ആറ്മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിക്ക് ഹൃദയശസ്ത്രക്രിയനടത്താന്‍ സാമ്പത്തിക പരാധീനതയുള്ള രക്ഷിതാക്കള്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ചെന്നൈ റോയപുരം ആദം സാഹിബ് സ്ട്രീറ്റില്‍ താമസിക്കുന്ന അക്ബര്‍ ബാഷയുടെയും മെഹറിന്റെയും മകന്‍ മുഹമ്മദ് സൂദിനാണ് സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തുന്നതിന് 2.39 ലക്ഷം രൂപ ചെലവ് വേണ്ടിവരും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അക്ബര്‍ ബാഷയ്ക്ക് ഇത്രയും തുക സ്വരൂപിക്കാനുള്ള ചുറ്റുപാടില്ല. അതിനാലാണ് മനുഷ്യ സ്‌നേഹികളില്‍ നിന്നും ഈ കുടംബം സാമ്പത്തിക സഹായം തേടുന്നത്. സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മാറാവുന്ന ചെക്കോ ഡ്രാഫ്‌റ്റോ എടുത്ത് അതിന് പിറകില്‍ മുഹമ്മദ സൂദ് എന്ന പേര് രേഖപ്പെടുത്തി താഴെപ്പറയുന്ന വിലാസത്തില്‍അയയ്ക്കണം: എ. അക്ബര്‍ ബാഷ, നമ്പര്‍ 2/196, ആദം സാഹിബ് സ്ട്രീറ്റ്, റോയപുരം, ചെന്നൈ - 600013. ബന്ധപ്പെടേണ്ട നമ്പര്‍: 9884932044. (ഇത് 01.12.2011ലെ ഒരു മാതൃഭൂമി വാർത്തയുടെ പകർപ്പാണ്.)
No comments:
Post a Comment