Showing posts with label ചോദ്യമാണുത്തരം. Show all posts
Showing posts with label ചോദ്യമാണുത്തരം. Show all posts

Monday, April 23, 2012

കെ. വേണുവിന്റെ ലാലൂർ സമരം വിജയമോ പരാജയമോ?


സി.ആർ. പരമേശ്വരൻ
കെ.വേണു ഒരു എക്സിസ്റ്റൻഷ്യൽ തെരഞ്ഞെടുപ്പു നടത്തി എന്ന നിലയിൽ ലാലൂർ സമരം അദ്ദേഹത്തിന്റെ ഒരു വിജയമാണ്. ഈ സമരത്തിലൂടെ കുറച്ച് ആളുകൾ കൂടി മലിനീകരണം എന്ന പ്രശ്നം ജനശ്രദ്ധയിൽ കൊണ്ടു വന്നു എന്നതൊരു കാര്യമാ‍ണ്. സൂക്ഷ്മദൃക്കുക്കളായ ആളുകൾക്ക് കക്ഷി രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ഒഴിവാക്കാനാകില്ല. പിന്നൊന്നുള്ളത് ജനങ്ങൾ പ്രശ്നം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. ലാലൂർക്കാർ സമരമുഖത്ത് ഉണ്ടായിരുന്നില്ല. ഇല്ലാതിരുന്നതിനു കാരണം അവർ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് ജീവന്മരണ പ്രശ്നമായിട്ടു പോലും ഒരു കക്ഷി രാഷ്ട്രീയത്തിനു അതീതമാ‍യ ഒരു നിലപാടെടുത്തില്ല. അത് കേരളത്തിന്റെ ഒരു വലിയ ദുരന്തം കാട്ടുന്ന ചിത്രമാണ്. ആ ഒരു പാഠം ഒന്നുകൂടി മനസ്സിലാക്കി തരുന്നതിനും ജനങ്ങൾക്ക് സ്വയം സംഘടിയ്ക്കാൻ കക്ഷിരാഷ്ട്രീയക്കാരുടെ അനുവാദം വേണം എന്നു മനസ്സിലാക്കുന്നതിനും ലാലൂർ സമരം നിമിത്തമായി. ഈ സമരത്തിനു ജനമനസ്സ് പിടിച്ചെടുക്കാൻ സാധിച്ചില്ല എന്ന പരാജയവുമുണ്ട്. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്നും അന്വേഷിയ്ക്കേണ്ടതുണ്ട്.

Monday, April 16, 2012

പട്ടിണിയോടും ദാരിദ്യത്തോടും സഹവസിച്ച എഴുപതുകളിലാണോ സമ്പത്തു കുന്നുകൂടിയ ഈ ദശകത്തിലാണോ കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടുന്നത്?


സി.ആർ. പരമേശ്വരൻ


ഈ ചോദ്യത്തിൽ ഒരു കുഴപ്പമുണ്ട്. പട്ടിണിയും ദാരിദ്യവും ഒട്ടും നല്ലതായ കാര്യമല്ല. പണ്ടത്തെ ദാരിദ്യത്തേയും നൈർമല്യത്തേയും ഗ്ലാമറൈസ് ചെയ്യുന്നതിൽ എനിയ്ക്കു യാതൊരു താല്പര്യവുമില്ല. പട്ടിണിയും ദാരിദ്യവും ഇല്ലാത്ത ഒരു അവസ്ഥയിൽ തന്നെയാണ് കൂടുതൽ സ്വാതന്ത്ര്യവും അനുഭവപ്പെടുന്നത്. പട്ടിണിയും ദാരിദ്യവും അനുഭവിയ്ക്കുമ്പോൾ നിങ്ങൾ അമാനവത്കരിയ്ക്കപ്പെടും. മനുഷ്യത്ത്വം തന്നെ നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ ഒരുപാടു സംഘർഷങ്ങൾക്കിരയാകും.  മനുഷ്യൻ സമ്പന്നനാകുന്ന പ്രക്രിയയിൽ നാട്ടിലെ ആളുകൾ ഒരു പാടു നഗരവത്കരിയ്ക്കപ്പെടും, പ്രകൃതിയിൽ നിന്നകലും. അങ്ങനെ നാട്ടിൽ നിന്നു പോകുമ്പോൾ തന്നെ നമ്മുടെ ഒരുപാടു കാര്യങ്ങൾ നഷ്ടപ്പെടുന്നുമുണ്ട്. നഗരവത്കരണ പ്രക്രിയയിൽ തന്നെ പലതും നഷ്ടപ്പെടുന്നുണ്ട്. അപ്പോൾ നമ്മൾ ഒരു കമ്മേഴ്സ്യൽ ഉപഭോഗത്തിലേയ്ക്കു തിരിയുന്നുണ്ട്. പണ്ടു നമ്മൾ എല്ലാവരും കൃഷി ചെയ്തിരുന്നു. ഗ്രാമീണ വ്യവസ്ഥയിൽ ഭയങ്കര കൂട്ടുത്തരവാദിത്തമുണ്ട്. പക്ഷേ ഇപ്പോൾ അത് അഫോർഡ് ചെയ്യാൻ നമുക്കു കഴിയുകയില്ല. അങ്ങനെ നമുക്ക് ഒരുപാടു കൂട്ടായ്മകൾ നഷ്ടപ്പെട്ടു, അയൽപ്പക്ക കൂട്ടായ്മകളും, വീട്ടിനുള്ളിലെ കൂട്ടായ്മകളും, കൂട്ടുകുടുംബവും അടക്കം. മനുഷ്യബന്ധങ്ങളിൽ വല്ലാത്ത ഒരു നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേ പോലെ തന്നെ പ്രകൃതിയിലെ ഒരു ഭാഗവും നമുക്കു നഷ്ടപ്പെടുന്നുണ്ട്. ഉദാഹരണത്തിനു ചാലക്കുടിപ്പുഴ നശിച്ചതു കണ്ടു നിൽക്കാൻ കൂടി കഴിയുകയില്ല. അതേ സമയം നമ്മൾ അനുഭവിച്ചിരുന്ന ഭക്ഷണവും വസ്ത്രവും ഇല്ലാത്ത കൊടും പട്ടിണിയിൽ നിന്നും നമുക്കു മോചനം ലഭിച്ചിട്ടുണ്ട്.  പിന്നെ ഇന്നു ആർക്കും എന്തും ആകാനുള്ള ഒരു ചോയ്സും ഉണ്ട്. രണ്ടു തലമുറകൾക്കു മുമ്പ് യാതൊന്നും ഒരിക്കലും ആകാൻ സ്വപ്നം കാണാനാകാഞ്ഞവരുടെ പിൻ തലമുറക്കാർക്ക് ഒരു മധ്യവർത്തി സമൂഹത്തിലെ അംഗമാകാൻ കഴിയുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരവും  അപ്രകാരം തന്നെ. ചിലരുടെ കൊച്ചുമക്കൾക്ക് ലോകാന്തര പൌരന്മാരും ആകാൻ കഴിയുന്നുണ്ട്. അതുകൊണ്ട് അല്പം ഫിലോസഫിക്കലായി നമ്മുടെ കൂട്ടായ്മകളെല്ലാം തിരിച്ചു പിടിയ്ക്കാൻ നമുക്ക് ആകുമെന്നു പറയാം.

