മേലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് നമുക്കു ലഭ്യമായ ഏറ്റവും താഴെ തട്ടിലുള്ള വികേന്ദ്രീകൃതമായ സർക്കാർ സംവിധാനമാണ്. കേരള പഞ്ചായത്തീരാജ് ആക്ടും ചട്ടങ്ങളും സർക്കാർ ഉത്തരവുകളും കോടതി വിധികളും അനുസരിച്ചു പ്രവർത്തിക്കേണ്ട ഈ സ്ഥാപനമത്രേ അടിസ്ഥാന തലത്തിൽ നമ്മുടെ ജീവിത സ്വപ്നങ്ങൾക്ക് രൂപം നൽകേണ്ടത്.
പക്ഷേ നിയമങ്ങളുടെ സങ്കീർണ്ണതകൾ സാധാരണക്കാരെ അവർക്ക് അർഹമായ സേവനങ്ങളിൽ നിന്നും അകറ്റുന്നു. തത്ഫലമായി സ്വജനപക്ഷപാതവും അഴിമതിയും ജനകീയ ഭരണത്തിലേയ്ക്കു കടന്നു വരുന്നു. അതിനാൽ സേവനങ്ങളെ കുറിച്ച് ജനം അറിയാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കണം. അതിന്റെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും ഓരോ വെബ് സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കി നൽകിയിട്ടുണ്ട്.
മേലൂർ ഗ്രാമ പഞ്ചായത്തിന്റെ വെബ് സൈറ്റ് ആയ http://lsgkerala.in/meloorpanchayat/ എന്ന സൈറ്റ് ഈ ബ്ലോഗിന്റെ ഏറ്റവും അടിയിലുള്ള meloorpanchayat എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും http://lsgkerala.in/meloorpanchayat/ എന്ന സൈറ്റ് ലഭിയ്ക്കും. പക്ഷേ മേലൂർ ഗ്രാമ പഞ്ചായത്ത് യഥാ സമയം അപ് ലോഡ് ചെയ്യുവാൻ യാതൊന്നും ചെയ്യുന്നില്ല എന്നു പറയാതെ വയ്യ. അത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ നിഷേധമാണ്.
എങ്കിലും ഏതോ കാലത്ത് പഞ്ചായത്ത് അതിന്റെ കെട്ടിടത്തിന്റെ ചുമരുകളിൽ ജനങ്ങൾക്കായി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത് ഇവിടെ ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിയ്കുകയാണ്. ഇതിലെ നിർദ്ദേശങ്ങളിൽ വല്ലതും കാലാനുസൃതമല്ലെങ്കിൽ ആയവ യഥാസമയം പുതുക്കാത്ത പഞ്ചായത്ത് തന്നെയാണ് ഉത്തരവാദി.
ഗ്രാമ പഞ്ചായത്ത് നൽകുന്ന 20 സേവനങ്ങളുടെ വിവരമാണ് ആദ്യം. ഇതു വളരെ വീതിയിൽ എഴുതിട്ടുള്ളതിനാൽ രണ്ടായി മുറിച്ചാണു കാട്ടിയിട്ടുള്ളത്. ആദ്യത്തെ ചിത്രത്തിന്റെ തുടർച്ചയാണ് രണ്ടാമത്തേത് എന്നു മനസ്സിലാക്കി വേണം വായിയ്ക്കാൻ.
സേവന വിവരങ്ങളുടെ ഇടതു ഭാഗം
സേവന വിവരങ്ങളുടെ വലതു ഭാഗം
ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചതിന്റെ നോട്ടീസ്
അപേക്ഷകൾ നൽകേണ്ട രീതി
അപേക്ഷകളിൽ നീതിയുക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ
പരാതി നൽകേണ്ട അധികാരികളുടെ വിലാസം
പരാതി നൽകേണ്ട അധികാരികളുടെ വിലാസം
മേലൂർ കാലടിയിലെ ഗ്രാമ പഞ്ചായത്ത് കെട്ടിടം
മേലൂർ - മുരിങ്ങൂർ വടക്കുമ്മുറി ഗ്രൂപ്പ് വില്ലേജ് ആഫീസ്
തൃശ്ശൂർ ജില്ലയിലെ മറ്റേതു വില്ലേജ് ആഫീസിനേക്കാളും അവഗണന നേരിടുന്ന മേലൂർ - മുരിങ്ങൂർ വടക്കുമ്മുറി ഗ്രൂപ്പ് വില്ലേജ് ആഫീസിൽ ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ള നിർദ്ദേശങ്ങളും കാണുക
വില്ലേജ് ആഫീസ്
വില്ലേജ് ആഫീസിൽ നിന്നു ലഭിയ്ക്കുന്ന പ്രധാന സർട്ടിഫിക്കറ്റുകളുടെ വിവരം
വില്ലേജ് ആഫീസിൽ നിന്നു ലഭിയ്ക്കുന്ന പ്രധാന സർട്ടിഫിക്കറ്റുകളുടെ വിവരം തുടർച്ച
പോക്കു വരവു സംബന്ധിച്ച നിർദ്ദേശങ്ങളും അപേക്ഷ സമർപ്പിക്കേണ്ട സമയവും
കൈക്കൂലിക്കേസുകൾ അറിയിക്കേണ്ട വിലാസം
No comments:
Post a Comment