ചാലക്കുടി ഡി.വൈ.എസ്.പി. പി.കെ. രഞന്റെ മകൻ പി. ആർ. അതുലും സുഹൃത്ത് ബെന്നി ജേക്കബും കലൂർ കതൃക്കടവ് റോഡിൽ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ പെട്ടതായും അതുൽ മരിച്ചു പോയതായും നാം വായിച്ചു. ചില മാധ്യമങ്ങൾ അപകടത്തിൽ പെട്ടത് ബൈക്കല്ല, സ്കൂട്ടറാണെന്നും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അപകടത്തിൽ പെട്ട രണ്ടു പേർക്കും പതിനാറു വയസ്സാണു പ്രായം. നിലവിലുള്ള നിയമമനുസരിച്ച് 50 സി.സി.യിൽ കുറവല്ലാത്ത യാതൊരു വാഹനവും ഓടിക്കാൻ 16 വയസ്സുള്ള കുട്ടികൾക്ക് ലേണേഴ് ലൈസൻസ് പോലും ലഭിക്കുകയില്ല. 50 സി.സി.യിൽ കുറഞ്ഞ വാഹനങ്ങളൊന്നും ഇക്കാലത്ത് മാർക്കറ്റിൽ ഇറങ്ങുന്നുമില്ല.
അതിനാൽ കുട്ടികളുടെ സാഹസം ഒരു നിയമലംഘനം ആയിരുന്നു എന്നേ പ്രാഥമികമായി നിഗമനത്തിൽ എത്തിച്ചേരാനാകൂ. കോട്ടയത്തിനടുത്ത് 11 വയസ്സായ ഒരു കുട്ടിയും ഡ്രൈവിങ്ങ് പഠിക്കുമ്പോൾ അപകടത്തിൽ മരിച്ചതും ഈ ആഴ്ചതന്നെ. ഇതു രക്ഷിതാക്കൾ ഒരു പാഠമാക്കണം. ലേണേഴ്സ് ലൈസൻസ് ലഭിക്കാത്ത ഒരു കുട്ടിയേയും സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിക്കാൻ പഠിക്കാൻ അനുവദിക്കരുത്.
No comments:
Post a Comment