Showing posts with label മഹാഭാഷിതം. Show all posts
Showing posts with label മഹാഭാഷിതം. Show all posts

Sunday, December 11, 2011

ബ്രാഹ്മണ്യാ നകുലാദ്യഥാ

ആപിശലി

നാട്ടിലാകെ പീഢനങ്ങൾ ഓടി നടക്കുമ്പോൾ നമുക്ക് ഓർത്തു വയ്ക്കാൻ ഒരു ഒരു ശ്ലോകം ആകട്ടെ ഈയാഴ്ച.

അപരീക്ഷ്യ ന കർത്തവ്യം
കർത്തവ്യം സുപരീക്ഷ്യ ച
ന ചേദ്ഭവതി സന്താപോ
ബ്രാഹ്മണ്യാ നകുലാദ്യഥാ

അപരീക്ഷ്യ = പരീക്ഷിക്കാതെ
ന = അല്ല
കർത്തവ്യം = താൻ കർത്താവായി ചെയ്യേണ്ടുന്നത്.
സുപരീക്ഷ്യ ച = നല്ല വണ്ണം പരീക്ഷിച്ചും
ന ചേത് = ഇല്ലെങ്കിൽ
ഭവതി = ഹേ സ്ത്രീയേ
സന്താപഃ = വലിയ ഉഷ്ണം.
ബ്രാഹ്മണ്യാ = ബ്രാഹ്മണിയുടെ
നകുലാത് = നകുലനെ കൊണ്ട്
യഥാ = എപ്രകാരമോ അപ്രകാരം.

ആദ്യം തന്നെ ഈ ശ്ലോകത്തിലെ കഥാപാത്രങ്ങളായ ബ്രാഹ്മണിയേയും നകുലനേയും പരിചയപ്പെടാം. യാ മണി ധാരതി ബ്രാ സാ ബ്രാമണി. മണിയെന്നാൽ പണമെന്നാണ് അർഥമെങ്കിൽ ബ്രായ്ക്കിടയിൽ മണി വയ്ക്കുന്നവൾ ബ്രാമണി എന്നർത്ഥം. മണിയെന്നാൽ അംഗനമാർ മണിമൌലേ ബാലേ എന്നതിലെ ആഭരണക്കല്ലാണു മണിയെങ്കിൽ ബ്രാ ധരിക്കുന്ന പെണ്മണി ബ്രാമണി എന്നു വരും അർഥം. ഇനി ബ്രാമണി ബ്രാഹ്മണി എങ്ങനെയായി എന്നാണെങ്കിൽ ബ്രാമണിയെ മനസ്സിൽ സങ്കല്പിച്ചപ്പോൾ തന്നെ കവിയുടെ മനസ്സിൽ ചിരിയുടെ ഒരു ഉറവ പൊട്ടിയിരുന്നു. അപ്പോൾ ഹാ എന്നു ചിരിക്കാൻ തുടങ്ങിയത് പകുതി അടക്കിയതുകൊണ്ട് ബാക്കി വന്ന ഹ് നടുക്കു ചേർത്തപ്പോൾ ബ്രാമണി ബ്രാഹ്മണിയായി. കുട്ടികൾ ബ്രാ ധരിക്കാത്തതിനാൽ ബ്രാഹ്മണി പ്രായപൂർത്തിയെത്താത്ത കുട്ടിയല്ലെന്നു വേറിട്ടു പറയേണ്ടതില്ലല്ലോ.

യസ്യ കുലം നാസ്തി സഃ നകുലഃ അതായത് കുലത്തിൽ പിറക്കാത്തവൻ നകുലൻ. കുലത്തിൽ പിറന്നവനു അമ്മപെങ്ങന്മാരെല്ലാം ഉണ്ടാകും. അതില്ലാത്ത തറവഴിത്തരം കാട്ടുന്നവനാണ് നകുലൻ.

ഇനി സാരം. ഹേ, യുവതി, അവിടുന്ന് (ആണുങ്ങളോട് ഇടപെടുമ്പോൾ അയാളെ) നന്നായി പരീക്ഷിക്കാതെ (ഇടപെടുന്നത് അവിടുത്തെ) കർത്തവ്യമല്ല. നന്നായി പരീക്ഷിക്കേണ്ടതോ കർത്തവ്യവുമാകുന്നു. അപ്രകാരം ചെയ്തില്ലെങ്കിൽ, കുലത്തിൽ പിറക്കാത്ത തറവഴിക്കാർ ബ്രായിട്ട പെണ്മണിയോടു എപ്രകാരമാണോ പ്രവൃത്തിക്കുന്നത്, അത്തരത്തിലുള്ള കടുത്ത ഉഷ്ണിപ്പിനു, ഭവതി (അവിടുന്നും വിധേയയാകേണ്ടിവരും). 

