ജനപ്പെരുപ്പത്തിന്റേയും കോൺക്രീറ്റുവത്കരണത്തിന്റേയും സാംസ്കാരികാന്തരീക്ഷത്തിൽ നമ്മുടെ പിന്നാമ്പുറങ്ങളിൽ ഒരുപാടു അഴുക്കുകൾ കുന്നുകൂടുന്നുണ്ട്. അതിന്റെ ഒരു പ്രതീകമാണീ ചിത്രം. ഈ ടാങ്കിലെടുക്കുന്ന മനുഷ്യമലം എവിടെ സംസ്കരിക്കും? പുഴകളിലെന്നു പലരും മറുപടി പറയുന്നു. പുഴ നമ്മുടേതല്ലാതായിട്ട് നാളേറെയായതുകൊണ്ട് ആർക്കും പരാതിയുമില്ല. ഇനി വല്ല കാരണവശാലും പോലീസോ ആരോഗ്യവകുപ്പോ മറ്റോ പിടിക്കാനിടവന്നാലോ എന്നു പേടിച്ചാണെന്നു തോന്നുന്നു എഞ്ചിൻ ഘടിപ്പിച്ച ഈ മൂന്നു ചക്രവാഹനത്തിനു നമ്പർ പ്ലേറ്റുമില്ല. സകലർക്കും സംതൃപ്തിനൽകുന്ന ഈ ഏർപ്പാട് പ്രകൃതിയെ മാത്രം മലീമസമാക്കുന്നു. കോളിഫോം ബാക്ടീരിയാ അനുവദനീയമായതിലും അധികമല്ലാത്ത ഇടങ്ങൾ ഇനി കണ്ടെത്തുക എളുപ്പമല്ലായിരിക്കും.
No comments:
Post a Comment