മേലൂർ പഞ്ചായത്തിനകത്തും
പുറത്തും നിന്നും വൻ തോതിൽ മാലിന്യം കൊണ്ടു വന്നു പഞ്ചായത്തിലെ പല സ്ഥലങ്ങളിലും തട്ടുന്നത്
പതിവായിരിയ്ക്കുന്നു. മറ്റു സ്ഥലങ്ങളിൽ ഒരിയ്ക്കലും തട്ടുവാൻ അനുവദിയ്ക്കാത്ത വൻ പ്ലാസ്റ്റിക്
മാലിന്യങ്ങൾ മുരിങ്ങൂരിലും പരിസരങ്ങളിലും തട്ടുക പതിവായിരിയ്ക്കുന്നു. കാഞ്ഞിരപ്പിള്ളി
പേപ്പർ മില്ലിലെ മാലിന്യം വെട്ടുകടവിലും മറ്റും നൂറു കണക്കിനു ടൺ കൊണ്ടു വന്നു തട്ടിയതിനെ
കുറിച്ച് മേലൂർ ന്യൂസിൽ മുമ്പു രണ്ടു തവണ റിപ്പോർട്ട്
ചെയ്തിരുന്നു. (ഒന്നാമത്തെ ലിങ്കിനുക്ലിക്ക് ചെയ്യുക) (രണ്ടാമത്തെ ലിങ്കിനുക്ലിക്ക് ചെയ്യുക) ബന്ധപ്പെട്ട അധികാരികളിൽ നിന്നും
പക്ഷേ ശക്തമായ നടപടികൾ ഒന്നും ഉണ്ടായതായി ഇപ്പോളും അറിയുന്നില്ല. മാലിന്യം ഇപ്പോളും
അങ്ങനെ തന്നെ കിടക്കുകയാണ്. മുരിങ്ങൂരിൽ പോൾസൻ ഡിസ്റ്റില്ലറിയിൽ നിന്നും ഏറെ അകലെയല്ലാതെ
ഇപ്പോൾ കൊണ്ടു തട്ടിയിരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യ മലയിലേയ്ക്ക് വായനക്കാരുടെ
ശ്രദ്ധ ക്ഷണിയ്ക്കുന്നു. പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ വല്ല നടപടിയും എടുക്കുമോ
എന്നും നമുക്കു നിരീക്ഷിയ്ക്കാം.
മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Monday, April 23, 2012
ഇന്നത്തെ ചിത്രം
Labels:
Innaththe Chithram,
K.G.Sasi,
ഇന്നത്തെ ചിത്രം,
കെ.ജി.ശശി
കെ. വേണുവിന്റെ ലാലൂർ സമരം വിജയമോ പരാജയമോ?
സി.ആർ. പരമേശ്വരൻ
കെ.വേണു ഒരു എക്സിസ്റ്റൻഷ്യൽ
തെരഞ്ഞെടുപ്പു നടത്തി എന്ന നിലയിൽ ലാലൂർ സമരം അദ്ദേഹത്തിന്റെ ഒരു വിജയമാണ്. ഈ സമരത്തിലൂടെ
കുറച്ച് ആളുകൾ കൂടി മലിനീകരണം എന്ന പ്രശ്നം ജനശ്രദ്ധയിൽ കൊണ്ടു വന്നു എന്നതൊരു കാര്യമാണ്.
സൂക്ഷ്മദൃക്കുക്കളായ ആളുകൾക്ക് കക്ഷി രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ഒഴിവാക്കാനാകില്ല.
പിന്നൊന്നുള്ളത് ജനങ്ങൾ പ്രശ്നം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. ലാലൂർക്കാർ സമരമുഖത്ത്
ഉണ്ടായിരുന്നില്ല. ഇല്ലാതിരുന്നതിനു കാരണം അവർ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന്
ജീവന്മരണ പ്രശ്നമായിട്ടു പോലും ഒരു കക്ഷി രാഷ്ട്രീയത്തിനു അതീതമായ ഒരു നിലപാടെടുത്തില്ല.
