Showing posts with label ജീവബിന്ദു. Show all posts
Showing posts with label ജീവബിന്ദു. Show all posts

Monday, December 12, 2011

അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും തമിഴ്നാടിന്റെ പരസ്യങ്ങളും


വിവാദമായ അഡ്വക്കേറ്റ് ജനറലിന്റെ പരാമർശങ്ങൾ തമിഴ്നാട് സർക്കാർ ഇന്ത്യയൊട്ടാകെ സ്വവാദ രക്ഷാർത്ഥം പരസ്യം ചെയ്യുന്നതായി നാം കണ്ടു. ആ വാദങ്ങൾ കേരള സർക്കാരിന്റെ കൂടി നിലപാടായി അംഗീകരിച്ച് കേരള സർക്കാർ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്തി ദുഃഖിക്കേണ്ടെന്നും ചിരിക്കുന്ന മുഖത്തോടെ വേണം പോകാനെന്നും ഉപദേശിച്ച് തുടർന്നും കേസ് വാദിക്കാൻ വിട്ടു. ഹൈക്കോടതിയും സർക്കാർ നിലപാടുകളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡാം പൊട്ടുമെന്ന് കേരള സർക്കാരിലെ മന്ത്രിമാർക്കെല്ലാം നല്ല ഉറപ്പുണ്ടെന്നു നാടു നീളെ നടന്നു അവർ പ്രസംഗിക്കുന്നുമുണ്ട്. ഇനി മരിക്കുന്നവർക്ക് ആരൊക്കെ എന്തു നഷ്ടപരിഹാരം കൊടുക്കുമെന്നു കൂടി നേരത്തേ അറിഞ്ഞാൽ കുടുംബത്തിലാരെയെങ്കിലും തമിഴ്നാട്ടിലേക്കു പഠിക്കാൻ വിട്ട് മലയാളികൾ വേൾഡ് റിക്കാർഡിട്ടിരിക്കുന്ന കൂട്ട ആത്മഹത്യക്കു തയ്യാറായി സ്വന്തം റിക്കാർഡു തിരുത്താം. തമിഴ് നാടിന്റെ തെക്കൻ ജില്ലകളിലെങ്ങാൻ പഠിക്കുന്നവർ തമിഴമാർ കൊള്ളയടിക്കാതെയും തല്ലിക്കൊല്ലാതെയും കൂടി നോക്കേണ്ടതുണ്ടെന്നു മാത്രം.

 കേരളവും തമിഴ് നാടും ഒരു പോലെ യോജിച്ചു വാദിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. മുല്ലപ്പെരിയാർ പൊട്ടിയാൽ അതൊരു മനുഷ്യ നിർമ്മിതമായ ദുരന്തമായിരിക്കും. തമിഴ്നാട്ടിൽ താന്താങ്ങളുടെ പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ കിഴക്കോടൊഴുകുന്ന നദികളിലേയും ചാലക്കുടി പുഴയിലേയും ജലം തമിഴ്നാടുമായി തമിഴ്നാടിനനുകൂലമായി കരാറിലെത്തിയപ്പോളും 1970ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കി നൽകിയതും, പിന്നീടു വന്നവർ നെയ്യാറിലെ വെള്ളം വിട്ടു കൊടുത്തതും 2006ൽ അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട് പൂട്ടിക്കെട്ടാൻ ഉത്തരവിട്ടതും മറ്റും പരിഗണിക്കുമ്പോൾ ദുരന്തകാരണമായ മനുഷ്യരെ ഒരിക്കലും കണ്ടെത്താനാകുമെന്നു കരുതാൻ യാതൊരു ന്യായവുമില്ല.
എഡിറ്റർ
മേലൂർ ന്യൂസിലേയ്ക്കുള്ള പോസ്റ്റുകളും ചിത്രങ്ങളും “jeevabindu@mail.com" എന്ന വിലാസത്തിൽ അയച്ചു തരിക.

Sunday, December 11, 2011

ചോദ്യമാണുത്തരം


ലോകത്ത് കുറേ ഉപദേശികൾ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഇറങ്ങി ആളുകളുടെ നേരം മിനക്കെടുത്തി കുറേ ഫ്രീ ഉപദേശങ്ങൾ ഉത്തരങ്ങളായി കൊടുക്കാനല്ലാതെ കൊള്ളാവുന്ന വല്ല പണിയ്ക്കും പോയ്ക്കൂടേ ജീവബിന്ദുവിന്?  ജനാർദ്ദനൻ

പ്രിയ ജനാർദ്ദനൻ,

താങ്കൾ സത്യസന്ധനായ ഒരു മനുഷ്യനാണെന്നു തോന്നുന്നു. ഉത്തരങ്ങൾ ആർക്കാണോ നൽകുന്നത് അവരുടെ ജീവിതം ജീവിച്ചു തീർക്കാൻ ജീവബിന്ദുവിനു ആകുകയില്ല. ആശയങ്ങൾ പങ്കുവയ്ക്കുന്നത് ചിലപ്പോളെങ്കിലും പ്രയോജനപ്രദമായി തീരാറുണ്ട്. ജീവബിന്ദു ഉപദേശത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നില്ല. എങ്കിലും ഉപദേശം കൊണ്ട് ഉപദേശിക്കു ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ മഹാനെന്നു ജീവബിന്ദു കരുതും. എന്തെന്നാൽ തന്റെ വാക്കും പ്രവൃത്തിയും ഒരു പോലെ ഫലം പുറപ്പെടുവിക്കുന്നത് അയാൾ അറിയുന്നുവല്ലോ. ഉപദേശിക്കപ്പെട്ടയാൾക്കു കൂടി ഉപദേശം കൊണ്ട് ജീവിക്കാനായാൽ ഉത്തമമായി. പക്ഷേ ജീവബിന്ദുവിനു ഇതിലൊന്നുപോലും നേടാനാകുന്നില്ല എന്നത് ഒരു വാസ്തവമായി അവശേഷിക്കുന്നു. അതുകൊണ്ട് താങ്കളുടെ ഉപദേശം ജീവബിന്ദു സ്വീകരിക്കാനിടയുണ്ട്. എങ്കിലും എളുപ്പം തോൾവി സമ്മതിക്കുന്ന ടൈപ്പല്ല ജീവബിന്ദു. അതിനാൽ ഒരു കൈ കൂടി നോക്കിയിട്ട് താങ്കളുടെ ഫ്രീ ഉപദേശം ആവശ്യമെങ്കിൽ സ്വീകരിക്കുന്നതാണ്.
ജീവബിന്ദു

Sunday, November 27, 2011

ചോദ്യമാണുത്തരം – ജീവബിന്ദു


മുല്ലപ്പെരിയാർ പ്രശ്നത്തിൽ മനുഷ്യത്വപരമായ നിലപാടാണോ ശാസ്ത്രീയ നിലപാടാണോ കേരളം സ്വീകരിക്കേണ്ടത്? ജോർജ്ജ്
പ്രിയ ജോർജ്ജ്,
ഡാം എപ്രകാരം നിർമ്മിക്കണമെന്നോ, നിർമ്മിച്ചതു പൊളിക്കണമെന്നോ അതിലെ എഞ്ചിനീയറിങ് ചരങ്ങൾ എന്തെന്നോ ഒരിക്കലും ശാസ്ത്രീയമല്ലാത്ത യാതൊരു നിലപാടുകളും എടുക്കുന്നത് ഗുണകരമല്ല. മതിയായതും കൃത്യതയുള്ളതുമായ ശാസ്ത്രീയ പഠനങ്ങളുടെ അഭാവം ഈ വിഷയത്തിൽ ഉണ്ടെന്നു തന്നെയാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. പഠിക്കാനേല്പിച്ച സ്ഥാപനമോ വ്യക്തിയോ ഇപ്രകാരം അഭിപ്രായപ്പെട്ടു എന്നെല്ലാമല്ലാതെ അതിന്റെ ശാസ്ത്രീയ കാരണങ്ങളും നിഗമനങ്ങളും നിഗമനങ്ങളിൽ തെറ്റുവരാനുള്ള ശതമാനസാധ്യതയുമൊന്നും പരസ്യമല്ല. സർക്കാരുകൾ ഇവയെ അമിതമായവിധം വൈകാരികമായി സമീപിക്കുന്നതായി കാണുന്നത്. ജനകീയ അഭിപ്രായ രൂപീകരണത്തിനായാണവർ ശ്രമിക്കുന്നതെന്നു തോന്നുന്നു. ശാസ്ത്രീയ പഠനങ്ങളെ വിലയിരുത്തുന്നതിലും ഒരു ശാസ്ത്രീയ സമീപനം കാണുന്നതായി തോന്നുന്നില്ല.
ഡാമിന്റെ നിലനില്പിന്റെ പ്രശ്നങ്ങൾ കഴിഞ്ഞാൽ അതിന്റെ പ്രയോജനവും പ്രയോജനത്തിന്റെ വിതരണവും മനുഷ്യത്വപരമായി തന്നെ സമീപിക്കേണ്ടതുണ്ട്. പക്ഷേ ഇക്കാര്യത്തിൽ രണ്ടു പക്ഷമുണ്ടെന്നു തോന്നുന്നില്ല. നിലവിലുള്ള സ്ഥിതി തുടർന്നാലും പുതിയ ഡാം വന്നാലും വെള്ളം തമിഴ്നാടിനു തന്നെ എന്നു ഇരു ഗവണ്മെന്റുകളും സമ്മതിച്ചു കഴിഞ്ഞതായാണു പത്രവാർത്തകളിൽ നിന്നും മനസ്സിലാവുന്നത്. സകലരും മറന്നു പോകുന്ന വസ്തുത കേരളത്തിലെ പശ്ചിമഘട്ട പർവതനിരകളിൽ ആവശ്യത്തിനു ഹരിതാവരണമോ വൃഷ്ടിപാതമോ ജലം പിടിച്ചു നിറുത്താനുള്ള ശേഷിയോ ഇല്ലെന്നതാണ്. തമിഴ്നാടിനേപ്പോലെ തന്നെ കേരളവും ജലദൌർലഭ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡാമുകളേക്കാൾ ജലലഭ്യതയാണു പ്രധാനമെന്നത് മറക്കരുത്. മുമ്പും ഇപ്പോളും മലയാളക്കരയിലെ നേതാക്കന്മാർ കേരളത്തിന്റെ ജലം ഭാവിതലമുറയെക്കുറിച്ച് ആലോചനാലേശവുമില്ലാതെ നിയമങ്ങളും കരാറുകളും നടപ്പാക്കി വിറ്റതും ഇന്നത്തെ പ്രതിസന്ധിക്കു വലിയൊരളവിൽ കാരണമാണ്.
ഏതൊരു എഞ്ചിനീയറിങ് സംരംഭത്തിന്റേയും ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഒരു വിഭാഗവും ദോഷഫലങ്ങൾ അനുഭവിക്കുന്നത് മറ്റൊരു ജനവിഭാഗവും ആകുന്നത് അനീതിയാണ്. വെറും ശാസ്ത്രീയമോ മനുഷ്യത്വപരമോ ആയ ഒരു സമീപനം കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ല, ശക്തമായ രാഷ്ട്രീയ നടപടികളാണു ഇതിനാവശ്യം. തമിഴ്നാടു അതു തിരിച്ചറിഞ്ഞു. കേരളം അതിനി എന്നറിയും.
കാവേരി ട്രൈബ്യൂണൽ വിധി പ്രകാരം അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ടിനു വേണ്ടി  കേരളത്തിനു അനുവധിച്ച ജലം ഇപ്പോളും തമിഴ്നാടിനു നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആ അട്ടപ്പാടി പ്രോജക്ട് പൂട്ടിക്കെട്ടി ആദിവാസി ഉന്നമനത്തിനുവേണ്ടി അതിന്റെ അക്വയർ ചെയ്ത ഭൂമിയടക്കമുള്ള സകല ആസ്തികളും അട്ടപ്പാടി ട്രൈബൽ ഡവലപ്മെന്റ് പ്രോജക്ടിനു കൈമാറാൻ 2006ൽ ജലസേചനവകുപ്പുമായി ആലോചിക്കാതെ ഉത്തരവിട്ട മുഖ്യമന്ത്രിയാണു ഇപ്പോളും ഭരിച്ചുകൊണ്ടിരിക്കുന്നത്. ആ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തതായി അറിയില്ല. ആ ഉത്തരവു ഇതുവരെ നടപ്പാക്കിയതായും അറിയില്ല. മുമ്പു പ്രഖ്യാപനങ്ങൾക്കായിരുന്നു ഈ ദുർവിധി. ഇപ്പോൾ സർക്കാർ ഉത്തരവുകളും ഏട്ടിലെ പശു തന്നെ. തീരുമാനങ്ങൾക്കൊപ്പം അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആവശ്യമുണ്ട്.
നാമിപ്പോളും ഹർത്താൽ നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ്. ഇടമലയാർ ഹർത്താൽ പ്രമാണിച്ച് മഹാത്മാഗാന്ധി സർവകലാശാല നവംബർ 28 തിങ്കളാഴ്ച നടത്താനിരുന്ന സകല പരീക്ഷകളും മാറ്റിവച്ചിട്ടുമുണ്ട്.

Sunday, November 20, 2011

ചോദ്യമാണുത്തരം


എന്റെ മകൻ എഞ്ചിനീയറിംഗിനു പോകാനാഗ്രഹിക്കുന്നു. എനിക്കത് ഇഷ്ടമല്ല. ഞാൻ എന്തു ചെയ്യണം?  
ഷീബ
പ്രിയ ഷീബ,
ഷീബയ്ക്കു എന്തോ ഒന്നു ഇഷ്ടമല്ല, പക്ഷേ അതു ചെയ്യുന്നത് ഷീബയുമല്ല. അതാണിവിടെ യഥാർത്ഥ പ്രശ്നം. ഇനി ഷീബയുടെ മകൻ ഷീബയുടെ ഇഷ്ടപ്രകാരം ചെയ്താലോ? മകൻ ഒരു കാര്യം ചെയ്യുന്നു പക്ഷേ അതവനു ഇഷ്ടമല്ല. മറ്റൊരാൾ ചെയ്യുന്നത് ഇഷ്ടമില്ലാതാകുന്നതോ സ്വയം ചെയ്യുന്നത് ഇഷ്ടമില്ലാതകുന്നതോ ഏതാണു വലിയ ദുരന്തം? അതുകൊണ്ട് ഒന്നുകിൽ ഷീബ മകനെ അവൻ ഇഷ്ടപ്പെടുന്ന മറ്റേതെങ്കിലും കോഴ്സിനു വിടാം അല്ലെങ്കിൽ മകൻ എഞ്ചിനീയറാകുന്നത് ഇഷ്ടപ്പെട്ടു നോക്കാം. എങ്കിലും ഷീബയോ മകനോ ഇഷ്ടാനിഷ്ടങ്ങൾ തീർത്തും ഉപേക്ഷിക്കണമെന്നു പറയാനാകില്ല, പരസ്പരം തുറന്ന് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തുന്നതാണു കരണീയം. കാരണം ത്യാഗം ചിലരെ നിരാശയിലെത്തിച്ചേക്കാം.
ജീവബിന്ദു
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette