ജനകീയ സമരത്തെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുകയും കേന്ദ്രമന്ത്രി 40% വരെ ടോൾ ഇളവ് ഉണ്ടാകുമെന്നു പ്രഖ്യാപിക്കുകയും സർവീസ് റോഡ് പണി പൂർത്തിയാകുകയും വരെ ടോളില്ല എന്നു പൊതുജനത്തിനു തോന്നും വിധത്തിലും ടോൾ പിരിവു നിറുത്തി വച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങളിൽ മിക്കവയും വിഴുങ്ങി പത്തു കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്കും ടൂ ത്രീ വീലർമാർക്കും മാത്രം ഇളവനുവദിച്ച് 17.01.2012 മുതൽ നാഷണൽ ഹൈ വേയിൽ ടോൾ പിരിക്കാൻ തീരുമാനിച്ചിരിക്കയാണല്ലോ. സർവീസ് റോഡും ബസ് ബേകളും നിർമ്മിച്ചില്ലെന്നു മാത്രമല്ല അവ പൂർണ്ണമായും നിർമ്മിക്കാൻ ഉദ്ദേശമില്ലെന്നും കൂടി വ്യക്തമാക്കപ്പെട്ടിരിക്കയാണ്. ഇപ്പോൾ നിർമ്മിച്ച സർവീസ് റോഡുകൾ യഥാർത്ഥത്തിൽ ടോൾ കൊടുക്കാനിടവരാതെ വല്ല വാഹനങ്ങളും ഉൾ വഴികളിലൂടെ കടന്ന് തൃശ്ശൂർക്കും മറ്റും പോകാനിട വരുന്നതു തടയാൻ ഉദ്ദേശിച്ചുള്ളവയാണെന്നും ചിന്തിക്കാനിട നൽകുന്നു.
നാഷനൽ ഹൈവേയിലൂടെ 10 കിലോമീറ്റർ ഓടുന്ന ബസ്സുകൾ പ്രതിമാസം 525 രൂപയും 20 കിലോമീറ്റർ ഓറ്റുന്നവ 1050 രൂപയും ടോൾ നൽകണം. മറ്റുള്ളതെല്ലാം പഴയപടി തന്നെ. കൊരട്ടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഏർപ്പെടുത്താനിടയുണ്ട്.
ദേശീയ പാത സംരക്ഷണ സമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ ടോൾ പ്ലാസയ്ക്കരികെ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment