ഷീജു
അടിച്ചിലിയിൽ നന്മയുടേയും തിന്മയുടേയും രണ്ടു തെരുവുകളായി. മദ്യപാനത്തിന്റെ ദോഷഫലങ്ങൾ നാടിനെ അടിച്ചേൽപ്പിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രമായിരുന്നു തിന്മയുടെ തെരുവ്. 15.01.2012 ന് ചാലക്കുടി എം.എൽ.ഏ. ശ്രീ ബി.ഡി. ദേവസ്സി കൺസ്യൂമർഫെഡിന്റെ കേരളത്തിലെ രണ്ടാമത്തെ നന്മ ഷോപ്പ് ഉത്ഘാടനം ചെയ്തതോടെ നന്മയുടെ തെരുവുമായി. തരം തിരിച്ചു വൃത്തിയാക്കി പാക്കറ്റിലാക്കിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു ലഭിക്കുന്നത് ഒരു പുതിയ അനുഭവമാണ് അടിച്ചിലിക്കാർക്ക്. കുറഞ്ഞ വാടകയായ പ്രതിമാസം 1150 രൂപയ്ക്ക് 11 മാസത്തേയ്ക്ക് കൺസ്യൂമർ ഫെഡിനു കെട്ടിടം വാടകയ്ക്കു നൽകിയ വലൂപറമ്പൻ ചന്ദ്രനേയും ഉത്ഘാടനയോഗത്തിൽ ആദരിച്ചു.
No comments:
Post a Comment