അത് കേരളത്തിന്റെ ഒരു വലിയ ദുരന്തം കാട്ടുന്ന ചിത്രമാണ്. ആ ഒരു പാഠം ഒന്നുകൂടി മനസ്സിലാക്കി
തരുന്നതിനും ജനങ്ങൾക്ക് സ്വയം സംഘടിയ്ക്കാൻ കക്ഷിരാഷ്ട്രീയക്കാരുടെ അനുവാദം വേണം എന്നു
മനസ്സിലാക്കുന്നതിനും ലാലൂർ സമരം നിമിത്തമായി. ഈ സമരത്തിനു ജനമനസ്സ് പിടിച്ചെടുക്കാൻ
സാധിച്ചില്ല എന്ന പരാജയവുമുണ്ട്. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്നും അന്വേഷിയ്ക്കേണ്ടതുണ്ട്.
വിന്റേജ് ഫാംസ് – പിണ്ടാണിയിലെ ഇക്കോടൂറിസം പദ്ധതി
മേലൂർ
പിണ്ടാണിയിലെ വിന്റേജ് ഫാംസ് എന്ന ഇക്കോടൂറിസം പദ്ധതി പുരോഗമിച്ചു വരുന്നു. പിണ്ടാണി
നയ്മേലി പാലത്തിനരികിൽ ജലാശയങ്ങളും കൃഷിയിടങ്ങളുമായി പന്ത്രണ്ടോളം ഏക്കറിലായി വ്യാപിച്ചു
കിടക്കുന്ന വിന്റേജ് ഫാംസ് മുമ്പ് ജിയോ ഫിഷ് ഫാംസ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ ഇക്കോടൂറിസം പദ്ധതിയിലേയ്ക്കു ചുവടു മാറുന്ന വിന്റേജ് ഫാമിന്റെ ഇപ്പോളത്തെ പ്രവർത്തനങ്ങൾ
വായനക്കാർക്കു പരിചയപ്പെടുത്താം.
വിന്റേജ്
ഫാംസിന്റെ കവാടം കടന്നെത്തിയാൽ ഇരുവശവും തെങ്ങും മാവും കവുങ്ങും വാഴയും കപ്പയും താമരയുമെല്ലാമുള്ള
ഒരു കൂട്ടുകൃഷിക്കളത്തിനു നടുവിലൂടെ ഒരു ചെമ്മൺ പാത കാണാം ചെമ്മൺ പാതയാണെങ്കിലും കാറും
ലോറിയും ഏറെ കയറിയിറങ്ങിയതാണത്.
ഫാമിലെ റോഡ്
വാഴകളിൽ
ചിലതു കുലച്ചിരിയ്ക്കുന്നു. പലതരം മാവുകളിൽ നിറയേ മാങ്ങ. അവ പറിച്ചു ഇനം തിരിച്ചു വിൽക്കുന്നു.
പറിച്ചു വച്ച മാങ്ങ
റോഡിന്റെ
ആരംഭത്തിൽ തന്നെ വലതു വശത്തായി ഒരു ഇടത്തരം താമരക്കുളം. താമരക്കുളത്തിൽ ചുവപ്പും വെള്ളയുമൊക്കെയായി
പലതരം താമരകളും ആമ്പലുകളും. ആമ്പലുകൾക്കാണ് ഏറെ വർണ്ണ വൈവിധ്യം. നീലയും ഇളം വയലറ്റുമൊക്കെ
കാണാനുണ്ട്.
താമരക്കുളം
താമരക്കുളത്തിലെ
വെള്ളത്താമരയാണ് ഏറെ ആകർഷകം. വളരെ വലുപ്പത്തിൽ പ്രഭാതത്തിൽ ഉദയത്തോടൊപ്പം വിരിഞ്ഞു
വരുന്ന വെള്ളത്താമര അതിന്റെ ലാളിത്യം കൊണ്ടും സൌന്ദര്യം കൊണ്ടും ആകർഷകമാണ്.
വെള്ളത്താമര
ചെമ്മൺ
പാത ചെന്നെത്തുന്നത് ഒരു പാചകശാലയിലേയ്ക്കാണ്. അതൊരു ഹോട്ടലോ റെസ്റ്റോറന്റോ അല്ല. ഫാമിലെ
ജീവനക്കാർക്കും അതിഥികൾക്കും ആവശ്യാനുസരണം പാചകം ചെയ്തു കൊടുക്കുന്ന സ്ഥലം. കപ്പയും
മീനും കഞ്ഞിയുമൊക്കെയാണു മുഖ്യ ആകർഷണം. അവിടെ നിന്നും വഴി മൂന്നായി പിരിയുന്നുണ്ട്.
