ആരോഗ്യകരവും രോഗകരമല്ലാത്തതുമായ ഭക്ഷണം കഴിയ്ക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് ഭാരതത്തിൽ എവിടെയുമെന്ന പോലെ കേരളത്തിലും കശാപ്പുശാലകൾ നടത്തുന്നതിനും ഇറച്ചി വിൽക്കുന്നതിനും കർശനമായ നിയമ വ്യവസ്ഥകളുണ്ട്. (ചട്ടങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
അതു പ്രകാരം പൊതുവായതോ ലൈസൻസ് നൽകപ്പെട്ടതോ ആയ ഒരു കശാപ്പുശാലയിലല്ലാതെ യാതൊരു മൃഗത്തേയും കൊന്നു പോകരുതെന്നു പഞ്ചായത്ത് സെക്രട്ടറി നോട്ടീസിട്ടും ഉച്ചഭാഷിണി മുഴക്കിയും സകല പഞ്ചായത്തു നിവാസികളേയും അറിയിയ്ക്കണമെന്നുണ്ട്. എന്നാൽ പഞ്ചായത്തിലെങ്ങും അത്തരം അറിയിപ്പുകൾ അടുത്തെങ്ങും നൽകിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. കൂടാതെ പഞ്ചായത്ത് ഒരു പൊതു കശാപ്പുശാല ആരംഭിച്ചിട്ടുമില്ല. മാത്രമല്ല, മറ്റു മൃഗങ്ങളെ കൊല്ലുന്നിടത്ത് പന്നികളെ കൊല്ലാൻ പാടില്ലെന്നുമുണ്ട്. അവയ്ക്കു പ്രത്യേകം കശാപ്പുശാല വേണം.
വീടുകളിൽ നിന്നും 90 മീറ്റർ അകലത്തിലും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവകളിൽ നിന്നും 150 മീറ്റർ അകലത്തിലും പബ്ലിക് റോഡിൽ നിന്നും 30 മീറ്റർ അകലത്തിലും മാത്രമേ കശാപ്പുശാലകൾ സ്ഥാപിയ്ക്കാനാകൂ. അവയുടെ വാതിലുകൾ റോഡിലേയ്ക്കു തുറക്കാനോ മാംസം പൊതു ജനങ്ങൾ കാണാവുന്ന വിദം പ്രദർശിപ്പിയ്ക്കാനോ പാടുള്ളതല്ല.
കശാപ്പു സമയത്ത് കശാപ്പുകാരനല്ലാത്ത യാതൊരാളേയും കശാപ്പുശാലയിൽ പ്രവേശിപ്പിയ്ക്കാനും പാടുള്ളതല്ല. രാവിലെ 6നും 8 നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ കശാപ്പു നടത്താൻ പാടുള്ളൂ. യഥാവിധി പരിശോധിപ്പിച്ച് രോഗബാധ ഇല്ലാത്തതെന്നു സർട്ടിഫൈ ചെയ്യപ്പെടാത്ത യാതൊരു മൃഗത്തേയും കശാപ്പുശാലയ്ക്കകത്തു കടത്താനും പാടില്ല. സർട്ടിഫിക്കറ്റിനു 48 മണിക്കൂർ മാത്രമേ വിലയുള്ളൂ. പരിശോധിച്ച മൃഗത്തിനു ഒരു മുദ്രയും ഇടേണ്ടതുണ്ട്.
പത്തു വയസ്സു തികയാത്ത കാള, പശു, എരുമ, പോത്ത് എന്നിവയെ വെട്ടാൻ പാടില്ല. രോഗം ബാധിച്ചതോ മരിച്ചതോ, മരിച്ചുകൊണ്ടിരിയ്ക്കുന്നതോ ആയ ഈ മൃഗങ്ങളെ അധികാരി പിടിച്ചെടുത്ത് നശിപ്പിയ്ക്കണം. കശാപ്പുശാലയിൽ ആർക്കും ഇറച്ചി വിൽക്കാൻ പാടില്ല. എന്നാൽ എല്ലും തോലുമെല്ലാം അവിടന്നു കൊടുക്കാം. ഇറച്ചി വിൽക്കാൻ യോഗ്യമാണെന്നു വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം. അത്തരം ഇറച്ചി ഇറച്ചിക്കടയിലേയ്ക്ക് ഉടൻ കൊണ്ടുപോകണം. രാവിലെ 6നും 11നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ ഇറച്ചി വിൽക്കാൻ പാടുള്ളൂ. കശാപ്പിനു കൊണ്ടു വരുന്ന മൃഗങ്ങൾ ശുചിത്വമുള്ളവയായിരിയ്ക്കണം. ചീത്തയായ മാസം നശിപ്പിച്ചു കളയണം മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചു കളയരുത്. പഞ്ചായത്ത് നിശ്ചയിയ്ക്കുന്ന സ്ഥലത്തല്ലാതെ ഇറച്ചി വിൽക്കാൻ പാടില്ല, അവ ഈച്ച കടക്കാതെ ഗ്ലാസ്സിട്ടു സംരക്ഷിയ്ക്കണം. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വെറ്ററിനറി സർജൻ തുടങ്ങിയ സർക്കാർ അധികാരപ്പെടുത്തുന്നവർ എന്നിവർ യഥാവിധി പരിശോധന നടത്തി നിയമം പാലിയ്ക്കപ്പെടുന്നുണ്ട് എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. നിയമം ലംഘിയ്ക്കുന്നവർക്ക് 1000 രൂപ പിഴശിക്ഷ ലഭിയ്ക്കും.
മുരിങ്ങൂരിലെ ഇറച്ചി കച്ചവടം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
വീടുകളിൽ നിന്നും 90 മീറ്റർ അകലത്തിലും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവകളിൽ നിന്നും 150 മീറ്റർ അകലത്തിലും പബ്ലിക് റോഡിൽ നിന്നും 30 മീറ്റർ അകലത്തിലും മാത്രമേ കശാപ്പുശാലകൾ സ്ഥാപിയ്ക്കാനാകൂ. അവയുടെ വാതിലുകൾ റോഡിലേയ്ക്കു തുറക്കാനോ മാംസം പൊതു ജനങ്ങൾ കാണാവുന്ന വിദം പ്രദർശിപ്പിയ്ക്കാനോ പാടുള്ളതല്ല.
പലചരക്കു കടയിലും ഇറച്ചി വിൽക്കപ്പെടും
കശാപ്പു സമയത്ത് കശാപ്പുകാരനല്ലാത്ത യാതൊരാളേയും കശാപ്പുശാലയിൽ പ്രവേശിപ്പിയ്ക്കാനും പാടുള്ളതല്ല. രാവിലെ 6നും 8 നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ കശാപ്പു നടത്താൻ പാടുള്ളൂ. യഥാവിധി പരിശോധിപ്പിച്ച് രോഗബാധ ഇല്ലാത്തതെന്നു സർട്ടിഫൈ ചെയ്യപ്പെടാത്ത യാതൊരു മൃഗത്തേയും കശാപ്പുശാലയ്ക്കകത്തു കടത്താനും പാടില്ല. സർട്ടിഫിക്കറ്റിനു 48 മണിക്കൂർ മാത്രമേ വിലയുള്ളൂ. പരിശോധിച്ച മൃഗത്തിനു ഒരു മുദ്രയും ഇടേണ്ടതുണ്ട്.
സാഞ്ചോ നഗറിലെ ഇറച്ചി കച്ചവടം
പത്തു വയസ്സു തികയാത്ത കാള, പശു, എരുമ, പോത്ത് എന്നിവയെ വെട്ടാൻ പാടില്ല. രോഗം ബാധിച്ചതോ മരിച്ചതോ, മരിച്ചുകൊണ്ടിരിയ്ക്കുന്നതോ ആയ ഈ മൃഗങ്ങളെ അധികാരി പിടിച്ചെടുത്ത് നശിപ്പിയ്ക്കണം. കശാപ്പുശാലയിൽ ആർക്കും ഇറച്ചി വിൽക്കാൻ പാടില്ല. എന്നാൽ എല്ലും തോലുമെല്ലാം അവിടന്നു കൊടുക്കാം. ഇറച്ചി വിൽക്കാൻ യോഗ്യമാണെന്നു വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം. അത്തരം ഇറച്ചി ഇറച്ചിക്കടയിലേയ്ക്ക് ഉടൻ കൊണ്ടുപോകണം. രാവിലെ 6നും 11നും ഇടയ്ക്കും വൈകീട്ട് 3നും 6നും ഇടയ്ക്കും മാത്രമേ ഇറച്ചി വിൽക്കാൻ പാടുള്ളൂ. കശാപ്പിനു കൊണ്ടു വരുന്ന മൃഗങ്ങൾ ശുചിത്വമുള്ളവയായിരിയ്ക്കണം. ചീത്തയായ മാസം നശിപ്പിച്ചു കളയണം മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചു കളയരുത്. പഞ്ചായത്ത് നിശ്ചയിയ്ക്കുന്ന സ്ഥലത്തല്ലാതെ ഇറച്ചി വിൽക്കാൻ പാടില്ല, അവ ഈച്ച കടക്കാതെ ഗ്ലാസ്സിട്ടു സംരക്ഷിയ്ക്കണം. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വെറ്ററിനറി സർജൻ തുടങ്ങിയ സർക്കാർ അധികാരപ്പെടുത്തുന്നവർ എന്നിവർ യഥാവിധി പരിശോധന നടത്തി നിയമം പാലിയ്ക്കപ്പെടുന്നുണ്ട് എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. നിയമം ലംഘിയ്ക്കുന്നവർക്ക് 1000 രൂപ പിഴശിക്ഷ ലഭിയ്ക്കും.
ഡിവൈൻ ഫാമിനടുത്തുള്ള ഇറച്ചി കച്ചവടം
പക്ഷേ മേലൂർ ഗ്രാമപഞ്ചായത്തിൽ ഈ നിയമം നിരന്തരം ലംഘിയ്ക്കപ്പെടുക്കയാണ്. മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ പറയുന്നത്. പ്രകാരം കശാപ്പുശാല നടത്തുന്നതിനോ ഏതെങ്കിലും മൃഗത്തെ മേലൂർ ഗ്രാമപഞ്ചായത്തിൽ കശാപ്പു നടത്തുന്നതിനോ മാംസം വിൽക്കുന്നതിനോ അദ്ദേഹത്തിന്റെ അനുഭവത്തിൽ ആരും അപേക്ഷിച്ചിട്ടെന്നാണ്. എന്നാൽ മേലൂർ ഗ്രാമ പഞ്ചായത്തിൽ ഡസൻ കണക്കിനു സ്ഥലത്ത് കശാപ്പും മാംസ വിൽപ്പനയും നടക്കുന്നുണ്ട്. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് അതിനു തെളിവ്. പശു, എരുമ, പന്നി, ആട്, മുയൽ, കോഴി, എന്നിങ്ങനെ എത്രയോ ജീവികളെ യാതൊരു പരിശോധനയും കൂടാതെ കൊന്നു പൊതു ജനങ്ങ്ലെ കൊണ്ട് തീറ്റിയ്ക്കുന്ന ഈ സംവിധാനത്തിനു മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുള്ള നിയമങ്ങളും സുപ്രീം കോടതിയുടെ കർശനമായ മാർഗ നിർദ്ദേശങ്ങളും പഞ്ചായത്ത് കർശനമായി നടപ്പാക്കാൻ ബാദ്ധ്യസ്ഥമാണ്.
കരുവാപ്പടിയിലെ പോർക്കിറച്ചി കച്ചവടം. ഈച്ചയും കാണാം.
എന്നാൽ കശാപ്പുകാർക്ക് എന്താണു പറയുവാനുള്ളത് എന്നു നോക്കാം. നിയമം പാലിയ്ക്കണമെന്നു അവർക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാൽ 90 മീറ്റർ ആൾ താമസമില്ലാത്ത അത്ര സ്ഥലം വാങ്ങി കശാപ്പുശാല സ്വന്തമായി തുടങ്ങാൻ സാമ്പത്തിക ശേഷി ഉള്ളവരല്ല കശാപ്പു ജോലി ചെയ്യുന്നവർ. ഇനി അങ്ങനെ വലിയ മുതൽ മുടക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ പോലും അതു ലാഭകരം ആയിരിയ്ക്കണമെന്നില്ല.
പഞ്ചായത്താകട്ടെ സ്വന്തമായി ഒരു കശാപ്പുശാല തുടങ്ങാനുള്ള യാതൊരു നടപടികളും ഇതു വരെ സ്വീകരിച്ചിട്ടില്ല. എല്ലാ മാർച്ചു മാസത്തിലും സകലരുടേയും ലൈസൻസ് കാലാവധി അവസാനിയ്ക്കും. അപ്പോൾ മിക്ക കശാപ്പുകാരും ലൈസൻസിനായി അപേക്ഷിയ്ക്കുന്നുണ്ട്. എന്നാൽ പഞ്ചായത്ത് ആ അപേക്ഷകളിന്മേൽ അനുകൂലമോ പ്രതികൂലമോ ആയ യാതൊരു നടപടികളും എടുക്കുന്നില്ല.
കശാപ്പുശാലകൾ സംബന്ധിച്ച് യാതൊരു മൈക്ക് അനൌൺസ്മെന്റോ നോട്ടീസോ പഞ്ചായത്ത് ഒരു വർഷവും പ്രസിദ്ധീകരിയ്ക്കുന്നുമില്ല. ഇനി പറയൂ നാം ആരെ പഴിയ്ക്കണം?
മുരിങ്ങൂരിലെ പോർക്കിറച്ചി കച്ചവടം
പഞ്ചായത്താകട്ടെ സ്വന്തമായി ഒരു കശാപ്പുശാല തുടങ്ങാനുള്ള യാതൊരു നടപടികളും ഇതു വരെ സ്വീകരിച്ചിട്ടില്ല. എല്ലാ മാർച്ചു മാസത്തിലും സകലരുടേയും ലൈസൻസ് കാലാവധി അവസാനിയ്ക്കും. അപ്പോൾ മിക്ക കശാപ്പുകാരും ലൈസൻസിനായി അപേക്ഷിയ്ക്കുന്നുണ്ട്. എന്നാൽ പഞ്ചായത്ത് ആ അപേക്ഷകളിന്മേൽ അനുകൂലമോ പ്രതികൂലമോ ആയ യാതൊരു നടപടികളും എടുക്കുന്നില്ല.
അസ്ഥികളിൽ അവസാന മിനുക്കു പണി
കശാപ്പുശാലകൾ സംബന്ധിച്ച് യാതൊരു മൈക്ക് അനൌൺസ്മെന്റോ നോട്ടീസോ പഞ്ചായത്ത് ഒരു വർഷവും പ്രസിദ്ധീകരിയ്ക്കുന്നുമില്ല. ഇനി പറയൂ നാം ആരെ പഴിയ്ക്കണം?
തോല് ലോറിയിൽ
its a great information to the public...
ReplyDelete