വെള്ളവും വെളിച്ചവും വേയ്സ്റ്റാക്കുന്നവർ
വെള്ളവും വെളിച്ചവും വേയ്സ്റ്റാക്കുന്നവർ എന്ന കഴിഞ്ഞാഴ്ചയിലെ പോസ്റ്റിനെക്കുറിച്ച് ചിത്രങ്ങളില്ല എന്നു ചിലരെല്ലാം പരാതി പറഞ്ഞു. നമുക്കു ബ്ലോഗ്സ്പോട്ട് അനുവധിച്ച 100 എം.ബി. സ്പേസ് പെട്ടെന്നു ചെലവാകേണ്ടെന്നു കരുതിയാണ് ചിത്രങ്ങൾ ഒന്നുവീതമായി നിയന്ത്രിച്ചതും വീഡിയോ പരിപൂർണമായി വേണ്ടെന്നു വച്ചതും. എങ്കിലും വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് രണ്ടുമൂന്നു ചിത്രങ്ങൾ ഇത്തവണ പോസ്റ്റു ചെയ്യുകയാണ്.
വെള്ളം
മേലൂർ കുന്നു ചർക്കയ്ക്കു മുമ്പുള്ള കനാലിലേക്കിറഞ്ഞുന്ന ഭാഗത്തുള്ള റോഡരികിലെ ടാപ്പാണിത്. വളരെ നാളുകളായി ഇതു തന്നെയാണു സ്ഥിതി.
ജലസംഭരണികൾ
വൈദ്യുതി
ഒരു മാസത്തോളമായി കുവക്കാട്ടുകുന്നിൽ പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പിയാണിത്. ഇതു നന്നാക്കാനോ പൊട്ടിയ കമ്പികൾ നീക്കം ചെയ്യാനോ കെ.എസ്.ഇ.ബി. അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ആഫീസിൽ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം അവിടെ ലൈൻ മാൻ ഇല്ലെന്നും ഇപ്പോൾ ആ കമ്പികൾ ഉപയോഗിച്ച് ആർക്കും വൈദ്യുത കണക്ഷൻ നൽകുന്നില്ലെന്നുമാണ്. അങ്ങനെയാണെങ്കിൽ പോലും അലുമിനിയം കമ്പി വിലയുള്ള ഒരു സാധനമാണ്. അതു നഷ്ടപ്പെടാതെ സൂക്ഷിക്കാനും ആവശ്യമെങ്കിൽ ലേലം ചെയ്തു വിൽക്കാനും കെ.എസ്.ഇ.ബി.യുടെ ബന്ധപ്പെട്ട എഞ്ചിനീയർക്കു ചുമതലയുണ്ട്. അത്രതന്നെ അലപനീയമാണ് ലൈന്മാൻ മാരുടെ പോസ്റ്റ് ഒഴിവാക്കിയിടുന്ന കെ.എസ്.ഇ.ബി.യുടെ നയവും.
No comments:
Post a Comment