കൊരട്ടി,
മേലൂർ പഞ്ചായത്തുകളിലും സമീപസ്ഥമായ വില്ലേജുകളിലും കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനു
കേരള വാട്ടർ അഥോറിറ്റി അടിച്ചിലിയിലെ മധുരമറ്റത്ത് ദേവരാജഗിരി ക്ഷേത്രത്തിനടുത്തു സ്ഥാപിച്ചിട്ടുള്ള
60 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പുതിയ വെല്ലുവിളികൾ
നേരിടുന്നു.
മധുരമറ്റത്തെ വാട്ടർ ട്രീറ്റ്മെന്റ്
പ്ലാന്റ്
പുഴയിൽ
നിന്നും പമ്പു ചെയ്യപ്പെട്ട് എത്തുന്ന വെള്ളം ആദ്യമായി ആവശ്യമായ ഓക്സിജൻ കലർത്തുന്നതിനു
ഒരു ഫൌണ്ടനിലൂടെ കടത്തി വിട്ടു പതപ്പിയ്ക്കുന്നു. ആ ഘട്ടത്തിൽ വെള്ളത്തിൽ ലയിച്ചു ചേർന്നിരിയ്ക്കുന്ന പല വാതക രൂപത്തിലുള്ള മാലിന്യങ്ങളും
ബാഷ്പീകരിയ്ക്കപ്പെടുന്നു.
ഫൌണ്ടനിൽ വെള്ളം പതപ്പിയ്ക്കുന്നു
ഇപ്രകാരം
പതപ്പിയ്ക്കപ്പെട്ട വെള്ളം ഒരു കോൺക്രീറ്റ് കാനയിലൂടെ ഒരു പ്യൂരിഫിക്കേഷൻ ടാങ്കിലാണു
എത്തിച്ചേരുന്നത്. ഇവിടെ സൂര്യപ്രകാശം ഏൽക്കുന്നതിനായി വെള്ളം തുറന്നു കിടക്കുകയാണ്.
ധാരാളം കലക്കലുള്ള വെള്ളമാണെങ്കിൽ ടാങ്കിനുള്ളിലെ മറ്റൊരു ടാങ്കിൽ വച്ച് കലക്കം കുറയ്ക്കാനുള്ള
സംവിധാനങ്ങളും അവിടെയുണ്ട്. ദിവസങ്ങളോളം ഈ വെള്ളം ഇങ്ങനെ തുറന്നു കിടക്കയാൽ പ്ലാന്റിനു
ചുറ്റും തികച്ചും ശുദ്ധമായ ഒരു അന്തരീക്ഷം ഇല്ലെങ്കിൽ ജലം മലിനീകരിയ്ക്കപ്പെടും.
സൂര്യപ്രകാശമേൽക്കുന്നതിനു വേണ്ടി
തുറസ്സായിട്ടിരിയ്ക്കുന്ന പ്ലാന്റിന്റെ ഭാഗം
അവിടെ
നിന്നും വരുന്ന വെള്ളം ഏതാനും ഫിൽറ്ററുകളിലൂടെ കടന്നു പോകുന്നു. ഇവിടെ വച്ച് നന്നായി
അരിയ്ക്കപ്പെട്ട വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിയ്ക്കാൻ ഇൻസ്ട്രുമെന്റേഷൻ സൌകര്യങ്ങൾ
ഉണ്ട്. ഈ ഫിൽറ്ററുകളിൽ അഴുക്കിനേ കൂടാതെ ക്ഹെറു മീനുകളെ പോലും കാണാറുണ്ട്. മോട്ടോർ
അത്ര വലുതായതാണ് മീനുകളുടെ സാന്നിദ്ധ്യത്തിനു കാരണം. ഈ ഫിൽറ്ററിംഗാണ് വെള്ളം ശുദ്ധീകരിയ്ക്കുന്നതിലെ
ഏറ്റവും പ്രധാന പ്രക്രിയ. ഇവിടെ നിന്നു അഴുക്കു വെള്ളം വട്ടവയൽ പ്ലാന്റേഷങ്കാർക്ക്
ജലസേചനത്തിനു സൌജന്യമായി നൽകുന്നതിനാൽ പ്ലാന്റിൽ മലിനീകരണം സംഭവിയ്ക്കുന്നില്ല.
ഇപ്രകാരം
ശുദ്ധീകരിയ്ക്കപ്പെട്ട ജലത്തിലെ അമ്ലതയും ക്ഷാരതയും അറിയുന്നതിനു പി. എച്ച്. വാല്യൂ
കണക്കാക്കുന്നു. പി.എച്ച്. വാല്യൂ. 7ൽ തന്നെ നിലനിറുത്തുന്നതിനു ആവശ്യമായത്ര ആലമോ കുമ്മായമോ
ചേർക്കുന്നു. അങ്ങനെ പി.എച്ച്. വാല്യൂ. 7ൽ
തന്നെ നില നിറുത്താൻ ശ്രമിയ്ക്കുന്നു.
ആലം ചേർക്കുന്ന ഇടം
ആലം
ചേർക്കുന്നത് ജലത്തിൽ ആൽക്കലിയുടെ അംശം കൂടുമ്പോളാണ്. ഒരു മോട്ടോർ ഉപയോഗിച്ച് വെള്ളം
ആലം ചേർത്ത ടാങ്കിലൂടെ കടത്തി വിട്ടാണ് ഇതു സാധിയ്ക്കുന്നത്. ജലത്തിൽ അമ്ലത കൂടുതൽ
ആണെങ്കിൽ കുമ്മായമാണു ചേർക്കുക. രണ്ടിനത്തിലും പി.എച്ച്. മൂല്യം 7 ആക്കുക തന്നെയാണു
ലക്ഷ്യം.
കുമ്മായം
ചേർക്കുന്ന ഇടം
ഇപ്രകാരം
പി.എച്ച്. മൂല്യം 7 ആക്കിയ ഫിൽറ്റർ ചെയ്ത ജലത്തിലൂടെ ആവശ്യമായ ക്ലോറിൻ കടത്തി വിടുന്നു.
അതോടെ ജലത്തിലെ സൽഫേറ്റുകളും മറ്റുപല ആനയോണുകളും നിർവീര്യമാക്കപ്പെടുന്നു.
ക്ലോറിൻ റൂം
ഇപ്രകാരം ശുദ്ധീകരിയ്ക്കപ്പെട്ട ജലം 1200000 ലിറ്റർ
ശേഷിയുള്ള ഒരു വൻ ടാങ്കിൽ സൂക്ഷിയ്ക്കുന്നു. അവിടെ നിന്നും പൈപ്പുകളിലൂടെ ഉപഭോക്താക്കൾക്ക്
ജലം എത്തിച്ചു കൊടുക്കുന്നു.
120000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്
ഈ
വാട്ടർ പ്ലാന്റിൽ നിന്നും ഉപഭോക്തക്കളിലേയ്ക്ക് ജലമെത്തിയ്ക്കുന്ന പൈപ്പുകൾ ശരിയായ
ഗുണനിലവാരം ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു പലയിടത്തും പൊട്ടാറുണ്ട്. ഉപഭോക്താക്കൾ
പണം നൽകിയാണു ജലം ഉപയോഗിയ്ക്കുന്നത്. പൈപ്പു പോകുന്ന പലയിടത്തും റോഡുകൾ തകരാറിലായിട്ടുള്ളത്
മേലൂർ ന്യൂസ് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (ലിങ്ക് കാണുക)
ഇപ്പോളത്തെ
സംവിധാനം മൂലം ലവണ രൂപത്തിലുള്ള വ്യാവസായികവും അല്ലാത്തതുമായ മാലിന്യങ്ങൾ കുടിവെള്ളത്തിൽ
കലരുന്നത് തടയാൻ യാതൊരു സംവിധാനവും ഇല്ല. ചാലക്കുടി പുഴ വ്യാവസായിക മാലിന്യങ്ങളുടെ
ഇരയായി തീർന്നിട്ട് കാലമേറെയായി. ചാലക്കുടി പുഴയുടെ കിഴക്കു ഭാഗത്തുള്ള തോട്ടങ്ങളിൽ
വൻ തോതിൽ അടിയ്ക്കുന്ന കീടനാശിനികൾ അപ്പാടെ പുഴവെള്ളത്തിലാണു വന്നു ചേരുന്നത്. ചാലക്കുടി
പുഴയിലെ ഡാമുകളുടെ ശൃഖല ജലം കെട്ടിക്കിടന്ന് ജൈവാംശം അഴുകി ഉണ്ടാക്കുന്ന മാലിന്യങ്ങൾ
വേറെയും. ഇതൊന്നും പരിശോധിയ്ക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. പി.എച്ച്. മൂല്യം,
ക്ലോറിൻ, ആലം, കുമ്മായം എന്നിവയുടെ അളവ് എന്നിവ പരിശോധിയ്ക്കാനുള്ള സംവിധാനമേ ഇവിടെയുള്ളൂ.
അതു തന്നെ ശരിയ്ക്കു നടക്കുന്നില്ല. ഉപഭോക്താക്കൾക്ക് ഭാരത സർക്കാർ അംഗീകരിച്ച കുടിവെള്ളത്തിനുള്ള
മാനദണ്ഡങ്ങൾ പാലിയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും നിലവിലില്ല. ക്വാളിഫോം ബാക്ടീരിയയുടെ
അളവു പോലും അറിയാൻ മാർഗമില്ല. ആർസെനിക്, മെർക്കുറി തുടങ്ങിയ വിഷ പദാർത്ഥങ്ങളുടെ സംവിധാനവും
അറിയാൻ മാർഗമില്ല.
ഇതിനൊക്കെ
പുറമെയാണ് മേലൂർ പഞ്ചായത്ത് വക നിർദ്ദിഷ്ട ക്രിമറ്റോറിയത്തിന്റെ സ്ഥാനം. ചാലക്കുടിയിൽ
മുനിസിപ്പാലിറ്റി വൻ തുക മുടക്കി സംവിധാനങ്ങൾ ഒരുക്കി പ്രവർത്തിയ്ക്കുന്ന ക്രിമറ്റോറിയത്തിലെ
നാറ്റവും പ്രശ്നങ്ങളും ഇവിടെ തന്നെ മുമ്പൊരിടത്ത് പറഞ്ഞിട്ടുണ്ട്. (ലിങ്ക് കാണുക).
ആ നിലയ്ക്ക് അധിക പരിമിതികൾ ഉള്ള മേലൂർ പഞ്ചായത്ത് വക ക്രിമറ്റോറിയം അന്തരീക്ഷ മലിനീകരണം
ഉണ്ടാക്കുന്നത് തടയുക എളുപ്പമല്ല. (ലിങ്ക് കാണുക). നിർദ്ദിഷ്ട ക്രിമറ്റോറിയത്തിന്റെ
പുകക്കുഴലിന്റെ ഉയരത്തിലും ഉയരത്തിൽ ക്രിമറ്റോറിയത്തിൽ നിന്നും 150 മീറ്റർ മാത്രം അകലെയുള്ള
വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റിലെ വെയിലേൽക്കുവാൻ തുറസ്സാക്കിയിട്ട ഇടത്ത് ശവം ദഹിപ്പിച്ച
ചാരവും വാതകങ്ങളും അലിഞ്ഞു ചേരാതിരിയ്ക്കുവാൻ ഉള്ള സാധ്യത വളരെ വിരളമാണ്. മേലൂരിലേയും
കൊരട്ടിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഇത്തരം വെള്ളം കുടിയ്ക്കാൻ ഒരു യോഗമുണ്ടെങ്കിൽ
പിന്നെ അതിനെ ബ്രഹ്മനും തടുക്കില്ല.
No comments:
Post a Comment