ആദ്യമായി ഫലവൃക്ഷങ്ങൾ നിൽക്കുന്നിടത്തേയ്ക്കു പോകാം.
അപൂർവ ഇനം ഫലങ്ങളിൽ ഒന്ന്
ആത്മാവിന്റേയും
സന്ന്യാസത്തിന്റേയും ഫലമായി കരുതപ്പെടുന്ന അത്തി ഇവിടെ രണ്ടെണ്ണമെങ്കിലുമുണ്ട്. കേരളത്തിലെ
കാലാവസ്ഥയിൽ അത്തിക്കായ്കൾ ധാരാളം ഉണ്ടാകുമെങ്കിലും അവ രുചികരമായ പഴമായി തീരുക അപൂർവമാണ്.
അത്തിക്കായ്കൾ
ഭോഗത്തിന്റേയും
ആനന്ദത്തിന്റേയും ഫലമാണ് ആപ്പിൾ. ആപ്പിളുകളിൽ ഗോൾഡൺ ആപ്പിൾ വിശേഷമത്രേ. ഇപ്പോൾ ആപ്പിൾ
കായ്ക്കുന്ന സമയമല്ല. അതിനാൽ മരത്തിൽ കായില്ല. ഗോൾഡൺ ആപ്പിളിന്റെ ഇലകളുടെ അടിഭാഗം ചുവപ്പു
കലർന്ന ഗോൾഡൻ നിറം തന്നെയാണ്, മുകൾവശം പച്ചയും. ഒരു ഇടത്തരം ഗോൾഡൺ ആപ്പിൾ മരം ഈ ഫാമിലുണ്ട്
ഗോൾഡൺ ആപ്പിൾ മരം
പലതരം
വാഴകൾ ഉള്ള ഇവിടെ തികച്ചും ജൈവ രീതിയിൽ തന്നെയാണു കൃഷി എന്നതിനാൽ കുലകൾക്ക് വലിയ വലുപ്പവും
തുടിപ്പും കണ്ടെന്നു വരികയില്ല. എങ്കിലും ആരോഗ്യകരമാണ് ഓരോ കായയുമെന്നു ഒറ്റനോട്ടത്തിൽ
തന്നെ അറിയാം.
ഒരു
ചെമ്പൂവൻ കുല
ബ്രസ്സീലിൽ
നിന്നു വന്ന തനി വിദേശിയാണെങ്കിലും നമ്മുടെ സ്വന്തമായ കടച്ചക്കവരെ ഫാമിലുണ്ട്. കടപ്ലാവിൽ
പതിവു പോലെ നിറയേ ചക്കയുമുണ്ട്. നല്ല ആകൃതിയും
മുഴുപ്പുമുള്ളവ തന്നെ.
ഫാമിൽ
ചെറുതല്ലാത്ത ഒരു പക്ഷി വളർത്തു കേന്ദ്രവും ഉണ്ട്. പ്രധാന ഇനം ബ്രോയിലർ കോഴികൾ തന്നെ.
മൂന്നോ നാലോ സെറ്റുകൾ എപ്പോളും ഉണ്ടാകാറുണ്ട്. മുതിർന്ന കോഴികളെയെല്ലാം വിറ്റു കഴിഞ്ഞാണു
ഞങ്ങൾ എത്തിയത് എന്നതിനാൽ ചെറുകോഴികളെയേ കാണാൻ കഴിഞ്ഞുള്ളൂ.
കോഴിക്കൂടുകളിൽ ഒന്ന്
മലയാളികൾ
കോഴിയിറച്ചി ശീലമാക്കുന്നതിനു മുമ്പു തന്നെ താറാവിനു വൻ പ്രിയം ഉണ്ടായിരുന്നതായി ചരിത്രം
പറയുന്നു. വിന്റേജ് ഫാമിൽ നല്ലയിനം നാടൻ താറാവുകൾ തുറസ്സായ ഇടങ്ങളിൽ വളരുന്നു. അവയെ
കാണാനും ചന്തം, മറ്റു വളർത്തിനങ്ങളേക്കാൾ രുചിയും മെച്ചം.
