ആമ്പല്ലൂരിലെ ടോൾ പിരിവ് തൽക്കാലം നിറുത്തി വച്ചു.
ജനകീയ സമരത്തെ തുടർന്ന് ദേശീയ പാതയിലെ ആമ്പല്ലൂർ ടോൾ ഗേറ്റിലെ ടോൾ പിരിവു നിറുത്തി വച്ചു. കേന്ദ്ര സർക്കാർ അംഗീകരിച്ച കൊള്ള നിരക്കിലുള്ള ടോളിൽ 40% ഇളവു വരുത്തുന്ന കാര്യം പരിഗണിക്കുന്നതാണെന്നു ബന്ധപ്പെട്ട കേന്ദ്രമന്ത്രി പ്രസ്താവനയിറക്കി. പക്ഷേ റോഡു പണി മുഴുവനാകും മുമ്പേ ടോൾ പിരിക്കുന്നതിനു അനുമതി കൊടുത്തവരുടെ നടപടിക്കെതിരെ ആരും പ്രതിക്ഷേധിച്ചു കണ്ടില്ല. ഇപ്പോളും മുരിങ്ങൂരിലെ സർവീസ് റോഡു പണി എങ്ങുമെത്തിയിട്ടില്ല. ഈ ചെറു കുളം കണ്ടാൽ ടോളിന്റെ സാമ്പത്തിക വശം പിടികിട്ടും. അവിടെ നിസ്സഹായനായി ചിരിച്ചു നിൽക്കുന്ന കൊച്ചുകുട്ടി ഒരു ശരാശരി മലയാളിയുടെ പ്രതീകമാണ്.അവനാണ് ഇന്നത്തെ ചിത്രത്തിനു പീലി മനോജിനു പോസു ചെയ്തത്.
No comments:
Post a Comment