Monday, March 19, 2012

പുതിയൊരു വളം കൂടി ഫാക്ടറിയിൽ നിന്നും വില്പനയ്ക്ക്

മേലൂരിലും പരിസര പ്രദേശങ്ങളിലും പരിയാരം കാഞ്ഞിരപ്പിള്ളിയിലെ ശ്രീശക്തി പേപ്പർ മില്ലിൽ നിന്നുമുള്ള അവശിഷ്ടമായ പുതിയൊരു വളം കൂടി വില്പനയ്ക്കെത്തിയിരിക്കുന്നു. വെണ്ണീറ് എന്നാണ് പുതിയ വളത്തെ അവർ പൊതുവേ വിളിയ്ക്കുന്നത്. വേറെ പേരുകളും കാണുമായിരിയ്ക്കും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുമുള്ള ഒരു സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് വില്പന. സാധനം വാങ്ങിയാലും ഇല്ലെങ്കിലും സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സൌജന്യമായി ധാരാളം വിതരണം ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റ് താഴെ ചേർക്കുന്നു.
രസകരമായ കാര്യം ഈ സാധനം കമ്പനി ആവശ്യപ്പെട്ട അഞ്ചിനം ടെസ്റ്റിന്റെ റിസൽട്ട് മാത്രമാണെന്നതാണ്. കാർഷിക സർവകലാശാല പരീക്ഷണം നടത്തിയ സാമ്പിൾ എന്താണെന്നോ അത് ഈ വെണ്ണീറാണെന്നോ ആയത് കൃഷിയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണെന്നോ ഒന്നും പറയുന്നില്ല. അപ്പോൾ ആ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ കൃഷിയിടങ്ങളിൽ വൻ തോതിൽ വളമായി അവ ഉപയോഗിയ്ക്കാൻ പ്രേരിപ്പിക്കുന്നത് ഒരു പക്ഷേ വഞ്ചന ആയിരിയ്ക്കാം. 
മറ്റൊരു പ്രസക്തമായ കാര്യം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ ശതമാനത്തിലുള്ള അളവും ഓർഗാനിക്ക് കാർബണും ജലാംശവും മാത്രമാണ് അത് പരിശോധനാ വിഷയം ആകിയിട്ടുള്ളൂ എന്നതാണ്. ഫാക്ടറികളിൽ നിന്നു വരുന്ന സാധാരണ മാലിന്യങ്ങൾ അതിൽ ഉണ്ടോ എന്നു തീർത്തും പരിശോധിച്ചിട്ടില്ല. മാത്രമല്ല സാമ്പിൾ നൽകിയിട്ടുള്ളത് 55.40% ജലാംശത്തോടെയാണ്. ജലാംശം ഇല്ലാതെയാണു സാമ്പിൾ നൽകിയിരുന്നതെങ്കിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെസാന്നിദ്ധ്യം ഇപ്പോൾ കാണിച്ചിരിയ്ക്കുന്നതിന്റെ പകുതിയിൽ താഴെ മാത്രം ആയിരിയ്ക്കും എന്നതും വസ്തുതയാണ്. 

മറ്റൊരു സംഗതി ഓർഗാനിക് കാർബൺ 3.80% ഉണ്ടെന്നു പറയുമ്പോൾ സാമ്പിളിൽ ടോട്ടൽ കാർബൺ എത്രയുണ്ട് എന്നു പരിശോധിച്ചിട്ടില്ല. ടോട്ടൽ കാർബണിൽ ഓർഗാനിക് കാർബൺ കഴിച്ചുള്ളതൊന്നും മണ്ണിൽ നിന്നും സസ്യങ്ങളാൽ ആഗിരണയോഗ്യം ആയേക്കില്ല. 