Tuesday, April 10, 2012

ആരും ഏതു നിമിഷവും കുറ്റവാളി ആക്കപ്പെടാവുന്ന ഒരു ഹിച്ച്കോക്കിയൻ അവസ്ഥയിലൂടെയാണ് ഭാരതം കടന്നു പോയിക്കൊണ്ടിരിയ്ക്കുന്നത് എന്ന വാദത്തെ എങ്ങനെ കാണുന്നു?

സി.ആർ.പരമേശ്വരൻ


ഇതിനു രണ്ടു വശങ്ങൾ ഉണ്ട്. തീർച്ചയായിട്ടും അന്താരാഷ്ട്ര മതസംഘടനകളോ ദേശീയമായ തീവ്ര നിലപാട് ഉള്ളവരോ ആയ ഒരു പാട് തീവ്രവാദികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. തീവ്രവാദികൾ ഉണ്ടായ സാഹചര്യം വർഗപരമോ സാമൂഹ്യ യാഥാർഥ്യങ്ങളോടുള്ള റിയാക്ഷന്റെ ഫലമോ മതവാദപരമോ ലോകം മുഴുവൻ ഒന്നിപ്പിയ്ക്കുകയോ ഭിന്നിപ്പിയ്ക്കുകയോ ഒക്കെ ആയിരിയ്ക്കാം. ഇതൊക്കെ തന്നെ നമുക്കു പൂർണ്ണമായും പിന്തുണയ്ക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അതൊന്നും അക്രമങ്ങൾക്ക് ഒരു ന്യായീകരണമായി പറയാനാകില്ല. അക്രമങ്ങൾ വൈകാരികവും സാമ്പത്തികവുമായ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ ഒരു സർക്കാർ എന്തു ചെയ്യും? ഒരു ദൂഷിതവലയത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളേയും അക്രമങ്ങളേയും നിയന്ത്രിയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിൽ തീർച്ചയായിട്ടും ഒരുപാടു നിരപരാധികൾ പെടുന്നുണ്ട്. 

തീവ്രവാദം ഒരു ആഗോള പ്രശ്നമാണ്. അതിനെ നിയന്ത്രിയ്ക്കേണ്ടതു തന്നെയാണ്. അതിനായി പക്ഷേ അതി കിരാതന നിയമങ്ങൾ ഉണ്ടാകരുത്. തീവ്രവാദത്തെ നേരിടുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ നമുക്കുണ്ട്, പക്ഷേ അതൊക്കെ സ്വയം ന്യായയുക്തമായി പ്രവർത്തിയ്ക്കുന്നു എന്നും ഉറപ്പാക്കേണ്ടതുമുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായ മനുഷ്യാവകാശ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. എങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് നിരപരാധികൾക്ക് എതിരെയുള്ള മുഴുവൻ അക്രമങ്ങളും നമുക്ക് തടയാൻ പറ്റുകയില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പക്ഷേ നിരപരാധികളെ ക്രൂശിയ്ക്കാൻ ഇടവന്നാൽ നമ്മുടെ പരിധിയിൽ നിന്നുകൊണ്ട് നാം അതിനെ എതിർക്കേണ്ടതുമുണ്ട്.

Monday, April 2, 2012

സാംസ്കാരിക രംഗത്തെ വൻ സംഭവങ്ങൾ എല്ലാം സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ സഹായത്താലാണ് സംഘടിപ്പിയ്ക്കപ്പെടുന്നത്. ഇത് ആശാസ്യമാണോ? ഇതിനു ബദലുണ്ടോ?

സി. ആർ. പരമേശ്വരൻ


സാംസ്കാരിക രംഗത്തെ വൻ സംഭവങ്ങൾ സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ സഹായത്താൽ സംഘടിപ്പിയ്ക്കപ്പെടുന്നത് ആശാസ്യമല്ല. പണ്ടൊക്കെ സാംസ്കാരിക സംഭവങ്ങൾ സംഘടിപ്പിച്ചിരുന്നത് ക്ലബ്ബുകളും ചെറു സംഘടനകളും കയ്യെഴുത്തു മാസികകളും മറ്റുമായിരുന്നു. അത്തരം സംവിധാനങ്ങളെ എനിയ്ക്കു വളരെ കടപ്പാടോടേയേ ഓർക്കാൻ കഴിയൂ. ഒരു ജാതിമതേതര കൾച്ചർ അന്നു കാലത്ത് എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു, എല്ലാ ജാതിയിൽ പെട്ട ആളുകളും ഒരുമിച്ച് കളിയ്ക്കുകയും നാടകം സംഘടിപ്പിയ്ക്കുകയും സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വന്നിരുന്നു. അതിന്റെ സംഘാടകർ എല്ലാം തന്നെ സമൂഹത്തിൽ തന്നെ നിന്നുള്ളവരായിരുന്നു, ആരും പുറമേ നിന്നു വന്നവരായി ഉണ്ടായിരുന്നില്ല. അതെല്ലാം വളരെ സ്വാഭാവികമായിരുന്നു. അത്തരം ഒരു സംവിധാനം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളൊന്നും ഇന്നുള്ളതു പോലെ അറിയപ്പെടുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, കെ.പി.ഏ.സി, തുടങ്ങിയവ പോലും ജനതയിൽ നിന്നും ഉണ്ടാവുകയായിരുന്നു.


മറ്റു വിധത്തിൽ  സാംസ്കാരിക സംഭവങ്ങൾ സംഘടിപ്പിയ്ക്കപ്പെടുമ്പോൾ ഒന്നാമതായി അവ പ്രൊഫഷണൽ ആകുന്നു. ഇൻവെസ്റ്റ്മെന്റിനു സാധ്യത ഇല്ലാത്തവരൊക്കെ തത്ഫലമായി പുറം തള്ളപ്പെടുന്നു. പിന്നെത്തെ പ്രശ്നം സ്വാതന്ത്ര്യത്തിന്റേതാണ്. സാംസ്കാരിക രംഗത്തുള്ളവർ  ഏറ്റവും സ്വതന്ത്രരായി പ്രവർത്തിയ്ക്കേണ്ടവരാണ്. നാടിനു വേണ്ടി പ്രവർത്തിയ്ക്കുന്ന സ്വതന്ത്രനായ റിബലായിരിയ്ക്കണം ഒരു മാതൃകാ സാംസ്കാരിക പ്രവർത്തകൻ.  സർക്കാരിനെ നയിക്കുന്നത് രാഷ്ട്രീയ കക്ഷികളും കക്ഷി രാഷ്ട്രീയവുമാണ്. ഇത്തരം രാഷ്ട്രീയ കക്ഷികളെ പിന്തുണയ്ക്കുന്നവർക്ക് സർക്കാർ സംഘടിപ്പിയ്ക്കുന്ന പരിപാടികളിൽ കൂടുതൽ അവസരങ്ങൾ ലഭിയ്ക്കും. റിബലായി നടക്കുന്നവർ അവഗണിയ്ക്കപ്പെടുകയും ചെയ്യും. മാധ്യമങ്ങളിലും സമാനമായ പ്രശ്നമുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷം ഒരു വിധത്തിലും ആശാസ്യമല്ല. 


ജനകീയ ഇച്ഛ നഷ്ടപ്പെട്ട് മുകളിൽ നിന്നും അധികാരികളിൽ നിന്നും മറ്റും വരുന്ന ഇച്ഛ നടപ്പാക്കാൻ സാംസ്കാരിക രംഗം അങ്ങനെ നിർബന്ധിതമാകുന്നു. അപ്പോൾ സാംസ്കാരിക രംഗത്തെ നല്ല മുളകൾ പലതും തമസ്കരിയ്ക്കപ്പെടുന്നു. ജനകീയ ഇച്ഛ നടപ്പാക്കാൻ ജനങ്ങൾ ഒത്തുചേരുന്നത് തടയുന്ന പല കാര്യങ്ങളും ഇന്നു സമൂഹത്തിലുണ്ട്. നഗരവത്കരണം തന്നെ ഒരു ഗ്രാമം മൊത്തം ഒത്തു കൂടാൻ മുമ്പുണ്ടായിരുന്ന സൌകര്യം ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങൾ കൂടിച്ചേരാനുള്ള അവസരങ്ങൾ കുറഞ്ഞ ശൂന്യതയിലേയ്ക്കാണ് മുകളിൽ നിന്നു വരുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്നത്. അതിനാൽ ബോധപൂർവ്വം തന്നെ നാം നമ്മുടെ പഴയ ലൈബ്രറികളും സാംസ്കാരിക കേന്ദ്രങ്ങളും പുനരുദ്ധരിയ്ക്കണം. അങ്ങനെ കൂടുതൽ വേരുള്ള ജനകീയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അടിത്തറയിടാം. 


നിലവിലുള്ള സർക്കാർ നയങ്ങൾക്ക് എതിരെയായിരിയ്ക്കാം, ജനകീയ സാംസ്കാരിക പ്രവർത്തനം ലക്ഷ്യം വയ്ക്കുന്നത് . സർക്കാർ സംവിധാനങ്ങൾ അതിനെ അംഗീകരിയ്ക്കുകയില്ല. അതിനാൽ അത്തരം പ്രവർത്തനങ്ങൾ സർക്കാർ, മാധ്യമ നിയന്ത്രിത സാംസ്കാരിക പരിപാടികളുടെ ഭാഗമായി വരുകയേ ഇല്ല. താഴേത്തട്ടിൽ നിന്നുമാണ് ഇങ്ങനെയുള്ള ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടത്. എഴുപതുകളിലെ തെരുവു നാടകങ്ങളുടെ അന്ത്യത്തോടൂ കൂടി ജാതിമതേതര സാംസ്കാരിക പരിപാടികൾ ജാതിമതസംഘടനകൾ ഹൈജാക്കു ചെയ്യുകയുണ്ടായി. അത് ജനകീയ പ്രതിരോധ ശ്രമങ്ങളെ ദുർബ്ബലപ്പെടുത്തി.


ജാതിമതാതീതമായ ലൈബ്രറികളും ക്ലബ്ബുകളും പുനർജ്ജീവിപ്പിച്ച് ജനകീയ സാംസ്കാരിക കൂട്ടായ്മ ഉണ്ടാക്കുകയാണ് സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ നിയന്ത്രണത്തിൽ സംഘടിപ്പിയ്ക്കപ്പെടുന്ന സാംസ്കാരിക സംഭവങ്ങൾക്കുള്ള ജനകീയ ബദൽ.

Monday, March 26, 2012

ജനസംഖ്യാ വളർച്ചയും നഗരവത്കരണവും ഗ്രാമങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. ഗ്രാമങ്ങൾക്ക് എങ്ങനെ സ്വയം രക്ഷിയ്ക്കാനാകും?

സി.അർ. പരമേശ്വരൻ


ഏറ്റവും പുതിയ സെൻസസ് പ്രകാരം കേരളം ഭൂരിഭാഗവും നഗരങ്ങൾ ആയിക്കഴിഞ്ഞു. അത് കഴിഞ്ഞ ഇരുപതു കൊല്ലങ്ങൾ കൊണ്ട് വന്ന മാറ്റം ആണ്. നാം ബോധപൂർവം വിചാരിച്ചാലും മാറ്റാൻ പറ്റുന്ന ഒന്നല്ല അർബനൈസേഷൻ. ഗ്രാമത്തിലുള്ള ആളുകൾ തന്നെ ബോധപൂർവം നഗരവാസികളാകാൻ ഇച്ഛിയ്ക്കുന്നുമുണ്ട്. അർബനൈസേഷൻ വെറുമൊരു പ്രക്രിയയല്ല അതൊരു മനോഭാവം കൂടിയാണ്. എങ്കിലും അതിന്റെ വഴികളിൽ പലതും ആത്മഹത്യാപരം ആകുന്നുണ്ട്. മെച്ചങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യ രംഗത്തെ വളർച്ചയും, ആയുർദൈർഘ്യവും എല്ലാം നഗരവത്കരണത്തിന്റെ കൂടി നന്മയാണ്. അതുകൊണ്ട് നഗരവത്കരണം മൊത്തമായി നിഷേധിയ്ക്കപ്പെടേണ്ട ഒന്നല്ല.

നമുക്ക് എന്തു നഷ്ടപ്പെടണം എന്തു നഷ്ടപ്പെടാൻ പാടില്ല എന്നു നാം നിശ്ചയിക്കേണ്ടതുണ്ട്. പലപ്പോളും രണ്ടോ മൂന്നോ ആളുകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഒരു നാടിന്റെ ജലസമ്പത്തായ പാടങ്ങൾ നികത്തുക തുടങ്ങിയ അതിക്രമങ്ങൾ അതാതിടത്തെ നാട്ടുകാർക്കോ അയൽക്കൂട്ടങ്ങൾക്കോ തടയാൻ പറ്റും. പണ്ടതു നിശ്ചയമായും തടയാൻ പറ്റിയിരുന്നു, പക്ഷേ ഇന്നങ്ങനെ ചെയ്യാൻ കഴിഞ്ഞെന്നു വരികയുമില്ല.  പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികൾ ജനങ്ങളോട് അക്കൌണ്ടബിൾ ആയിരിയ്ക്കണം. ഇത്തരം കാര്യങ്ങൾ നമുക്കു ചെയ്യാൻ പറ്റണം.

സർക്കാർ ഇത്തരം കാര്യങ്ങളിൽ ചെയ്യുന്നത് പ്രാവർത്തികം ആകുന്നുണ്ടെങ്കിൽ അതിനെ നിഷേധിയ്ക്കേണ്ട കാര്യമില്ല. പഴയ ക്ലബ് സംസ്കാരം പുനരുജ്ജീവിപ്പിച്ചാൽ തന്നെ കുറെയൊക്കെ ചെയ്യാൻ കഴിയും. ഗ്രാമ സഭകൾ ശക്തിപ്പെടുത്തിക്കൊണ്ട് അനാശാസ്യപരമായ പ്രവണതകൾ തടയാൻ കഴിയും. എന്നാൽ അർബനൈസേഷന്റെ ഫലമായി തന്നെ നമ്മുടെ അയൽക്കാർ, അയൽക്കൂട്ടം, അടുത്ത ബന്ധങ്ങൾ തുടങ്ങിയ സങ്കല്പങ്ങൾ തന്നെ അപ്രത്യക്ഷമാകുകയാണ്. അതൊന്നും പോകാനനുവദിയ്ക്കരുത്. അനൌപചാരികമായ ഗ്രാമസഭകൾ തന്നെ കൂടി ഭരണം നടത്തുന്ന ജനപ്രതിനിധികളെ വിലയിരുത്തണം. അങ്ങനെ അനാശാസ്യമായ അർബനൈസേഷനെ നിയന്ത്രിയ്ക്കണം.