നാടൻ
താറാവുകൾക്കൊപ്പം വലുപ്പത്തിലും നിറത്തിലും ഏറെ മെച്ചപ്പെട്ട വരവിനങ്ങളും ഇവിടെയുണ്ട്.
അവയുടെ എടുപ്പും നടപ്പും ഒന്നു വേറെ തന്നെ. എങ്കിലും നാടൻ ഇനങ്ങളുടെ ഓജസ്സില്ല. രണ്ടിനങ്ങളും
ഒന്നിച്ചൊന്നു കണ്ടു നോക്കാം.
താറാവുകൾ സ്വദേശിയും വിദേശിയും
താറാവുകളുടെ
കൂട്ടത്തിൽ പറക്കും താറാവ് അഥവാ ഫ്ലയിങ്ങ് ഡക്കും ഉണ്ട്. അത്യാവശ്യം ഒരു തെങ്ങിന്റെ
പൊക്കത്തിൽ വരെ ഇവ പറക്കും. വലിയ പേടിക്കാരൊന്നുമല്ല ഇവർ. ഇണകളുമായി സഞ്ചരിയ്ക്കുന്ന
ഇവ പൊതുവേ ശാന്തശീലരാണ്.
കരിങ്കോഴിയാണ്
മറ്റൊരു ആകർഷണം. കാലുമുതൽ കൊക്കു വരെ ശുദ്ധ കറുപ്പന്മാരായ ഇവരുടെ പിതാമഹന്മാർ മഹാരാഷ്ട്രയിലും
മദ്ധ്യപ്രദേശിലുമായി ഗിരിവർഗക്കാരുടെ വളർത്തു കോഴികളായിരുന്നു. ഭംഗിയും അപൂർവതയും പാരമ്പര്യവും
ഔഷധഗുണവും ഒത്തു ചേരുന്ന ഇവ ഇപ്പോൾ കേരളത്തിൽ പലയിടത്തും വളർത്തപ്പെടുന്നുണ്ട്.
പലയിനം അലങ്കാരക്കോഴികളും ഇവിടെയുണ്ട്.
അവരിൽ മഞ്ഞയും വെള്ളയും നിറമുള്ളവയ്ക്ക് അല്പം ഭംഗി കൂടും. ബൂട്ടിട്ടവയും, വാൽ
നീട്ടി വളർത്തിയവയും രോമക്കുപ്പായക്കാരെ അനുകരിയ്ക്കുന്നവരും ഒക്കെ കൂട്ടത്തിലുണ്ട്.
അലങ്കാരക്കോഴികൾ
പക്ഷി വർഗത്തിൽ പിന്നെ കളക്കമാണു
പ്രധാനി. കൊഴുപ്പു കുറഞ്ഞ ഇറച്ചിയുള്ള ഈയിനം കൊളസ്ട്രോൾ രോഗികൾ താല്പര്യപ്പെടുന്നതിൽ
വല്ല കഴമ്പുമുണ്ടോ ആവോ? വലുപ്പവും തൂക്കവും വിലയും കൂടുതലായ ഇവയെ വളർത്തുന്നത് അത്ര
പ്രചാരത്തിലൊന്നുമല്ല.
കളക്കത്തിനേക്കാളും
അല്പം കൂടി വലുപ്പമുള്ള ടർക്കി കോഴികൾ ഏതാനും ഈ ഫാമിലുണ്ട്. അവയുടെ കഴുത്തിലെ നീണ്ട
താടയും ശബ്ദവും പ്രത്യേകതയുള്ളതാണ്. ടർക്കി കോഴികളെ വളർത്തുന്നതിനു ചില നിയന്ത്രണങ്ങളുമുണ്ട്.