അതുപോലെ തന്നെ പ്രധനമാണ് മൊത്തം സാമ്പിൾ 100% ആയിരിയ്ക്കേ അതിൽ അതിൽ പരീക്ഷണ വിധേയമായ പദാർത്ഥങ്ങളിൽ ജലാംശം കഴിച്ചുള്ളത് ആകെ 9.06% മാത്രമാണ്. ജലാംശം പരിഗണിയ്ക്കുമ്പോളും 44.6 ശതമാനം സാമ്പിളിൽ എന്താണുള്ളതെന്നു നമുക്കറിയുകയില്ല. അങ്ങനെ നോക്കുമ്പോൾ ജലാംശമൊഴികെ പരിശോധിയ്ക്കപ്പെട്ടതിൽ 20% സാമ്പിലിന്റെ പരിശോധന ഫലം ഉണ്ട്. സാമ്പിളിന്റെ 80% പദാർത്ഥങ്ങൾ എന്തെന്നു കാർഷിക സർവകലാശാല പറഞ്ഞിട്ടില്ല, അത്തരം പരിശോധന നടത്താൻ സർവകലാശാലയോട് ആരും ആവശ്യപ്പെട്ടിട്ടുമില്ല.
കൊണ്ടു തട്ടുന്ന സാമ്പിൾ വളമായിട്ട് ഉപയോഗിയ്ക്കാമെന്നു ആരും സർട്ടിഫൈ ചെയ്യാതെ ഒരു ടിപ്പർ ലോഡ് വെണ്ണീറ് നൂറും നൂറ്റമ്പതും രൂപയ്ക്ക് നിങ്ങളുയ്ടെ വളപ്പിൽ എത്തിയ്ക്കാമെന്ന് ആരെങ്കിലും പറയുമ്പോൾ അതു കണ്ണുമടച്ച് വിശ്വസിക്കുക യുക്തിസഹജമല്ല എന്നു മാത്രമേ ഇത്തരുണത്തിൽ പറയാനാകൂ. എന്തായാലും മേലൂർന്യൂസ് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടുകയാണ്. നിങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുമല്ലോ.
എഡിറ്റർ

ഇന്നത്തെ ചിത്രം


കാലപ്രവാഹത്തിൽ നമുക്കു നഷ്ടമാകുന്ന ഗ്രാമീണതയുടെ മറ്റൊരു അടയാളം കൂടി. കൊയ്ത്തും മെതിയും കാലിവളർത്തലും സംയോജിപ്പിച്ച ഒരു സാമ്പത്തിക സംസ്കാരത്തിന്റെ കാലം തെറ്റിയ ഒരു സ്മാരകമാണ് ഈ വക്കോൽ തുറു
 ചിത്രം : ശരത് കെ. ശശി

കവിതയിൽ നിന്നും എഴുതി തുടങ്ങിയ ഒരു സാഹിത്യകാരനെന്ന നിലയിൽ ആനുകാലിക കവിതാസരണികളെ എങ്ങനെ വിലയിരുത്തുന്നു?


സി. ആർ. പരമേശ്വരൻ
എന്നെ സംബന്ധിച്ചിടത്തോളം കവിതയിൽ വളരെ ഇൻവോൾവ്ഡ് ആയിട്ടുള്ള കാലം അറുപതുകൾ ആണ്, ഇരുപതു വയസ്സിനു താഴെയുള്ള സമയം. ഇപ്പോളും മലയാള കവിതയുടെ സുവർണ്ണ ദശകം അറുപതുകൾ തന്നെയാണ്. അന്ന് ഇടശ്ശേരി, വൈലോപ്പിള്ളി, പെരുന്ന രാമൻ നായർ, പി. കുഞ്ഞിരാമൻ നായർ, ജി.ശങ്കരക്കുറൂപ്പ്, ബാലാമണിയമ്മ, എൻ.വി.കൃഷ്ണവാര്യർ,  ഒളപ്പമണ്ണ, പി. ഭാസ്കരൻ തുടങ്ങിയ ഒരു പറ്റം മുതിർന്ന കവികളും അന്നത്തെ പുതിയ തലമുറയിലെ കവികളും എഴുതിക്കൊണ്ടിരുന്ന ദശകമാണ് അറുപതുകൾ. അതിലെ വൃദ്ധകവികൾ തന്നെ അവരുടെ ഒരു പുതിയ ദശ സൃഷ്ടിച്ചു. നാല്പതുകളിലേയും അമ്പതുകളിലേയും കവിതകളിൽ പുതിയ സ്വാതന്ത്ര്യത്തിന്റെ ഒരു ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നത് അറുപതുകളായതോടെ അസ്തമിച്ച് വളരെ വിമർശനാത്മകവും യഥാതഥവും ദുഃഖഭരിതവുമായ കവിതകളായി. കവികൾ എല്ലാവരും നല്ല റേഞ്ചിലേയ്ക്കൊക്കെ വളർന്നു. അറുപതുകളിലെ കവിത നമ്മുടെ കാല്പനിക കവിതയുടെ പര്യവസാനമായിരുന്നു. 

