Saturday, August 4, 2012

കയ്യാണി കടവിൽ ക്വാറിയ്ക്കെതിരെ ജനമുന്നേറ്റം

അടിച്ചിലി കയ്യാണിക്കടവിൽ പി.ജെ.പി. എന്ന പേരിൽ ഒരു ക്വാറി പ്രവർത്തിച്ചു തുടങ്ങിയിട്ടു വർഷമൊന്നാകാറായി. ആദ്യമൊക്കെ വളരെ കുറച്ചു മാത്രം ലോഡ് പാറകളേ ഇവിടെ പൊട്ടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ഏതാനും മാസമായി വൻ തോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അതി ഭീകരമായ രീതിയിൽ മനുഷ്യ ജീവിതം ദുഃസ്സഹമാക്കുന്ന രീതിയിൽ ഇവിടെ ക്വാറി പ്രവർത്തനം നടത്തി വരുന്നതായി സമീപവാസികൾ പരാതിപ്പെടുന്നു.


കയ്യാണി കടവിലെ ക്വാറി
ക്വാറിയിലെ അനിയന്ത്രിതവും തുടർച്ചയുമായ സ്ഫോടനം പാറകളുടെ സ്വതവേയുള്ള ബലത്തിനു വെല്ലുവിളിയായിട്ടുണ്ട്. ക്വാറി തന്നെയും പലയിടത്തും വിണ്ടു പോയിക്കഴിഞ്ഞു. സമാനമായ പ്രതിഭാസം മറ്റിടങ്ങളിലും സംജാതമായിട്ടുണ്ട്.


ഇത്രയും ഉയരത്തിൽ വീഴാറായ പാറകൾ നിൽക്കവേ തൊട്ടു താഴെ കല്ലുകൾ ചെറുതായി ഉടച്ചു ഹിറ്റാച്ചി ഉപയോഗിച്ചു ലോറികളിൽ പാറ കയറ്റി കൊടുക്കുന്നവർക്ക് അപായം സംഭവിച്ചേക്കാം. അതു പോലെ തന്നെ ക്വാറിയ്ക്കുള്ള ലൈസൻസും യഥാസമയം പുതുക്കിയിട്ടുണ്ടോ എന്നു സംശയം തോന്നുമാറ് ക്വാറിയുടെ ബോർഡിൽ മുമ്പുണ്ടായിരുന്ന പേരും രജിസ്റ്റർ നമ്പറും ക്വാറി നടത്തിപ്പുകാർ മായ്ച്ചു കളഞ്ഞിരിയ്ക്കുന്നു.

പേരും രജിസ്റ്റർ നമ്പറും മായ്ച്ചു കളഞ്ഞിരിയ്ക്കുന്ന ക്വാറി ബോർഡ്
പേരു മാച്ചു കളഞ്ഞ ബോർഡിൽ പറഞ്ഞ പോലെ രാവിലെ 9.30 നും 10.30 നും ഉച്ചയ്ക്ക് 1നും 2നും വൈകീട്ട് 4 നും 5നും ഇടയ്ക്കും ഇവിടെ സ്ഫോടനം നടത്തി വരുന്നു. ക്വാറിയിൽ നിന്നും ഏതാണ്ട് 100 മീറ്റർ അകലെ സ്ഫോടക വസ്തുക്കളും മറ്റും സൂക്ഷിച്ചിരിയ്ക്കുന്ന സ്ഥലത്തിനരികെയാണു ഈ ബോർഡ്. മുമ്പ് ഇവിടെ 1500 വർഷത്തോളം പഴക്കമുള്ള ഒരു കുടക്കല്ല് നിന്നിരുന്നു. ബോർഡ് വച്ചതിനു ശേഷം അവിടെ കുടക്കല്ലു കാണാനില്ല. എന്നാൽ അതു തകർന്നു പോയതിന്റെ അവശിഷ്ടങ്ങൾ കാണാനുണ്ട്. ക്വാറിക്കാൻ അതും സമീപത്തുണ്ടായിരുന്ന ചില മഹാശിലായുഗ അവശിഷ്ടങ്ങളും ജെ,സി.ബി.യും മറ്റും ഉപയോഗിച്ച് തകർത്തു കളയുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിയ്ക്കുന്നു.
കുടക്കല്ലു തകർത്തതിന്റെ അവശിഷ്ടങ്ങൾ

ഇവിടങ്ങളിൽ മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളേ പോലെ തന്നെ ഒരു മുൻ കാല ജൈന സങ്കേതത്തിന്റേയും ഏതാനും ലക്ഷണങ്ങളും കണ്ടു കിട്ടുകയുണ്ടായിട്ടിണ്ട്.


നിലവിൽ ഏതാണ്ട് 60 അടി ആഴത്തിലും 300  അടി നീളത്തിലും 200 അടി വീതിയിലും സ്ഫോടനം നടന്നതായി നാട്ടുകാർ പറയുന്നു. ഇതെല്ലാം നിയമ വിരുദ്ധമാണ്.
ഈ മലിനജലം പമ്പു ചെയ്ത് റോഡിലേയ്ക്ക് ഒഴുക്കി വിടുകയും അത് അവസാനം സാധാരണക്കാരുടെ കിണറുകളിലും പുഴയിലും ചെന്നു ചേരുകയും ചെയ്യുന്നു.

