ഈ ഈസ്റ്ററിനു തലേന്നു ആഫീസ് സമയത്തിനു തൊട്ടു മുമ്പ് ഒരു കെ.എസ്.ആർ.ടി.സി. ബസിൽ കയറിയപ്പോളത്തെ അവസ്ഥ. ഡ്രൈവറും കണ്ടക്ടറും മാത്രമേ ഓടുന്ന ഈ ബസ്സിലുള്ളൂ. അതിനാൽ മിക്കവാറും ആളുകൾ ഈസ്റ്ററിനു തലേന്നു രാവിലത്തെ യാത്രകൾ ഒഴിവാക്കിയെന്നു വേണം കരുതാൻ. അവർ പിന്നെ എവിടെ പോയിരിയ്ക്കണം?
ഡ്രൈവറും കണ്ടക്ടറും മാത്രമായ ബസ്
ഒരു പക്ഷേ ഈസ്റ്ററിന്റെ ഒരുക്കങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയിരിയ്ക്കുകയായിരിയാം. മീനാണല്ലോ പ്രധാന ഈസ്റ്റർ ഭോജ്യം. ഒരു മീങ്കടയിലേയ്ക്കു പോയി നോക്കിയാലോ?തെരുവു മീൻകാരി
പച്ചക്കറിക്കടകൾ പക്ഷേ മിക്കവാറും ശൂന്യമായിരുന്നു. ഈസ്റ്ററിൽ പച്ചക്കറിക്കൾക്കു പ്രാധാന്യം കുറവെന്നതു പോലെ തന്നെ പൊള്ളുന്ന വിലയും ആളുകളെ പച്ചക്കറി കടകളിൽ നിന്നും അകറ്റി.
ശൂന്യമായ പച്ചക്കറിക്കട
ഇറച്ചിക്കടകളിൽ സമാന്യം തിരക്കുണ്ടായിരുന്നു. പക്ഷേ ഐത്രയും തിരക്കു പോരല്ലോ. മറ്റുള്ളവർ എവിടെ ആയിരിയ്ക്കും? സ്ത്രീകൾ അടുക്കളയിൽ തിരക്കിലായിരിയ്ക്കാം, വീടൊരുക്കുകയായിരിയ്ക്കാം. പക്ഷേ പുരുഷന്മാരോ? അവർ ഇനി ............ഇറച്ചിയും മീനും വിൽക്കുന്ന കട
ഏയ് അങ്ങനെ വരാൻ വഴിയില്ല. അത്യാവശ്യം മുൻ കരുതൽ അവർ എടുക്കാതിരിയ്ക്കുമോ? ഏതായാലും പോയി നോക്കാം.
ബിവറേജസ് ഷോപ്പ്
ഇതൊക്കെ ഒരു ക്യൂവാണോ? അല്ലെങ്കിലും ആണുങ്ങൾ അതെല്ലാം മുൻ കൂട്ടി കാണാതിരിയ്ക്കുമോ? അല്ലേ?
No comments:
Post a Comment