നമ്മുടെ ഗ്രാമ പഞ്ചായത്തുകൾ ശിശുക്ഷേമത്തിനു ഊന്നൽ കൊടുക്കുന്നുണ്ടെങ്കിലും ബാലകരേയും വൃദ്ധരേയും ഏതാണ്ട് അവഗണിയ്ക്കുക തന്നെയാണ്. കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലങ്ങൾ ഇല്ല. ഉള്ളതു തന്നെ ചില സ്കൂൾ ഗ്രൌണ്ടുകൾ മാത്രം. കായികമായ ചില വ്യായാമങ്ങളേ അവിടെ നടക്കൂ. എന്നാൽ മാനസികോല്ലാസം നൽകുന്നതും ശാന്തി പകരുന്നതുമായ പാർക്കുകളും മറ്റും ഗ്രാമങ്ങളിൽ ഇല്ലെന്നു തന്നെ പറയാം. കളികൾ പല മാതാപിതാക്കളും പ്രോത്സാഹിപ്പിയ്ക്കുന്നുമില്ല. വിദ്യാഭ്യാസ രംഗം സർക്കാരിനാൽ അങ്ങനെ ക്രമീകരിയ്ക്കപ്പെട്ടുമിരിക്കുന്നു.
ചില കുട്ടികൾ ജീവിതത്തിൽ ഒരു പാർക്കു കാണുന്നതു തന്നെ തന്റെ പത്താം വയസ്സിലോ അതിനു മുകളിലോ ഒക്കെ ആയിരിയ്ക്കും. അവരുടെ ആഹ്ലാദം ഒന്നു കാണേണ്ടതു തന്നെയാണ്.
പാർക്കിൽ കളിയ്ക്കുന്ന ഒരു കുട്ടി (വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
നമ്മുടെ പഞ്ചായത്തിൽ ഒരു പാർക്കില്ല. വളർന്നു വരുന്ന നമ്മുടെ കുട്ടികളേയും അവരുടെ അവഗണിയ്ക്കപ്പെടുന്ന അവകാശങ്ങളേയും പരിഗണിയ്ക്കാതിരിയ്ക്കാനിടവരരുത്. നമുക്കും വേണ്ടേ ഒരു ചിൽഡ്രൻസ് പാർക്കെങ്കിലും?
എഡിറ്റർ
Sramichal oro veedum oro udyanam akkam..pinenthinanu mattoru parku...its not necessary
ReplyDelete