ലോകത്ത് കുറേ ഉപദേശികൾ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഇറങ്ങി ആളുകളുടെ നേരം മിനക്കെടുത്തി കുറേ ഫ്രീ ഉപദേശങ്ങൾ ഉത്തരങ്ങളായി കൊടുക്കാനല്ലാതെ കൊള്ളാവുന്ന വല്ല പണിയ്ക്കും പോയ്ക്കൂടേ ജീവബിന്ദുവിന്? ജനാർദ്ദനൻ
പ്രിയ ജനാർദ്ദനൻ,
താങ്കൾ സത്യസന്ധനായ ഒരു മനുഷ്യനാണെന്നു തോന്നുന്നു. ഉത്തരങ്ങൾ ആർക്കാണോ നൽകുന്നത് അവരുടെ ജീവിതം ജീവിച്ചു തീർക്കാൻ ജീവബിന്ദുവിനു ആകുകയില്ല. ആശയങ്ങൾ പങ്കുവയ്ക്കുന്നത് ചിലപ്പോളെങ്കിലും പ്രയോജനപ്രദമായി തീരാറുണ്ട്. ജീവബിന്ദു ഉപദേശത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നില്ല. എങ്കിലും ഉപദേശം കൊണ്ട് ഉപദേശിക്കു ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ മഹാനെന്നു ജീവബിന്ദു കരുതും. എന്തെന്നാൽ തന്റെ വാക്കും പ്രവൃത്തിയും ഒരു പോലെ ഫലം പുറപ്പെടുവിക്കുന്നത് അയാൾ അറിയുന്നുവല്ലോ. ഉപദേശിക്കപ്പെട്ടയാൾക്കു കൂടി ഉപദേശം കൊണ്ട് ജീവിക്കാനായാൽ ഉത്തമമായി. പക്ഷേ ജീവബിന്ദുവിനു ഇതിലൊന്നുപോലും നേടാനാകുന്നില്ല എന്നത് ഒരു വാസ്തവമായി അവശേഷിക്കുന്നു. അതുകൊണ്ട് താങ്കളുടെ ഉപദേശം ജീവബിന്ദു സ്വീകരിക്കാനിടയുണ്ട്. എങ്കിലും എളുപ്പം തോൾവി സമ്മതിക്കുന്ന ടൈപ്പല്ല ജീവബിന്ദു. അതിനാൽ ഒരു കൈ കൂടി നോക്കിയിട്ട് താങ്കളുടെ ഫ്രീ ഉപദേശം ആവശ്യമെങ്കിൽ സ്വീകരിക്കുന്നതാണ്.
ജീവബിന്ദു
No comments:
Post a Comment