മേലൂർ സർവീസ് സഹകരണ ബാങ്ക് അതിന്റെ ജുബിലീ ആഘോഷിയ്ക്കുമ്പോൾ സ്വാഭാവികമയി അത് മേലൂരിന്റെ തന്നെ ഒരു ആഘോഷം ആയിരിയ്ക്കേണ്ടതാണ്. ബാങ്കിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ അതു നമ്മൾ കണ്ടതുമാണ്. പക്ഷേ സത്യം പറയാതെ വയ്യ, ഈ ജുബിലി ആഘോഷം തികഞ്ഞ പരാജയമായിരുന്നു.
ഒരു വർഷത്തോളമായി ആഘോഷ പരിപാടികൾ തുടങ്ങിയിട്ടെങ്കിലും അതിന്റെ സമാപനം തികഞ്ഞ ഒരു രാഷ്ട്രീയ പരിപാടിയായി അതിന്റെ ഭരണസമിതി മാറ്റാൻ ശ്രമിച്ചതിന്റെ ഫലമായി ക്ഷണിതാക്കളും ആദരിക്കപ്പെടേണ്ടവരും സഹകാരികളും നാട്ടുകാരും ഒന്നടങ്കം ചടങ്ങു ബഹിഷ്കരിയ്ക്കുകുന്നതാണു കണ്ടത്.
ഒഴിഞ്ഞ സദസ്സ്
ചടങ്ങിൽ ഒരു സമാപന സമ്മേളനവും, ബഹുമാന്യരായ മേലൂർക്കാരെ ആദരിയ്ക്കുന്ന ചടങ്ങും എസ്.എസ്.എൽ.സിയ്ക്ക് ഏ ഗ്രേഡ് വാങ്ങിയവർക്കുള്ള സമ്മാന വിതരണവും ജുബിലിയോടനുബന്ധിച്ചുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ഏതാനും കലാപരിപാടികളും ആണ് ഉൾക്കൊണ്ടിരുന്നത്.
ബാങ്ക് പ്രസിഡണ്ട് അര മണിക്കൂറോളം നീണ്ട വിശദമായ സ്വാഗത പ്രസംഗം നടത്തുന്നു
സമാപന സമ്മേളനത്തിന്റെ സ്വാഗതാശംസ സമയത്തു തന്നെ സംഘാടനത്തിന്റെ പാളിച്ചകൾ പ്രകടമായി. ഉത്ഘാടകനായി എത്തുമെന്നു കരുതപ്പെട്ടിരുന്ന വി.എസ്.അച്ചുതാനന്ദൻ എത്തുകയില്ലെന്നു സംഘാടകർക്ക് നേരത്തേ അറിയാമായിരുന്നു. പകരം പാർട്ടി പ്രതിനിധിയായി എം.എൽ.ഏ. എസ്. ശർമ സ്റ്റേജിലെത്തിയ നിമിഷമേ അദ്ദേഹമെങ്കിലും വരും എന്നു ഉറപ്പിയ്ക്കാൻ സ്വാഗത പ്രാസംഗികനായുള്ളൂ. എത്തുമെന്നു പറഞ്ഞ എം.പി.എത്തിയില്ല, കോൺഗ്രസ്സിന്റെ ജില്ലാ പഞ്ചായത്ത് അംഗവും എത്തിയില്ല. എല്ലാ ക്ഷണിതാക്കളേയും മുൻ കൂട്ടി അറിയിക്കാതെയാണ് നോട്ടീസ് തയ്യാറാക്കിയതെന്നും തിരക്കിട്ട് ആണ് തീയതി നിശ്ചയിക്കേണ്ടി വന്നതെന്നും വ്യക്തമാകുന്നുണ്ടായിരുന്നു. ക്ഷണിതാക്കളിൽ നല്ലൊരു പങ്കും എത്തിയില്ല, പല പഞ്ചായത്ത് മെമ്പർമാരുടേയും സാന്നിദ്ധ്യം പോലും ഉണ്ടായിരുന്നില്ല. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയില്ല. അതു പോലെ തന്നെ പ്രസക്തമാണ് ബാങ്കിന്റെ ജീവിച്ചിരിയ്ക്കുന്ന പല മുൻ പ്രസിഡണ്ടുമാരുടേയും അഭാവം. മാത്രമല്ല അവരിൽ ഒരാളെക്കുറിച്ച് അവഹേളനാപരമായ പരാമർശവും വലുതായ അസ്വാരസ്യം ഉണ്ടാക്കി. ബാങ്ക് അതിന്റെ ജുബിലീയോടനുബന്ധിച്ച് വൻ നേട്ടങ്ങൾ കൈവരിച്ച ആറു മേലൂർക്കാരെ ആദരിയ്യ്ക്കാനും ഈ അവസരം വിനിയോഗിച്ചത് നല്ലതെന്നേ പറയാനാകൂ. ബാങ്ക് തെരഞ്ഞെടുത്ത ആറു പേർ ഇവരായിരുന്നു. വാദ്യരംഗത്തെ രാമൻ നായർ, സാഹിത്യ രംഗത്തു നിന്നും സി. ആർ. പരമേശ്വരനും ശൈലജയും, ദൂരദർശൻ ഡയറക്ടറായ ഡോക്ടർ സി.