കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിപൂർണ്ണമായ ഒരു പരിഹാരം ഉടൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ പത്തു മുപ്പതു വർഷമായി നമുക്ക സംഭവിച്ച നഗരവത്കരണത്തിനു ഒരു അനന്യത ഉണ്ട്. ഒന്നാമത്തെ കാര്യം വളരെ പെട്ടെന്നാണ് ഇവിടെ നഗരവത്കരണം വന്നത് എന്നതാണ്. വിവേകപൂർണ്ണമല്ലാത്ത വിധത്തിലുള്ള ഉപഭോഗം ഇവിടെ ഉണ്ടായി. യൂറോപ്പിൽ മുതലാളിത്തം വളർന്നു വന്നത് നൂറ്റാണ്ടുകളിലൂടെ ആയിരുന്നു. നമുക്കാകട്ടെ വളരെ പെട്ടെന്ന് വളർന്നു വന്നതിനാൽ ഉപഭോഗത്തിന്റെ ഫലമായ മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നു ചിന്തിക്കാനുള്ള സമയം കിട്ടിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലാകട്ടെ ഇത്രയും ജനസംഖ്യയും ഉപഭോഗവും മാലിന്യവും ഇല്ല. ഇവിടെ വലിയ ജനസംഖ്യ ഉള്ളതുകൊണ്ട് ഉപഭോഗവും കൂടുതലാണ്.
രണ്ടാമത്തത് ഇവിടെ ശരിയായ പൌരബോധം ഇല്ലാത്തതാണ്. അവിടെയൊക്കെ മുതലാളിത്തത്തിന്റെ നല്ലവശമായി ഒരു പരബോധവും (സിവിക് സെൻസ്) വളർന്നു വന്നിട്ടുണ്ട്. ഇവിടെ അത് തീർത്തും വന്നിട്ടില്ല.
മൂന്നാമതായി സാങ്കേതിക വിദ്യയാണ്. ഇന്ന് ഒരു ഗ്രാമം ഒരു പട്ടണം പോലെയാണ്. തെക്കുനിന്നു വടക്കുവരെ വലിയൊരു പട്ടണമാണു കേരളം. ഇത്രയും ബൾക്കായുള്ള മാലിന്യം കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വിദ്യ നമ്മുടെ കയ്യിലില്ല.
നാലാമത്തെ കാര്യം രാഷ്ട്രീയമായ ഇച്ഛാശക്തിയാണ്. ചെയ്യാവുന്ന കാര്യമൊന്നും ചെയ്യുകയില്ല. അതിനു അലോട്ട് ചെയ്ത പൈസയിലൊക്കെ ഒരുപാടു കറപ്ഷൻ നടക്കും.
പിന്നൊന്ന് ജനവാസം കൂടി വന്നതാണ്. ഉദാഹരണത്തിനു ലാലൂരു പോലെയുള്ള സ്ഥലത്ത് മാലിന്യം ട്രീറ്റു ചെയ്തിരുന്ന സ്ഥലം വളരെ അകലെയായിരുന്നു. വലിയ പ്രശ്നം മുൻ കാലത്ത് ഉണ്ടായിരുന്നില്ല. നഗരസഭയുടെ അധീനത്തിലുള്ള ഗവണ്മെന്റ് സ്ഥലമായിരുന്നു അത്. അതിനു ചുറ്റും പിന്നെ ഹാബിറ്റേഷൻ വളർന്നു വരികയായിരുന്നു. അതിൽ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഒരു നിസ്സഹായാവസ്ഥയുണ്ട്. ആളുകൾ താമസിക്കുന്ന ഇടത്ത് മാലിന്യം കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നില്ല ആദ്യം. നഗരവത്കരണത്തിന്റെ ഭാഗമായി ആളുകൾ അങ്ങോട്ടു ആക്രമിക്കുകയായിരുന്നു.
അങ്ങനെ രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും പ്രശ്നപരിഹാരം കാണേണ്ട മാലിന്യ പ്രശ്നത്തെ നേരിടാൻ നാം തയ്യാറല്ല. മറ്റെല്ലാ മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഒരു ഭാവനാശൂന്യതയാണിവിടെ ഒരു രാഷ്ട്ര തന്ത്രജ്ഞതയില്ല. പിന്നെ അഴിമതിയുമുണ്ട്.
ഒരു വലിയ കലാമിറ്റി വരും വരെ ഇങ്ങനെ തന്നെ തുടരാനാണിട. ഉദാഹരണത്തിനു സൂരറ്റ് പോലൊരു ഇടം. അവിടേയും ഇതുപോലെ തന്നെയായിരുന്നു. ഹൈ കൺസംപ്ഷൻ ഉള്ള ഗുജറാത്തിലെ ഒരു ടൌണാണത്. അവിടെ പ്ലേഗ് വരേണ്ടി വന്നു കാര്യങ്ങൾ നേരെയാകാൻ. വളരെ നല്ല ഒരു കളക്ടറാണു അവിടത്തെ കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്. അങ്ങനെ പ്രകൃതിയിൽ നിന്നും ഒരടി കിട്ടും വരേയ്ക്കും ഇതെല്ലാം ഇങ്ങനെ തന്നെ നടക്കാനാണിട.
അടിസ്ഥാനപരമായി സിവിക് സെൻസ് നാം നമ്മുടെ കുട്ടികളെയൊക്കെ പഠിപ്പിക്കണം. ഡീജനറേറ്റഡും അല്ലാത്തതുമായ മാലിന്യങ്ങളെ എന്തു ചെയ്യണമെന്നു ഒരു ധാരണയും അവ ശ്രോതസ്സിൽ തന്നെ നശിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകണം. ഇനി ബാക്കി വരുന്ന പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങൾ ഡീസെൻട്രലൈസ് ചെയ്ത് നശിപ്പിക്കണം. അതിനുള്ള സാങ്കേതിക വിദ്യ എവിടെ നിന്നായാലും എത്ര പണം കൊടുത്തിട്ടായാലും നാം ആർജ്ജിക്കണം. അതും അഴിമതി ഒന്നും ഇല്ലാത്ത വിധം. എന്തായാലും ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകാനിടയില്ല.
No comments:
Post a Comment