ക്വാറി ലൈസൻസുകൾ ഒരു വർഷത്തേയ്ക്കു മാത്രമാണു നൽകി വരുന്നത്. ഇങ്ങനെയുള്ള അനേകം നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ട്. കേരളത്തിൽ നിലവിലുള്ള പല നിയമങ്ങളുടേയും നഗ്നമായ ലംഘനം ഇവിടെ നടന്നതായി ആരോപിയ്ക്കപ്പെടുന്നു. 




അറുപത് അടിയിൽ കൂടുതൽ താഴ്ചയിൽ ക്വാറിയിംഗ് നടന്നതായി നാട്ടുകാർ ആരോപിയ്ക്കുന്ന ഈ ക്വാറി ഉടൻ നിറുത്തി വയ്ക്കണമെന്നു അവർ ആവശ്യപ്പെടുന്നു. ഇവിടെ ഉപയോഗിയ്ക്കുന്ന ഭീമൻ മണ്ണുമാന്തി യന്ത്രങ്ങൾക്ക് ഒന്നും നമ്പർ പ്ലേറ്റ് കാണുന്നില്ലെന്നും അവർ പറഞ്ഞു. ദിവസം തോറും ഇരുപതോളം ലോറികളാണു പാറ നീക്കം ചെയ്യാൻ നിയോഗിയ്ക്കപ്പെട്ടതത്രേ. ധാരാളം ടോറസ് ലോറികളും ഇവയിൽ പെടുന്നു.


അനേകം പണിയായുധങ്ങൾ ക്വാറിയിൽ എമ്പാടും ചിതറി കിടക്കുന്നതായി കാണപ്പെട്ടു. അവ സുരക്ഷിതമായി സൂക്ഷിയ്ക്കുന്നതായി കാണപ്പെട്ടില്ല.

പണിയായുധങ്ങളിൽ ചിലത്

ഉപകരണങ്ങളുടെ സ്ഥിതിയും ഇതു തന്നെ



ചില ഉപകരണങ്ങൾ

ഉപകരണ ശേഖരം

സ്ഫോടനത്തിനുപയോഗിയ്കുന്ന വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായി കാണപ്പെട്ടു.
കുഴിയിൽ നിറയ്ക്കാനുപയോഗിയ്ക്കുന്നവയിൽ ചിലത് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ
വൻ തോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന്റെ ഒഴിഞ്ഞ പെട്ടികൾ ക്വാറിയ്ക്കു ചുറ്റും ചിതറി കിടക്കുന്നതായി കാണപ്പെട്ടു.


മെയ് 2012ൽ ഉത്പാദിപ്പിച്ച 25 കിലോ എമൽഷൻ എക്സ്പ്ലോസീവ് പാക്കറ്റ്


ഏപ്രിൽ 2012ൽ സ്ഫോടനത്തിനുള്ള 1.8 മീറ്റർ നീളമുള്ള 1500 വയറുകളുടെ പാക്കറ്റ്


ഇലക്ട്രിക്ക് ഡിറ്റണേറ്റരുകളുടെ പാക്കറ്റ്


16.7 കിലോ  ഭാരമുള്ള സ്ഫോടക വസ്തുക്കൾ
05.07.12ൽ ഫാക്ടറിയിൽ നിർമ്മിച്ച ഈ 1500 എണ്ണം ക്വാറിയിൽ 20.07.2012നു ജനം ക്വാറി പ്രവർത്തനം നിറുത്തി വയ്ക്കുന്നതിനു മുമ്പു തന്നെ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. ഫാക്ടറിയിൽ നിന്നു ക്വാറിയിലേയ്ക്ക് 5 ദിവസം എടുത്തു എന്നു കരുതിയാൽ തന്നെ ദിവസം 100 സ്ഫോടനങ്ങൾ വച്ചു നടത്തിയിരിയ്ക്കണം ക്വാറിയിൽ. ഇല്ലെങ്കിൽ സ്ഫോടക വസ്തുക്കൾ മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിയ്ക്കണം. സാധാരണ നിലയിൽ ഒരു ക്വാറിയിലും 15 കിലോയിൽ അധികം സ്ഫോടക വസ്തുക്കൾ സൂക്ഷിയ്ക്കാൻ സർക്കാർ അനുമതി നൽകാറില്ല. പ്രത്യേകിച്ചും തീവ്രവാദി ആ‍ാക്രമണങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ.

സ്ഫോടക വസ്തുക്കൾ സൂക്ഷിയ്ക്കുന്ന കെട്ടിടത്തിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക

ഇലക്ട്രിക്ക് കണക്ഷനുകൾ വെയിലും മഴയും ഏൽക്കുന്നിടങ്ങളിൽ യാതൊരു സുരക്ഷയും ഇല്ലാതെ കാണപ്പെട്ടു.

മേലൂർ കെ.എസ്.ഇ.ബി.യുടെ 5120 നമ്പർ കണക്ഷൻ
കുറ്റകരവും അപകടകരവുമായ വിധത്തിൽ യാതൊരു സുരക്ഷയും ഇല്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡരിലിൽ നൂറു മീറ്ററിലധികം ത്രീ ഫേസ് ഇലക്ട്രിക് ലൈൻ റോട്ടിനു മുകളിലൂടെ വലിച്ചിട്ടിരിയ്ക്കുന്നത് ക്വാറി നടത്തിപ്പുകാരുടെ മാത്രമല്ല കെ.എസ്.ഇ.ബി.യുടേയും അനാസ്ഥയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.


സുരക്ഷിത പെട്ടികളും അഗ്നിശമന സംവിധാനവും
ഈ പെട്ടികൾ സൂക്ഷിച്ചിരിയ്ക്കുന്ന ഇടങ്ങളിൽ ഒരു ഭിത്തി മറ പോലും ഇല്ല. 15 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ക്വാറിയിലെ സ്ഫോടനങ്ങളിൽ പാറക്കല്ലുകൾ തെറിച്ചു വന്നാൽ ഈ സുരക്ഷിത പെട്ടികൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം.

