കൊരട്ടിയിലെ
വ്യവസായ പാർക്ക് കിൻഫ്രയിലേയ്ക്ക് വെള്ളമെത്തിയ്ക്കാനുള്ള
കിൻഫ്ര എക്സ്റ്റേർണൽ വാട്ടർ സപ്ലേ സ്കീമിന്റെ ജലസംഭരണി സ്ഥിതി ചെയ്യുന്നത് സാഞ്ചോ നഗറിൽ
നിന്നും പാലമുറിയിലേയ്ക്ക് വരുന്ന റോഡിന്റെ തെക്കു ഭാഗത്തായാണ്. അവിടെ കിൻഫ്രയുടെ ഒരു
പമ്പ് ഹൌസ് ഉണ്ട്.
കിൻഫ്രയുടെ പമ്പ് ഹൌസ്
അതിശക്തമായ
മൂന്നു മോട്ടോറുകൾ ആവശ്യമുള്ളപ്പോളെല്ലാം വെള്ളം പമ്പ് ചെയ്തു ടാങ്കിൽ എത്തിയ്ക്കുന്ന
ഈ പദ്ധതിയുടെ ജലസംഭരണി ഏതാനും ഏക്കറുകൾ വിസ്തൃതിയുള്ള ഒരു വൻ ജലാശയമാണ്. താരതമ്യേന
ശുദ്ധവും പുറമേ നിന്നുള്ള ഇടപെടലുകൾ തീർത്തും ഇല്ലാത്തതുമായ ഈ ജലാശയം നാലുവശത്തും വൻ
മതിൽ കെട്ടി സംരഷിച്ചിരിയ്ക്കുന്നു.
പദ്ധതിയുടെ മോട്ടോറുകൾ
മറ്റു
ജലാശയങ്ങളെ അപേക്ഷിച്ചു ശുദ്ധമായ തെളിനീരാണ് ഈ കുളത്തിൽ ഉള്ളത്. വശങ്ങളിൽ പായലും ചണ്ടിയും
ആവശ്യത്തിനുണ്ട്, എങ്കിലും മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടൊരുക്കി ഒരു ഉത്തമ
ജൈവവ്യൂഹം സൃഷ്ടിയ്ക്കാനാണ് അവ ഉപയോഗിയ്ക്കപ്പെട്ടത്. വിശാലമായ ഈ ജലാശയം കാണുന്നവരുടെ
കണ്ണിനൊരു ഉത്സവം തന്നെയാണ്.
കുളത്തിലെ ചണ്ടിയും മറ്റു സസ്യജാലങ്ങളും
എങ്കിലും
കുളത്തിന്റെ പലഭാഗങ്ങളിലേയും ചണ്ടി വാരി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിനു താഴെ കൊടുക്കുന്ന
ചിത്രം കാണുക.
ജലാശയത്തിന്റെ ഒരു ദൃശ്യം
വലിയൊരു
പാടശേഖരത്തിന്റെ ഭാഗമായിരുന്ന ഈ ജലാശയത്തെ അതിൽ നിന്നും വേർ തിരിച്ചതിന്റെ തിരിച്ചടികൾ
തീർച്ചയായും പാടശേഖരം അനുഭവിയ്ക്കുന്നുണ്ടാകണം. എങ്കിലും കിൻഫ്രയുടെ നിലനില്പിനു ഈ
ജലാശയം വലുതായ പങ്കു വഹിയ്ക്കുന്നുണ്ട്.
ജലാശയത്തിന്റെ മറ്റൊരു ദൃശ്യം
ഇവിടം ഇപ്പോൽ ദേശാടനക്കിളികൾ കയ്യടക്കിയിരിയ്ക്കുകയാണ്.
മറ്റൊരു ജീവിയുടേയും ഭീഷണിയില്ലാതെ ജലസമ്പൂർണ്ണമായ ഒരന്തീരക്ഷത്തിൽ അത്യാവശ്യത്തിനു
ഭക്ഷണം ലഭിയ്ക്കുന്ന അവ ഇവിടം വിട്ടുപോകാൻ മടികാട്ടുന്നുണ്ട്.
ജലാശയത്തിൽ ദേശാടനക്കിളികൾ
ഇര
പിടിയ്ക്കാൻ ഇടമുള്ളതിനാൽ സസ്യജാലമുള്ളിടത്താണ് ദേശാടനപക്ഷികളുടെ വാസം. ആളുകളെ അവയ്ക്കിഷ്ടമല്ല.
ആളുകളെ അടുത്തു കണ്ടാൽ ആകാശത്തേയ്ക്കു പറന്നുയരുന്ന ഇവയ്ക്ക് മണിക്കൂറുകളോളം നിറുത്താതെ
വട്ടമിട്ടു പറക്കാനുള്ള ശേഷിയുമുണ്ട്.
അകലേ ദേശാടനപ്പക്ഷികൾ
ഈ
ജലശേഖരം വരും കാലത്തേയ്ക്കു കൂടി സൂക്ഷിച്ചു വയ്ക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്നേ
ഇത്തരുണത്തിൽ പറയാനുള്ളൂ. ഈ ജലാശയം ഇത്രയെങ്കിലും
നന്നായി സംരക്ഷിയ്ക്കുന്നവരെ അഭിനന്ദിയ്ക്കുവാൻ ഈ അവസരം വിനിയോഗിയ്ക്കട്ടെ.
ജലസംഭരണി – ഒരു അന്റിവിഷൻ
No comments:
Post a Comment