മേലൂർ ന്യൂസ് വിവരാവകാശ പ്രവർത്തനങ്ങളിലേക്കു കൂടി കടക്കേണ്ടതുണ്ടെന്നു ചില വായനക്കാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ വായനക്കാരുടെ അഭിപ്രായം ആരായുകയാണ്.
വിവരാവകാശ പ്രവർത്തനങ്ങൾ ജനതയുടെ അവകാശം എന്ന നിലയിൽ അതീവ പ്രധാനമാണെന്നു നാം തിരിച്ചറിയുന്നുണ്ട്. അത്രതന്നെ പ്രധാനമാണു അതു ദുരുപയോഗപ്പെടുത്താതിരിക്കേണ്ടതും. അതിനാൽ വ്യക്തമായ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും കൂടി മാത്രമേ വിവരാവകാശ നിയമത്തെ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ.
അക്കാര്യത്തിൽ വായനക്കാരുടെ വീക്ഷണങ്ങൾ അറിയാൻ കൌതുകമുണ്ട്.
പത്ര പ്രവർത്തകർക്കെതിരേ എന്നപോലെ വിവരാവകാശ പ്രവർത്തകർക്കു നേരേയും അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ഇക്കാര്യത്തിലും ഒരു പ്രതിരോധ സംവിധാനം കണ്ടെത്തേണ്ടതുണ്ട്.
എഡിറ്റർ
നിർദ്ദേശങ്ങൾ അയയ്ക്കേണ്ട വിലാസം jeevabindu@mail.com
No comments:
Post a Comment