60 അടി ഉയരത്തിലേയ്ക്ക് ജലം പമ്പ് ചെയ്യാനുള്ള മോട്ടോർ വച്ചിരിയ്ക്കുന്ന ഇടത്തെ ഇലക്ടിക് കണക്ഷൻ ബോക്സ്

 അനിയന്ത്രിതമായ സ്ഫോടനം നടത്തുന്നതിനാൽ ക്വാറിയിൽ നിന്നും അനേക മീറ്ററുകൾ അകലേയ്ക്കു പോലും പാറക്കല്ലുകൾ ചിതറി തെറിയ്ക്കുന്നുണ്ട്. അങ്ങനെ തെറിയ്ക്കുന്ന കല്ലുകൾ ഇപ്പോൾ സ്ഫോടനം നടക്കുന്ന ഇടത്തു നിന്നും അമ്പതിലധികം മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തേക്കു മരത്തിൽ വരുത്തിയിരിയ്ക്കുന്ന കേടുപാടുകൾ താഴെ കൊടുത്തിരിയ്ക്കുന്ന വീഡിയോയിലും ചിത്രത്തിലും നിന്നു വ്യക്തമാണ്. ക്വാറിയിൽ നിന്നും നൂറിലധികം മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റബർ വളപ്പുകളിൽ ജോലി ചെയ്യുന്ന ഇടങ്ങളിലേയ്ക്ക് പാറകൾ തെറിച്ചു വന്നപ്പോൾ ഒരു തൊഴിലാളി സ്ത്രീ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട കഥ അവരുടെ മകൻ വിവരിയ്ക്കുന്നുണ്ട്.


പാറകൾ ചിതറി തെറിച്ചു കേടു വന്ന തേക്കുമരം


ഇങ്ങനെ തെറിച്ചു വന്ന ഒരു പാറ നൂറിലധികം മീറ്റർ അകലെയുള്ള ഒരു വീടിന്റെ ഓടു തകർത്ത് വീണ കഥയും ജനം പങ്കു വയ്ക്കുന്നു. സ്ഫോടക വസ്തുക്കൽ സൂക്ഷിയ്ക്കുന്ന കെട്ടിടത്തിൽ നിന്നും 15 മീറ്റർ മാത്രം അകലെയുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരുകൾക്കും ഉള്ളിലെ പ്രതിഷ്ഠയ്ക്കും ഇളക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. അവിടങ്ങളിലുള്ള മിക്കവാറും വീടുകൾ വിണ്ടു കീറിയിരിയ്ക്കുന്നത്രേ. കുലുക്കവും ശബ്ദശല്യവും സഹിയ്ക്കാൻ വയ്യത്രേ.

സമീപ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ വിള്ളൽ

സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ


സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ

സമീപ പ്രദേശത്തെ മറ്റൊരു വിള്ളൽ

സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ
സുന്ദരവും ഹരിതാഭവുമായ ഈ ഭൂമി ഇപ്പോൾ അതിന്റെ മേൽമണ്ണു പോയി വികൃതമായിരിയ്ക്കുന്നു. സ്ഫോടന ശൃംഘല അവിടത്തെ പാറക്കൂട്ടങ്ങളെ ദുർബ്ബലമാക്കിയിരിയ്ക്കുന്നു. ആളുകൾക്ക് തൊഴിൽ ചെയ്യാനാകുന്നില്ല. കുട്ടികൾ പോലും സ്ക്കൂളിൽ പോകുമ്പോളും തിരിച്ചു വരുമ്പോളും ക്വാറിയിൽ സ്ഫോടന സമയമായിരിയ്ക്കും. ജല നിരപ്പു താണു. ജലം മലിനമായി. കുടിവെള്ളം കിട്ടാക്കനിയായി. ആ പ്രദേശത്തെ ദശലക്ഷക്കണക്കിനു ലിറ്റർ ജലം വെറുതേ പമ്പ് ചെയ്ത് റോട്ടിലേയ്ക്കൊഴുക്കുകയാണ്. സ്ഫോറ്റക പദാർഥങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിയ്ക്കപ്പെടുന്നു. വീടുകൾക്കു മേലെ ഭീമൻ പാറകൾ എപ്പോളാണു ഉരുണ്ടു വീഴുന്നതെന്നു ആളുകൾ ഭയപ്പെടുന്നു. സുരക്ഷിതമായ ഒരിടാവുമില്ല. സ്ഫോടനങ്ങളിൽ വീടുകൾ കിടുങ്ങുകയും വിണ്ടു കീറുകയും ചെയ്യുന്നു. ഇങ്ങനെ എണ്ണമറ്റ പരാതികളാണു അവർ പറയുന്നത്. ക്വാറി നടത്തിപ്പുകാരോടു പരാതി പറയാൻ ചെന്നപ്പോൾ തങ്ങൾ പറയുന്ന വിലയ്ക്കു ഭൂമി വിറ്റിട്ടു പൊയ്ക്കൊള്ളാൻ മറുപടി പറഞ്ഞതായും ഒരാൾ പറഞ്ഞു.

ക്വാറിയുടെ മേൽഭാഗം

ക്വാറിയുടെ വിസ്താരം വർദ്ധിപ്പിക്കുവാൻ പിന്നെയും മണ്ണെടുക്കുന്നു

ക്വാറിയും മുമ്പുണ്ടായിരുന്ന കാർഷിക സൌന്ദര്യവും ഒരുമിച്ച്

ധാതു സാന്നിദ്ധ്യമുള്ള പാറകൾ

ഈ പാറകളിൽ ധാരാളം ക്വാർട്സും ഗ്രഫൈറ്റും അടങ്ങിയിട്ടുണ്ട്. ആഭരണക്കല്ലുകളുടെ സാന്നിദ്ധ്യവും കാണപ്പെടുന്നുണ്ട്.

 സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏതു നിമിഷവും താഴേയ്ക്കു പതിയ്ക്കാവുന്ന ഒരു പാറ

കുന്നിൻ ചരിവിലെ ഇത്തരം വൻ പാറക്കല്ലുകൾ സ്ഫോടനത്തിലൂടെ സ്വതന്ത്രമാകുന്ന ഊർജ്ജത്തിന്റെ പ്രവർത്തനഫലമായി ഉരുണ്ടു താഴേയ്ക്ക് വീണു വീടുകൾ തകരുമോയെന്നു അവയ്ക്കു താഴെയുള്ളവർ ഭയപ്പെടുന്നത് അവഗണിയ്ക്കാനാകുകയില്ല.



മറ്റൊരു പേടിസ്വപ്നം

ഈ വീട്ടുകാർക്ക് മനസമാധാനത്തോടെ ഉറങ്ങാനാകുമോ?
സ്ഫോടന സമയത്തും ടോറസുകളും ടിപ്പറുകളും നിരന്തരം പാറകളുമായി ഓട്ടമത്സരം നടത്തുമ്പോളും അന്തരീക്ഷത്തിൽ പറക്കുന്ന പൊടി പടലങ്ങൾ പലർക്കും അലർജിയ്ക്കും ആസ്ത്മയ്ക്കും ത്വക് രോഗങ്ങൾക്കും കാരണമാകുന്നതായി പലരും പറയുന്നു.

ക്വാറിയുടെ സമീപത്തായി മഹാശിലായുഗകാലത്തെ രണ്ടു മുനിയറകളും നന്നങ്ങാടിയും കുടക്കല്ലിന്റെ അവശിഷ്ടങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. ഒരു ജൈനമത ശിലാവിഗ്രഹവും ജൈനക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണുന്നുണ്ട്. ക്വാറിയുടെ പ്രവർത്തന ഫലമായി അവയിൽ ചിലതിനു ഇപ്പോൾ തന്നെ നാശം സംഭവിച്ചു കഴിഞ്ഞു.

മുനിയറയുടെ അവശിഷ്ടങ്ങൾ

ഈ മുനിയറയുടെ മേൽക്കല്ലും മറ്റും ജെ.സി.ബി. ഉപയോഗിച്ചു ക്വാറിക്കാർ കുഴിച്ചു മൂടിയതായി ചിലർ പറയുന്നു.
ഒടുവിൽ ജനം അധികാരികൾക്ക് പരാതി കൊടുക്കുകയും ക്വാറിയിലേയ്ക്ക് മാർച്ചു ചെയ്യുകയും ചെയ്തു.

സമീപവാസികൾ ക്വാറി പ്രവർത്തനം 20.07.2012നു തടയാനെത്തുന്നു

ജനത്തിന്റെ പരാതികൾ അവർ വായനക്കാ‍രോടു നേരിട്ടു പറയട്ടെ.


ജനം ക്ഷുഭിതരാണ്. ക്വാറി താത്കാലികമായി നിറുത്തി വച്ചിരിയ്ക്കുകയാണ്. അധികാരികളുടെ തീരുമാനം വരും വരേയ്ക്കും.

നീതിയ്ക്കു വേണ്ടി കേഴുന്നവർ ഭാഗ്യവാന്മാർ

 എന്തെന്നാൽ അവർക്കു നീതി ലഭിയ്ക്കും
ബാധിതരായവർ എണ്ണത്തിൽ കുറവായിരിയ്ക്കാം. പക്ഷേ അവർ സ്വന്തം നിലനില്പിന്റെ പ്രശ്നങ്ങളാണു അവതരിപ്പിയ്ക്കുന്നത്. അതിന്റെ പരിഹാരം സകലരുടേയും ഭാവിയിലേയ്ക്കു ഒരു ചൂണ്ടു പലകയായിരിയ്ക്കട്ടെ.
നിങ്ങളിൽ ഏറ്റവും ചെറിയവന്റെ ...........................................

Tuesday, July 17, 2012

നെടുങ്കോട്ട കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കു നടുവിലൂടെ ഹൈ സ്പീഡ് റയിൽ കടന്നു പോകുന്നു