Sunday, February 26, 2012

അരാഷ്ട്രീയ ജനകീയ മുന്നേറ്റങ്ങളും കക്ഷിരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ഒരു സംഘർഷം നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ അദ്യ പരിണത ഫലങ്ങൾ എന്തെല്ലാമായിരിക്കും? – സി.ആർ.പരമേശ്വരൻ


ജനങ്ങളെ സംബന്ധിച്ച് ഇതെല്ലാം രാഷ്ട്രീയമാണ്. അരാഷ്ട്രീയം എന്നു പറയുന്നതു തന്നെ ഒരു മിസ്ന്യൂമർ ആണ്. ഈയടുത്ത കാലത്തായി പറയുന്നവരിലും കേൾക്കുന്നവരിലും ഒരു സങ്കുചിതത്വം വന്നതിനു ശേഷമാണ് അരാഷ്ട്രീയം എന്ന പദപ്രയോഗം വന്നത്. അപൂർണ്ണമായ കക്ഷിരാഷ്ട്രീയമോ സ്വന്തം ജോലി ശരിയ്ക്കു ചെയ്യാത്ത രാഷ്ട്രീയക്കാരുടെ പ്രവൃത്തിയോ ആണ് ശരിയ്ക്ക് അരാഷ്ട്രീയം. ജനങ്ങളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങൾ എല്ലാം തന്നെ രാഷ്ട്രീയമാണ്. അരാഷ്ട്രീയ ജനകീയ മുന്നേറ്റങ്ങൾ എന്നതിനേക്കാൾ ബദൽ പ്രസ്ഥാനങ്ങൾ എന്നതാണ് കുറച്ചുകൂടി നല്ല വാക്ക്.  

വളരെ വിപ്ലവകരമായ ഒരു ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ തീർക്കുന്നതിനു പാർലമെന്ററി തലം മുതൽ പഞ്ചായത്ത് തലം വരെ റെപ്രസെന്റേഷനു ഒരു കുറവുമില്ല. നമ്മെ പ്രതിനിധീകരിയ്ക്കാൻ വാർഡ് മെമ്പറും, ബ്ലോക്ക് മെമ്പറും, ജില്ലാ പഞ്ചായത്ത് മെമ്പറും എം.എൽ.ഏ.യും എം.പി.യുമെല്ലാമുണ്ട്.  നമ്മുടെ മനുഷ്യാവകാശപരവും പാരിസ്തിതികവും മറ്റുമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും പ്രശ്നങ്ങൾ വരാതെ നോക്കുകയും വന്നാൽ അവ സോൾവ് ചെയ്യുകയും ചെയ്യുക അവരുടെ ചുമതലയാണ്. ഇനി ഏതെങ്കിലും കാരണവശാൽ അവർക്കു തനിയേ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിക്കേണ്ട നേതാക്കളാണവർ. ജനങ്ങൾ സംഘടിച്ചാൽ ആർക്കും ഒരു അനീതിയും നടത്താൻ പറ്റുകയില്ല. 

പക്ഷേ ആഗോള മുതലാളിത്ത താല്പര്യങ്ങൾ മുതൽ ലോക്കൽ വെസ്റ്റഡ് ഇന്ററസ്റ്റ് വരെ കക്ഷിരാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നു. ജനതാല്പര്യങ്ങളെ അപേക്ഷിച്ച് ആഗോളവും മറ്റുമായ നിക്ഷിപ്ത താല്പര്യങ്ങൾക്ക് മുൻഗണന കിട്ടുകയും ജനപ്രതികളുടെ താല്പര്യം അവരെ രക്ഷിയ്ക്കുക എന്നതായി മാറുകയും ചെയ്തിരിക്കുന്നു. അങ്ങനെ സ്വന്തം താല്പര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏറ്റവും അടിസ്ഥാനപരമായ കുടിവെള്ളം, മാലിന്യം, ഫാക്ടറികളുടെ സാമീപ്യം റോഡ് തുടങ്ങിയ ആവശ്യങ്ങൾ നേടുന്നതിനു ജനങ്ങൾ തന്നെ ഇറങ്ങി പുറപ്പെടേണ്ടി വരുന്നു. ഭരണഘടന പ്രകാരം ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടവർ തെറ്റായ മുൻഗണനകൾ: വച്ചു പുലർത്തുന്നതു മൂലമോ ജനതാല്പര്യങ്ങളെ വഞ്ചിക്കുമ്പോളോ ആണ് ബദലായി ജനം തന്നെ ഇറങ്ങി പുറപ്പെടേണ്ടി വരുന്നത്.

ഭരണഘടനകളുടെ സ്വഭാവം അവ അപൂർണ്ണമാണെന്നതാണ്. നിക്ഷിപ്ത താല്പര്യക്കാർക്ക് തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനങ്ങൾ ജനങ്ങളിൽ നിന്നു വിലയ്ക്കു വാങ്ങാനാകുകയില്ല. പക്ഷേ മറ്റു പലവിധത്തിലും അതു വാങ്ങാൻ കിട്ടുകയും ചെയ്യും. പാർട്ടിയിൽ നിന്നോ മറ്റോ കാൻഡിഡേച്ചർ വില കൊടുത്തു വാങ്ങാനാകും. അതുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെടൂന്ന കോടീശ്വരന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നത്.  നേതാക്കളുടെ ജനസ്വാധീനം എന്നതിനു പകരം മണി പവർ മാനദണ്ഡമാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ തന്നെയും വിലയ്ക്കു വാങ്ങാനാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ വരുമ്പോളാണ് രാഷ്ട്രീയങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. പോലീസുമായുള്ള ഇടപെടൽ, ആദിവാസി മേഖലയിലെ ചൂഷണങ്ങൾ, ഖനന മേഖലകൾ, എന്നിവിടങ്ങളിലെല്ലാം ജനങ്ങളെ ഡിസ്സിപ്പേറ്റ് ചെയ്യുന്നുണ്ട്.

വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാട്ടുകാരായവർ പോലും പകുത്തെടുക്കുന്നതിനാൽ ആ ഡവലപ്പ്മെന്റുകൾ നടക്കുന്നില്ല. സാർവ്വത്രികമായ അഴിമതി കാരണം പദ്ധതികളുടെ ഗുണങ്ങളൊന്നും ജനങ്ങളിലേയ്ക്കെത്തുന്നുമില്ല. കോൺട്രാക്ടർമാരും ജനപ്രതിനിധികളും മറ്റു നിക്ഷിപ്ത താല്പര്യക്കാരും ചേർന്ന് ജനങ്ങളുടെ സമ്പത്ത് കട്ടു മുടിയ്ക്കുന്നു. ഇതിനെല്ലാമുള്ള ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് ബദൽ പ്രസ്ഥാനങ്ങൾ വരുന്നത്. അതിനെ തകർക്കാൻ പ്രൊപ്പഗാണ്ടയോടു കൂടെ വികസന മന്ത്രത്തെ അവതരിപ്പിക്കുകയാണു നിക്ഷിപ്തക്കാർ. ഒരു കമ്പനി വരുന്നു, വികസനത്തിനു വേണ്ടിയാണത്, അതിനെ എതിർക്കുന്നത് ജനവിരുദ്ധമാണ്, ബദലുമായി വരുന്നവർ നിക്ഷിപ്ത താല്പര്യക്കാരാണ് ആരുടെയൊക്കെയോ ഏജന്റ് ആയിട്ടാണവർ വികസനത്തെ എതിർക്കുന്നത് എന്നെല്ലാം അവർ പ്രചരിപ്പിക്കും. 

കുറേ പേർക്ക് തൊഴിൽ കിട്ടുന്ന കമ്പനിയെ എതിർക്കുന്നത് തൊഴിലാളി വിരുദ്ധമാണ് എന്ന വാദമുയർത്തി അതിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘർഷം സൃഷ്ടിയ്ക്കും. ജനകീയ മുന്നേറ്റത്തെ തകർക്കാൻ മറ്റു പ്രചരണങ്ങളും ഉണ്ടാകും. 

സർക്കാർ എന്നത് ഭീമാകാരമായ ഒരു സംവിധാനമാണ്. അതിനെ ഉപയോഗിക്കുന്നവർക്കെതിരെ സാധാരണക്കാരും ജീവസന്ധാരണത്തിനു പാടുപെടുന്നവരുമായ ജനങ്ങൾക്കു പിടിച്ചു നിൽക്കാൻ വലിയ പ്രയാസമാണ്.  സമരത്തിൽ പിടിച്ചു നിൽക്കാൻ കുറച്ചു കഴിഞ്ഞാൽ ജനങ്ങൾക്കു കഴിയാതാകും. പണ്ടൊക്കെ സമൂഹം ഈ സമരക്കാരെ ഫീഡു ചെയ്തിരുന്നു. അതുകൊണ്ടാണ് എൺപതുകൾ വരെയുള്ള സമരങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റിയത്. ഇപ്പോൾ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം കൊടുക്കാനും അവരെ നിലനിറുത്താനും ജനം തയ്യാറല്ല. 

ഈ സാഹചര്യത്തിൽ ജനകീയ സമരക്കാരെ സംരക്ഷിക്കുന്നതിനു സാമ്പത്തിക സഹായവുമായി ചില മതമൌലീകവാദികൾ കടന്നു വരുന്നുണ്ട്. അവർ മാൻ പവറും കൊടുക്കുന്നുണ്ട്. അതിനാൽ സമരങ്ങൾക്കു കുറേക്കൂടി പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ട്. പിടിച്ചു നിൽക്കുന്ന സമരങ്ങൾക്ക് മാധ്യമങ്ങളുടെ സപ്പോർട്ടും ലഭിയ്ക്കും. സമരങ്ങൾ വിജയിക്കുന്നതും തുടരുന്നതും ഫലപ്രദമാണെങ്കിലും അതിനു മതമൌലീകവാദികളുടെ സഹായം സ്വീകരിക്കുന്നത് ആശാസ്യമല്ലെന്നേ എനിയ്ക്കു പറയാനുള്ളൂ. ചില പ്രത്യേക മതരാഷ്ട്രീയത്തിനു വേരൂന്നാനുള്ള സാഹചര്യം എല്ലാകാലത്തും വളർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു വെല്ലുവിളി സൃഷ്ടിക്കും. പക്ഷേ അവരുടെ സഹായം തൽക്കാലം ജയം ഉറപ്പു വരുത്തുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

Monday, February 20, 2012

വസന്തത്തിന്റെ ഇടിമുഴക്കം കേട്ടവർ ഒടുവിൽ അവർ എതിർത്തു പോന്നിരുന്ന തിരുത്തൽ വാദികളുടേയോ മതമൌലീക വാദികളുടേയോ തൊഴുത്തിൽ തന്നെ ചെന്നു ചേരുന്നു. എവിടെയാണു പിഴവു പറ്റുന്നത്? - സി.ആർ. പരമേശ്വരൻ


നക്സലൈറ്റ് പ്രസ്ഥാനത്തിനുണ്ടായ  അപചയം ഒരു സ്വാഭാവികമായ പരിണതിയാണ്. അവരുടേത് കാല്പനികമായ ഒരു പ്രസ്ഥാനമായിരുന്നു. അതില്‍  മൂല്യവത്തായി ഉണ്ടായിരുന്ന ഒരു പ്രത്യേകത പ്രവര്‍ത്തകരുടെ  അഴിമതിരാഹിത്യം ആയിരുന്നു. വിജ്ഞാന ശാഖകളിലും, സാഹിത്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ കമ്മിറ്റഡ് ആയിട്ടുള്ള വളരെയധികം ആളുകൾ സ്വാതന്ത്ര്യ സമരകാലത്തിനോ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനോ  ശേഷം നക്സൽ പ്രസ്ഥാനത്തിലല്ലാതെ വേറെങ്ങും വന്നിട്ടില്ല. പക്ഷേ അവരുടെ തെരഞ്ഞെടുപ്പുകൾ  തെറ്റായിരുന്നാലും വ്യക്തികൾ എന്ന നിലയിൽ അവർ സമൂഹത്തിനു നൽകിയ സംഭാവനകളിൽ ഗണനീയരാണ്. ആരും വിമർശനാതീതരല്ല എന്ന ഒരു ഉറച്ച നിലപാട് കൈക്കൊണ്ട നല്ല വ്യക്തി മാതൃകകളായിരുന്നു അവർ. ഇന്നങ്ങിനെയല്ല. നാം ചിലരെയൊന്നും വിമർശിക്കുകയേയില്ല, വിമർശിക്കാൻ നമുക്കു മടിയാണ്, നാം ഭീരുക്കളായി. ഇന്നു ആരും ഒന്നും തുറന്നു പറയില്ല, സത്യം പറയില്ല, എല്ലാവരും ഭയസ്വാര്‍ത്ഥലോഭങ്ങളോടെ, അധികാരത്തിന്റെ ഹയറാർക്കിയെ മാനിച്ചുകൊണ്ടാണ്  സംസാരിയ്ക്കുന്നത്. പൊതു മണ്ഡലത്തില്‍,  പബ്ലിക് സ്പേസിൽ ഒരു പ്രസക്തി ഉണ്ടെങ്കിൽ മാത്രമേ ഏതൊരു മുന്നേറ്റത്തിനും നിലനിൽപ്പുള്ളൂ.  

അറുപതുകളിലും എഴുപതുകളിലും വിശപ്പും പട്ടിണിയും ദാരിദ്യവും അടിമത്തവും ഉണ്ടായിരുന്നു.  അന്നു നക്സലൈറ്റ്‌  പ്രസ്ഥാനത്തിനു സ്വാഭാവികമായ അർത്ഥം ഉണ്ടായിരുന്നു. പെട്ടന്ന് നമ്മുടെ സാമ്പത്തിക അന്തരീക്ഷമൊക്കെ മാറി. ചെറുപ്പക്കാരൊക്കെ ഗൾഫിലേയ്ക്ക് പോകാനൊക്കെ തയ്യാറാവുന്ന ഒരു അവസ്ഥ വന്നു. അതോടെ ജനമനസ് നേടിയെടുക്കാൻ  വിപ്ലവകാരികള്‍ക്ക്  പറ്റാതായി. പുതിയ സമ്പദ്മേഖലകളും തൊഴിൽ സാധ്യതകളും കേരള ജനതയ്ക്കു വന്നപ്പോൾ ജനങ്ങൾ വിപ്ലവത്തിനു ചെവി കൊടുക്കാതായി. അങ്ങനെ പൊതുവേ നക്സലൈറ്റുകൾ സമൂഹത്തിൽ അപ്രസക്തരായി. പക്ഷേ അതിന്റെ അടിയുറച്ച പ്രവർത്തകർ, വിശിഷ്യാ സംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചവർ, പണ്ടു തങ്ങൾ എതിർത്തിരുന്ന ആ തിരുത്തൽ വാദ ശക്തികളുടെ കൂടെ തന്നെ പോയി . പിന്നെ ചിലർ മത മൌലീകവാദികളുടെ പാളയത്തിലേക്ക് പോയി. 

മൌലീകവാദം വലിയ ധനസമ്പത്തോടു കൂടിയാണ് ഇവിടെ വന്നിരിക്കുന്നത്. മൌലികവാദവും ഇസ്ലാമിസവും അവസരവാദഇടതു പക്ഷവും  തമ്മിൽ ഇവിടെ കൈകോർക്കാനും അങ്ങിനെ ഇട വന്നു. ഈ കൈകോർക്കൽ അവരെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതം ആണ്. അവർ റാഡിക്കലോ വിപ്ലവകരമോ ആയ ഒരു ഫിലോസഫി എടുത്തു പെരുമാറുന്നു, സമുദായാംഗങ്ങളെ മദ്ധ്യകാല സംസ്കാരത്തില്‍ കെട്ടിയിടുന്നവരിൽ നിന്ന് പ്രതിഫലം പറ്റുന്നു. ഇതൊന്നും എഴുത്തുകാരനോ ബുദ്ധിജീവികൾക്കോ ഒന്നും ഒരു പ്രശ്നമല്ല. റാഡിക്കൽ ആയി മാർക്സിസം പോലെ ഒരു സാധനം ഉണ്ടായിരിക്കുമ്പോളും പലപ്പോഴും അതിന്റെ മറവിൽ സേവിക്കുന്നത് മൌലീകവാദത്തെ ആണ്. പലപ്പോഴും ഈ സേവയുടെ കാരണം സാമ്പത്തികമായിരിക്കാം,  സുഖസൌകര്യങ്ങളുടെ ആയിരിക്കാം, അങ്ങനെയുള്ള കോമ്പ്രമൈസ് ഏതുമായിരിക്കാം. 

മറ്റുള്ള സ്റ്റേറ്റുകളിൽ നിന്നും വിഭിന്നമായി മാർക്സിസം നിലനിൽക്കുന്ന ഒരു ഇടതുപക്ഷ സ്റ്റേറ്റ് ആയതുകൊണ്ട് കേരളത്തിൽ റാഡിക്കലിസം നിലനിറുത്തിക്കൊണ്ടു തന്നെ മൌലീകവാദത്തിനു വളരാനാകും. 

നക്സലൈറ്റുകൾക്ക് മാറിയ സാഹചര്യത്തിൽ  നക്സലൈറ്റുകളായി നിലനിൽക്കുക അസാധ്യമായിരുന്നു. പക്ഷേ ആ രാഷ്ട്രീയ ശൂന്യതയിൽ അവർ  എന്തു ചെയ്യണമായിരുന്നു? 

നക്സലിസത്തിൽ നിന്നു പോയവരൊക്കെ ഇന്ന് മുന്നണി രാഷ്ട്രീയത്തിന്റെ ഒരു കപട ജനാധിപത്യ സെറ്റപ്പിലാണ് വർക്ക് ചെയ്യുന്നത്. മുന്നണി ജനാധിപത്യത്തിലെ ഒരു കറക്റ്റീവ് ഫോഴ്സ് ആകുന്നതിനു പകരം അവർ ഇടതു -വലതു മുന്നണികളെ പിന്താങ്ങുകയായിരുന്നു. അവർ ഒരു സൌവർണ പ്രതിപക്ഷം, ഗോൾഡൻ ഒപ്പോസിഷൻ ആകുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്നത്തെ ബദൽ പ്രസ്ഥാനങ്ങൾ പലപ്പോഴും സര്‍ഗാത്മകനേതൃത്വം ഇല്ലാത്തതു കാരണം  തോൽക്കുന്നതായാണ് കാണുന്നത്. പക്ഷേ അന്നു നൂറു കണക്കിനു നല്ല ബുദ്ധിയുള്ള ഏറ്റവും ക്രീം ആയിട്ടുള്ള ആളുകൾ നേതൃത്വത്തിലുണ്ടായിരുന്നു. അവർ കക്ഷിരാഷ്ട്രീയത്തിൽ ഭാഗ്യാന്വേഷണത്തിന് പോകുന്നതിനു പകരം ഇത്തരം ബദൽ നേതൃത്വത്തിൽ വരണമായിരുന്നു.

ഇന്നു ലോക്കൽ ആയ ഒരു പ്രശ്നം വരുമ്പോൾ നേതൃസ്ഥാനത്ത് നല്ല പേരും കഴിവും ആർജ്ജവവും ഉള്ള ഒരു ബുദ്ധിജീവി ഉണ്ടാകുന്നത് അപൂർവം. പകരം കക്ഷി രാഷ്ട്രീയക്കാരാണ് ആ ശൂന്യത നിറക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ തകർച്ച കഴിഞ്ഞ ഉടനെ അവർ ജനകീയ സാംസ്കാരിക വേദി ഉണ്ടാക്കുകയാണു ചെയ്തത്, പക്ഷേ അതു പിളർന്നു. പിളർപ്പിന്റെ ഫലമായി ആർക്കും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ വയ്യാണ്ടായി. അന്തിമമായി അതൊരു പരാജയമായി. 

അതിൽ വളരെ ട്രാജിക്ക് ആയിട്ട് ഒന്നുണ്ട്. ബുദ്ധിജീവികളിൽ വളരെ അപൂർവം പേർ ഒരു കോമ്പ്രമൈസിനും തയ്യാറായില്ല. സാധാരണ പ്രവർത്തകരിൽ പലരും കോമ്പ്രമൈസ് ചെയ്തില്ല. പക്ഷേ അവർക്ക് പോകാൻ ഒരു സ്ഥലം വേണ്ടേ? അവരുടെ ജീവിതം പല തലങ്ങളിലൂടെയാണ്, ഒന്നുകിൽ മദ്യം അല്ലെങ്കിൽ രാഷ്ട്രീയം അല്ലെങ്കിൽ ഭ്കതി അല്ലെങ്കിൽ പള്ളി അല്ലെങ്കിൽ അമ്പലം. അങ്ങനെയുള്ള എന്തെങ്കിലും ഒരു ലഹരി ഇല്ലെങ്കിൽ മനുഷ്യനു ജീവിയ്ക്കാൻ കഴിയില്ല. ഈ പരിണതി വലിയൊരു അപചയം ആണ്. നക്സലിസത്തിനു വലിയൊരു  കറക്റ്റീവ് ഫോഴ്സായ സൌവർണ പ്രതിപക്ഷം ആകാനുള്ള അവസരം അവർ കളഞ്ഞു കുളിച്ചു. എൽ.ഡി.എഫ് തന്നെയും  മൂന്നാർ പോലെയുള്ള പ്രശ്നങ്ങളിൽ നിക്ഷിപ്ത താല്പര്യങ്ങളോട്  ഒത്തു കളിയ്ക്കുകയാണ്. അതെല്ലാം കറക്റ്റ് ചെയ്യേണ്ട ഒരു സൌവർണ പ്രതിപക്ഷത്തിന്റെ പ്രസക്തി ഇപ്പോളുമുണ്ട്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette