പരിയാരം പഞ്ചായത്തിലെ ജീവധാരയിലെ മദർ സുപ്പീരിയർ ശ്രീശക്തി പേപ്പർ മില്ലിലെ മാലിന്യങ്ങൾ തങ്ങളുടെ കിണറ്റിലെ വെള്ളം മലിനീകരിച്ചിരിക്കുന്നു എന്നും അതിനാൽ കമ്പനി മാലിന്യം മാറ്റിത്തരണമെന്നും കാട്ടി അധികാരസ്ഥാപനങ്ങൾക്ക് അപേക്ഷ നൽകിയിട്ടും നടപടി ഒന്നും ഉണ്ടാകാതെ വന്നതുകൊണ്ട് നിരാഹാരം അനുഷ്ഠിച്ചു കൊണ്ടാണ് ലക്ഷ്യം നേടിയത്. അതിനു ശേഷം കമ്പനി തങ്ങളുടെ മാലിന്യം കൊണ്ടു തട്ടുന്നതിനു പുതിയ രീതികൾ ആവിഷ്കരിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.
യു.എസ്സിലും മറ്റും പേപ്പർ മില്ലുകളുടെ ആവിർഭാവ കാലത്ത് ഉണ്ടാകുന്ന ഖര മാലിന്യം മറ്റൊന്നിനും കൊള്ളാത്ത കാരണം ലാൻഡ് ഫില്ലിങ്ങിനു ഉപയോഗിച്ചിരുന്നു. തമിഴ് നാട്ടിലെ ചേരൻ പേപ്പർ മില്ലിനു വേണ്ടി ഒരു ഖരമാലിന്യ നിർമ്മാർജ്ജന പരിപാടി തയ്യാറാക്കിയപ്പോൾ ലാൻഡ് ഫില്ലിങ്ങിനു ഇത്തരം ഖര മാലിന്യം ഉപയോഗിയ്ക്കുന്നത് ഗുരുതരമായ പാരിസ്തിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ആശാസ്യമല്ല എന്നു കണ്ടെത്തിയിട്ടുള്ളതാണ്. പരമാവധി ഒരു സാനിറ്ററി ലാൻഡ് ഫില്ലിങ്ങിൽ 50: 50 അനുപാതത്തിൽ നല്ല മണ്ണുമായി കൂട്ടിയല്ലാതെ ഇതു ഉപയോഗിയ്ക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
പേപ്പർ മില്ലുകളിൽ നിന്നുള്ള ഇത്തരം സ്ലഡ്ജ് ലൈമിൽ ട്രീറ്റ് ചെയ്ത് ജലാംശം നീക്കി ശേഖരിക്കുകയാണു ചെയ്യാറ്. അവയിലെ ശരാശരി ഘടകങ്ങളുടെ ഏകദേശക്കണക്ക് താഴെ ചേർക്കുന്നു.
Table 1 : Effluent characteristics of Cholan Paper and Board Mill PVT. Ltd.
Physico Chemical Raw effluent Treated effluent
S.No Parameters Mean (n=12) Mean (n=12)
1. SS (mg LG1) 245 118-154
2. TDS (mg LG1) 2534 645-925
3. pH 7.02 7.3-8.2
4. EC (dSmG1) 1.27 1.13-1.43
5. OC (%) 0.56 0.48-0.77
6. BOD (mg LG1) 261 56-77
7. COD (mg LG1) 1996 248-362
8. N (mg LG1) 19 12-28
9. P (mg LG1) 1.27 1.21-1.51
10. K (mg LG1) 18.78 16.3-24.2
11. Ca (mg LG1) 384 212-286
12. Mg (mg LG1) 164 48-94
13. Na (mg LG1) 744 326-480
14. Sulphates (mg LG1) 242 98-138
15. SAR 3.58 2.01-3.05
ഒരു വളമായി ഉപയോഗിയ്ക്കാൻ കഴിയാത്ത വിധം കുറഞ്ഞ അളവിലേ ഇതിൽ നൈട്രജനും, ഫോസ്ഫറസും പൊട്ടാസ്യവും മറ്റും ഉള്ളൂ എന്ന് വ്യക്തമാണ്. യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളിൽ പേപ്പർ വേസ്റ്റിന്റെ കമ്പോസ്റ്റ് ആക്കി പരിവർത്തനപ്പെടുത്തിയ ചെറിയൊരു ഭാഗം സ്ലഡ്ജ് വളമായി ഉപയോഗിച്ചത് കാലാന്തരത്തിൽ പ്രയോജനപ്രദമല്ലെന്നു കാണുകയാണുണ്ടായത്.
ചില രാസ വളങ്ങളിലെ ഘടകങ്ങളുടെ ശതമാനക്കണക്ക് താഴെ ചേർക്കുന്നു.
