പുഷ്പഗിരിയിൽ നിന്നും കുന്നപ്പിള്ളിയിലേയ്ക്കു പോകുന്ന കനാലിന്റെ കിഴക്കായി മധുരമറ്റത്തിനടുത്ത് മേലൂർ ഗ്രാമ പഞ്ചായത്തു വക കുറച്ചു സ്ഥലമുണ്ട്. പത്തിലധികം വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ആ സ്ഥലം മേലൂർ പഞ്ചായത്തിൽ ഒരു ശ്മശാനം പണിയാനായിരുന്നു. എന്നാൽ വർഷം പത്തു കഴിഞ്ഞിട്ടും ഈയിടെ പണിതു കൊണ്ടിരിയ്ക്കുന്ന ഒരു ചെറു പാലവും പറമ്പിന്റെ ചില ഭാഗങ്ങളിലെ പൊക്കം കുറഞ്ഞ കരിങ്കൽ മതിലും അല്ലാതെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നതായി കാണുന്നില്ല. പഞ്ചായത്ത് ആയിനത്തിൽ മുമ്പു വല്ല വേലകളും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതൊന്നും പറമ്പിൽ കാണാനില്ല.
ശ്മശാനത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനു കനാലിനു മേലെ പണിത പാലം
ശ്മശാനത്തിൽ നിന്നും 200 മീറ്ററോളം അകലത്തിൽ കൊരട്ടി മേലൂർ ഗ്രാമപഞ്ചായത്തുകൾക്കായി പണിത കുടിവെള്ള വിതരണ പദ്ധതിയുടെ പ്യൂരിഫിക്കേഷൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നുണ്ട്. ദിനം പ്രതി 12 ലക്ഷം ലിറ്റർ ജലം ഇവിടെ ശുദ്ധീകരിയ്ക്കുന്നു. ശ്മശാനത്തിന്റെ പുകക്കുഴലിന്റെ ഉയരത്തിലും ഉയരെയായിരിയ്ക്കും പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അതിനാൽ ശ്മശാനത്തിൽ നിന്നും വരുന്ന പുകയോടു ചേർന്നുള്ള വാതകങ്ങളും നേർത്ത ഖരാവശിഷ്ടങ്ങളും പലയിടത്തും തുറന്നു കിടക്കുന്ന പ്ലാന്റിലെ ജലത്തിൽ കലരാൻ ഇടയുണ്ട്. പ്ലാന്റിനു തൊട്ടടുത്തായി ശ്മശാനഭൂമിയോടു കുറേക്കൂടി അടുത്താണ് ദേവരാജഗിരി അയ്യപ്പക്ഷേത്രത്തിന്റെ സ്ഥാനം. ഉയരവും അവിടെ കൂടുതലാണ്.
പ്യൂരിഫിക്കേഷൻ പ്ലാന്റും അയ്യപ്പക്ഷേത്രവും
ദേവരാജഗിരി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആൽത്തറയിൽ നിന്നു നോക്കിയാൽ താഴെയായി കാണുന്ന ഇലക്ട്രിക് ടവറിന്റെ നേരെ വലതു ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണുന്ന സ്ഥലം ശ്മശാനമാണ്. ഈ ചിത്രങ്ങളിൽ നിന്നും പ്ലാന്റും ക്ഷേത്രവും ശ്മശാനവും എത്ര അടുത്താണെന്നു സ്പഷ്ടമാണല്ലോ.
ആൽത്തറയിൽ നിന്നുള്ള ദൃശ്യം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
ശ്മശാനഭൂമിയുടെ മുന്നിലുള്ള കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് പുഷ്പഗിരിക്കാർ നനയ്ക്കാനും കുളിയ്ക്കാനും ജലസേചനത്തിനും ഉപയോഗിയ്ക്കുന്നത്. ആ വെള്ളം ഊറിവന്നാണ് കിണറുകളിലെ ഉറവയായി തീരുന്നത്.
ശ്മശാനഭൂമിയുടെ മുന്നിലുള്ള കനാൽ
ശ്മശാനഭൂമി(വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
തൊട്ടു കിഴക്കായി വട്ടവയലിൽ പ്ലാന്റേഷങ്കാരുടെ റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്നു. മുമ്പു അവരുടെ തോട്ടത്തിലൂടെയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഇലക്ട്രിക് ലൈനും ടവറും സ്ഥാപിയ്ക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിന്റെ ഭാഗമായി ഏതാനും ലക്ഷം രൂപ ചിലവു ചെയ്ത് നാലു കോൺക്രീറ്റു കാലുകളും സ്ഥാപിച്ചു.
വട്ടവയലിൽ പ്ലാന്റേഷങ്കാരുടെ ബോർഡ്
അതിനിടെ യഥാർത്ഥത്തിൽ പ്ലാനിൽ മാത്രമുള്ള പഞ്ചായത്ത് ക്രിമറ്റോറിയത്തിന്റെ ചിമ്മിനിയുടെ സ്ഥാനം ഇലക്ട്രിക് ലൈനിനും ടവറിനും ഇടയിലായിപ്പോകും എന്ന ഒരു തർക്കത്തിന്റെ പേരിൽ മേലൂർ ഗ്രാമ പഞ്ചായത്തും പവർ ഗ്രിഡ് കോർപ്പറേഷനും തമ്മിൽ ഒരു കേസ്സ് നടക്കാനിടയാകുകയും പവർഗ്രിഡ് കോർപ്പറേഷൻ നഷ്ടം സഹിച്ച് ഇലക്ട്രിക് ലൈനിന്റെ അലൈന്മെന്റ് മാറ്റിക്കൊണ്ടു പോകുകയും ചെയ്തു. അതിന്റെ ഗുണഫലം കിട്ടിയത് വട്ടവയലിൽ പ്ലാന്റേഷങ്കാർക്കാണ്. അവരുടെ 900 റബ്ബർ മരങ്ങൾ മുറിയ്ക്കാതെ രക്ഷപ്പെട്ടു. പകരം അനേകം ചെറുകിട കൃഷിക്കാരുടെ തെങ്ങും പ്ലാവുമൊക്കെ നഷ്ടപ്പെട്ടു.
ഇലക്ട്രിക് ലൈനിന്റെ അലൈന്മെന്റ് മാറിയിരിയ്ക്കുന്നു
തികച്ചും അശ്രദ്ധമായി അസംസ്കൃത വസ്തുക്കൾ ചിതറിച്ചിട്ടാണ് മതി പണി നടക്കുന്നത്. ഇതിൽ ഒരു എക്സ്പർട്ട് പണിക്കാരന്റെ അഭാവം കാണുന്നു.അസംസ്കൃത വസ്തുക്കൾ ചിതറി കിടക്കുന്നു
പണിയ്ക്കു കൊണ്ടു വന്ന പാറപ്പൊടിയും മണലും