ഇനി പ്രായപൂർത്തിയാകാത്തവർക്കും വല്ല ഉപദേശവും വേണമെങ്കിൽ ഇങ്ങനെയുമാകാം. ഏതൊരു സാഹചര്യത്തേയും ശരിക്കു പഠിക്കാതെ പ്രവർത്തിക്കരുത്. അല്ലെങ്കിൽ കീരിയെ കൊന്ന ബ്രാഹ്മണിയേപ്പോലെ ദു:ഖിക്കേണ്ടി വരും.

Monday, December 5, 2011

അനർഥാനാമാർജനേ സുഖം

ആപിശലി


കഴിഞ്ഞ ആഴ്ചത്തെ അർഥാനാമാർജനേ ദുഃഖം എന്ന പോസ്റ്റ് ജീവബിന്ദുവിനു കൊടുത്ത് തിരിച്ചു വരുമ്പോൾ ആപിശലി ഒരു സഹപ്രവർത്തകനെ കണ്ടു. അർഥാനാമാർജനേ ദുഃഖം അദ്ദേഹത്തിനു തീരെ പിടിച്ചിട്ടില്ല എന്നദ്ദേഹം തുറന്നു പറഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. രണ്ടു നെഗറ്റീവുകൾ ചേർന്നാൽ പോസിറ്റീവാണ്. എല്ലാം പോസിറ്റീവായി ചിന്തിക്കാൻ പഠിക്കണം. ദുഖത്തെ കുറിച്ച് എഴുതാതെ സുഖത്തെക്കുറിച്ചെഴുതാൻ നോക്കൂ.

കേട്ടത് ശരിയാണെന്നു ആപിശലിക്കും തോന്നി. തെറ്റ് എന്നു ചെയ്തതായാലും തിരുത്തണമല്ലോ. അതുകൊണ്ട് ആപിശലി വ്യാഖ്യാനിച്ച തെറ്റ് ഒന്നു കൂടി ആവർത്തിക്കട്ടെ.

അർഥാനാമാർജനേ ദുഃഖം
ആർജിതാനാം തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അർഥഃ കിം ദുഃഖഭാജനം?

രണ്ട് നെഗറ്റീവുകൾ ഒരു പോസിറ്റീവിനെ സൃഷ്ടിക്കുമെന്നാണല്ലോ ചങ്ങാതി പറഞ്ഞത്. അങ്ങനെ നോക്കുമ്പോൾ അർഥത്തിന്റെ നെഗറ്റീവ് അനർഥം. ദുഖത്തിന്റെ  നെഗറ്റീവ് സുഖം. സുഖത്തെ കുറിച്ച് പറയണമെങ്കിൽ ശ്ലോകത്തിൽ ഒരു ചെറിയ എഡിറ്റിംഗ് വരുത്തിയാൽ മതിയല്ലോ. 

അനർഥാനാമാർജനേ സുഖം
ആർജിതാനാം തു രക്ഷണേ
ആയേ സുഖം വ്യയേ സുഖം
അനർഥഃ കിം സുഖഭാജനം?

എങ്ങനെയുണ്ട്. ഇനി വ്യാഖ്യാനിക്കാമല്ലോ.

അനർഥാനാമാർജനേ സുഖം എന്നാൽ പരമസുഖമായി അനർഥങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു തന്നെ. ആർജിതാനാം തു രക്ഷണേ എന്നതു അനർഥങ്ങളെ ഉണ്ടാക്കിയത് അതേ രീതിയിൽ നിലനിറുത്താനും ഒട്ടും പ്രയാസമില്ലെന്നു ദ്യോതിപ്പിക്കുന്നു.  ആയേ സുഖം വ്യയേ സുഖം - അനർഥങ്ങൾ വന്നാലും വന്നതു പോയാലും സുഖം തന്നെ എന്നുറപ്പിക്കുന്നു. അനർഥഃ കിം സുഖഭാജനം? എന്നാൽ തമസ്സല്ലോ സുഖപ്രദം എന്നു പ്രയാസപ്പെട്ടു സംസ്കൃതത്തിൽ പറയുന്നതുമാണ്.  

ഇനി പോസിറ്റീവായി സകലർക്കും അനർഥങ്ങൾ തേടി പോകാവുന്നതാണ്. ഇതിന്റെ കോപ്പി റൈറ്റ് ആപിശലിക്കും ആപിശലിയെ വിമർശിച്ചയാൾക്കും തുല്യമായി ഇരിക്കട്ടെ. അദ്ദേഹം ക്രെഡിറ്റ് മുഴുവനായെടുത്താലും ആപിശലി അതും ഒരു സുഖകരമായ അനർഥമായിട്ടെടുത്തുകൊള്ളാം. 

Sunday, November 27, 2011

മഹാഭാഷിതം


അർഥാനാമാർജനേ ദുഃഖം  ആപിശലി

നീതിസാരമെന്നൊരു കിതാബ് പഴയ കാരണവന്മാരെല്ലാം മനപ്രയാസമാക്കിയിരുന്നു. അതു ഓർമ കൂട്ടുമത്രേ. അത്യാവശ്യത്തിനു ജീവിതത്തിൽ മാർഗോപദേശവും നൽകും. പക്ഷേ അതൊരു സമാഹാരമാണ്. ആരാണ് ഇനി പറയാൻ പോകുന്ന വരികളെഴുതിയതെന്നു ആപിശലിക്കറിയില്ല. അറിഞ്ഞിട്ടും വലിയ ഗുണമൊന്നും ഇക്കാലത്തില്ലല്ലോ. 

അർഥാനാമാർജനേ ദുഃഖം
ആർജിതാനാം തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അർഥഃ കിം ദുഃഖഭാജനം?

അർഥാനാമാർജനേ ദുഃഖം എന്നതു തന്നെയാണിവിടെ ആപിശലിയുടെ പ്രശ്നം. ഈ ശ്ലോകത്തിനു ഒന്നിലധികം അർഥം കണ്ടെത്തുന്നതിൽ വലിയ പ്രയാസമാണെന്നു സാരം.   ആർജിതാനാം തു രക്ഷണേ എന്നാൽ ഇനി വല്ല അർഥവും കണ്ടെത്തിയാൽ തന്നെ അതു നിങ്ങളോടൊക്കെ പറയുമ്പോൾ സ്വവാദം രക്ഷിക്കുന്നതിനു വേണ്ടി വരുന്ന പരിശ്രമവും ദുഃഖം തന്നെ ഉണ്ടാക്കുന്നു. ആയേ ദുഃഖം എന്നാൽ അങ്ങനെയൊരു അർഥം കിട്ടിയാൽ അതിനത്ര കട്ടി പോരല്ലോ എന്ന ദുഃഖം. ഇനി കിട്ടാതെ വന്നാൽ വ്യയേ ദുഃഖം. അങ്ങനെ നോക്കുമ്പോൾ അർഥം ദുഃഖം തന്നെയേ വരുത്തൂ. അർഥം ദുഃഖമാണുണ്ണീ എന്നു പ്രയാസപ്പെട്ടു സംസ്കൃതത്തിൽ പറയുന്നതാണ് അർഥഃ കിം ദുഃഖഭാജനം? എന്ന വരി. 

ഇത്ര കഷ്ടപ്പെട്ട് ഇതെഴുതി വന്നപ്പോൽ ഒരു ശപ്പൻ പറയുകയാണ്, അർഥമെന്നാൽ സമ്പത്ത്, മണി എന്നെല്ലാമാണ് അർഥമെന്ന്. വിഡ്ഢ്യാൻ വല്ല ഷെയറിലോ കടപ്പത്രത്തിലോ വല്ല അർഥവും നിക്ഷേപിച്ചു കാണും.

Sunday, November 20, 2011

മഹാഭാഷിതം


ഹിരണ്യമേവാർജയാ  ആപിശലി

കാവ്യം മാഘം കവി കാളിദാസ: എന്നാണല്ലോ. ഇപ്പോളത്തെ കേന്ദ്ര സംസ്ഥാന സിനിമാ അവാർഡ് കമ്മിറ്റിക്കാരുടെ മുൻതലമുറക്കാരിൽ ആരോ ആയിരിക്കണം അതെഴുതിയതെന്നു തോന്നിപ്പോകുന്നു.

നമ്മുടെ വിഷയം കാളിദാസനല്ല മാഘം അഥവാ ശിശുപാലവധം എഴുതിയ മാഘനാണു കക്ഷി. കാവ്യമെല്ലാം എഴുതിത്തീർന്നപ്പോളേക്കും കവി വൃദ്ധനും അവശനുമായിത്തീർന്നിരുന്നു. അന്നു പ്രസാധക ധർമം നിർവഹിച്ചിരുന്നത് രാജാക്കന്മാരായിരുന്നതിനാൽ പ്രസാധകനരികിലേക്കു വയറ്റിപ്പിഴപ്പിനു വല്ലതും കിട്ടുമോന്നറിയാൻ കവിയും പത്നിയും പുറപ്പെട്ടുപോലും. വഴിയിൽ തീരെ അവശനായ കവി ഒരു മരത്തണലിൽ വിശ്രമിക്കവേ എഴുതിയ ചെയ്ത്യലേഖമെന്ന ചെയ്ത്താണു ആപിശലിക്കിപ്പോൾ അർത്ഥം പറയേണ്ടത്. സംഭവം പാരമ്പര്യ രീതിയിൽ തന്നെ ആയിക്കോട്ടേ.

ന ഭുജ്യതേ വ്യാകരണം ക്ഷുദാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാർജയാ നിഷ്ഫലാ കലാ

(ആപിശലി മാതൃഭൂമിക്കാരേപ്പോലെ അത്യാവശ്യം അക്ഷരത്തെറ്റു വരുത്തുവാനും കഴിവുള്ളവനാണ്.)

ന എന്നാൽ ഇല്ല എന്നുതന്നെ. ഭുജ്യതേ എന്നാൽ ഭക്ഷിക്കുക. ന ഭുജ്യതേ എന്നാൽ ഭക്ഷിക്കുന്നില്ല. വ്യാകരണം എന്ന പദം വി, ആ, കൃ എന്നിവയുടെ നാമരൂപമാണ്. വി എന്നാൽ വിദംശം അതായത് എരിവുള്ള ഭക്ഷണം. ആ എന്നാൽ ആകന്ദം എന്ന കിഴങ്ങു വർഗ ഭക്ഷണം.  കൃ എന്നാൽ കൃസരം എന്ന എള്ളും അരിയും പാലും ഉൾക്കൊള്ളുന്ന ഭക്ഷണം.  ഇങ്ങനെ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും പോലെയുള്ള ഖാദ്യങ്ങളത്രേ വ്യാകരണം. ക്ഷുത് എന്നാൽ വിശപ്പ്. ആതുരഃ എന്നാൽ രോഗി. അതിനാൽ ക്ഷുദാതുരൈഃ എന്നാൽ വിശപ്പുകാരണം കണ്ടമാനം തിന്ന് പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം വരുത്തിവച്ചു രോഗികളായവരെന്നർത്ഥം. തിന്നു രോഗികളായവർ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും എന്നിവ തിന്നുന്നില്ല എന്നു സാരം.

പിപാസിതൈ: എന്നാൽ അത്യധികമായ ദാഹം ഉള്ളവർ. കാവ്യരസ: എന്നാൽ സരോജ്കുമാർ പൊറോട്ടയും പപ്പടവുമൊക്കെ ഉണ്ടാക്കുന്നപോലെ കാവ്യ ഉണ്ടാക്കുന്ന രസപ്പൊടി ഇട്ടുണ്ടാക്കുന്ന രസം. ന പീയതേ കുടിക്കുന്നില്ല. സാരം പാച്ചാളം സരോജിനോടു പറഞ്ഞത് തന്നെ. കാവ്യയെ കാണാൻ അത്യധികം ദാഹം ഉള്ളവർ പോലും കാവ്യയുടെ പേരിൽ ഉണ്ടാക്കുന്ന രസം കുടിക്കുകയില്ല. 

ന വിദ്യയാ വിദ്യകൊണ്ടല്ല. കേനചിത് എന്നാൽ ആ പേരിൽ ഒരാൾ. ഉദ്ധൃതം കുലം. കുലം ഉദ്ധരിച്ചത്.  മലയാളികൾ ആട് തേക്ക് മാഞ്ചിയം കൊള്ളപ്പലിശ ഫ്ലാറ്റ് തുടങ്ങിയ പലവിദ്യകൾ കൊണ്ട് ധനമുണ്ടാക്കി സ്വന്തം കുലം ഉദ്ധരിക്കാറുണ്ടെങ്കിലും കേനചിത് എന്നൊരാൾ അത്തരം വിദ്യകൾ കൊണ്ടൊന്നുമല്ല കുലം ഉദ്ധരിച്ചത്.പിന്നെ അയാൾ എന്തു ചെയ്തോ അതു തന്നെ ചെയ്യാൻ കവി നമ്മോട് ആവശ്യപ്പെടുകയാണ്.

ഹിരണ്യം സ്വർണം.  ഹിരണ്യമേവാർജയ. സ്വർണം മാത്രം വാങ്ങിക്കൂട്ടുക. രൂപയും ഡോളറും ഷെയറും ലാന്റുമൊക്കെ ഇക്കാലത്തു വേയ്സ്റ്റാണിഷ്ടാ. ഇനി സ്വർണം വാങ്ങുകയാണെങ്കിലോ വല്യ ഡിസൈനും വിളക്കും അങ്ങനത്തെ കലാപരിപാടികളൊന്നും വേണ്ടാട്ടോ. പണിക്കൂലീം പോകും. വിൽക്കുമ്പോൾ കാശും പോകും. എങ്ങനെ? നിഷ്ഫലാ കലാ. കലകൊണ്ടൊന്നും ഒരു ഫലവുമില്ല. മനസ്സിലായല്ലോ
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette