മിഥിലാപുരിയിലെ കാക്കകൾക്കു ശേഷം കെ.വി. ശൈലജയുടെ കഥാസമാഹാരമായ പിറ്റ്സ്ബർഗിലെ സായംസന്ധ്യ പ്രകാശിതമായി. സൌമ്യവും ദീപ്തവുമായ തന്റെ ആഖ്യാനശൈലിയിലൂടെ തന്റെ ചെറുകഥകളെ ആസ്വാദ്യക്ഷമമാക്കുന്ന ഒരു കരവിരുത് ഈ കഥാസമാഹാരത്തിലും ഗ്രന്ഥകാരി കൈവിട്ടിട്ടില്ല. സി. രാധാകൃഷ്ണൻ അവതാരിക എഴുതിയ ഈ ഗ്രന്ഥം ഗ്രന്ഥശാലാസംഘം ഭാരവാഹി കൂടിയായ ബാബു. എം. പാലിശ്ശേരി എം.എൽ.ഏ. എറണാകുളം സി.ഐ. മരിയാ ജോസഫിനു നൽകി പ്രകാശനം നിർവഹിച്ചു. അശോകൻ ചരുവിൽ അദ്ധ്യക്ഷനയിരുന്നു. ചാലക്കുടി മുനിസിപ്പൽ ജുബിലീ ഹാളിൽ വച്ച് ഫെബ്രുവരി 12നായിരുന്നു ചടങ്ങ്. കോടശ്ശേരി കൂർക്കമറ്റത്താണു ശൈലജയുടെ വീട് ഫോൺ 9745211399
80 രൂപ വിലയുള്ള ഈ പുസ്തകം പാമ്പുങ്ങൽ പബ്ലിക്കേഷൻസ് ആണു പുറത്തിറക്കുന്നത്.
ഫോട്ടോ : ലിജി ടി.എസ്.
No comments:
Post a Comment