ക്രമ നമ്പർ | വളം | മൂലകം | ശതമാനം | വേസ്റ്റ് വെണ്ണീറിൽ |
1 | അമോണിയം സൾഫേറ്റ് | നൈട്രജൻ | 20.5% | 0.35% |
2 | അമോണിയം ഫോസ്ഫേറ്റ് | ഫോസ്ഫറസ് പെന്റോക്സൈഡ് | 34.0% | 0.20% |
3 | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് | പൊട്ടാസ്യം | 60.0% | 4.71% |
ഇപ്രകാരം യാതൊരു പോഷകഗുണവും ഇല്ലാത്ത മാലിന്യമാണ് വളമായി വിതരണം ചെയ്യപ്പെടുന്നത് എന്നു വ്യക്തമാണ്. കൂടാതെ റീസൈക്കിൾ ചെയ്യുന്ന പേപ്പറിൽ നിന്നും കാഡ്മിയം ലെഡ് മെർക്കുറി ആർസെനിക് ടൈറ്റാനിയം തുടങ്ങിയ വിഷ മൂലകങ്ങളും ഉയർന്ന നിരക്കിൽ ഈ മാലിന്യത്തിലെത്തിയ്ക്കും. നമ്മുടെ കുടിവെള്ളത്തിലും അരുവികളിലും പുഴയിലും ഇതു കലരുന്നതോടെ കനത്ത ആരോഗ്യ പ്രശ്നങ്ങൾ ഉത്ഭവിയ്കുകയും ചെയ്യും.
മാലിന്യത്തിൽ പ്ലാസ്റ്റിക് സാന്നിദ്ധ്യം
ഏറ്റവും പ്രധാനം ഈ മാലിന്യത്തിലെ വൻ തോതിലുള്ള സൂക്ഷ്മാണുജാലമാണ്. വെള്ളത്തിലെ കോളിഫോം ബാക്ടീരിയ തുടങ്ങിയവയുടെ അളവ് അപകടകരമാം വണ്ണം വർദ്ധിയ്ക്കാൻ ഈ പേപ്പർ മാലിന്യം ഇടവരുത്തും. പ്ലാന്റുകളിലെ പ്ലാസ്റ്റിക് മാലിന്യവും ഈ സ്ലഡ്ജിനോടു കൂട്ടി ചേർത്ത് നിർമ്മാർജ്ജനം ചെയ്യുകയാണ് ശ്രീശക്സ്തി പേപ്പർ മില്ല് ചെയ്തിരിയ്ക്കുന്നത്. അതും പാരിസ്ഥിതിക പ്രശ്നങ്ങളിലേയ്ക്കു നയിക്കും.
വെട്ടുകടവിലെ മേച്ചേരി ലോനപ്പൻ ഫ്രാൻസീസിന്റെ പറമ്പിൽ ഏകദേശം 20ലധികം ലോഡ് വേസ്റ്റ് പുഴയോട് ചേർന്ന് തട്ടിയിട്ടുണ്ട്. അടുത്ത മഴയ്ക്ക് ഇതു പുഴയെ മലിനീകരിയ്ക്കാൻ സകല സാധ്യതകളും ഉണ്ട്. ഞാറ്റുകണ്ടത്തിൽ രാമൻ കുട്ടി മകൻ സുകുമാരന്റെ പറമ്പിൽ ഇരുപത്തഞ്ചോളം ലോഡും മേനാച്ചേരി മാത്തു ജയന്റെ പറമ്പിൽ പത്തോളം ലോഡും ശാന്തിപുരത്തെ നെറ്റിക്കാടൻ ചാക്കുര്യ വർഗ്ഗീസിന്റെ വളപ്പിൽ രണ്ട് ലോഡ് മാലിന്യം തട്ടിയിട്ടുണ്ട്. കല്ലുത്തിയിലെ നെറ്റിക്കാടൻ അവറാച്ചന്റേയും മറ്റും പറമ്പുകളിൽ പാട്ടകൃഷി ചെയ്യുന്ന ചീരൻ ദേവസ്സി ഈനാശു തന്റെ വാഴകൾക്ക് വളമായും ഈ മാലിന്യം ഉപയോഗിയ്ക്കുന്നുണ്ട്.
മാലിന്യ നിക്ഷേപം നടത്തിയ ചില ഇടങ്ങൾ
പ്രതിവർഷം രണ്ടു കോടിയോളം രൂപ അറ്റലാഭം കാട്ടുന്ന ശ്രീലക്ഷ്മി പേപ്പർ മില്ല് അദ്ധ്വാന ശാലികളായ മേലൂർക്കാരുടെ മണ്ണും മനസ്സും വെള്ളവും മലിനമാക്കാൻ അനുവദിയ്ക്കുന്നത് ആത്മഹത്യാപരമാണ്. ഇതിനെതിരേ ജനകീയ പ്രതിരോധം ഉയർന്നു വന്നിട്ടുണ്ട്. മാലിന്യത്തിന്റെ സാമ്പിൾ പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് എടുത്തിട്ടുണ്ട്. പരിശോധനാഫലം വന്നിട്ടില്ല. ആരോഗ്യ വകുപ്പും നടപടി സ്വീകരിയ്ക്കാൻ ഇടയുണ്ട്.