ചാലക്കുടിയിലെ ക്രിമറ്റോറിയം സ്ഥാപിച്ചിട്ട് അധികമായിട്ടില്ല. എങ്കിലും അതിനോടു കാട്ടുന്ന അവഗണന അക്ഷന്തവ്യമാണെന്നു പറയാതെ വയ്യ. ഗ്യാസിൽ പ്രവർത്തിയ്ക്കുന്ന ഈ ശ്മശാനത്തിൽ ശവശരീരങ്ങൾ ദഹിപ്പിയ്ക്കുമ്പോൾ അസഹ്യമായ ശവം കരിയുന്ന മണം ചുറ്റു പാടും വ്യാപിയ്ക്കുന്നു എന്നതാണു പ്രധാന പോരായ്ക. ഇതൊരു മലിനീകരണ പ്രശ്നത്തിന്റെ തലം ആർജ്ജിച്ചു കഴിഞ്ഞു. ചില ദിവസങ്ങളിൽ പ്ലാന്റിൽ വൻ തിരക്കാണു അനുഭവപ്പെടുന്നത്. പ്ലാന്റ് ഉപയോഗിയ്ക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയുമാണ്. വളരെ ജനവാസം ഉള്ളതും കണ്ണായതുമായ സ്ഥലത്താണ് ശ്മശാനം സ്ഥാപിയ്ക്കപ്പെട്ടിട്ടുള്ളത് എന്നത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. ശവം കരിയുന്ന മണം തൊട്ടടുത്ത ക്ലബ്ബും സ്കൂളും ആശ്രമവും നിരന്തരം സഹിയ്ക്കേണ്ടി വരുന്നത് ആശാസ്യമല്ല.
ചാലക്കുടി മുനിസിപ്പാലിറ്റി വക ക്രിമറ്റോറിയം
മൃതശരീരങ്ങളോട് അനാദരവു പ്രകടിപ്പിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. മൃതശരീരങ്ങൾ സംസ്കരിക്കുന്ന ഇടങ്ങളോട് അനാദരവു കാട്ടുന്നതും മൃതശരീരങ്ങളോട് അനാദരവു പ്രകടിപ്പിക്കുന്നത് തന്നെയെന്നേ കരുതാനാകൂ. ഒന്നാമതായി ചാലക്കുടി മുനിസിപ്പാലിറ്റി വക ക്രിമറ്റോറിയത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള വഴിയുടെ കാര്യം തന്നെയാണ്. ക്രിമറ്റോറിയത്തിൽ നിന്നും നാഷണൽ ഹൈവേ സർവീസ് റോഡിലേയ്ക്കു പ്രവേശിക്കുന്നതിനുവേണ്ടി നല്ല കാശു മുടക്കി ഒരു പാലം പണിതിട്ടുള്ളതിന്റെ ചിത്രം താഴെ കൊടുക്കുന്നു.
ക്രിമറ്റോറിയത്തിലേയ്ക്കായി പണിത പാലം നാഷണൽ ഹൈവേക്കാർ
അടച്ചു കളഞ്ഞിരിയ്ക്കുന്നു
അടച്ചു കളഞ്ഞിരിയ്ക്കുന്നു
ക്രിമറ്റോറിയത്തിലേയ്ക്കായി പണിത പാലം പക്ഷേ നാഷണൽ ഹൈവേക്കാർ അടച്ചു കളഞ്ഞിരിയ്ക്കുന്നത് അവരുടെ നിഷേധാത്മകകൊണ്ടു മാത്രമെന്നു കരുതാനാകില്ല. രണ്ടു വസ്തുതകൾ നമ്മെ തുറിച്ചു നോക്കുന്നു. ഒന്നാമത്തേത് അവിടെ സുരക്ഷിതമായ ഒരു സർവീസ് റോഡ് പണിയാൻ തക്ക ബലം ആ സ്ഥലത്തിനുണ്ടോ എന്നതാണ്. അവിടെ ക്രിമറ്റോറിയത്തിനും സർവീസ് റോഡിനും ഇടയിലായി നിറയെ വെള്ളവും വീതിയുമുള്ള ഒരു തോട് ഒഴുകുന്നുണ്ട്.
തോട്
സർവീസ് റോഡിന്റെ ഒരു ഭാഗം അത് ഇടിച്ചിട്ടുണ്ട്. അതിനാൽ നാഷണൽ ഹൈവേക്കാർ സർവീസ് റോഡിനോടു ചേർന്നുള്ള കാനയുടെ പണി അവിടെ നിറുത്തി വച്ചിരിയ്ക്കുകയാണ്.
തകർന്ന റോഡിൽ കാനയുടെ പണി നിറുത്തി വച്ചിരിയ്ക്കുന്നു
അത്രതന്നെ പ്രധാനപ്പെട്ട മറ്റൊരു വസ്തുതയും ഉണ്ട്. സർവീസ് റോഡിലേക്ക് സകല റോഡുകളിൽ നിന്നും പ്രവേശനം നാഷണൽ ഹൈവേ അനുവദിയ്ക്കണമെന്നില്ല. അതിനാൽ ക്രിമറ്റോറിയത്തിലേയ്ക്ക് നേരിട്ട് വഴി വന്നാൽ അതിനു പുറകിലുള്ള കോസ്മോസ് ക്ലബ്ബിലേയ്ക്കു പോകാൻ ക്രിമറ്റോറിയത്തിന്റെ മുമ്പിലൂടെ പോകേണ്ടി വന്നേക്കാം.
കോസ്മോസ് ക്ലബ്ബ്
അല്ലെങ്കിൽ തന്നെ ശവം കത്തുന്ന മണം ശ്വസിയ്ക്കുന്ന അവർക്ക് ഇതും കൂടിയാകുമ്പോൾ മനം മടൂപ്പുണ്ടായേക്കാം. അതുകൊണ്ട് കോസ്മോസ് ക്ലബ്ബിലേയ്ക്കു പോകാനുള്ള റോഡ് സർവീസ് റോഡിലേയ്ക്കു തുറക്കുകയും അവിടെ നിന്നും തോടിനോടു ചേർന്നുള്ള ഒരു അപകടകരമായ വഴിയിലൂടെ ക്രിമറ്റോറിയത്തിലേയ്ക്ക് പോകാനും ഉള്ള ഏർപ്പാടാണു ചെയ്തിട്ടുള്ളത്. നഗരസഭയ്ക്കു വേണമെങ്കിൽ അത് ആദ്യമേ ചെയ്യാമായിരുന്നു. എന്തിനു വെറുതേ ഒരു പാലം പണിയാനുള്ള കാശ് പൊതുജനങ്ങൾക്കു നഷ്ടപ്പെടുത്തി?
ക്രിമറ്റോറിയത്തിലേയ്ക്കു പോകേണ്ട റോഡിനോടു ചേർന്നുള്ള
തോട്ടിലെ കൈവരികളില്ലാത്ത പാലവും തോടും
തോട്ടിലെ കൈവരികളില്ലാത്ത പാലവും തോടും
പാലത്തിനു കൈവരികൾ വച്ചാൽ ഒരു പക്ഷേ ആമ്പുലൻസുകൾ റോട്ടിലേയ്ക്കു തിരിയ്ക്കാനാകുകയില്ല. അത്ര ഇടുങ്ങിയ വഴിയാണത്.
സമീപപ്രദേശങ്ങളെ മലിനീകരിയ്യ്ക്കുന്ന പുക
മുനിസിപ്പാലിറ്റി എന്നിനി കാര്യങ്ങൾ ശരിയ്ക്കു ചെയ്യും?
എഡിറ്റർ