പുഷ്പഗിരി-പാലപ്പിള്ളി പാലത്തിനരികെ മണ്ണുമാന്തി ഉപയോഗിച്ചു നീണ്ട തോടോ കുളമോ പോലെ തോന്നിയ്ക്കുന്ന ചാലുകൾ കീറിയത് എന്തോ കൃഷിയ്ക്കാണെന്നു ആദ്യം തോന്നും. പിന്നീട് അന്വേഷിയ്ക്കുമ്പോൾ മീൻ വളർത്താനാണെന്നും ഉത്തരം കിട്ടും. രണ്ടും നല്ലതു തന്നെ.
ചാലുകൾ കീറി ഇട്ടിരിയ്ക്കുന്നു
ഇത്രയും കൊണ്ട് താങ്കൾ സംതൃപ്തനാണെങ്കിൽ കുഴപ്പമില്ല. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചാലിന്റെ ഒരറ്റം തൊട്ടടുത്ത നയ്മേലി തോട്ടിലേയ്ക്കു നീണ്ടിരിയ്ക്കുന്നതു കാണാം.
നയ്മേലി തോട്ടിലേയ്ക്കു നീണ്ട ചാലിന്റെ ഭാഗം
ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാർ ചാലിന്റെ അറ്റം തോടു തകർത്തിരിയ്ക്കുന്നതായി കാണാം.
നീണ്ട ചാലിന്റെ അറ്റം
മറുവശത്തു തോട്ടിൽ നിന്നു നോക്കിയാലോ സർക്കാർ ലക്ഷക്കണക്കിനു രൂപ ചെലവു ചെയ്തു കെട്ടിയുണ്ടാക്കിയ കരിങ്കൽ കെട്ടു പൊളിച്ചു മാറ്റിയതായും കാണാം.
കരിങ്കൽ കെട്ടു പൊളിച്ചു മാറ്റിയിരിയ്ക്കുന്നു
പൊളിച്ച കല്ലുകളിൽ ചിലത് ഇപ്പോളും അവിടെ കിടപ്പുണ്ട്. ഇതൊക്കെ നോക്കാനും അന്വേഷിയ്ക്കാനുമുള്ളവർ ഇതൊന്നും ഇനിയും കണ്ട ഭാവമില്ല.
തോട്ടിൽ നിന്നുള്ള വീക്ഷണം
ഈ മൂഴിയ്ക്കക്കടവിൽ ചാലക്കുടി പുഴയിൽ ചെന്നു ചേരുന്ന ഈ തോട്ടിലെ വെള്ളം കൊണ്ടാണ് നൂറു കണക്കിനു ഏക്കർ നെൽകൃഷിയും മറ്റു കൃഷികളും നടന്നു പോകുന്നത്. അങ്ങനെയുള്ള തോടു തകർക്കാനും വൻ തോതിൽ കോടിക്കണക്കിനു ലിറ്റർ പൊതു ജലം കൈവശമാക്കാനുമുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമത്തെ അധികാരികൾ കണ്ടില്ലെന്നു നടിയ്ക്കരുത്.
നയ്മേലി തോട് ചാലിപ്പാടത്തിൽ
its good we can eating fresh fish in meloor, place and farm still there as well as some one can do work there save safely them family all malayali now a days like white coler jobs but one meloor guy thought fiesh farm so great that guy i give to him praise the lord
ReplyDelete