ഭാരതത്തിലെ മെട്രോ നഗരങ്ങളിൽ ഇരുപത്തൊന്നാം സ്ഥാനത്തേയ്ക്ക് തൃശ്ശൂർ ഉയരുന്നു. 2001 സെൻസസിൽ 330122 മാത്രം ജനസംഖ്യ ഉണ്ടായിരുന്ന തൃശ്ശൂർ 2011 സെൻസസ്സോടെ 1854783 ലേയ്ക്കുയർന്നു. 876049 ആണുങ്ങളും 908734 സ്ത്രീകളുമുള്ള തൃശ്ശൂരിൽ ആയിരം പുരുഷന്മാർക്ക് 1117 സ്ത്രീകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ദില്ലിയാണ്. മുംബൈ കൊൽക്കൊത്ത ചെന്നൈ ബംഗളൂരു ഹൈദരാബാദ് അഹമ്മദാബാദ് പൂണേ സൂറത്ത് ജയ്പ്പൂർ കാൺപൂർ ലഖ്നൌ പട്ന ഗാസിയാബാദ് ഇൻഡോർ കോയമ്പത്തൂർ കൊച്ചി നാഗ്പൂർ കോഴിക്കോട് ഭോപ്പാൽ എന്നിവയാണു കൊച്ഛിക്കു മുമ്പുള്ള നഗരങ്ങൾ. കേരളത്തിലെ നഗരങ്ങളുടെ കണക്ക് ചുവടെ ചേർക്കുന്നു.
ക്രമനമ്പർ സ്ഥലം ജനസംഖ്യ ഇന്ത്യയിലെ സ്ഥാനം
1 കൊച്ചി 2117990 17
2 കോഴിക്കോട് 2030519 19
3 തൃശ്ശൂർ 1854783 21
4 മലപ്പുറം 1698645 25
5 തിരുവനന്തപുരം 1687406 26
6 കണ്ണൂർ 1642892 27
7 കൊല്ലം 1110005 48
No comments:
Post a Comment