കവിത
ഏ.എസ്. സുമേഷ്
ഒരേ അകലത്തിന്റെ രണ്ടർദ്ധവൃത്തങ്ങൾ
അവയ്ക്കിടയിൽ ശൂന്യമായ അർത്ഥതലങ്ങൾ
ഒന്ന് അപൂർണ്ണതയുടെ യുക്തിയിൽ അതിരു കാക്കുന്നു
മറ്റൊന്ന് അന്യതാബോധം പേറി അടുക്കാൻ മടിയ്ക്കുന്നു
തുല്യ ദൂരത്തിന്റെ വിരുദ്ധ ദ്വന്ദങ്ങൾക്കെന്നും
ഒരേ കാലത്തിന്റെ രാത്രികൾ പകലുകൾ ഋതുക്കൾ!
No comments:
Post a Comment