മേലൂരിലും പരിസര പ്രദേശങ്ങളിലും പരിയാരം കാഞ്ഞിരപ്പിള്ളിയിലെ ശ്രീശക്തി പേപ്പർ മില്ലിൽ നിന്നുമുള്ള അവശിഷ്ടമായ പുതിയൊരു വളം കൂടി വില്പനയ്ക്കെത്തിയിരിക്കുന്നു. വെണ്ണീറ് എന്നാണ് പുതിയ വളത്തെ അവർ പൊതുവേ വിളിയ്ക്കുന്നത്. വേറെ പേരുകളും കാണുമായിരിയ്ക്കും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുമുള്ള ഒരു സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് വില്പന. സാധനം വാങ്ങിയാലും ഇല്ലെങ്കിലും സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സൌജന്യമായി ധാരാളം വിതരണം ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റ് താഴെ ചേർക്കുന്നു.
രസകരമായ കാര്യം ഈ സാധനം കമ്പനി ആവശ്യപ്പെട്ട അഞ്ചിനം ടെസ്റ്റിന്റെ റിസൽട്ട് മാത്രമാണെന്നതാണ്. കാർഷിക സർവകലാശാല പരീക്ഷണം നടത്തിയ സാമ്പിൾ എന്താണെന്നോ അത് ഈ വെണ്ണീറാണെന്നോ ആയത് കൃഷിയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണെന്നോ ഒന്നും പറയുന്നില്ല. അപ്പോൾ ആ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ കൃഷിയിടങ്ങളിൽ വൻ തോതിൽ വളമായി അവ ഉപയോഗിയ്ക്കാൻ പ്രേരിപ്പിക്കുന്നത് ഒരു പക്ഷേ വഞ്ചന ആയിരിയ്ക്കാം.
മറ്റൊരു പ്രസക്തമായ കാര്യം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ ശതമാനത്തിലുള്ള അളവും ഓർഗാനിക്ക് കാർബണും ജലാംശവും മാത്രമാണ് അത് പരിശോധനാ വിഷയം ആകിയിട്ടുള്ളൂ എന്നതാണ്. ഫാക്ടറികളിൽ നിന്നു വരുന്ന സാധാരണ മാലിന്യങ്ങൾ അതിൽ ഉണ്ടോ എന്നു തീർത്തും പരിശോധിച്ചിട്ടില്ല. മാത്രമല്ല സാമ്പിൾ നൽകിയിട്ടുള്ളത് 55.40% ജലാംശത്തോടെയാണ്. ജലാംശം ഇല്ലാതെയാണു സാമ്പിൾ നൽകിയിരുന്നതെങ്കിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെസാന്നിദ്ധ്യം ഇപ്പോൾ കാണിച്ചിരിയ്ക്കുന്നതിന്റെ പകുതിയിൽ താഴെ മാത്രം ആയിരിയ്ക്കും എന്നതും വസ്തുതയാണ്.
മറ്റൊരു സംഗതി ഓർഗാനിക് കാർബൺ 3.80% ഉണ്ടെന്നു പറയുമ്പോൾ സാമ്പിളിൽ ടോട്ടൽ കാർബൺ എത്രയുണ്ട് എന്നു പരിശോധിച്ചിട്ടില്ല. ടോട്ടൽ കാർബണിൽ ഓർഗാനിക് കാർബൺ കഴിച്ചുള്ളതൊന്നും മണ്ണിൽ നിന്നും സസ്യങ്ങളാൽ ആഗിരണയോഗ്യം ആയേക്കില്ല.
അതുപോലെ തന്നെ പ്രധനമാണ് മൊത്തം സാമ്പിൾ 100% ആയിരിയ്ക്കേ അതിൽ അതിൽ പരീക്ഷണ വിധേയമായ പദാർത്ഥങ്ങളിൽ ജലാംശം കഴിച്ചുള്ളത് ആകെ 9.06% മാത്രമാണ്. ജലാംശം പരിഗണിയ്ക്കുമ്പോളും 44.6 ശതമാനം സാമ്പിളിൽ എന്താണുള്ളതെന്നു നമുക്കറിയുകയില്ല. അങ്ങനെ നോക്കുമ്പോൾ ജലാംശമൊഴികെ പരിശോധിയ്ക്കപ്പെട്ടതിൽ 20% സാമ്പിലിന്റെ പരിശോധന ഫലം ഉണ്ട്. സാമ്പിളിന്റെ 80% പദാർത്ഥങ്ങൾ എന്തെന്നു കാർഷിക സർവകലാശാല പറഞ്ഞിട്ടില്ല, അത്തരം പരിശോധന നടത്താൻ സർവകലാശാലയോട് ആരും ആവശ്യപ്പെട്ടിട്ടുമില്ല.
കൊണ്ടു തട്ടുന്ന സാമ്പിൾ വളമായിട്ട് ഉപയോഗിയ്ക്കാമെന്നു ആരും സർട്ടിഫൈ ചെയ്യാതെ ഒരു ടിപ്പർ ലോഡ് വെണ്ണീറ് നൂറും നൂറ്റമ്പതും രൂപയ്ക്ക് നിങ്ങളുയ്ടെ വളപ്പിൽ എത്തിയ്ക്കാമെന്ന് ആരെങ്കിലും പറയുമ്പോൾ അതു കണ്ണുമടച്ച് വിശ്വസിക്കുക യുക്തിസഹജമല്ല എന്നു മാത്രമേ ഇത്തരുണത്തിൽ പറയാനാകൂ. എന്തായാലും മേലൂർന്യൂസ് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടുകയാണ്. നിങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുമല്ലോ.
കൊണ്ടു തട്ടുന്ന സാമ്പിൾ വളമായിട്ട് ഉപയോഗിയ്ക്കാമെന്നു ആരും സർട്ടിഫൈ ചെയ്യാതെ ഒരു ടിപ്പർ ലോഡ് വെണ്ണീറ് നൂറും നൂറ്റമ്പതും രൂപയ്ക്ക് നിങ്ങളുയ്ടെ വളപ്പിൽ എത്തിയ്ക്കാമെന്ന് ആരെങ്കിലും പറയുമ്പോൾ അതു കണ്ണുമടച്ച് വിശ്വസിക്കുക യുക്തിസഹജമല്ല എന്നു മാത്രമേ ഇത്തരുണത്തിൽ പറയാനാകൂ. എന്തായാലും മേലൂർന്യൂസ് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടുകയാണ്. നിങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുമല്ലോ.
എഡിറ്റർ
No comments:
Post a Comment