ഹെൽമറ്റുകൾ വില്പനയ്ക്ക്
ഹെൽമറ്റു വേട്ട പോലീസ് കർശനമാക്കുമ്പോൾ സഹായമായി റോഡരികുകളിൽ ഹെൽമറ്റു വില്പന സജീവമാകുന്നു. പതിവു ദൃശ്യങ്ങളിലൊന്ന്
ഹെൽമറ്റും കൂളിംഗ് ഗ്ലാസ്സും
മരച്ചീനി വിളയുന്ന നെൽ വയലുകൾ
മേലൂരിലെ നെൽ വയലുകൾ കുറഞ്ഞ വിലയ്ക്ക് ഭൂമാഫിയ കയ്യടക്കിയതോടെ നെൽകൃഷി ചെയ്യാൻ ആളില്ലാതായി. മരിച്ചീനിയ്ക്ക് അതിനിടെ വില കൂടുകയും ചെയ്തു. പാട്ടത്തിനും മറ്റും മരച്ചീനി കൃഷി ചെയ്യാൻ പലരും മുന്നോട്ടു വന്നതോടെ നെൽ വയലുകൾ മരച്ചീനി തോട്ടങ്ങളായി പരിണമിയ്ക്കുകയാണ്.
മരച്ചീനിയിലേയ്ക്കുള്ള ഒരു പരിവർത്തനം
നൂറു കോടിയുടേയും ഗതി ഇതു തന്നെയോ?
സാമ്പത്തിക അച്ചടക്കം ഇല്ലയ്മയുടെ പേരിൽ ഒരു പാടു ആരോപണങ്ങൾ ഉന്നയിയ്ക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ് കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയ്ക്ക് കേന്ദ്ര ബജറ്റിൽ ഇക്കുറി 100 കോറ്റി രൂപയാണ് നീക്കിവച്ചിരിയ്ക്കുന്നത്. എന്നാൽ പിടിപ്പുകേട് തുടരുകയാണ്. ഒരു ചെറിയ ഉദാഹരണം കണ്ടോളൂ.
കേരള കാർഷിക സർവകലാശാലയുടെ വയലുകളുടെ ഒരു ഭാഗം നാഷണൽ ഹൈവേയ്ക്കു വേണ്ടി അക്വയർ ചെയ്ത് അതിന്റെ പണി നടന്നു കൊണ്ടിരിയ്ക്കുകയാണ്. ബാക്കിയുള്ള ഭാഗത്ത് സർവകലാശാല ഏതാനും നാളുകളായി കൃഷി ഒന്നും ചെയ്യാതെ ഇട്ടിരിയ്ക്കുകയായിരുന്നു. എന്നാൽ ഏതാനും പണികൾ ചെയ്യേണ്ടതിന്റെ ഭാഗമായി വയലിലേയ്ക്ക് വെള്ളം തുറന്നു വിട്ടിരിയ്ക്കുകയാണ്.
വെള്ളം നിറഞ്ഞ കണ്ടങ്ങൾ
ജലം അമൂല്യമാണ്. അതു പാഴാക്കരുത്. അതിന്റെ സമ്യക്കായ വിനിയോഗത്താലേ വിജയകരമായി കൃഷി ചെയ്യാനാകൂ എന്ന് ആരേക്കാളും നന്നായി അറിയേണ്ടത് സർവകലാശാലയാണ്. എന്നാൽ വെള്ളം ആരോരും നോക്കാനില്ലാതെ നാഷണൽ ഹൈവേയിലേയ്ക്ക് ഒഴുകുകയാണ്.
നാഷണൽ ഹൈവേ വെള്ളത്തിൽ
വെള്ളത്തിന്റെ ഈ അനാവശ്യ ഒഴുക്കു തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും ആരും അങ്ങോട്ടു തിരിഞ്ഞു നോക്കിയതിന്റെ ലക്ഷണമില്ല. ഇനി ബജറ്റിൽ വിലയിരുത്തിയ 100 കോടിയുടെ ഗതിയും ഇതു തന്നെ ആകുമോ?
every one like white colour jobs thats why like that our area
ReplyDelete