പുഷ്പഗിരി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡിനു കുറുകേ രണ്ടിടത്ത് പൈപ്പിട്ട് കനാലിൽ നിന്നും പട്ടികജാതിക്കാരല്ലാത്തവർ വെള്ളം കൊണ്ടു പോകുന്നതിനു പഞ്ചായത്ത് പട്ടികജാതി ഫണ്ടിൽ നിന്നും തുക ചെലവാക്കുന്നതായി ആരോപണം ഉയരുന്നു. റോഡിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
റോഡു കുഴിച്ചു വന്നപ്പോളാണ് താഴെ കുടിവെള്ള പദ്ധതിയുടെ പൈപ്പു പോകുന്നതായി പണിയിയ്ക്കുന്നവരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ടിടത്തും പൈപ്പ് പൊട്ടി. ഒരിടത്ത് പൈപ്പ് മൊത്തം മുറിച്ച് മാറ്റി അടച്ചു വച്ചു.
പൈപ്പ് മുറിച്ച് മാറ്റി അടച്ചു വച്ചിരിയ്ക്കുന്നു
രണ്ടാമത്തെ ഇടത്തും പൈപ്പ് പൊട്ടിയിട്ടുണ്ടെങ്കിലും അല്ലെങ്കിൽ തന്നെ ആരോപണം ഉയരുന്ന പണിയിൽ സകരുടേയും കുടിവെള്ളം കുടി കൂടി മുട്ടിച്ചാൽ പ്രശ്നമാകുമെന്നു തോന്നിയാണെന്നു തോന്നുന്നു, പൊട്ടിയ ഇടത്തു കൂടി അനേക ദിവസങ്ങളായി ലീക്ക് തുടരുന്നുണ്ടെങ്കിലും ജലവിതരണം മുടക്കിയിട്ടില്ല.
രണ്ടാമത്തെ ഇടത്തെ ലീക്ക്
അല്ലെങ്കിലും ഇതാണല്ലോ ജനാധിപത്യം?
No comments:
Post a Comment