Monday, December 12, 2011

അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും തമിഴ്നാടിന്റെ പരസ്യങ്ങളും


വിവാദമായ അഡ്വക്കേറ്റ് ജനറലിന്റെ പരാമർശങ്ങൾ തമിഴ്നാട് സർക്കാർ ഇന്ത്യയൊട്ടാകെ സ്വവാദ രക്ഷാർത്ഥം പരസ്യം ചെയ്യുന്നതായി നാം കണ്ടു. ആ വാദങ്ങൾ കേരള സർക്കാരിന്റെ കൂടി നിലപാടായി അംഗീകരിച്ച് കേരള സർക്കാർ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്തി ദുഃഖിക്കേണ്ടെന്നും ചിരിക്കുന്ന മുഖത്തോടെ വേണം പോകാനെന്നും ഉപദേശിച്ച് തുടർന്നും കേസ് വാദിക്കാൻ വിട്ടു. ഹൈക്കോടതിയും സർക്കാർ നിലപാടുകളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡാം പൊട്ടുമെന്ന് കേരള സർക്കാരിലെ മന്ത്രിമാർക്കെല്ലാം നല്ല ഉറപ്പുണ്ടെന്നു നാടു നീളെ നടന്നു അവർ പ്രസംഗിക്കുന്നുമുണ്ട്. ഇനി മരിക്കുന്നവർക്ക് ആരൊക്കെ എന്തു നഷ്ടപരിഹാരം കൊടുക്കുമെന്നു കൂടി നേരത്തേ അറിഞ്ഞാൽ കുടുംബത്തിലാരെയെങ്കിലും തമിഴ്നാട്ടിലേക്കു പഠിക്കാൻ വിട്ട് മലയാളികൾ വേൾഡ് റിക്കാർഡിട്ടിരിക്കുന്ന കൂട്ട ആത്മഹത്യക്കു തയ്യാറായി സ്വന്തം റിക്കാർഡു തിരുത്താം. തമിഴ് നാടിന്റെ തെക്കൻ ജില്ലകളിലെങ്ങാൻ പഠിക്കുന്നവർ തമിഴമാർ കൊള്ളയടിക്കാതെയും തല്ലിക്കൊല്ലാതെയും കൂടി നോക്കേണ്ടതുണ്ടെന്നു മാത്രം.

 കേരളവും തമിഴ് നാടും ഒരു പോലെ യോജിച്ചു വാദിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. മുല്ലപ്പെരിയാർ പൊട്ടിയാൽ അതൊരു മനുഷ്യ നിർമ്മിതമായ ദുരന്തമായിരിക്കും. തമിഴ്നാട്ടിൽ താന്താങ്ങളുടെ പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ കിഴക്കോടൊഴുകുന്ന നദികളിലേയും ചാലക്കുടി പുഴയിലേയും ജലം തമിഴ്നാടുമായി തമിഴ്നാടിനനുകൂലമായി കരാറിലെത്തിയപ്പോളും 1970ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കി നൽകിയതും, പിന്നീടു വന്നവർ നെയ്യാറിലെ വെള്ളം വിട്ടു കൊടുത്തതും 2006ൽ അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട് പൂട്ടിക്കെട്ടാൻ ഉത്തരവിട്ടതും മറ്റും പരിഗണിക്കുമ്പോൾ ദുരന്തകാരണമായ മനുഷ്യരെ ഒരിക്കലും കണ്ടെത്താനാകുമെന്നു കരുതാൻ യാതൊരു ന്യായവുമില്ല.
എഡിറ്റർ
മേലൂർ ന്യൂസിലേയ്ക്കുള്ള പോസ്റ്റുകളും ചിത്രങ്ങളും “jeevabindu@mail.com" എന്ന വിലാസത്തിൽ അയച്ചു തരിക.

സോക്രട്ടീസ് – പ്രതിഭാശാലിയായ തെരുവു ദാർശനികൻ


ഡോ: ബാബു എം. എൻ.

ആഥെൻസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാർശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ പിതാവിന്റെ തൊഴിൽ തുടർന്നു കൊണ്ടു പോയെങ്കിലും വിശുദ്ധമെന്നു താൻ കരുതിയ അധ്യയനാദ്ധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. 



അഥീനിയൻ സൈന്യത്തിൽ യുദ്ധകാലത്ത് അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. കുള്ളനും വിരൂപനും ഇടയ്ക്കിടെ കണ്ണുകൾ അനിയന്ത്രിതമായി ചലിപ്പിക്കുന്ന അപസ്മാരരോഗിയുമായിരുന്നു അദ്ദേഹം. നഗ്നപാദനായ അദ്ദേഹം ഹേമന്തത്തിലും ഗ്രീഷ്മത്തിലും ഒരേപോലെയുള്ള പഴകിയ വസ്ത്രങ്ങൾ ധരിച്ചു നടന്നു. പുറം കാഴ്ചയെ സ്വാധീനിക്കാവുന്ന യാതൊന്നും ധരിക്കാത്ത അദ്ദേഹം തന്റെ ജീവിതകാലത്ത് യാതൊന്നും എഴുതിയിരുന്നില്ല. വാക്കുകൾകൊണ്ടും സംഭാഷണങ്ങൾകൊണ്ടും ദർശനം പകരുന്ന ഒരു ദാർശനിക രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. സഹകരണാത്മകവും അഭിപ്രായങ്ങളുടെ പരസ്പര വിനിമയവും ഉൾക്കൊള്ളുന്ന പ്രശ്നോത്തരികളിലൂടെ ദർശനവും ദാർശനിക സത്യങ്ങളും സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. 

ദിവസവും സകലപ്രായത്തിലും ജ്ഞാനത്തിലും തൊഴിലിലും പെട്ട വ്യത്യസ്ത തരം ആളുകളോട് ആഥെൻസിലെ തെരുവുകളിൽ വച്ച് അദ്ദേഹം സംസാരിക്കുക പതിവാക്കി. അദ്ദേഹത്തിന്റെ സംഭാഷണം ഒരിക്കലും ഏകപക്ഷീയമായിരുന്നില്ല. പ്രചോദനത്തിന്റെ ഒരു ധാരാപ്രവാഹമായിരുന്നു അദ്ദേഹം. ജ്ഞാനാന്വേഷണമെന്ന തന്റെ മഹനീയ കർമ്മത്തിന്റെ ഭാഗമായി നാട്ടിലെ ജ്ഞാനികളെ ചോദ്യം ചെയ്തതോടെ അദ്ദേഹം കുഴപ്പത്തിലായി. ഭരണക്കാർക്കു താല്പര്യമില്ലാത്ത ആഥൻസിലെ ധനവാന്മാരായ ചെറുപ്പക്കാരുടെ ഇടയിൽ ആരാധ്യനായതോടെ അദ്ദേഹത്തെ മരണശിക്ഷക്കു വിധിച്ചു. രാഷ്ട്രം അംഗീകരിച്ച ദൈവങ്ങളെ നിഷേധിക്കുക, പുതിയ ദൈവങ്ങളെ സൃഷ്ടിക്കുക, യുവാക്കളെ വഴി തെറ്റിക്കുക എന്നീ കുറ്റങ്ങളാണു അദ്ദേഹത്തിനെതിരെ ആരോപിപ്പിക്കപ്പെട്ടത്. സോക്രട്ടീസ് ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ചു. അവസാന നിമിഷത്തിൽ അദ്ദേഹം പറഞ്ഞു. “നമുക്കു പോകാൻ നേരമായി. ഞാൻ മരണത്തിലേക്കും നിങ്ങൾ ജീവിതത്തിലേക്കും. പക്ഷേ ആരാണ് ആനന്ദത്തിലേക്കു പോകുന്നതെന്ന് ഈശ്വരനു മാത്രമേ അറിയൂ. 

അദ്ദേഹത്തിന്റെ ദർശനത്തിൽ പ്രശ്നോത്തരികളുടെ ഒരു വൈരുദ്ധ്യാത്മക രീതിശാസ്ത്രം കണ്ടെത്താൻ നമുക്കു കഴിയും.  ആശയങ്ങളുടെ വിപരീതവ്യഞ്ജകത്വവും അവയുടെ ഒരു വക സൂതികർമണീ പ്രക്രിയയും ഈ രീതിശാസ്ത്രം ഉൾക്കൊള്ളുന്നുണ്ട്. വിപരീതവ്യഞ്ജകത്വ ഘട്ടത്തിൽ സോക്രട്ടീസ് തന്റെ സഹയോഗിയുടെ അജ്ഞത വെളിവാക്കുന്നു. ഏറ്റവും വലിയ പാപം അജ്ഞതയാണ് (Ignorance is the greatest sin) എന്നു പറയുന്ന സോക്രട്ടീസ് പക്ഷേ ജ്ഞാനത്തെ നന്മയായി കാണുന്നുമില്ല (Knowledge is no good). സ്വന്തം അജ്ഞതയെക്കുറിച്ച് അജ്ഞനായിരിക്കുന്നതത്രേ ഏറ്റവും വലിയ തിന്മ. വിജ്ഞനാകുന്നതിന്റെ ആദ്യ പടി അജ്ഞനാണെന്നു സ്വയം സമ്മതിക്കുകയത്രേ. അജ്ഞനെന്ന സ്വയംസമ്മതം ഒരു കർശനമായ സ്വയം വിമർശനം ആവശ്യപ്പെടുന്നുണ്ട്. ആത്മപരിശോധന നടത്താത്ത ജീവിതം ജീവിക്കാനർഹതയുള്ളതല്ല എന്നു അദ്ദേഹം ഒരു പൊതു നിരീക്ഷണവും നടത്തിയിട്ടുണ്ട്. പദാർത്ഥങ്ങളുടെ ശരിയായ സ്വഭാവത്തെക്കുറിച്ച് ഒരാൾക്കുള്ള അജ്ഞത വെളിവാക്കും വരേക്കും പുനർപ്രശ്നങ്ങൾ ഉന്നയിക്കാൻ സ്വയം അജ്ഞനാണെന്ന സോക്രട്ടീസിന്റെ നാട്യം അദ്ദേഹത്തെ പ്രാപ്തനാക്കുന്നുമുണ്ട്.  