കെ.തോമസ്, നർത്തകിയായ ശരണ്യ ശശിധരൻ, ഫുട്ബോളറായ ജിസ് ജീസസ് ജോസ് എന്നിവരായിരുന്നു അവർ. ഇതിൽ സി. ആർ. പരമേശ്വരൻ ഇത്തരം പാർട്ടി സ്പോൺസേഡ് പരിപാരികൾക്ക് വേദി പങ്കിടുകയിയില്ലെന്നു അദ്ദേഹത്തെ അറിയാവുന്ന ആർക്കും അറിയാവുന്നതാണ്. ശൈലജയെ വേദിയിൽ കണ്ടപ്പോൾ പി.ബി.ഋഷീകേശന്റെ അഭാവം ഓർമ്മ വന്നു. ജിസിനെ കണ്ടപ്പോൾ ജോസിനേപ്പോലുള്ള പലരേയും ഓർമ്മിച്ചു. ജിസിനൊപ്പം കഴിഞ്ഞ കൊല്ലം തന്നെ നേട്ടം കൊയ്ത ഷൂട്ടറേയും നാം മറന്നു. എന്തായാലും ബാങ്കിന്റെ മേലൂരിന്റെ കലാസാംസ്കാരിക രംഗത്തെ കുറിച്ചുള്ള അവബോധം കമ്മിയെന്നു പറയാതെ വയ്യ.
ഉത്ഘാടകനെ പൊന്നാട അണിയിച്ച ശേഷം
വിജേതാക്കൾക്ക് സമ്മാനം നൽകുന്നതിനു മേലൂർ സെന്റ്. ജോസഫ്സ് പള്ളി വികാരിയെയാണ് ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിനു പ്രോട്ടോക്കോൾ ലംഘിച്ചും ചില പ്രത്യേക പ്രാധാന്യം നൽകിയതു നന്നായി. അദ്ധ്യക്ഷൻ മറ്റാരോടും കാട്ടാത്ത വിധം അദ്ദേഹത്തിന്റെ അടൂത്തു പോയി കുശല പ്രശ്നം നടത്തുകയും ചെയ്തു. പക്ഷേ ഏറ്റവും അരോചകമായത് മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ കാലത്ത് പള്ളി വക നിക്ഷേപങ്ങൾ എല്ലാം മേലൂർ സർവീസ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നതെന്നുള്ള ബാങ്ക് പ്രസിഡണ്ടിന്റെ പ്രസ്താവനയാണ്. ഒരാളെ കാര്യ സാധ്യത്തിനു വേണ്ടി പുകഴ്ത്തുന്നത് നല്ലതു തന്നെ. പക്ഷേ അതു സത്യത്തെ നിഷേധിച്ചു കൊണ്ടായിരിയ്ക്കരുത്. മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ കാലത്ത് ബാങ്കിനു പ്രധാന വെല്ലു വിളി ഉയർത്തിയിരുന്ന ബാങ്ക് ഓഫ് കൊച്ചിനിലായിരുന്നു പള്ളി വക നിക്ഷേപങ്ങൾ മിക്കവാറും. പള്ളിയായിരുന്നു ബാങ്ക് ഓഫ് കൊച്ചിനു പ്രവർത്തിക്കാനുള്ള കെട്ടിടം വാടകയ്ക്കു നൽകിയിരുന്നത്. ബാങ്ക് ഓഫ് കൊച്ചിൻ നഷ്ടത്തിലായി സ്റ്റേറ്റ് ബാങ്കിൽ ലയിയ്ക്കുകയും സ്റ്റേറ്റ് ബാങ്ക് പ്രത്യേക പരിഗണന പള്ളിയ്ക്കു നൽകാതെ വരികയും ചെയ്തതോടെ സ്റ്റേറ്റ് ബാങ്കിനെ മേലൂരിൽ നിന്നും കെട്ടു കെട്ടിയ്കാനുള്ള സാഹചര്യം പള്ളി ഉണ്ടാക്കുകയും ചെയ്തു എന്നേ കരുതാനാകൂ. അപ്പോൾ പിന്നെ മേലൂർ സർവീസ് സഹകരണ ബാങ്കിനെ പള്ളി ആശ്രയിയ്ക്കുക സ്വാഭാവികം. പ്രത്യേകിച്ചും ഒരു എസ്. ബി. അക്കൌണ്ട് മറ്റു ബാങ്കുകളെ അപേക്ഷിച്ച് നന്നായി മേലൂർ സർവീസ് സഹകരണ ബാങ്ക് പള്ളി അധികാരികൾ തന്നെ പറയുമ്പോൾ.
ബാങ്ക് സെക്രട്ടറിയുടെ റിപ്പോർട്ട് സാമാന്യം നിലവാരം പുലർത്തിയില്ല. ജുബിലീ വർഷത്തിൽ പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും ഒന്നും ഉണ്ടായില്ല.
പരിപാടിയിൽ ചെലവു നിയന്ത്രിയ്ക്കാനുള്ള യാതൊരു നടപടികളും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്യാവശ്യം ധൂർത്തും ഉണ്ടായിരുന്നു. വരാത്ത പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കും പൊതു സമ്മേളനത്തെ തുടർന്നുള്ള കലാപരിപാടികൾക്കും അത്തരം സംവിധാനം ആവശ്യമായിരുന്നു എന്ന വിശദീകരണം ഒരു പക്ഷേ സത്യമായിരിയ്ക്കാം.

സെക്രട്ടറി റിപ്പോർട്ട് വായിയ്ക്കുന്നു. ഉത്ഘാടകൻ എസ്.ശർമ, അദ്ധ്യക്ഷൻ ചാലക്കുടി എം.എൽ.ഏ. ബി.ഡി.ദേവസ്സി, പഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി ശിവൻ, വികാരി അച്ചൻ, പാർട്ടിയുടെ മുമ്പത്തേയും ഇപ്പോളത്തേയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ തുടങ്ങിയവരേയും കാണാം
പരിപാടിയിൽ ചെലവു നിയന്ത്രിയ്ക്കാനുള്ള യാതൊരു നടപടികളും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്യാവശ്യം ധൂർത്തും ഉണ്ടായിരുന്നു. വരാത്ത പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കും പൊതു സമ്മേളനത്തെ തുടർന്നുള്ള കലാപരിപാടികൾക്കും അത്തരം സംവിധാനം ആവശ്യമായിരുന്നു എന്ന വിശദീകരണം ഒരു പക്ഷേ സത്യമായിരിയ്ക്കാം.
church managment&meloor guys you must develop that ground first your should make it its very importent in meloor public, why always your thought about profit of money? so church mangment bought admission +1&+2 15laks more collect thats why some money spend that ground youth& welth of meloor guys always useful this
ReplyDeletethanking you
dinesan k rajan
from ,meloor(i was toddy maker ]