കേന്ദ്ര ജലകമ്മീഷൻ ചെയർമാനും കേരള-തമിഴ്നാട് സാങ്കേതിക വിദഗ്ധരും ചേർന്ന് 1979ൽ നടത്തിയ സംയുക്ത പരിശോധനയിൽ ദീർഘകാല പരിഹാരമായി പുതിയ ഡാം വേണമെന്നു തീരുമാനിക്കുകയും 1979ൽ തന്നെ തമിഴ്നാട് അക്കാര്യം അംഗീകരിക്കുകയും ചെയ്തതായിരുന്നെന്നു മുൻ ജലവിഭവ വകുപ്പു മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ. 2006 ഫെബ്രുവരിയിൽ ജലനിരപ്പ് ഉയർത്താൻ നിർദ്ദേശിച്ച് വന്ന വിധിക്ക് അടിസ്ഥാനമായ കേസ്സിലെങ്ങും ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്തെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നു. അന്നു ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.
ശരി. അതൊക്കെ പോകട്ടെ. 2006ൽ തന്നെ പ്രേമചന്ദ്രൻ തന്നെ ജലവിഭവ വകുപ്പു മന്ത്രി ആയിത്തീർന്നിരുന്നുവല്ലോ. പിന്നീടൊന്നും ഇതെല്ലാം അറിയാവുന്ന അദ്ദേഹം എന്തുകൊണ്ട് അധികാരത്തിൽ തുടരുന്ന കാലത്തൊന്നും ഈ വാദം തുടർച്ചയായി ഉയർത്തിയില്ല. അന്നു അദ്ദേഹത്തിനു ഓർമ്മക്കുറവുണ്ടായിരുന്നോ? കാവേരി ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ശിരുവാണിയിൽ കേരളത്തിനു അനുവദിച്ച വെള്ളം ഉപയോഗപ്പെടുത്താതെ തുടർച്ചയായി തമിഴ്നാട്ടിലേക്ക് ഒഴുകിപ്പോകാൻ അനുവദിച്ചപ്പോളും അദ്ദേഹത്തിനു ഓർമ്മക്കുറവു തന്നെ ആയിരുന്നോ? അദ്ദേഹത്തിന്റെ കാലത്തു രൂപീകരിച്ച കാവേരി സെല്ലിനു എന്താണു സംഭവിച്ചതെന്നു അദ്ദേഹം ഇപ്പോളും ഓർക്കുന്നുണ്ടാകുമോ?
No comments:
Post a Comment