കേൾവിക്കാരുടെ മനസ്സിൽ നിന്നും സത്യത്തെ പുറത്തേയ്ക്കാനയിപ്പിക്കാൻ സോക്രട്ടീസിന്റെ മാർഗ്ഗമാണ് ഇത്തരം വിപരീതവ്യഞ്ജകത്വം. സത്യത്തെ  പുറത്തേയ്ക്കാനയിപ്പിക്കുന്ന കലയത്രേ സൂതികർമണീ പ്രക്രിയ. മനുഷ്യമനസ്സിന്റെ അഗാധതകളിൽ മറഞ്ഞിരിക്കുന്ന പ്രാപഞ്ചിക സത്യങ്ങളെ കണ്ടെത്താൻ സംഭാഷണങ്ങളും സംവാദങ്ങളും സഹായിക്കുന്നു. മനുഷ്യനാണ് സകലത്തിന്റേയും മാനദണ്ഡം എന്ന വിജ്ഞാനവാദികളായ സോഫിസ്റ്റുകളുടെ പ്രമാണത്തിന് നേരെ എതിരാണ് സോക്രട്ടീസിന്റെ നീതിശാസ്ത്രം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനം സദ്ഗുണവും അജ്ഞത തിന്മയുമാകുന്നു. ജ്ഞാനവും സദ്ഗുണവും ഒന്നാകുന്നു, എങ്ങിനെയെന്നാൽ എന്താണു ശരിയെന്നറിയുന്ന ജ്ഞാനി ശരിയായ കർമ്മം തന്നെ അനുഷ്ഠിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അറിഞ്ഞുകൊണ്ട് ആരും തിന്മ ചെയ്യുകയില്ല.

ഇന്നത്തെ ചിത്രം


ആമ്പല്ലൂരിലെ ടോൾ പിരിവ് തൽക്കാലം നിറുത്തി വച്ചു.

ജനകീയ സമരത്തെ തുടർന്ന് ദേശീയ പാതയിലെ ആമ്പല്ലൂർ ടോൾ ഗേറ്റിലെ ടോൾ പിരിവു നിറുത്തി വച്ചു. കേന്ദ്ര സർക്കാർ അംഗീകരിച്ച കൊള്ള നിരക്കിലുള്ള ടോളിൽ 40% ഇളവു വരുത്തുന്ന കാര്യം പരിഗണിക്കുന്നതാണെന്നു ബന്ധപ്പെട്ട കേന്ദ്രമന്ത്രി പ്രസ്താവനയിറക്കി. പക്ഷേ റോഡു പണി മുഴുവനാകും മുമ്പേ ടോൾ പിരിക്കുന്നതിനു അനുമതി കൊടുത്തവരുടെ നടപടിക്കെതിരെ ആരും പ്രതിക്ഷേധിച്ചു കണ്ടില്ല. ഇപ്പോളും മുരിങ്ങൂരിലെ സർവീസ് റോഡു പണി എങ്ങുമെത്തിയിട്ടില്ല. ഈ ചെറു കുളം കണ്ടാൽ ടോളിന്റെ സാമ്പത്തിക വശം പിടികിട്ടും. അവിടെ നിസ്സഹാ‍യനായി ചിരിച്ചു നിൽക്കുന്ന കൊച്ചുകുട്ടി ഒരു ശരാശരി മലയാളിയുടെ പ്രതീകമാണ്.അവനാണ് ഇന്നത്തെ ചിത്രത്തിനു പീലി മനോജിനു പോസു ചെയ്തത്.


ജനകീയ ഭരണം


നക്ഷത്രമില്ലാത്ത ബാറുകൾ

കേരള സംസ്ഥാനത്ത് ബാർ ലൈസൻസുകൾക്ക് അനുമതി നലകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ എക്സൈസ് മന്ത്രി ഒപ്പു വച്ചതായ വാർത്ത 01.12.2011നു തന്നെ പുറത്തു വന്നതായിരുന്നു. അതിനെ അഭിനന്ദിച്ചുകൊണേ ഒരു കുറിപ്പെഴുതണമെന്നു വിചാരിച്ചിരുന്നപ്പോളാണ് കേന്ദ്ര സർക്കാർ ടൂറിസം വകുപ്പ് ബാർ ലൈസൻസ് അനുവദിക്കുന്നതും സ്റ്റാർ പദവിയുമായി ബന്ധമില്ലെന്നും അതുപ്രകാരം സംസ്ഥാനം നടപടി എടുക്കണമെന്നും കാട്ടി സംസ്ഥാന സർക്കാരിനു കത്തെഴുതിയതും സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി അതിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയതും. അടിച്ചിലിയിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യ വില്പന കേന്ദ്രത്തിനും മുരിങ്ങൂരിലെ ബാറിനും എതിരെ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളിൽ അഭിപ്രായം പറയുന്നതിനു ഗ്രാമ പഞ്ചായത്തിനു അധികാരം സിദ്ധിച്ചേക്കും എന്ന നില വന്നതോടെ ഒരല്പം പ്രതീക്ഷയോടെ ആയിരുന്നവരെ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ആശങ്കപ്പെടുത്തുന്നുണ്ട്. മുട്ടിനു മുട്ടിനു ബാറുകളും മദ്യവില്പന കേന്ദ്രങ്ങളും അനുവദിക്കുന്ന നിലയിലേക്കു കാര്യങ്ങൾ പോകാതിരുന്നാൽ മതിയായിരുന്നു. അല്ലെങ്കിലും മേലൂരിലെ യുവാക്കളുടെ ഇടയിൽ മദ്യാസക്തി കൂടിവരുന്നതായാണു കാണുന്നത്. അതിനെ വിറ്റു കാശാക്കാനാണോ അതിനെ പ്രതിരോധിച്ചു കുടുംബങ്ങളെ രക്ഷിക്കാനാണോ അധികാരികൾ ശ്രമിക്കുക എന്നേ അറിയാനുള്ളൂ.




ഗ്രാമസഭാ ശില്പശാല

കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമസഭ അംഗങ്ങൾക്കുള്ള ബോധവത്കരണ പരിശീലകരുടെ മേലൂർ പഞ്ചായത്ത് തല ശില്പശാല 08.12.2011നു മേലൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടീന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. ശ്രീമതി സാറാക്കുട്ടി തുടങ്ങിയവർ ക്ലാസ്സെടുത്തു. പരിശീലനത്തിനു വന്നവരെ ഏഴു ഗ്രൂപ്പായി തിരിച്ച് ഓരോരുത്തർക്കും ഓരോ തത്വങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ചചെയ്തു അവതരിപ്പിച്ചത് അഹികാരികൾ സമാഹരിച്ചിട്ടുണ്ട്. ഉയർന്നു വന്ന അഭിപ്രായങ്ങളിൽ അധികാരികൾ വല്ല തീരുമാനവുമെടുക്കുമെന്നു ഇത്തവണയെങ്കിലും പ്രതീക്ഷിക്കാമല്ലേ?

ജംഗ്ഷനിൽ ബെൽമൌത്തും ബസ് ബേയും അനുവദിക്കണം 

നാഷണൽ ഹൈവേയിൽ മുരിങ്ങൂർ ജംഗ്ഷനിൽ ബെൽമൌത്തും ബസ് ബേയും അനുവദിക്കണമെന്നു ആവശ്യപ്പെട്ട് മേലൂർ പഞ്ചായത്ത് ആക്ഷൻ കൌൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 5,6 തീയതികളിൽ രാവിലെ 9 മണി മുതൽ ഉപവാസവും ധർണയും നടത്തി. ഇപ്പോൾ പാലമുറി വഴി വരുന്ന വണ്ടികൾ കൊരട്ടിയിലെത്തിയ ശേഷമാണ് തിരിച്ചു പോകുന്നത്. കുറച്ച് നാളുകൾക്കകം മേലൂർ നിന്നും വരുന്ന വണ്ടികൾക്കും ഇതേ ഗതിയാണു ഉണ്ടാകുക. ഇക്കാര്യത്തിൽ ചില അനുകൂല ഉറപ്പുകൾ ലഭിച്ചിരുന്നതായി മുൻ പഞ്ചായത്ത് ഭരണസമിതി അവകാശപ്പെട്ടിരുന്നതായി ഓർക്കുന്നു. പക്ഷേ ഈ അവസാന കാലത്ത് എല്ലാം ജലരേഖകളായി. മേലൂർക്കാരുടെ കഴിവുകേടും കൊരട്ടിക്കാരുടെ കഴിവും. പക്ഷേ ടോൾ നൽകുന്ന ആറുവരിപ്പാതകൾ ജനങ്ങളെ രണ്ടാക്കി വിഭജിക്കുമെന്ന ഭീതി യാഥാർഥ്യമാണെന്നു തെളിഞ്ഞിരിക്കുന്നു.


സമ്പൂർണ ചന്ദ്രഗ്രഹണം

2011ലെ അവസാന ചന്ദ്രഗ്രഹണം 2011 ഡിസംബർ 10 ശനിയാഴ്ച വൈകീട്ട് 5.30 മുതൽ 11.02 വരെ നടന്നു. പൂർണഗ്രഹണം 7.36 മുതൽ 8.28 വരെയായിരുന്നു. മേലൂരിൽ ഗ്രഹണം ദൃശ്യമായത് ഇങ്ങനെയായിരുന്നു.


ഫോട്ടോ പീലി മനോജ്

Sunday, December 11, 2011

ചെറുപ്പക്കാർ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ


ശരത് കെ. ശശി

സ്പോർട്ടി ലുക്ക്, കിടിലൻ പെർഫോർമൻസ്, തകർപ്പൻ മൈലേജ് എന്നിങ്ങനെ വിവിധ സവിശേഷതകളോടു കൂടിയ ഒരു ബൈക്ക് ഇന്നു സ്വപ്നത്തിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ! ഒന്നു നിൽക്കിഷ്ടാ, കാടുകേറി ചിന്തിക്കാൻ വരട്ടെ, ഇനി അങ്ങനെ ഒരു ബൈക്ക് ഉണ്ടെങ്കിലോ? ഉണ്ടെങ്കിലോ എന്നല്ല, ഉണ്ട്, ട്വിസ്റ്റർ -  സി.ബി.ട്വിസ്റ്റർ. കേൾക്കുമ്പോൽ നുണ പോലെയേ തോന്നുകയുള്ളൂ. പുള്ളിയെ നേരിൽ കണ്ടാലോ, വായും പൊളിച്ചു നിന്നുപോകും. ഈ സമയത്ത് മുല്ലപ്പെരിയാർ പൊട്ടി തൊട്ടു മുമ്പിൽ എത്തിയാൽ പോലും നിങ്ങൾ അറിയുകയില്ല. ഇങ്ങനെയുള്ള ഈ ധീരന്റെ നിർമ്മാതാവ് മറ്റാരുമല്ല, ഹോണ്ട തന്നെയാണ്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടാകും അല്ലേ, എങ്കിൽ വായിച്ചു തുടങ്ങിക്കോളൂ.


 
എഞ്ചിൻ

ഒറ്റ നോട്ടത്തിൽ ഒരു സൂപ്പർ ബൈക്ക് ആണെന്നേ തോന്നുകയുള്ളൂ. പക്ഷേ ആളൊരു പാവമാണു കേട്ടോ. ഫോർ സ്ട്രോക്ക്, എയർ കൂൾഡ്, എസ്.ഐ എഞ്ചിൻ ആണ് ഹോണ്ട സി.ബി.ട്വിസ്റ്ററിനു നൽകിയിരിക്കുന്നത്. 150 സി.സി.യാണ് ഡിസ്പ്ലേസ്മെന്റ്. 8000 അർ. പി. എമ്മിൽ 9 ബി.എച്ച്. പി യാണ് ഇദ്ദേഹത്തിന്റെ കരുത്ത്. ടോർക്ക് 6000 ആർ. പി. എമ്മിൽ 9 എൻ.എം. മെയിന്റനൻസ് കുറയ്ക്കുന്നതിനു വേണ്ടി വിസ്ക്കസ് പേപ്പർ എയർ ഫിൽറ്ററാണു സി.ബി.ട്വിസ്റ്ററിനുള്ളത്. കിക്ക് വിത് സെൽഫ്, കിക്ക് (ഓപ്ഷണൽ) എന്നിങ്ങനെയാണ് ട്വിസ്റ്ററിന്റെ സ്റ്റാർട്ടിങ്ങ് സിസ്റ്റം. നാലു സ്പീഡ് ഗിയറുകളുള്ള ട്വിസ്റ്ററിനു വൺ ഡൌൺ ത്രീ അപ് എന്നിങ്ങനെയാണ് ട്രാൻസ്മിഷൻ. ആളു വിചാരിച്ച പോലെയല്ല, അല്ലേ?

ഡൈമെൻഷൻസ്

ചെറുപ്പക്കാർക്കു വേണ്ടി എത്തിയ ഈ ചെറുപ്പക്കാരനു ചെറുപ്പക്കാർ നൽകിയത് ഇൻഡ്യൻ ബൈക്ക് ഓഫ് ദി ഇയർ (2011) പുരസ്കാരം ആണ്. 108 കിലോഗ്രാം കെർബ് വെയ്റ്റുള്ള ഇദ്ദേഹത്തിന്റെ ലെങ്ത് 1972 മില്ലീമീറ്ററും വിഡ്ത് 742 മില്ലീമീറ്ററും ഉയരം 1075 മില്ലീമീറ്ററും ആണ്. വീൽ ബേസ് 1262 മില്ലീമീറ്ററുള്ള ട്വിസ്റ്ററിന്റെ ഗ്രൌണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററാണ്. 8 ലിറ്ററാണ് ഇദ്ദേഹത്തിന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. 1.300 ലിറ്ററാണു റിസർവ്. 

ചേസിസ്

ആഡ്വാൻസ്ഡ് ഡിസൈൻ ഡയമണ്ട്, ട്വിൻ പൈപ്പ് ടൈപ്പ് എന്നിങ്ങനെയാണ് ചേസിസ്. ഫ്രണ്ട് ടെലസ്കോപ്പിക് ഫോർക്കും റിയർ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ വിത് റെക്ടാങ്കുലർ ബോക്സ് ടൈപ്പ് സ്വിങ് ആമും ആണ് സസ്പെൻഷൻ. ഫ്രണ്ടും റിയറും ട്യൂബ് ലെസ്സ് ടയറുകളാണ്. 70/100-17/എം/സി 40 പി ഫ്രണ്ടും 80/100-17/എം/സി 53 പി റിയറും ആണ്. ഫ്രണ്ട് 240 മില്ലീമീറ്റർ ഡയാ ഡിസ്കും റിയർ 110 മില്ലീമീറ്റർ ഡയാ ഡ്രമ്മും ആണ് ട്വിസ്റ്ററിന്റെ ബ്രേക്കിങ്ങ് സിസ്റ്റം. അങ്ങനെ ചെറുപ്പക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ച ഇദ്ദേഹത്തിന്റെ സാഹസങ്ങളിൽ കുറച്ച് മുകളിൽ വായിച്ചില്ലേ? ഇനി താഴോട്ടു വായിച്ചോളൂ. ബാക്കിയെല്ലാം വഴിയേ മനസ്സിലാക്കാം.

ഇലക്ട്രിക്കലും മറ്റുള്ളവയും.

ഡി.സി. സി.ഡി.ഐ. ഇഗ്നീഷൻ ആണ് ഹോണ്ട സി.ബി. ട്വിസ്റ്ററിനു നൽകിയിരിക്കുന്നത്. ബാറ്ററി 12 വോൾട്ട്, 3.0 ഏ. എച്ച് മെയിന്റനൻസ് ഫ്രീ ആണ്. ഹാലൊജൻ 12 വോൾട്ട് 35/35 വാട്ട് ഹെഡ് ലാമ്പാണ് ഹോണ്ട ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മികച്ച പെർഫോർമൻസ് നൽകുന്നതും സൌന്ദര്യം വർദ്ധിപ്പിക്കുന്നതുമായ സ്ക്രീൻലെസ്സ് ഫ്രണ്ട് കൌൾ ട്വിസ്റ്ററിനു പുതിയ തലമുറയുടെ സ്റ്റൈൽ നൽകുന്നു. ഇതിന്റെ എയറോഡൈനാമിസം വെളിപ്പെടുത്തുന്നതിൽ മറ്റൊരു പങ്ക് സൈഡ് കൌളുകൾക്കാണ്. ഇവ ട്വിസ്റ്ററിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. ബോഡി ഡിസൈനിൽ ഫ്യൂവൽ ടാങ്കിന്റെ ഡിസൈൻ ട്വിസ്റ്ററിന്റെ ശക്തി വെളിപ്പെടുത്തുന്നു. കമ്പൈൻഡ് ആയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനലാണ് ഇദ്ദേഹത്തിനുള്ളത്. ഷാർപ്പായി നിൽക്കുന്ന പിൻഭാഗത്തെ ഇത്തിരി കുഞ്ഞൻ റ്റൈൽ ലാമ്പ് വളരെ ആകർഷണീയമാണ്. ഇതിന്റെ ഹാഫ് ചെയിൻ കേയ്സ് ട്വിസ്റ്ററിനു ഒരു പുതിയ ഭാവം നൽകുന്നു. 110 സി.സി എഞ്ചിൻ എന്നത് സ്മൂത്ത് ആയിട്ടുള്ള ഡ്രൈവിനു മുന്നോടിയാകുന്നു. വീലുകളുടെ രൂപഭംഗി കൂട്ടുന്നതിനു വേണ്ടി വി – ഷേപ്പ് അല്ലോയിയാണു ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മാസ്സ് ഫോർവേർഡ് പ്രൊപ്പോർഷൻ മെച്ചപ്പെട്ട സ്റ്റബിലിറ്റിയും എജിലിറ്റിയും നൽകുന്ന മാസ്സ് സെണ്ട്രലൈസേഷൻ കൺസെപ്റ്റിലുള്ളതാണ്. ഇലക്ടിക് യെല്ലൊ മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്, പേൾ സീയെന്നാ റെഡ്, കാൻഡി പാം ഗ്രീൻ, ഹെവി ഗ്രേ മെറ്റാലിക്, പേൾ സൺ ബീം വൈറ്റ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ സി.ബി. ട്വിസ്ടർ ലഭ്യമാണ്. 

മൈലേജും വിലയും

ഇനി അവസാനത്തെ ചടങ്ങിലേക്ക്. ലിറ്ററിനു 70 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. എന്നാൽ 82 വരെ മൈലേജ് ലഭിച്ചവരും ഉണ്ട്. പെട്രോൾ വില വച്ചു നോക്കുമ്പോൾ ഇത്രയും സവിശേഷതകളോടു കൂടിയ ഇദ്ദേഹത്തിനു ഇത്രയും മൈലേജ് എന്നു പറഞ്ഞാൽ ഈശ്വരന്റെ പുതിയ അവതാരങ്ങളിൽ ഒന്നാണ് ട്വിസ്റ്റർ എന്നു തോന്നിപ്പോകും അല്ലേ? ഇനി വിലകൂടി കേട്ടാൽ നിങ്ങളും സമ്മതിക്കാതിരിക്കില്ല, ട്വിസ്റ്ററിന്റെ എക്സ് ഷോറൂം വില സ്റ്റാൻഡേർഡ് മോഡലിന് 49321ഉം സെൽഫ് വിത് ഡിസ്ക് മോഡലുകൾക്ക് 52380ഉം ആണ്. ആശ്ചര്യം തോന്നുന്നു അല്ലേ? സംശയിക്കേണ്ടാ ഇതു സത്യമാണ്. ഇപ്പോൾ മനസ്സിലായില്ലേ ചെറുപ്പക്കാർക്ക് ഈ ചെറുപ്പക്കാരനെ ഇഷ്ടപ്പെടാനുള്ള കാരണം! ഇനിയും വിശ്വസിക്കാത്തവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കണ്ടറിയാത്തവൻ കൊണ്ടറിയും.

അശുദ്ധമായ ജലസ്രോതസ്സുകൾ


അമീബ

കടലോളം ജലം ഭൂമിയിൽ മറ്റെങ്ങുമില്ല. കടൽ ജലത്തോളം മലീമസമായ ജലവും അപ്രകാരം തന്നെ. ഭൂഗുരുത്വബലത്തെ ആശ്രയിച്ച് ചലിക്കുന്ന ജലം അന്തിമമായി കടലിലെത്തിച്ചേരുന്നു. നദികളാണ് കടലിലേക്ക് ജലമെത്തിക്കുന്ന പ്രധാന സ്രോതസ്സുകൾ. അവ ജൈവവും അജൈവവുമായ സകല വസ്തുക്കളും കടലിലെത്തിക്കുന്നു. ലവണങ്ങൾ, മണൽ, ചളി, ജൈവാവശിഷ്ടങ്ങൾ, ചണ്ടികളും കുളവാഴകളുമടങ്ങുന്ന സസ്യജാലം എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇവയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടലിന്റെ ജൈവ സന്തുലനാവസ്തയെ അനുകൂലമായി ബാധിക്കുന്നവയാണ്. 

കടലിലെ ജലം നീരാവിയായി പോകുമ്പോൾ കടൽ വെള്ളത്തിലെ ലവണാംശം വർദ്ധിച്ച് ഒടുവിൽ ചാവുകടലിലേതുപോലെ മത്സ്യങ്ങൾക്കു പോലും ജീവിക്കാൻ കഴിയാത്തതായി തീരുന്നു. പുഴകളിൽ നിന്നുള്ള തുടർച്ചയായ നീരൊഴുക്കില്ലെങ്കിൽ ഈ പ്രക്രിയ അതീവ വേഗത്തിലാകുന്നു. കടൽ വെള്ളം ഉപ്പിന്റെ അതിപൂരിത ലായനിയായിത്തീരുന്നു. ലോകത്തിലെ സകല കടലുകളും അന്തിമമായി ഇപ്രകാരമൊരു അവസ്ഥയിലേക്ക് ഏതാനും കോടി വർഷങ്ങൾക്കു ശേഷം എത്തിച്ചേരുമെന്നു പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. അക്കാലത്ത് കരയിലെ ലവണാംശം നഷ്ടപ്പെടുന്നതുകൊണ്ട് അഴിമുഖങ്ങളോട് ചേർന്ന ഭാഗങ്ങളിലൊഴികെ സസ്യജാലമടക്കമുള്ള സകല ജീവജാലങ്ങൾക്കും ഇന്നത്തെ നിലയിൽ നിലനിൽക്കാനാകാത്തതിനാൽ കനത്ത ജീവ പരിണാമത്തിനു അവ വിധേയമായിട്ടുണ്ടാകും. കോടി വർഷങ്ങൾക്ക് ശേഷമുള്ള കാര്യമെല്ലാം പിന്നെ പറയാം എന്നാണെങ്കിൽ ഈ കോടികളെ ഏതാനും നൂറ്റാണ്ടുകളായി ചുരുക്കാൻ മനുഷ്യവർഗം കെല്പുള്ളതായിട്ടുണ്ട് എന്ന സന്തോഷ വർത്തമാനം അറിയിക്കട്ടെ.

നദികളിലൂടെ ഇപ്പോൾ കടലിലെത്തുന്നതിൽ ലവണങ്ങൾ മാത്രമല്ല. ലോകത്ത് ഇന്നു ഓരോ വർഷവും ലക്ഷക്കണക്കിനു ടൺ കിടനാശിനികൾ അടങ്ങുന്ന വിഷം ഉത്പാദിപ്പിക്കുന്നത് അന്തിമമായി കടലിൽ തന്നെ ചെന്നു ചേരുന്നുണ്ട്. കീടനാശിനികളുടെ ആയിരത്തോളം ഇരട്ടി വരുന്ന രാസവളങ്ങളിൽ നല്ലൊരു പങ്കും മഴവെള്ളത്തിൽ ലയിച്ച് ഇപ്രകാരം കടലിലെത്തുന്നു. ജൈവാവരണം നഷ്ടപ്പെട്ടുകൊണ്ടതുകൊണ്ട് വർദ്ധിച്ച മണ്ണൊലിപ്പ് മറ്റ് അവശിഷ്ടങ്ങളുടെ കാര്യത്തിലും ധാരാളിത്തത്തിനു കാരണമാകുന്നു. 

പ്ലാസ്റ്റിക്, ഫാക്ടറികളിലെ മാലിന്യങ്ങൾ, നഗരവത്കരണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങൾ, മനുഷ്യന്റേയും ഫാമുകളിൽ കൂട്ടമായി വളർത്തുന്ന ജന്തുക്കളുടേയും ഉച്ചിഷ്ടങ്ങളും വിസർജ്യങ്ങളും, മറ്റും കരയിലെ ശുദ്ധജലാശയങ്ങളെയും നദീ പ്രവാഹങ്ങളേയും മലിനമാക്കിയശേഷം  അന്തിമമായി കടലിനേയും വിഷലിപ്തമാക്കുന്നു. 

ഇതൊന്നും പോരാഞ്ഞിട്ടാണ് ചാക്കുകളിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ട് കടലിൽ തട്ടുന്നത്. കടൽ തീരത്തുള്ള പല ഫാക്ടറികളും അവയുടെ അവശിഷ്ടങ്ങളും മലിനജലവും കടലിലേക്കു തട്ടുന്നു. ആണവ അവശിഷ്ടങ്ങൾ അന്തിമമായി ഗ്ലാസ്സിൽ ഉരുക്കിച്ചേർത്തോ അല്ലാതെയോ കോൺക്രീറ്റു ബ്ലോക്കുകളിലാക്കി കടലിൽ നിക്ഷേപിക്കുന്നു. ന്യൂക്ലിയർ ഇന്ധനമുപയോഗിക്കുന്ന അന്തർവാഹിനികളും മറ്റും ഉണ്ടാക്കുന്ന വികിരണങ്ങൾക്കു പുറമേ ആണവനിലയങ്ങൾ തണുപ്പിക്കാൻ കടൽ ജലം നേരിട്ട് ഉപയോഗിക്കുന്ന ഇടങ്ങളിൽ അത്യധികമായ താപത്തിനു പുറമേ ഘനജലം പോലും ചിലപ്പോളെല്ലാം പുറത്തു വിടുന്നുണ്ട്. ജപ്പാനിൽ ഈയിടെയുണ്ടായ ആണവനിലയ സ്ഫോടനത്തിൽ ചെറുതല്ലാത്ത ആണവ പദാർത്ഥങ്ങൾ കടലിലെത്തിയിട്ടുണ്ട്. ചെർണോബിൽ ദുരന്തത്തിൽ അന്തരീക്ഷത്തിലേക്കു വ്യാപിച്ച ആണവപദാർത്ഥങ്ങളിൽ നല്ല പങ്കും മഴയോടൊപ്പം കടലിലെത്തിയിട്ടുണ്ട്.

ഭാഗ്യത്തിനു സൂര്യൻ ചൂടാക്കിയെടുക്കുന്ന നീരാവി വീണ്ടും കരയിൽ വെള്ളമായെത്തുമ്പോൾ അല്പം ശുദ്ധി കാട്ടുന്നുണ്ട്. എന്നിട്ടും നമ്മുടെ പുഴകളിലേയും കിണറുകളിലേയും വെള്ളം തിളപ്പിക്കാതെ കുടിക്കാനെടുക്കരുത് എന്നു ആരോഗ്യ പ്രവർത്തകർ പറയുന്നതിനു ഒരർത്ഥമേയുള്ളൂ. കടലിനേക്കാളും മോശമായി കരയും നാം മലിനമാക്കിക്കളഞ്ഞു.

മാലിന്യം പ്രധാന ഉല്പന്നമല്ലാത്ത യാതൊരു വികസനവും നമുക്കറിയുകയില്ലെന്നുണ്ടോ? ഒരു പക്ഷേ മാലിന്യമായിരിക്കില്ല, മാലിന്യത്തെ തിരിച്ചറിയാത്ത നമ്മുടെ തലച്ചോറുകളായിരിക്കണം വേസ്റ്റ്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette