11000 കോടിയുടെ നികുതി കേസിൽ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതി വിധിച്ചിരിക്കുന്നു. രണ്ട് വിദേശ കമ്പനികൾ വിദേശത്തു വച്ച് നടത്തിയ ഇടപാട് ഇന്ത്യൻ ആദായ നികുതി വകുപ്പിന്റെ അധികാര പരിധിക്കു പുറത്താണെന്നു സുപ്രീം കോടതി വിധിച്ചു. കരാറിന്റെ ഫലമായ മൂലധന നേട്ടം ഇന്ത്യയിലാണുണ്ടായത് എന്ന സർക്കാർ വാദം സുപ്രീം കോടതിക്കു സ്വീകാര്യമായില്ല.
സമാനമായ സാബ് മില്ലർ - ഫോസ്റ്റർ, സ്നോഫി അവെന്റിസ് – ശാന്താ ബയോടെക്, സൊസാ ഗോവ, ഏ ടി ആന്റ് ടി – ജനറൽ ഇലക്ട്രിക് കെയിൻ ഇന്ത്യ – വേദാന്ത റിസോഴ്സസ് തുടങ്ങിയ ഓഹരി കൈമാറ്റങ്ങളിലും ഈ വിധിയെ തുടർന്ന് കേന്ദ്ര സർക്കാരിനു വൻ നഷ്ടം സംഭവിക്കും. കേന്ദ്ര ധനമന്ത്രിയും നിയമമന്ത്രിയും ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും സർക്കാർ ഇക്കാര്യത്തിൽ തുടർ നടപടിക്കോ പുതിയ നിയമമുണ്ടാക്കാനോ തയ്യാറാണെന്ന യാതൊരു സൂചനയും ഇതുവരെ നൽകിയിട്ടില്ല.
കോൺഗ്രസ്സ് വക്താവും ലോക്പാൽ ബില്ലിന്റെ ഇന്നത്തെ രൂപത്തെ ലോക് സഭയിൽ ന്യായീകരിക്കാൻ നിയോഗിക്കപ്പെട്ടയാളുമായ മനു അഭിഷേക് സിംഗ് വിയാണ് ഈ കേസിൽ സർക്കാരിതെതിരായി വൊഡാഫോണിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.
No comments:
Post a Comment