ആറാട്ടുകടവിലുള്ള കൂടപ്പുഴ ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു കിടക്കുകയായിരുന്നു ഇത്ര നാളും. ആറാട്ടു കടവിലെ ബലിത്തറയുടെ പണികൾ പുരോഗമിക്കുന്നതിനാലായിരുന്നു ഷട്ടറുകൾ അടച്ചിട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്. അതിനാൽ ആറാട്ടു കടവിൽ വെള്ളം കുറവായിരുന്നു.
ചെക്ക് ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ വെള്ളം നിറഞ്ഞ് കവിഞ്ഞ് ചെക്ക് ഡാമിനു മുകളിലൂടെ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. വളരെ മനോഹരമായ ഒരു കാഴ്ചയാണിത്.
ഡാം നിറയുന്നതിനു മുമ്പ് ഇതിലെ ധാരാളം ടൂ-വീലറുകളും ഓട്ടോറിക്ഷകളും പോകുമായിരുന്നു. മേലേക്കൂടെ വെള്ളം ഒഴുകി തുടങ്ങിയിട്ടും അവ ഓട്ടം നിറുത്തിയിട്ടില്ല. ഡാം നിറഞ്ഞതറിഞ്ഞ് കുളിയ്ക്കാനും കാണുവാനുമായി അനേകരും അവിടെ എത്തിയിട്ടുണ്ട്.
ചെക്ക് ഡാമിന് ഇരു വശവും കരിങ്കല്ലുകൾ ക്രമമില്ലതെ കൂട്ടിയിട്ടിരിയ്ക്കുന്നിടത്ത് പരിചയമില്ലാത്തവരുടെ കാലു പെട്ടുപോകാൻ ഇടയുണ്ട്. അതിനാൽ പരിചയം ഇല്ലാത്തിടത്ത് കുളിയ്ക്കാൻ ഇറങ്ങുന്നത് സുരക്ഷിതമല്ല. കൂടാതെ ഇപ്പോൾ തന്നെ ചെക്ക് ഡാമിനരികിൽ ചിലയിടത്ത് രണ്ടാൾക്കു വരെ ആഴം ഉണ്ട്. മേലൂരിൽ നിന്നും ചെക്ക് ഡാമിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഭാഗം കുത്തനെ ഇറക്കമാണ്. അവിടെ വാഹനങ്ങളുടെ നിയന്ത്രണം വിട്ടു പോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. അവിടെ റോഡിനോട് ചേർന്ന് ഒരു കൈവരി നിർമ്മിച്ചില്ലെങ്കിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഏറെ ആഴമുള്ള പുഴയിൽ വീണു പോകാൻ ഇടയുണ്ട്.
No comments:
Post a Comment