ടർക്കിക്കോഴി (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
പക്ഷികളിൽ
പിന്നെ പ്രധാനം ഗിനിക്കോഴിയും വാത്തയുമാണ്. ഗിനിക്കോഴികളെ വളർത്തുന്നതിൽ സർക്കാർ നിയന്ത്രണം
വന്നതിൽ പിന്നെ അവയുടെ എണ്ണം വളരെ കുറച്ചിട്ടുണ്ട്. വാത്തകൾ പക്ഷേ ഇവിടത്തെ സാഹചര്യങ്ങളുമായി
വളരെ ഇണങ്ങിച്ചേർന്നിരിയ്ക്കുന്നു. വാഴത്തോപ്പുകളിലും പുൽമേടുകളിലും തോടുകളിലും കുളങ്ങളിലുമെല്ലാമായി
അവ വിഹരിയ്ക്കുന്നു.
പക്ഷി
വളർത്തൽ പോലെത്തന്നെ പ്രധാനമാണ് വിന്റേജ് ഫാമിൽ കാലി വളർത്തലും. ജഴ്സി തുടങ്ങി വിവിധ
ഇനത്തിലുള്ള അത്യുല്പാദന ശേഷിയുള്ള ഒരു ഡസൻ പശുക്കളാണ് ഇവിടെ ഉള്ളത്. പ്രത്യേക കറവ
യന്ത്രങ്ങൾ ഒന്നും ഉപയോഗിയ്ക്കുന്നില്ല. ഒരു പശുവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതൊഴിച്ചാൽ
പശുക്കളെല്ലാം ആരോഗ്യത്തോടെ ഇരിയ്ക്കുന്നു. കൂടുതൽ ഇനം പശുക്കളെ തമിഴ്നാട്ടിൽ നിന്നും
കൊണ്ടു വരാനാണ് ഫാം ഇനി ഊന്നൽ കൊടുക്കുന്നത്.
കാലി തൊഴുത്ത്
പശുക്കളിൽ
എറ്റവും ശ്രദ്ധേയയായി ലക്ഷ്മി എന്ന ഒരു വെച്ചൂരി പശു ഉണ്ട്. കറുത്ത ഉടലിൽ നെറ്റിയിലെ
ചുട്ടിയും അടിവയറും വാലും മാത്രം വെളുത്ത ലക്ഷ്മി ഒരു ഭക്ഷണപ്രിയയാണ്. എന്തു കിട്ടിയാലും
അവൾ തിന്നും. വെളുത്ത വാൽ നിലത്തിഴയും. വാസം മറ്റു പശുക്കളേപ്പോലെ തൊഴുത്തിൽ തന്നെയല്ല.
പകലെപ്പോളും പറമ്പിൽ എവിടെയെങ്കിലും അവളെ കെട്ടിയിട്ടിരിയ്ക്കും. രാത്രി തൊഴുത്തിൽ
ഒഴിവുള്ള ഒരിടത്തു കൊണ്ടുപോയി കെട്ടും. പൊക്കവും നീളവും അല്പം കുറവാണെങ്കിലും എവിടെ
നോക്കിയാലും മസിലാണവൾക്ക്.
ലാബ്രഡോർ
ഇനത്തിലുള്ള നായ്ക്കളും അവിടെയുണ്ട്. ഇണചേർക്കാൻ പെൺനായ്ക്കളെ ചിലരെല്ലാം അവിടേയ്ക്കു
കൊണ്ടു വരാറുണ്ട്. ഒരു കറുത്ത വേട്ടപ്പട്ടിയും ഉണ്ട്. അവന്റെ ശൂരത ഒന്നു വേറെ തന്നെ.
പലതരം
പേരയും ചാമ്പയും ഫാമിലുണ്ട്. നാട്ടിലെ കുട്ടികൾക്ക് പേരയോടും ചാമ്പയോടുമുള്ള ഇഷ്ടം
പറഞ്ഞറിയിയ്ക്കേണ്ടതില്ലല്ലോ.
ചാമ്പ
നെല്ലിയും
ലൂബിയും മറ്റുമുള്ളതിൽ മധുരലൂബിയാണു മറ്റൊരു വിശേഷം. മധുരലൂബി നമ്മുടെ നാട്ടിൽ പെട്ടെന്നു
കേടാകാറുണ്ട്. പലതും പിടിച്ചു കിട്ടാറു കൂടിയില്ല.
മധുരലൂബി
പെട്ടെന്ന്
പേരു ഓർമ്മയിൽ വരാത്ത വേറെ പല പഴവർഗ്ഗങ്ങളും ഉണ്ട്. അവയിൽ ഒന്നു കണ്ടോളൂ.
ഇതിന്റെ പേരറിയുമോ?
അത്യാവശ്യത്തിനു
കള്ളു ചെത്തും ഫാമിലുണ്ട്. തെങ്ങിൻ കൂമ്പിൽ കലം കമിഴ്ത്തി വച്ചിരിയ്ക്കുന്ന ചിത്രം
കണ്ടോളൂ.
കള്ളു ചെത്തുന്ന തെങ്ങ്
ഫാമിലാകെ
പരന്നു കിടക്കുന്ന ജലാശയങ്ങളിൽ നിറയേ മീൻ വളർത്തുന്നുണ്ട്. കഴിഞ്ഞ ഈസ്റ്ററിനു മാത്രം
നാനൂറോളം കിലോ മീൻ പിടിച്ചു. ആറു കിലോ വരെ തൂക്കമുള്ള മീൻ കിട്ടി. മീനിനു തീറ്റയായി
ഇവിടെ കൃഷി ചെയ്യുന്ന കപ്പയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമാണ് നൽകി വരുന്നത്. അത്യപൂർവമായി
മറ്റു വല്ല കോളുമൊക്കും.
ഈ
ഫാമിന്റെ ഇക്കോടൂറിസം സാധ്യതകളെ കുറിച്ച് പഠിച്ച് ഒരു നിർദ്ദിഷ്ട സൈറ്റ് ലേഔട്ട് ഉണ്ടാക്കിയിട്ടുണ്ട്.
അത് രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. രണ്ടാം ഘട്ടം ഇനിയും ആരംഭിച്ചിട്ടില്ല.
ഒന്നാം ഘട്ടം പൂർത്തിയായി കഴിയുന്നതേയുള്ളൂ.
നിർദ്ദിഷ്ട സൈറ്റ് ലേഔട്ട്
രണ്ടാം ഘട്ടത്തിന്റെ ആരംഭമായി നാലു കുടുംബങ്ങൾക്ക്
സുഖമായി താമസിയ്ക്കാവുന്ന ഒരു റിസോർട്ടിന്റെ നിർമ്മാണം പൂർത്തിയായി വരുന്നുണ്ട്. അതു
പൂർണ്ണമാകുന്നതോടെ അതിഥികളെ സ്വീകരിയ്ക്കാൻ വിന്റേജ് ഫാം സജ്ജമാകുന്നതാണ്. അതോടെ ശരിയായ
അർഥത്തിൽ വിന്റേജ് ഫാം വിന്റേജ് ഫാം മേലൂർ പഞ്ചായത്തിലെ ഇക്കോടൂറിസം പദ്ധതിയ്ക്ക് പ്രവേഗം
പകരും.
പൂർത്തിയായി വരുന്ന റിസോർട്ട്
റിസോർട്ട്
നിർമ്മാണം പൂർത്തീകരിച്ച് ഇക്കോടൂറിസം പദ്ധതി വരും വരേയ്ക്കും ഈ ഫാം അതിന്റെ ഉടമസ്ഥനായ
ഷാജി മൂന്നു പേർക്കായി പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. ആറു വർഷത്തേയ്ക്കു ഈ ഭൂമി
പാട്ടത്തിനെടുത്തവർ പാലക്കാട് എലമ്പുലശ്ശേരിയിലുള്ള തോമസ്, പാലക്കാട് ഇരുമ്പകച്ചാലുള്ള
ഫിനു ജോസഫ്, പാലക്കാട് പൊന്നങ്കോടുള്ള സിജോ എന്നിവരാണ്. അവരുടെ മൊബൈൽ ഫോൺ നമ്പറുകൾ
യഥാക്രമം 9744790238, 9605713731, 9747218559 എന്നിവയാണ്. ശ്രീ ഫിനു ജോസഫുമായി ഡോക്ടർ
ബാബു എം.എൻ. നടത്തിയ അഭിമുഖത്തിന്റെ വീഡിയോയുടെ ലിങ്കും താഴെ ചേർത്തിട്ടുണ്ട്.
Subscribe to:
Posts (Atom)