ടാറിങ്ങ് എന്ന പ്രഹസനം
മുരിങ്ങൂർ മേലൂർ റോഡിൽ ഡിവൈൻ ഫാം ഹൌസിനു മുമ്പിലായി ടാറിങ്ങ് നടത്തിയിരിക്കുന്നു. പതിവു പ്രഹസനം തന്നെ മൂന്നുമാസം പോലും ഈടു നിൽക്കാനിടയില്ലാത്ത ഇത്തരം വേലകൾ സർക്കാരിന്റെ ഖജനാവു കാലിയാക്കാൻ മാത്രം കൊള്ളാം.
കാടുപിടിച്ച കനാലുകൾ
മേലൂർ മുള്ളൻപാറയിലുള്ള കനാലിന്റെ ഇന്നത്തെ സ്ഥിതി. ഡാമുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നാം അതുകൊണ്ടുള്ള പ്രയോജനം കൂടി എന്താണെന്നന്വേഷിച്ചാൽ നന്നായിരുന്നു. എത്രയോ കാലം കുടിക്കാനും കുളിക്കാനും അലക്കാനും നനയ്ക്കാനുമൊക്കെ വെള്ളം നൽകിയ കേരളത്തിലെ കനാലുകൾ ഇന്നു മലിനവസ്തുക്കൾക്കും കാട്ടുചേമ്പുകൾക്കും കൂടൊരുക്കുന്നു.
കാഡ നാടുമുടിക്കുന്നു
കമാന്റ് ഏരിയ ഡവലപ്മെന്റ് അഥോറിറ്റി നാടുമുഴുവൻ കോൺക്രീറ്റ് കൈത്തോടുകൾ ഉണ്ടാക്കും വരെ മൺ തോടുകളിലൂടെ കാർഷികാവശ്യത്തിനു ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നു. എന്നാൽ കോൺക്രീറ്റു കൈത്തോടുകൾ പത്തുവർഷം പോലും ഈടു നിന്നില്ല. ആരും പിന്നീട് അത് നന്നാക്കാനും മുമ്പോട്ടു വന്നില്ല. പാടശേഖരങ്ങളും കൃഷിയിടങ്ങളും തരിശിടാനും കൃഷി നശിക്കാനും ഈ ദീർഘദൃഷ്ടിയില്ലാത്ത പരിഷ്കരണ പരിപാടി ഇടയാക്കി. പൊട്ടിയും കാടു പിടിച്ചും കിടക്കുന്നത് വെറും കാഡ കൈത്തോടുകളല്ല, കേരളത്തിന്റെ ജലസേചന മേഖലമുഴുവനുമാണ്.
റോഡ് തിന്നുന്ന റോഡ് പണി
ജാഥയോ പൊതുയോഗമോ നടത്തി പോലും ഗതാഗത തടസ്സമുണ്ടാക്കുന്നത് കുറ്റകരമായ കാലമാണിത്. ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്ന കുറ്റത്തിനു ഇരട്ടി ശിക്ഷയുമാണ്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന മേലൂർ ഹൈ സ്കൂളിനു മുമ്പിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന പി.ഡബ്ല്യൂ.ഡി. അധികാരികൾക്കും കോണ്ട്രാക്ടർക്കും എന്തു ശിക്ഷയാണു വിധിക്കേണ്ടി വരിക. ഇനിയുമെത്ര മാസങ്ങൾ നാം ഈ ഗതികേടു സഹിക്കേണ്ടതുണ്ട്?
മുല്ലപ്പെരിയാർ ഐക്യദാർഢ്യം
ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി മുൻസിപ്പൽ ടൌൺഹാൾ മൈതാനിയിൽ 2003 ഡിസംബർ 3 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകീട്ട് 8 മണി വരെ മുല്ലപ്പെരിയാർ ഐക്യദാർഢ്യവും ഉപവാസവും ഡോക്യുമെന്ററി പ്രദർശനവും നടന്നു.
No comments:
Post a Comment