എഴുപതുകളോടു കൂടി ആധുനികത നമ്മുടെ കവിതകളിലേയ്ക്കു വന്നു. ആധുനികതയ്ക്ക് ഒരു തരം നാഗരീകതയുടെ ആവശ്യമുണ്ട്. ഓ.വി.വിജയൻ, എം.മുകുന്ദൻ, നാരായണ പിള്ള, വി.കെ.എൻ., കാക്കനാടൻ തുടങ്ങിയ നമ്മുടെ നോവലിസ്റ്റുകളും കാഥികരും കേരളത്തിനു പുറത്തുള്ള വൻ നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവരെല്ലാം വളരെ സ്വാഭാവികമായി കഥാസാഹിത്യത്തിൽ മോഡേണിസം കൊണ്ടുവന്നു. നേരേ മറിച്ച് നമ്മുടെ കവികളിൽ മിക്കവരും കേരളത്തിലെ ഗ്രാമപ്രദേശങ്ങൾ പോലെയുള്ള പട്ടണങ്ങളിൽ പഠിപ്പിയ്ക്കുന്ന മാഷന്മാരായിരുന്നു. അവർ പഠിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ആധുനികത കവിതയിൽ കൊണ്ടുവന്നത്. അയ്യപ്പപ്പണിക്കരേപ്പോലെയുള്ള അവരുടെ കവിതകളിൽ കൃത്രിമത്വം ഉണ്ടായിരുന്നു. 

എഴുപതുകളിൽ നക്സൽ മൂവ്മെന്റിന്റെ ഭാഗമായി രാഷ്ട്രീയ ആധുനികത വന്നതിൽ അടിയന്തിരാവസ്ഥ വരെ കുറച്ചു കാലം മാത്രം നിലനിന്ന കാലഘട്ടത്തിൽ ആറ്റൂർ രവിവർമ്മ, കടമ്മനിട്ട, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ വളരെ നല്ല ഒരു ഇരുപതു കവിതകൾ നമുക്കുണ്ടായിരുന്നു. ഇരുപതു കവികൾ എന്നല്ല ഇരുപതു കവിതകൾ എന്നു തന്നെ പറയണം. ആ അന്തരീക്ഷം അവർക്ക് നിലനിറുത്തുവാൻ കഴിഞ്ഞില്ല. അതിനുശേഷം വീണ്ടും കാല്പനികതയുടെ തിരിച്ചു വരവാണ് ഉണ്ടായത്. 

അതിനുശേഷം വന്ന ഉത്തരാധുനികതയിലും ആധുനികതാനാട്യം എഴുപതുകളിൽ എങ്ങനെ ഉണ്ടായോ അതുപോലെതന്നെ അസ്വാഭാവികത നിഴലിയ്ക്കുന്ന ഒരു ഫോർമുല വച്ച് പോസ്റ്റ്മോഡേണിസ്റ്റ് കവിതകൾ എഴുതി വരികയായിരുന്നു. 

എപ്പോളും രണ്ടു ഘടകങ്ങളാണ് ഒരു കവിതയെ ഏറ്റവും നന്നാക്കുന്നത്. ഒന്നമതായി ഒരു കവിത ഓഥെന്റിക് അഥവാ ആധികാരികം ആയിരിയ്ക്കണം. കവിയുടെ അനുഭവങ്ങളുടെ ഉള്ളിൽ നിന്നു വരുന്നതാവണം അത്. രണ്ടാമതായി ഫ്രഷ്നെസ്സ്. നമ്മൾ ഏതു കാലത്താണോ ജീവിയ്ക്കുന്നത് ആ കാലത്തിന്റെ സൃഷ്ടിയായിരിയ്ക്കണം കവിത. കവിത കാല്പനികമോ ആധുനികമോ ഉത്തരാധുനികമോ ആകാം, പക്ഷേ ഓഥെന്റിക്കും ഫ്രഷ്നെസ്സ്.ഇല്ലാത്തതും ആയിരിയ്ക്കരുത്. ഈ ഫ്രഷ്നെസ് ഞാൻ പറഞ്ഞ അറുപതുകളിലെ കവിതകളിൽ ഉണ്ടായിരുന്നു, എഴുപതുകളിലെ കുറച്ചു കവിതകളിൽ ഉണ്ടായിരുന്നു, ഇപ്പോൾ വരുമ്പോൾ അവയുടെ എണ്ണം കുറവാകുന്നു. ഒന്നുകിൽ കവിത ഓഥെന്റിക് ആകുമ്പോൾ ഫ്രഷ് ആകില്ല, അല്ലെങ്കിൽ നേരേ മറിച്ചും. 

ഇന്നും അറുപതുകൾ തന്നെയാണ് മലയാള കവിതയുടെ സുവർണ്ണ ദശകം. അറുപതുകളിലെ ഓരോ നല്ല കവിയും നൂറുകണക്കിനു നല്ല കവിതകൾ എഴുതിയിരുന്നു. അതിനു ശേഷം കുറച്ചു കവിതകളേ ഒരേ സമയം ഓഥെന്റിക്കും ഫ്രഷും ആയിരുന്നിട്ടുള്ളൂ. രണ്ടോ മൂന്നോ ദശകങ്ങൾ കൊണ്ട് രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് ഇന്ന് ഒരു കവി ചെയ്യുന്നത്. 

പണ്ടു കവികൾ മഹാവൃക്ഷങ്ങൾ ആയിരുന്നിടത്ത് ഇന്നു ചെറിയ ചെറിയ സസ്യങ്ങൾ ആണ്. സസ്യങ്ങൾക്കും ജീവിതത്തിൽ പ്രസക്തി ഇല്ലെന്നു പറയുന്നില്ല. രണ്ടായിരത്തോടെ ബ്ലോഗുകളിലൂടെയും ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളിലൂടെയും ആയിരക്കണക്കിനു കവിതകൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി മത്സരിയ്ക്കുകയാണ്. പ്രസിദ്ധീകരിയ്ക്കുമോ ഇല്ലയോ എന്ന ഭീതി കൂടാതെ തികച്ചും സ്വാഭാവികമായി കവികൾക്കു തങ്ങളുടെ കവിതകൾ വായനക്കാരുടെ മുന്നിലെത്തിയ്ക്കാനാകും. വായനക്കാർ മിക്കവാറും കവിയുടെ സുഹൃത്തുക്കൾ ആകുന്നതിനു ഒരു കൂടുതൽ സ്വാഭാവികതയും ഉണ്ട്. ഏതാണ്ട് ഒരു ഡസനോളം കവികൾ ഇവരിൽ വളരെ നന്നായി എഴുതുന്നവരാണ്. പക്ഷേ അവരുടെ മുന്നിലുള്ള പ്രശ്നം അവർ എഴുതുന്ന ചെറു കവിതകൾ കൊണ്ട് ഒരു കവി ജീവിതം മുഴുവൻ എങ്ങനെ എഴുതി തീർക്കും എന്നതാണ്. പണ്ടത്തെ ഒരു കവിയുടെ കവിജീവിതവും ഇന്നത്തെ ഒരു കവിയുടെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആദ്യത്തെ കൂട്ടരുടെ മുമ്പിൽ പിന്നീടു വന്നവർ ചെറുതാണ്. എങ്കിലും മുക്കൂറ്റിയ്ക്കും അതിന്റെ സൌന്ദര്യം ഉണ്ടല്ലോ. അത് കൂടാതെ ഒരു പാടു കവികൾ കൂടിയിട്ട് സൃഷ്ടിയ്ക്കുന്ന കവിതകളുടെ ഒരു കളക്റ്റീവ് സൌന്ദര്യം ഇന്നത്തെ കവിതയ്ക്ക് വേറേയുമുണ്ട്. 

പണ്ടൊക്കെ ഒരു കവിത കണ്ടാൽ അത് ഇടശ്ശേരിയുടെ ആണോ എന്നു തിരിച്ചറിയാമായിരുന്നു. ഇന്നത്തെ കവികളുടെ കവിത തിരിച്ചറിയാൻ വിഷമമാണ്. പക്ഷേ കളക്റ്റീവായി അവയെ തിരിച്ചറിയുക സാധ്യവുമാണ്.

കാലം തെറ്റിയ വിഷു


തെങ്ങു കന്നികായ്ക്കുന്ന കാലമത്രേ വിഷു. കാലം മാറിയതിനാൽ നമ്മുടെ തെങ്ങുകളും നേരത്തേ കന്നികായ്ക്കാൻ തുടങ്ങി. 
 കന്നി കായ്ക്കുന്ന തെങ്ങ്
ഇടമഴകൾ ഇല്ലാതെ കടുത്ത വേനലിൽ കൂടി കടന്നു പോയ നമ്മുടെ സസ്യജാലം എന്തോ വിഷു വരുന്നതിനു മുമ്പേ തന്നെ സ്വയം കരിഞ്ഞു പോയാലോ എന്നു കരുതിയാകണം അവരുടെ ജീവിതത്തിന്റെ വിഷുക്കാലം നേരത്തേ തുടങ്ങി. അതു കണ്ടാണെന്നു തോന്നുന്നു ഒന്നു രണ്ടു ഇടമഴകൾ അങ്ങിങ്ങ് ഇപ്പോൾ പെയ്തിട്ടുണ്ട്.
 ഇടമഴക്കാറ്
കാട്ടു പൂക്കളും പഴങ്ങളും അവരുടെ ഉത്സവം ആദ്യം തന്നെ അങ്ങു തുടങ്ങി. വഴി നീളെ ഇട്ടാമിക്കയും കാരയും മറ്റുമൊക്കെ വർണ്ണജാലം തീർത്തു.
 കാട്ടു പഴങ്ങളുടെ വർണ്ണജാലം
പാടങ്ങളിൽ വിഷുവിനു കായ്ക്കാൻ വിധം നട്ട കണി വെള്ളരിയൊക്കെ നേരത്തേ തന്നെ കായ്ക്കാൻ തുടങ്ങി.
 കണി വെള്ളരി
കണിക്കൊന്നകൾ ഇലപൊഴിച്ച് പൂചൂടി
 കണിക്കൊന്ന
മന്ദാരപ്പൂക്കളിൽ തേനീച്ചകൾ മൂളിപ്പറന്നു
 മന്ദാരപ്പൂ
മുരിക്കും മുരിങ്ങയും പൂത്തു കായ്ച്ചു.
 മുരിക്ക്
മുരിങ്ങ
സൌഭാഗ്യവും കൊണ്ട് പച്ചപ്പശുക്കൾ നാടെങ്ങും ഇറങ്ങി വന്നു
 പച്ചപ്പശു
പ്ലാവും പുളിയും കായിട്ടതു പാകമായിത്തുടങ്ങി.
 പ്ലാവ്
പുളി
പൂച്ചെടികൾ ധാരാളമായി തനി നിറം കാട്ടാൻ തുടങ്ങി
 പൂക്കാലം
ശലഭങ്ങൾ പാറിപ്പറക്കുന്നു
 ശലഭം
ഭ്രമരങ്ങൾ പൂക്കളിൽ നിന്നു മാറുന്നേയില്ല
 ഭ്രമരം
കണിക്കൊന്ന പൂക്കുന്നതു കണ്ട് ശീമക്കൊന്നയും പൂക്കാൻ തുടങ്ങി
 ശീമക്കൊന്ന
അങ്ങനെ വിഷുക്കാലം അല്പം നേരത്തേ എത്തി. വിഷുക്കിളികൾ പക്ഷേ ഓരോന്നൊക്കെയേ പറന്നെത്തിയിട്ടുള്ളൂ. അവരും വൈകാതെ വിത്തും കൈക്കോട്ടും ഒക്കെ തെക്കോട്ട് എന്നു പാടുമായിരിക്കാം. പക്ഷേ പുഞ്ച കൊയ്യേണ്ട നമ്മുടെ വയലുകളോ? 
 കള കയറിയ വയൽ