ഹൈ സ്പീഡ് റയിൽ പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി പഠനത്തിന്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളേയും ആരാധനാലയങ്ങളേയും ഒഴിവാക്കി മാത്രമേ നിർദ്ദിഷ്ട റയിലിന്റെ അലയ്മെന്റ് നിശ്ചയിയ്ക്കൂ എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ കേരള ചരിത്രത്തിലെ തന്നെ ഗതിവിഗതികൾ നിശ്ചയിച്ച ടിപ്പു സുൽത്താന്റെ പടയോട്ടത്തിനെതിരെ നടത്തിയ ഏറ്റവും ശക്തവും ആസൂത്രിതമായ ചെറുത്തു നിൽപ്പിനു കാരണമായ നെടുങ്കോട്ടയിലെ തന്നെ ചങ്കായ ഭാഗങ്ങളാണു തിരുവിതാംകൂർ സൈന്യം തമ്പടിച്ചിരുന്ന വട്ടക്കോട്ടകൾ. നെടുങ്കോട്ടയുടെ പേരിൽ തന്നെ സ്ഥലനാമം വീണ കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കു മുകളിലൂടെയാണ് നിർദ്ദിഷ്ട ഹൈസ്പീഡ് റയിൽ പാതയുടെ അലയ്മെന്റ് നിശ്ചയിച്ചിരിയ്ക്കുന്നത്. അല്ലെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഇതുവരെ കോടിക്കണക്കിനു രൂപ ചെലവഴിച്ചെങ്കിലും കോട്ട അനു നിമിഷം നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഈ നാഥനില്ലാക്കളിയിൽ ലക്ഷക്കണക്കിനു ലോഡ് മണ്ണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി തല്പരകക്ഷികൾ വിറ്റു കാശാക്കുകയും ചെയ്തു. കിടങ്ങുകൾ മിക്കവാറും മൂടിക്കഴിഞ്ഞു. കോട്ടയുടെ പല ഭാഗങ്ങളും പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യവേ തന്നെയാണു നശിച്ചു പോയത്. കോട്ടമുകളിലൂടെയാണ് ഈ പ്രദേശങ്ങളിൽ മിക്കവാറും റോഡുകൾ പോയിട്ടുള്ളതും.
വട്ടക്കോട്ടയെ കുറിച്ച് ഒരു നാട്ടുകാരി സംസാരിയ്ക്കുന്നു
വട്ടക്കോട്ടയുടെ ശരിയായ രൂപം ഒരമ്പതു വർഷം മുമ്പു വരെ ദൃശ്യമായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. അവിടെ നിന്നും പീരങ്കികളുടേയും തോക്കുകളുടേയും ഉണ്ടകൾ ധാരാളം ലഭിച്ചിരുന്നു. റോഡുണ്ടാക്കാൻ കോട്ടമണ്ണിടിച്ച് പലയിടത്തും കിടങ്ങുകൾ മൂടുകയുമുണ്ടായി.

വട്ടക്കോട്ടയ്ക്കരികിലെ കെ. അടയാളം

വട്ടക്കോട്ടയ്ക്കു നടുവിലൂടെ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നതിന്റെ വീഡ്ഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
അപ്രകാരമെല്ലാമുള്ള വട്ടക്കോട്ടയുടെ നടുവിലൂടെയാണ് ഇപ്പോൾ ഹൈസ്പീഡ് റയിലിന്റെ അലയ്മെന്റ് പോകുന്നത്. സർക്കാർ നയം സംരക്ഷിയ്ക്കാനെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ട്.

Monday, July 16, 2012

നയ്മേലിത്തോട്ടിൽ മലിഞ്ഞീനുകൾ തിരിച്ചു വരുന്നു

കാലവർഷം എത്തുന്നതോടെ പ്രജനനകാലമാകുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽ മലിഞ്ഞീനുകളും ആരലുകളും ചാ‍ലക്കുടി പുഴയിലൂടെ ചുറ്റുമുള്ള ജലസ്രോതസ്സുകളിലേയ്ക്ക് കടക്കുന്ന കൂട്ടത്തിൽ നയ്മേലി തോട്ടിലും ധാരാളമായി എത്താറുണ്ടായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി അവയുടെ എണ്ണം പരിതാപകരമായി കുറഞ്ഞിരുന്നു. അതിൽ തന്നെ ആരലുകൾ തീരെ കുറച്ചേ ഇപ്പോളും വരുന്നുള്ളുവെന്നു തന്നെ പറയാം. കറുത്ത മലിഞ്ഞീനുകളെ അപേക്ഷിച്ച് വെള്ള മലിഞ്ഞീനുകളും കുറവായിരുന്നു.

നയ്മേലി തോട്ടിൽ നിന്നു കിട്ടിയ വെള്ള മലിഞ്ഞീനിന്റെ ചിത്രം
പതിവിനു വിപരീതമായി ഈ വർഷം വെള്ള മലിഞ്ഞീനുകൾ ധാരാലമായി നയ്മേലി തോട്ടിൽ ഇറങ്ങിയിട്ടുണ്ട്. ചിലരെല്ലാം ഇത്തരം മലിഞ്ഞീനുകളേയും മറ്റു മത്സ്യങ്ങളുടെ കൂട്ടത്തിൽ പിടി കൂടിയിട്ടുണ്ട്. അനേക വർഷങ്ങളായി ഇവിടെ കാണാനില്ലാതിരുന്ന മുഴിയും ചിലർക്കെല്ലാം കിട്ടി തുടങ്ങിയിട്ടുണ്ട്. ഇതു വളരെ നല്ല ലക്ഷണമാണ്.

നയ്മേലി തോട്ടിൽ നിന്നു കിട്ടിയ വെള്ള മലിഞ്ഞീനിന്റെ വായ്

നമ്മുടെ കടലുകളിലെ മത്സ്യ സമ്പത്തും വല്ലാതെ കുറഞ്ഞു വരുന്നതായി കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളക്കാർ ഈയിടെയായി പരാതിപ്പെടുന്നുണ്ട്. ധാരാളം വില കിട്ടിയിരുന്ന കൂന്തലും മറ്റും കരയ്ക്കരികിലൊന്നും കണികാണാൻ കൂടി കിട്ടുന്നില്ലത്രെ. അങ്ങനെ മത്സ്യ സമ്പത്ത് വെല്ലുവിളി നേരിടുന്ന കാലമാണിത്.

ഇന്ത്യയിൽ തന്നെ വംശനാശം നേരിടുന്ന ഏറ്റവും കൂറ്റുതൽ ഇനം മത്സ്യങ്ങൾ ഉള്ള നദിയാണ് ചാലക്കുടിപ്പുഴ. എന്നാൽ തുച്ചക്കാശിനു വേണ്ടി പുഴയ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പുഴമീൻ പിടിയ്ക്കാൻ വട്ടവള്ളക്കാർക്കും മറ്റും ലൈസൻസ് കൊടുക്കുകയാണ്. തോട്ടയും നഞ്ചും ഇടുന്നതിനു യാതൊരു വിലക്കോ നടപടികളോ ഉള്ളതായി ആർക്കും തോന്നുന്നില്ല. പുഴയിൽ മാത്രമല്ല കഴിഞ്ഞാഴ്ച നയ്മേലി തോട്ടിലും നഞ്ചു കലക്കിയിരുന്നു.വ്യാവസായിക മലിനജലവും ഇറച്ചി വെട്ടിയശേഷമുള്ള മാംസാവശിഷ്ടങ്ങളും പുഴയിലും തോടുകളിലും കൊണ്ടു തട്ടുന്ന പരിപാടി മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. (വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക). പക്ഷേ പുഷ്പഗിരി ഭാഗത്തു നിന്നും കൊള്ളിത്തണ്ടും മാംസാവശിഷ്ടങ്ങളും നയ്മേലിൽ തോട്ടിൽ തട്ടുന്ന ശീലം ഇപ്പോൾ അസഹനീയമായിരിയ്ക്കുന്നു. 

പുഴയിലും തോട്ടിലും മറ്റും മീൻ പിടിയ്ക്കാൻ വരുന്നവർ ദയവായി മഞ്ഞക്കൂരി, മലിഞ്ഞീൻ, ആരൽ, മുഴി, കാരി, ബ്രാൽ തുടങ്ങിയ അപൂർവ ഇനം മത്സ്യങ്ങളെ ദയവായി പിടിച്ചു കൊല്ലരുത്. അങ്ങനെ ചെയ്യുന്നത് അവയുടെ വംശനാശത്തിനും നമ്മുടെ മത്സ്യ സമ്പത്തിന്റെ ലഭ്യതക്കുറവിനും കാരണമായേക്കും.

ഹൈ സ്പീഡ് റയിൽ - കൊരട്ടി പഞ്ചായത്തിൽ ജനം ആക്ഷൻ കൌൺസിൽ രൂപീകരിയ്ക്കുന്നു

ജനം
 സമരസമിതിയുടെ ഒരു പോസ്റ്റർ

കൊരട്ടി ഗ്രാമ പഞ്ചായത്തിൽ ജനം അതിവേഗ റെയിൽ ഇടനാഴിയ്ക്കെതിരേ ആക്ഷൻ കൌൺസിൽ രൂപീകരിച്ചു. ശ്രീ വി. ഓ. ജോൺ ചെയർമാനും ശ്രീ വി.പി. ഡേവീസ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധികളേയും സാംസ്കാരിക നായകരേയും ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് തല പ്രതിഷേധ യോഗം നടത്തുവാനും ആക്ഷൻ കമ്മിറ്റിയ്ക്കു പരിപാടിയുണ്ടത്രേ.

  സമരസമിതിയുടെ ഒരു പ്ലക്കാർഡ്
അതിവേഗ റെയിൽ പദ്ധതി അവസാനിപ്പിയ്ക്കണമെന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. നാല്പത്തയ്യായിരതോളം കുടുംബംഗങ്ങളെ കുടിയിറക്കേണ്ടി വരുന്ന ഈ പദ്ധതിയുടെ നടത്തിപ്പുകാരായ ഐ.ഏ.എസ്. ഉദ്യോഗസ്ഥന്മാർക്ക് ജനങ്ങളുടെ ജീവിതം മനസ്സിലാവില്ലെന്നും ശക്തമായ ജനകീയ പ്രക്ഷോഭമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്നുമാണ് സമരസമിതിയുടെ നിലപാട്.
 വീട് നഷ്ടപ്പെടുന്നവർ മനുഷ്യ ചങ്ങല തീർക്കുന്നു

Thursday, July 12, 2012

ഹൈ സ്പീഡ് റെയിൽ - കോണ്ടൂർ സർവേ പുരോഗമിയ്ക്കുന്നു


മേലൂർ പള്ളി നടയിൽ കോണ്ടൂർ സർവേ ആരംഭിയ്ക്കുന്നു
ഹൈ സ്പീഡ് റയിലിന്റെ കോണ്ടൂർ സർവേകളും പുരോഗമിയ്ക്കുകയാണ്. ഭൂമിയുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ലെവലും അറിയുന്നതിനുള്ള കോണ്ടൂർ സർവെ കൊണ്ട് എവിടെയെല്ലാം എത്രയെല്ലാം ഉയരത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടതുണ്ട് എന്നു അറിയാൻ സാധിയ്ക്കുന്നു. കോണ്ടൂർ സർവേ കൂടി വന്നതോടെ ഈ പദ്ധതി കടലാസു പദ്ധതി മാത്രം ആകാനേ ഇടയുള്ളൂ എന്നു കരുതിയിരുന്നവർ ഒന്നു ഞെട്ടിയിട്ടുണ്ട്. കോണ്ടൂർ മാപ്പിലെ കെ 400 തുടങ്ങിയ അടയാളങ്ങൾ ചെയിനേജിലെപ്പോലെ പ്രത്യേക ദൂരമോ ഉയരമോ ഒന്നും വെളിപ്പെടുത്തുന്നില്ല, പ്രത്യുത രഹസ്യമായി സർവേ നടത്തുന്നവർ അളവുകൾ അടയാളപ്പെടുത്തിയപ്പോൾ നൽകിയ ഒരു റഫറൻസ് നമ്പർ മാത്രമാണത്.


കൊരട്ടി നാലുകെട്ടിൽ ജി.പി.എസ് 8 ഏ യുടെ സ്ഥാനം അടയാളപ്പെടുത്തിയത്

ജി.പി.എസ്. സംവിധാനത്തിലൂടെയാണ് ഹൈസ്പീഡ് റയിലിന്റെ സർവേകൾ മുഴുവൻ നടക്കുന്നത്. അതിനായി ഏകദേശം ഓരോ അഞ്ചു കിലോ മീറ്ററിലും ഓരോരോ ജി.പി.എസ്. റഫറൻസ് പോയിന്റുകൾ സ്ഥാപിയ്ക്കുന്നു. കേരളത്തിലെ സസ്യജാലങ്ങളുടെ സർവവ്യാപിയായ പച്ചപ്പു കാരണം ജി.പി.എസ്. സർവേ അത്ര എളുപ്പമല്ല. കഷ്ടപ്പെട്ട് ഏരിയലായും കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചും സർവേ നടത്തിയത് യഥാർത്ഥ ഭൂമിയിൽ അടയാളപ്പെടുത്തുക എന്ന പണിയാണു നടക്കുന്നത്. അതിനായി ആദ്യമായി ഒരോ ജി.പി.എസ്. കേന്ദ്രങ്ങളും അടയാളപ്പെടുത്തുന്നു. അങ്ങനെ അടയാളപ്പെടുത്തപ്പെട്ട സ്ഥാനത്ത് കോൺക്രീറ്റ് കല്ലുകളും ചിപ്പുകളും സ്ഥാപിയ്ക്കുന്നു. നിർഭാഗ്യവശാൽ ഇതരം സ്പോട്ടുകൾ അത്ര കൃത്യമല്ലാതെ നിശ്ചയിച്ചാണ് ആദ്യമായി കല്ലുകൾ സ്ഥാപിച്ചത്. ഇത്തരം പോയിന്റുകൾ സ്വകാര്യ ഭൂമിയിൽ അക്വയർ ചെയ്യുന്നതിനു മുമ്പു പ്രവർത്തിയ്ക്കുക സാധ്യമല്ലല്ലോ. അതിനാൽ ദൂരം അഞ്ചു കിലോ മീറ്റർ എന്നത് കൃത്യമായി പാലിയ്ക്കാനാകുമായിരുന്നില്ല. പക്ഷേ സർവേ താഴത്തേയ്ക്കെത്തിയപ്പോൾ ചെറു വ്യത്യാസങ്ങൾ വന്നതായി കണ്ടു. ഉദാഹരണത്തിനു ജി.പി.എസ്. എൻ 8 ഏ യുടെ യഥാർത്ഥ സ്ഥാനം വരേണ്ടിയിരുന്നത്. തൊട്ടു താഴെ കാണിച്ചിരിയ്ക്കുന്ന കാനയ്ക്കരികിലാണ്. പക്ഷേ സ്ഥാനമായി അടയാളപ്പെടുത്തിയതാകട്ടെ ഏകദേശം അഞ്ചു മീറ്റർ അകലെ റോഡിനു എതിർ വശത്തായി മുകളിൽ കൊടുത്ത ചിത്രത്തിന്റെ സ്ഥാനത്താണ്. മാത്രമല്ല ഇരുന്നു ജോലി ചെയ്യാനുള്ള സൌകര്യത്തിനും റോഡു ഗതാഗതം തടസ്സപ്പെടാതിരിയ്ക്കാനും വൈദ്യുതിയുടെ ലഭ്യത പരിഗണിച്ചും അവിടെ നിന്നും അല്പം മാറിയാണു സാറ്റലൈറ്റു കണക്ഷൻ റൺ ചെയ്യിച്ചത്.

കൊരട്ടി നാലുകെട്ടിൽ ജി.പി.എസ് 8 ഏ യുടെ യഥാർത്ഥ സ്ഥാനം

ജി.പി.എസിനകത്ത് ഒരു ചിപ്പ് ഉണ്ടെന്നാണു സർവേയ്ക്കു വന്നവർ ജനങ്ങളെ വിശ്വസിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. ഏതായാലും ജി.പി.എസ്. ആയി മാർക്കു ചെയ്ത സ്ഥലങ്ങളിൽ മാത്രമല്ല, ഓരോ നൂറു മീറ്റർ ചെയിനേജ് പോയിന്റിലും ചില കോണ്ടൂർ കെ. പോയിന്റുകളിലും ഒരു തരം ആണി അടിച്ചു കയറ്റിയിരിയ്ക്കുന്നതായി കാണുന്നുണ്ട്. അതിനകത്ത് ചിപ്പ് ഉണ്ടാകുമെന്നു കരുതപ്പെടുന്നു.

 
ജി.പി.എസ് 8 ഏ യുടെ നടുവിൽ കാണുന്ന ലോഹ പിൻ ശ്രദ്ധിയ്ക്കുക

ഓരോ  ജി.പി.എസ്. കേന്ദ്രങ്ങളിലും യഥാർത്ഥ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലഭ്യമായ ശേഷം ആഴ്ചകൾ ചെലവഴിച്ച് അവിടങ്ങളിലെ ലോഹ പിന്നുകളിലെ ചിപ്പുകളുടെ റീഡിംഗുകൾ വിലയിരുത്തി സർവെ വിവരങ്ങൾ ഒത്തു നോക്കുകയും വ്യത്യാസങ്ങൾ അപ്പപ്പോൾ ക്രമീകരിയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ വിവര സമാഹരണം മിക്കവാറും മുഴുവനായ സമയത്താണ് ജി.പി.എസ്. എൻ.8 നരികിലെ ജനം സർവേക്കാർക്ക് വൈദ്യുതി നൽകാൻ തയ്യാറല്ലെന്നും സർവേയോടു സഹകരിയ്ക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കിയത്. എതിർപ്പ് പരിഗണിച്ചോ അതോ സർവേ ജോലികൾ മുഴുവനായതു കൊണ്ടോ എന്നറിയില്ല, സർവേ ടീം അവിടെ നിന്നും സർവേ നിറുത്തി പോവുകയാണ് ഉണ്ടായത്. അവിടങ്ങളിലെ കെ. സ്റ്റോൺ പോയിന്റുകൾ നിശ്ചയിയ്ക്കലും മുഴുവനായിട്ടില്ല.



മേലൂർ പള്ളിനട  ജംഗ്ഷനിലെ കെ 400 നമ്പർ കോണ്ടൂർ അടയാളം

ഏതായാലും സർവേ മുറയ്ക്കു പുരോഗമിയ്ക്കുകയാണ് എറണാകുളം മുതൽ തിരൂർ വരെയുള്ള സർവേ ഒരു കമ്പനി തന്നെയാണു നടത്തുന്നത്. മറ്റിടങ്ങളിൽ മറ്റുള്ളവരും. ഈ കമ്പനി സർവേയ്ക്ക് മുപ്പതിനായിരം പേരെ വരെ നിയോഗിച്ചതായി അറിയുന്നതായി സർവേക്കാരിൽ ചിലർ ജനങ്ങളോടു പറയുന്നുണ്ട്.

മേലൂർ ഹയർ സെക്കന്ററി സ്കൂളിനരികിലെ  കെ 401 നമ്പർ കോണ്ടൂർഅടയാളം

ഏതായാലും സർവേ പുരോഗമിയ്ക്കുകയാണ്. ജനവും ഉണർന്നു തുടങ്ങുന്നു. തൃശ്ശൂർ ജില്ലയിൽ തന്നെ ഏതാണ്ട് ഒമ്പത് ഇടങ്ങളിൽ ഹൈ സ്പീഡ് റെയിലിനെതിരേ ആക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചതായാണു അറിയുന്നത്.

മേലൂർ മുള്ളൻ പാറയ്ക്കു കിഴക്ക്  കെ 405 നമ്പർ കോണ്ടൂർഅടയാളം

സർവേയുടെ കൂടുതൽ ചിത്രങ്ങൾ താഴെ ചേർത്തിട്ടുണ്ട്. സ്ഥലങ്ങൾ തിരിച്ചറിയാനാകുന്നുണ്ടോ എന്നു നോക്കൂ.


കൂവക്കാട്ടു കുന്നു ചർക്കയ്ക്കരികിലെ  കെ 421 നമ്പർ കോണ്ടൂർഅടയാളം


കൂവക്കാട്ടു കുന്നു ജംഗ്ഷനിലെ  നമ്പർ ഇടാത്ത കോണ്ടൂർഅടയാളം


കൂവക്കാട്ടു കുന്നിലെ  കെ 422 നമ്പർ കോണ്ടൂർഅടയാളം



കൂവക്കാട്ടു കുന്നിലെ  കെ 423 നമ്പർ കോണ്ടൂർഅടയാളം


കൂവക്കാട്ടു കുന്നിലെ  കെ 424 നമ്പർ കോണ്ടൂർഅടയാളം


കൂവക്കാട്ടു കുന്നിലെ  കെ 425 നമ്പർ കോണ്ടൂർഅടയാളം


കൂവക്കാട്ടു കുന്നിലെ  കെ 426 നമ്പർ കോണ്ടൂർഅടയാളം


നെടുമ്പാച്ചിറയ്ക്കരികിലെ  കെ 427 നമ്പർ കോണ്ടൂർഅടയാളം


നെടുമ്പാച്ചിറയ്ക്കരികിലെ  കെ 427 നമ്പർ കോണ്ടൂർഅടയാളത്തിന്റെ യഥാർത്ഥ സ്ഥാനം



നെടുമ്പാച്ചിറയ്ക്കരികിലെ  കെ 428 നമ്പർ കോണ്ടൂർഅടയാളം


നെടുമ്പാച്ചിറയ്ക്കരികിലെ  കെ 429 നമ്പർ കോണ്ടൂർഅടയാളം


നെടുമ്പാച്ചിറയ്ക്കരികിലെ  കെ 430 നമ്പർ കോണ്ടൂർഅടയാളം


നെടുമ്പാച്ചിറയ്ക്കരികിലെ  കെ 431 നമ്പർ കോണ്ടൂർഅടയാളം


കോട്ടമുറിയിലെ വട്ടക്കോട്ടയിലെ കെ 432 നമ്പർ കോണ്ടൂർ അടയാളം


കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കരികിലെ കെ 433 നമ്പർ കോണ്ടൂർ അടയാളം


കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കരികിലെ കെ 434 നമ്പർ കോണ്ടൂർ അടയാളം
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette