മറ്റത്തൂർ കൃഷിഭവനു കീഴിലെ കോടാലി പാടത്തെ മുണ്ടകൻ കൃഷിപ്പണികൾ മുഴുവൻ യന്ത്രസഹായത്തോടെയാണ് നടത്തി വരുന്നത്. യന്ത്രസഹായത്തോടെ കോടാലി പാടത്ത് ഞാറു നട്ടപ്പോൾ ഒറ്റ ഞാറായാണു നട്ടത് എന്നതിനാൽ തുടക്കത്തിൽ വേണ്ടത്ര വെള്ളം കണ്ടങ്ങളിൽ കെട്ടിനിറുത്തുവാൻ കഴിയാതെ വന്നു. ഇതു ഗുരുതരമായ കളശല്യത്തിനു കാരണമായി. തുടർന്നു വൻ തോതിൽ കളനാശിനി പ്രയോഗിച്ചു. അതോടെ കൌണ്ട എന്ന കളയൊഴികെ മറ്റെല്ലാം നശിച്ചത് കൌണ്ടകൾ അനിയന്ത്രിതമായി വളർന്നു വരുന്നതിനു ഇടയാക്കി. യന്ത്രവത്കൃതി കൃഷിയായതിനാൽ നെല്ലിൽ നിന്നും കള പറിച്ചു കളയാൻ മാർഗ്ഗമൊന്നും കണ്ടുമില്ല. ആളുകളെ കൂലിക്കു നിറുത്തുന്നത് ലാഭകരമല്ലെന്നു വിദഗ്ധർ ഉപദേശിക്കുകയും ചെയ്തു. എങ്കിലും ചിലരെല്ലാം കളപറിക്കാരികളെ രംഗത്തിറക്കി. കള വിളവു കുറക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. എങ്കിലും യന്ത്രവത്കരണം തുടരാൻ തന്നെയാണു തീരുമാനം.
No comments:
Post a Comment