ഈ അധ്യയന വർഷം ആദ്യം പ്ലസ് ടുവിനു അഡ്മിഷൻ ലഭിയ്ക്കാതെ ഓപ്പൺ സ്കൂൾ വഴി പഠനത്തിനു രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ചിലർക്ക് ചില സ്കൂളുകലിൽ അഡീഷണൽ ബാച്ച് അനുവദിച്ചപ്പോൾ റഗുലർ സ്കൂളിൽ പ്രവേശനം ലഭിച്ചു. അപ്പോളും അവർക്കു ഫീസ് ഒടുക്കേണ്ടി വന്നു. ആദ്യം ഒടുക്കിയ ഫീസു തിരിച്ചു ചോദിച്ച അവർക്കു അതു നൽകാനാവില്ലെന്നു അധികൃതർ വ്യക്തമാക്കിയതോടെ മുരിങ്ങൂർ കൺസ്യൂമർ വിജിലൻസ് സെല്ല് മുഖേന തൃശ്ശൂരിൽ നടന്ന മുഖ്യമന്ത്രിയുടെ ജന സമ്പർക പരിപാടിയിൽ വിദ്യാർത്ഥികൾ പരാതി നൽകിയത്. ഇത്തരം വിദ്യാർത്ഥികൾ അടച്ച ഫീസ് വിദ്യാർത്ഥികൾക്കു തിരിച്ചു നൽകാൻ ഉത്തരവിട്ടതായി അറിയുന്നു.
No comments:
Post a Comment