതൊരാളേയും കശാപ്പുശാലയിൽ പ്രവേശിപ്പിയ്ക്കാനും പാടുള്ളതല്ല. രാവിലെ 6നും 8 നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ കശാപ്പു നടത്താൻ പാടുള്ളൂ. യഥാവിധി പരിശോധിപ്പിച്ച് രോഗബാധ ഇല്ലാത്തതെന്നു സർട്ടിഫൈ ചെയ്യപ്പെടാത്ത യാതൊരു മൃഗത്തേയും കശാപ്പുശാലയ്ക്കകത്തു കടത്താനും പാടില്ല. സർട്ടിഫിക്കറ്റിനു 48 മണിക്കൂർ മാത്രമേ വിലയുള്ളൂ. പരിശോധിച്ച മൃഗത്തിനു ഒരു മുദ്രയും ഇടേണ്ടതുണ്ട്. 

 സാഞ്ചോ നഗറിലെ ഇറച്ചി കച്ചവടം

പത്തു വയസ്സു തികയാത്ത കാള, പശു, എരുമ, പോത്ത് എന്നിവയെ വെട്ടാൻ പാടില്ല. രോഗം ബാധിച്ചതോ മരിച്ചതോ, മരിച്ചുകൊണ്ടിരിയ്ക്കുന്നതോ ആയ ഈ മൃഗങ്ങളെ അധികാരി പിടിച്ചെടുത്ത് നശിപ്പിയ്ക്കണം. കശാപ്പുശാലയിൽ ആർക്കും ഇറച്ചി വിൽക്കാൻ പാടില്ല. എന്നാൽ എല്ലും തോലുമെല്ലാം അവിടന്നു കൊടുക്കാം. ഇറച്ചി വിൽക്കാൻ യോഗ്യമാണെന്നു വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം. അത്തരം ഇറച്ചി ഇറച്ചിക്കടയിലേയ്ക്ക് ഉടൻ കൊണ്ടുപോകണം. രാവിലെ 6നും 11നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ ഇറച്ചി വിൽക്കാൻ പാടുള്ളൂ. കശാപ്പിനു കൊണ്ടു വരുന്ന മൃഗങ്ങൾ ശുചിത്വമുള്ളവയായിരിയ്ക്കണം. ചീത്തയായ മാസം നശിപ്പിച്ചു കളയണം മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചു കളയരുത്. പഞ്ചായത്ത് നിശ്ചയിയ്ക്കുന്ന സ്ഥലത്തല്ലാതെ ഇറച്ചി വിൽക്കാൻ പാടില്ല, അവ ഈച്ച കടക്കാതെ ഗ്ലാസ്സിട്ടു സംരക്ഷിയ്ക്കണം. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വെറ്ററിനറി സർജൻ തുടങ്ങിയ സർക്കാർ അധികാരപ്പെടുത്തുന്നവർ എന്നിവർ യഥാവിധി പരിശോധന നടത്തി നിയമം പാലിയ്ക്കപ്പെടുന്നുണ്ട് എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. നിയമം ലംഘിയ്ക്കുന്നവർക്ക് 1000 രൂപ പിഴശിക്ഷ ലഭിയ്ക്കും. 

 ഡിവൈൻ ഫാമിനടുത്തുള്ള ഇറച്ചി കച്ചവടം
പക്ഷേ മേലൂർ ഗ്രാമപഞ്ചായത്തിൽ ഈ നിയമം നിരന്തരം ലംഘിയ്ക്കപ്പെടുക്കയാണ്. മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ പറയുന്നത്. പ്രകാരം കശാപ്പുശാല നടത്തുന്നതിനോ ഏതെങ്കിലും മൃഗത്തെ മേലൂർ ഗ്രാമപഞ്ചായത്തിൽ കശാപ്പു നടത്തുന്നതിനോ മാംസം വിൽക്കുന്നതിനോ അദ്ദേഹത്തിന്റെ അനുഭവത്തിൽ ആരും അപേക്ഷിച്ചിട്ടെന്നാണ്. എന്നാൽ മേലൂർ ഗ്രാമ പഞ്ചായത്തിൽ ഡസൻ കണക്കിനു സ്ഥലത്ത് കശാപ്പും മാംസ വിൽപ്പനയും നടക്കുന്നുണ്ട്. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് അതിനു തെളിവ്. പശു, എരുമ, പന്നി, ആട്, മുയൽ, കോഴി, എന്നിങ്ങനെ എത്രയോ ജീവികളെ യാതൊരു പരിശോധനയും കൂടാതെ കൊന്നു പൊതു ജനങ്ങ്ലെ കൊണ്ട് തീറ്റിയ്ക്കുന്ന ഈ സംവിധാനത്തിനു മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുള്ള നിയമങ്ങളും സുപ്രീം കോടതിയുടെ കർശനമായ മാർഗ നിർദ്ദേശങ്ങളും പഞ്ചായത്ത് കർശനമായി നടപ്പാക്കാൻ ബാദ്ധ്യസ്ഥമാണ്. 
 കരുവാപ്പടിയിലെ പോർക്കിറച്ചി കച്ചവടം. ഈച്ചയും കാണാം.
എന്നാൽ കശാപ്പുകാർക്ക് എന്താണു പറയുവാനുള്ളത് എന്നു നോക്കാം. നിയമം പാലിയ്ക്കണമെന്നു അവർക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാൽ 90 മീറ്റർ ആൾ താമസമില്ലാത്ത അത്ര സ്ഥലം വാങ്ങി കശാപ്പുശാല സ്വന്തമായി തുടങ്ങാൻ സാമ്പത്തിക ശേഷി ഉള്ളവരല്ല കശാപ്പു ജോലി ചെയ്യുന്നവർ.  ഇനി അങ്ങനെ വലിയ മുതൽ മുടക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ പോലും അതു ലാഭകരം ആയിരിയ്ക്കണമെന്നില്ല. 
 മുരിങ്ങൂരിലെ പോർക്കിറച്ചി കച്ചവടം

പഞ്ചായത്താകട്ടെ സ്വന്തമായി ഒരു കശാപ്പുശാല തുടങ്ങാനുള്ള യാതൊരു നടപടികളും ഇതു വരെ സ്വീകരിച്ചിട്ടില്ല. എല്ലാ മാർച്ചു മാസത്തിലും സകലരുടേയും ലൈസൻസ് കാലാവധി അവസാനിയ്ക്കും. അപ്പോൾ മിക്ക കശാപ്പുകാരും ലൈസൻസിനായി അപേക്ഷിയ്ക്കുന്നുണ്ട്. എന്നാൽ പഞ്ചായത്ത് ആ അപേക്ഷകളിന്മേൽ അനുകൂലമോ പ്രതികൂലമോ ആയ യാതൊരു നടപടികളും എടുക്കുന്നില്ല. 
 അസ്ഥികളിൽ അവസാന മിനുക്കു പണി

കശാപ്പുശാലകൾ സംബന്ധിച്ച് യാതൊരു മൈക്ക് അനൌൺസ്മെന്റോ നോട്ടീസോ പഞ്ചായത്ത് ഒരു വർഷവും പ്രസിദ്ധീകരിയ്ക്കുന്നുമില്ല. ഇനി പറയൂ നാം ആരെ പഴിയ്ക്കണം?
 തോല് ലോറിയിൽ
എന്തായാലും തമിഴ് നാട്ടിൽ നിന്നും മറ്റും ലോറികളിൽ കൂട്ടിക്കെട്ടി കൊണ്ടു വരുന്ന രോഗാതുരമായ ചാവാലി കാളകളേയും, പോത്തുകളേയും തിന്നു തീർത്തു സ്വയം രോഗികളാകാനുള്ള മലയാളികളുടെ യോഗം ഉടനെയെങ്ങും തീരുമെന്നു തോന്നുന്നില്ല.
 തമിഴ് നാട്ടിൽ നിന്നു വരുന്ന കാലിക്കൂട്ടം

കാറ്റിൽ മരം വീണു പൊട്ടി പോയ കെ.എസ്.ഇ.ബി.യുടെ ഇലക്ടിക് ലൈൻ കമ്പികൾ ശരിയാക്കാൻ ഒരാഴ്ച.


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സമ്പൂർണമായ കഴിവുകേടിനേയും അനാസ്ഥയേയും വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വിമർശിച്ചിട്ട് അധികമായില്ല. അതിനിടെ ഒരു ഇലക്ട്രോണിക് ഡറ്റാബേയ്സ് ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ കെ.എസ്.ഇ.ബി.യ്ക്കു നൽകാനുദ്ദേശിച്ച ഗ്രാന്റ് 1700 കോടി രൂപ കെ.എസ്. ഇ.ബി. നഷ്ടപ്പെടുത്തിയെന്നും ഈയിനത്തിൽ ഇതു വരെ വാങ്ങിക്കഴിഞ്ഞ 200 കോടി തിരിച്ചടയ്ക്കണമെന്നും റിപ്പോർട്ടുകളും കണ്ടു. 
 പൊട്ടിയ കമ്പികൾ കണ്ടു മടുത്തു, റിപ്പയറിംഗ് വേണം
(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)


നിശ്ചിത സമയ പരിധിയ്ക്കകം പരാതി നൽകുന്ന ഒരു ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ചു നൽകിയോ എന്നു അറിയാൻ കൂടിയായിരുന്നു നിർദ്ദിഷ്ട ഡാറ്റാബേസിന്റെ പ്രയോജനം. ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടുന്നത് ഒഴിവാക്കാനായി കെ.എസ്.ഇ.ബി. മനപ്പൂർവം പദ്ധതിയിൽ നിന്നും ഒഴിഞ്ഞു മാറിയതാണെന്നും ആരോപണങ്ങൾ ഉയർന്നു. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട പ്രകാരം പൂർണ്ണമാരി കറന്റ് കട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിയ്ക്കാത്തതിനാൽ സ്വന്തം നിലയ്ക്ക് അപ്രഖ്യാപിത കറന്റ് കട്ടും ലോഡ് ഷേഡ്ഡിംഗും നടത്തുന്നതിനു ഒരു കാരണമായി അറ്റകുറ്റപ്പണികളാണ് കെ.എസ്.ഇ.ബി. കണ്ടിട്ടുള്ളതെന്നു പൊതുജനം പറഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. ഒരു ദിവസം ഒരു ചെറു കാറ്റുണ്ടായപ്പോൾ 18 മണിക്കൂറാണു കെ.എസ്.ഇ.ബി. ചിലയിടങ്ങളിൽ മൊത്തമായി വൈദ്യുതി വിച്ഛേദിച്ചത്. അതിന്റെ പിറ്റേന്നും പിറ്റേതിന്റെ പിറ്റേന്നും അഞ്ചാറു മണിക്കൂറുകൾ വീതം വൈദ്യുതി വിച്ഛേദിയ്ക്കൽ ഉണ്ടായി. ഈ സാഹചയത്തിൽ വേണം മുള്ളൻ പാറ ഭഗവതി ക്ഷേത്രത്തിൽ നിന്നും തെക്കോട്ടു പോകുന്ന ലൈൻ നെറ്റിക്കാടൻ തോമാസിന്റെ പറമ്പിനരുകിൽ ഒരു മരം വീണു രണ്ട് കമ്പികൾ പൊട്ടിപ്പോയ സംഭവം നിശകലനം ചെയ്യാൻ. 

 കെ.എസ്.ഇ.ബി.യുടെ മുട്ടുശാന്തി (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

വിവരം അറിഞ്ഞ കെ.എസ്.ഇ.ബി. ലൈനിന്റെ ഫ്യൂസ് ഊരിയിട്ട് അറ്റകുറ്റപ്പണി ഒരാഴ്ച കഴിഞ്ഞേ നടക്കൂ എന്നു മാത്രം പറഞ്ഞു സ്ഥലം വിട്ടു ആളുകൾ തട്ടി വീഴാതിയിയ്ക്കാനാനെന്നു തോന്നുന്നു, അടുത്ത വീട്ടിൽ നിന്നും ഒരു മരക്കമ്പു വാങ്ങി കമ്പികൾ ഒന്നു ഉയർത്തി ഇട്ടിട്ടുണ്ട്. പൊട്ടിയ കമ്പികൾ പുറപ്പെടുന്ന ലൈനിലെ ജമ്പറുകൾ മാറ്റിയിട്ടാം അതു വരെയുള്ള ആളുകൾക്കെങ്കിലും വൈദ്യുതി ലഭിയ്ക്കുമെന്നു ആവശ്യപ്പെട്ടിട്ടും അതു കേൾക്കാൻ കെ.എസ്.ഇ.ബി. തയ്യാറായില്ലത്രേ! ഇവരോടു പറഞ്ഞിട്ടു കാര്യമില്ല എന്ന മട്ടിൽ സകലവും സഹിയ്ക്കാനാണത്രേ നാട്ടുകാരുടെ പ്ലാൻ.
(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക) 

വൈകി കിട്ടിയ വാർത്ത

ഓരാഴ്ചയ്ക്കു ശേഷമേ ലൈൻ നന്നാക്കൂ എന്നു പറഞ്ഞിരുന്നെങ്കിലും രണ്ട് ദിവസത്തിനകം കെ.എസ്.ഇ.ബി. ലൈൻ നന്നാക്കിയതായി സമീപവാസികൾ അറിയിച്ചിട്ടുണ്ട്.

Sunday, April 15, 2012

തൃശ്ശൂർ ജില്ലാ വാർത്തകൾ








കേരള വാർത്തകൾ






















ദേശീയം







allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette