സി.ആർ. പരമേശ്വരൻ
കെ.വേണു ഒരു എക്സിസ്റ്റൻഷ്യൽ
തെരഞ്ഞെടുപ്പു നടത്തി എന്ന നിലയിൽ ലാലൂർ സമരം അദ്ദേഹത്തിന്റെ ഒരു വിജയമാണ്. ഈ സമരത്തിലൂടെ
കുറച്ച് ആളുകൾ കൂടി മലിനീകരണം എന്ന പ്രശ്നം ജനശ്രദ്ധയിൽ കൊണ്ടു വന്നു എന്നതൊരു കാര്യമാണ്.
സൂക്ഷ്മദൃക്കുക്കളായ ആളുകൾക്ക് കക്ഷി രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ഒഴിവാക്കാനാകില്ല.
പിന്നൊന്നുള്ളത് ജനങ്ങൾ പ്രശ്നം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. ലാലൂർക്കാർ സമരമുഖത്ത്
ഉണ്ടായിരുന്നില്ല. ഇല്ലാതിരുന്നതിനു കാരണം അവർ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന്
ജീവന്മരണ പ്രശ്നമായിട്ടു പോലും ഒരു കക്ഷി രാഷ്ട്രീയത്തിനു അതീതമായ ഒരു നിലപാടെടുത്തില്ല.
അത് കേരളത്തിന്റെ ഒരു വലിയ ദുരന്തം കാട്ടുന്ന ചിത്രമാണ്. ആ ഒരു പാഠം ഒന്നുകൂടി മനസ്സിലാക്കി
തരുന്നതിനും ജനങ്ങൾക്ക് സ്വയം സംഘടിയ്ക്കാൻ കക്ഷിരാഷ്ട്രീയക്കാരുടെ അനുവാദം വേണം എന്നു
മനസ്സിലാക്കുന്നതിനും ലാലൂർ സമരം നിമിത്തമായി. ഈ സമരത്തിനു ജനമനസ്സ് പിടിച്ചെടുക്കാൻ
സാധിച്ചില്ല എന്ന പരാജയവുമുണ്ട്. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്നും അന്വേഷിയ്ക്കേണ്ടതുണ്ട്.
No comments:
Post a Comment