പത്തുവർഷമായി നടപ്പാക്കാനാകതെയിരുന്ന പുഷ്പഗിരി കട്ട്ളചിറ ജലസേചന പദ്ധതിക്കു ശാപമോക്ഷം
പുഷ്പഗിരി കട്ട്ലചിറയ്ക്കു സമീപമുള്ള കൃഷിക്കാർക്കുവേണ്ടി പത്തുവർഷം മുമ്പു തന്നെ പമ്പു ഹൌസും മോട്ടോറും സ്ഥാപിച്ചു വൈദ്യുതി ബന്ധം ലഭിക്കാൻ മാത്രം കാത്തിരുന്ന മേലൂർ ഗ്രാമ പഞ്ചായത്തു വക പുഷ്പഗിരി കട്ട്ളചിറ പമ്പു ഹൌസിനു 13.01.2012നു വൈദ്യുത കണക്ഷൻ ലഭിച്ചു. വൈദ്യുത കണക്ഷൻ ലഭിച്ചപ്പോൾ പക്ഷേ മോട്ടോർ പ്രവർത്തിപ്പിക്കാനുമായില്ല.
അറ്റകുറ്റപ്പണികൾ നടത്തി പമ്പു പ്രവർത്തനയോഗ്യമാക്കിയ ശേഷം ഉപഭോക്താക്കളുമായി ഒരു കരാർ വച്ചതിനു ശേഷം മാത്രമേ ജലസേചന പദ്ധതി നടപ്പിലാക്കാൻ കഴിയൂ എന്നത്രേ പഞ്ചായത്ത് അധികാരികളുടെ നിലപാട്. നീണ്ട പത്തു വർഷക്കാലം കാത്തിരുന്നതു കൊണ്ടായിരിക്കണം ഉടനെയൊന്നും ജലസേചന പദ്ധതിയിലൂടെ പഞ്ചായത്തു വയലുകളിൽ വെള്ളമെത്തിക്കും എന്ന പ്രതീക്ഷ കൃഷിക്കാർക്കും ഇല്ല. വെള്ളം വയലിൽ വരുമ്പോൾ പറയാം അഭിപ്രായം എന്നാണവരുടെ നിലപാട്.
ചിത്രം. ഡോ: ബാബു എം.എൻ.
No comments:
Post a Comment