കൂടപ്പുഴ ചെക്ക്ഡാം നിറഞ്ഞൊഴുകുന്നു

ആറാട്ടുകടവിലുള്ള കൂടപ്പുഴ ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു കിടക്കുകയായിരുന്നു ഇത്ര നാളും. ആറാട്ടു കടവിലെ ബലിത്തറയുടെ പണികൾ പുരോഗമിക്കുന്നതിനാലായിരുന്നു ഷട്ടറുകൾ അടച്ചിട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്. അതിനാൽ ആറാട്ടു കടവിൽ വെള്ളം കുറവായിരുന്നു.


 ചെക്ക് ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ വെള്ളം നിറഞ്ഞ് കവിഞ്ഞ് ചെക്ക് ഡാമിനു മുകളിലൂടെ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. വളരെ മനോഹരമായ ഒരു കാഴ്ചയാണിത്.
ഡാം നിറയുന്നതിനു മുമ്പ് ഇതിലെ ധാരാളം ടൂ-വീലറുകളും ഓട്ടോറിക്ഷകളും പോകുമായിരുന്നു. മേലേക്കൂടെ വെള്ളം ഒഴുകി തുടങ്ങിയിട്ടും അവ ഓട്ടം നിറുത്തിയിട്ടില്ല. ഡാം നിറഞ്ഞതറിഞ്ഞ് കുളിയ്ക്കാനും കാണുവാനുമായി അനേകരും അവിടെ എത്തിയിട്ടുണ്ട്.
ചെക്ക് ഡാമിന് ഇരു വശവും കരിങ്കല്ലുകൾ ക്രമമില്ലതെ കൂട്ടിയിട്ടിരിയ്ക്കുന്നിടത്ത് പരിചയമില്ലാത്തവരുടെ കാലു പെട്ടുപോകാൻ ഇടയുണ്ട്. അതിനാൽ പരിചയം ഇല്ലാത്തിടത്ത് കുളിയ്ക്കാൻ ഇറങ്ങുന്നത് സുരക്ഷിതമല്ല. കൂടാതെ ഇപ്പോൾ തന്നെ ചെക്ക് ഡാമിനരികിൽ ചിലയിടത്ത് രണ്ടാൾക്കു വരെ ആഴം ഉണ്ട്. മേലൂരിൽ നിന്നും ചെക്ക് ഡാമിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഭാഗം കുത്തനെ ഇറക്കമാണ്. അവിടെ വാഹനങ്ങളുടെ നിയന്ത്രണം വിട്ടു പോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. അവിടെ റോഡിനോട് ചേർന്ന് ഒരു കൈവരി നിർമ്മിച്ചില്ലെങ്കിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഏറെ ആഴമുള്ള പുഴയിൽ വീണു പോകാൻ ഇടയുണ്ട്.

മേലൂരിൽ പൂവൻ വാഴ കൃഷി ലാഭകരമാകുന്നു

മേലൂരിൽ വ്യാപകമായി പൂവൻ വാഴ കൃഷി നടക്കുന്നത് ഇത്തവണ നല്ല വിളവു നൽകി. വിലയും തെറ്റില്ല

സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരാണ് ഏറെ കർഷകരും. ഇപ്പോൾ കിലോയ്യ്ക്ക് കൃഷിക്കാരനു 25 രൂപരിൽ കുറയാതെ വില കിട്ടുന്നുണ്ടത്രെ. ഒരു കുലയ്ക്ക് 200 മുതൽ 400 രൂപ വരെ വില കിട്ടിയേക്കും
ഭൂമി പാട്ടത്തിനു കൊടുത്തവർക്കും സന്തോഷം തന്നെ

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ മാലിന്യം ഇപ്പോളും കത്തിയ്ക്കുന്നു

അന്തരീക്ഷ മലിനീകരണം വരുത്തുന്ന വിധം തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ മാലിന്യം ഇപ്പോളും കത്തിയ്ക്കുന്നു

Sunday, March 18, 2012

സച്ചിന്മയം

ബജറ്റ് 2012 – പ്രധാന നിർദ്ദേശങ്ങൾ

allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette