മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിലും മേലൂർ പാരിഷ് ഹാളിലും ആൽഫാ കോളേജിലുമായി കലാമത്സരങ്ങൾ നടക്കുകയുണ്ടായി. അടുത്ത കാലത്തു മേലൂരിൽ വച്ചു നടന്ന കലാ മത്സരങ്ങളിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു മത്സരങ്ങൾ. മത്സരാർത്ഥികൾ പ്രധാനമായും സ്കൂളുകളെ പ്രതിനിധീകരിച്ചു വന്നവരായിരുന്നു. പൊതുമത്സരാർത്ഥികളുടെ കുറവ് പ്രകടമായിരുന്നു. സമ്മാനദാനങ്ങളും മറ്റും പിന്നീടു നടക്കും.
No comments:
Post a Comment