യു.എസ്.ഏ. അതി ഭീകരമായ മാന്ദ്യത്തിനടിപെട്ട് സമ്പത്തികമായി തകരുകയാണെന്നും ഇന്ത്യ മാന്ദ്യത്തെ അതിജീവിച്ച് മുന്നേറുകയാണെന്നും അമേരിക്കക്കാരും യൂറോപ്യന്മാരും മന്മോഹൻ സർക്കാരിലെ സകല സാമ്പത്തിക വിദഗ്ധരും പറഞ്ഞു തുടങ്ങിയിട്ടു കാലമേറെയായി. പഴയ മന്മോഹൻ സർക്കാരിന്റെ കാലത്ത് 2012 ആകുമ്പോളേക്കും മുപ്പത് രൂപയ്ക്ക് ഒരു ഡോളർ കിട്ടുമെന്നാണ് നമ്മുടെ സാമ്പത്തികവിജ്ഞർ പ്രവചിച്ചിരുന്നത്. എങ്കിലും ഇറാക്കു യുദ്ധം കഴിഞ്ഞു നടുനിവർക്കാനാകാതെ നിൽക്കുന്ന അമേരിക്കൻ ഡോളർ ഒന്നിനു ഇപ്പോൾ 54.18 മന്മോഹൻ രൂപയാണു 2011 ഡിസംബർ 15 നു ലഭിച്ചത്. ഈ റെക്കോർഡ് തകർച്ചക്ക് എന്തോ ഒരു സോഫ്റ്റ് വെയർ പിഴവു കൂടി കാരണമായിട്ടുണ്ടെന്നു ആശ്വസിക്കുകയാണ് നമ്മുടെ ധനകാര്യ വകുപ്പ്. നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നയാളെ കുറിച്ച് ധാരാളം അപഖ്യാതികൾ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭയിൽ തന്നെ ഏറ്റവും ശക്തനായ മുഖർജിയുടെ ഗതി ചിദംബരത്തിനും വന്നിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ രൂപയുടെ മൂല്യത്തിൽ 20% തകർച്ചയുണ്ടായത് സ്വാഭാവിക പരിണതിയോ, ചില കറുത്ത കൈകളുടെ ക്രിയകളോ? പ്രത്യേകിച്ച് റിസർവ് ബാങ്കും അലുവാലിയയും നിരന്തരം മാർക്കറ്റിനോടു പ്രതികരിച്ചുകൊണ്ടേയിരുന്നപ്പോൾ.
ഒന്നു ചോദിക്കട്ടെ, യഥാർത്ഥത്തിൽ തകർന്നത് അമേരിക്കൻ വിപണിയോ ഇന്ത്യൻ സാമ്പത്തിക വിപണനശേഷിയോ?
No comments:
Post a Comment