മേലൂർ പള്ളി നടയിൽ കോണ്ടൂർ സർവേ ആരംഭിയ്ക്കുന്നു
ഹൈ സ്പീഡ് റയിലിന്റെ കോണ്ടൂർ സർവേകളും പുരോഗമിയ്ക്കുകയാണ്. ഭൂമിയുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ലെവലും അറിയുന്നതിനുള്ള കോണ്ടൂർ സർവെ കൊണ്ട് എവിടെയെല്ലാം എത്രയെല്ലാം ഉയരത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടതുണ്ട് എന്നു അറിയാൻ സാധിയ്ക്കുന്നു. കോണ്ടൂർ സർവേ കൂടി വന്നതോടെ ഈ പദ്ധതി കടലാസു പദ്ധതി മാത്രം ആകാനേ ഇടയുള്ളൂ എന്നു കരുതിയിരുന്നവർ ഒന്നു ഞെട്ടിയിട്ടുണ്ട്. കോണ്ടൂർ മാപ്പിലെ കെ 400 തുടങ്ങിയ അടയാളങ്ങൾ ചെയിനേജിലെപ്പോലെ പ്രത്യേക ദൂരമോ ഉയരമോ ഒന്നും വെളിപ്പെടുത്തുന്നില്ല, പ്രത്യുത രഹസ്യമായി സർവേ നടത്തുന്നവർ അളവുകൾ അടയാളപ്പെടുത്തിയപ്പോൾ നൽകിയ ഒരു റഫറൻസ് നമ്പർ മാത്രമാണത്.
കൊരട്ടി നാലുകെട്ടിൽ ജി.പി.എസ് 8 ഏ യുടെ സ്ഥാനം അടയാളപ്പെടുത്തിയത്
ജി.പി.എസ്. സംവിധാനത്തിലൂടെയാണ് ഹൈസ്പീഡ് റയിലിന്റെ സർവേകൾ മുഴുവൻ നടക്കുന്നത്. അതിനായി ഏകദേശം ഓരോ അഞ്ചു കിലോ മീറ്ററിലും ഓരോരോ ജി.പി.എസ്. റഫറൻസ് പോയിന്റുകൾ സ്ഥാപിയ്ക്കുന്നു. കേരളത്തിലെ സസ്യജാലങ്ങളുടെ സർവവ്യാപിയായ പച്ചപ്പു കാരണം ജി.പി.എസ്. സർവേ അത്ര എളുപ്പമല്ല. കഷ്ടപ്പെട്ട് ഏരിയലായും കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചും സർവേ നടത്തിയത് യഥാർത്ഥ ഭൂമിയിൽ അടയാളപ്പെടുത്തുക എന്ന പണിയാണു നടക്കുന്നത്. അതിനായി ആദ്യമായി ഒരോ ജി.പി.എസ്. കേന്ദ്രങ്ങളും അടയാളപ്പെടുത്തുന്നു. അങ്ങനെ അടയാളപ്പെടുത്തപ്പെട്ട സ്ഥാനത്ത് കോൺക്രീറ്റ് കല്ലുകളും ചിപ്പുകളും സ്ഥാപിയ്ക്കുന്നു. നിർഭാഗ്യവശാൽ ഇതരം സ്പോട്ടുകൾ അത്ര കൃത്യമല്ലാതെ നിശ്ചയിച്ചാണ് ആദ്യമായി കല്ലുകൾ സ്ഥാപിച്ചത്. ഇത്തരം പോയിന്റുകൾ സ്വകാര്യ ഭൂമിയിൽ അക്വയർ ചെയ്യുന്നതിനു മുമ്പു പ്രവർത്തിയ്ക്കുക സാധ്യമല്ലല്ലോ. അതിനാൽ ദൂരം അഞ്ചു കിലോ മീറ്റർ എന്നത് കൃത്യമായി പാലിയ്ക്കാനാകുമായിരുന്നില്ല. പക്ഷേ സർവേ താഴത്തേയ്ക്കെത്തിയപ്പോൾ ചെറു വ്യത്യാസങ്ങൾ വന്നതായി കണ്ടു. ഉദാഹരണത്തിനു ജി.പി.എസ്. എൻ 8 ഏ യുടെ യഥാർത്ഥ സ്ഥാനം വരേണ്ടിയിരുന്നത്. തൊട്ടു താഴെ കാണിച്ചിരിയ്ക്കുന്ന കാനയ്ക്കരികിലാണ്. പക്ഷേ സ്ഥാനമായി അടയാളപ്പെടുത്തിയതാകട്ടെ ഏകദേശം അഞ്ചു മീറ്റർ അകലെ റോഡിനു എതിർ വശത്തായി മുകളിൽ കൊടുത്ത ചിത്രത്തിന്റെ സ്ഥാനത്താണ്. മാത്രമല്ല ഇരുന്നു ജോലി ചെയ്യാനുള്ള സൌകര്യത്തിനും റോഡു ഗതാഗതം തടസ്സപ്പെടാതിരിയ്ക്കാനും വൈദ്യുതിയുടെ ലഭ്യത പരിഗണിച്ചും അവിടെ നിന്നും അല്പം മാറിയാണു സാറ്റലൈറ്റു കണക്ഷൻ റൺ ചെയ്യിച്ചത്.
കൊരട്ടി നാലുകെട്ടിൽ ജി.പി.എസ് 8 ഏ യുടെ യഥാർത്ഥ സ്ഥാനം
ജി.പി.എസിനകത്ത് ഒരു ചിപ്പ് ഉണ്ടെന്നാണു സർവേയ്ക്കു വന്നവർ ജനങ്ങളെ വിശ്വസിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. ഏതായാലും ജി.പി.എസ്. ആയി മാർക്കു ചെയ്ത സ്ഥലങ്ങളിൽ മാത്രമല്ല, ഓരോ നൂറു മീറ്റർ ചെയിനേജ് പോയിന്റിലും ചില കോണ്ടൂർ കെ. പോയിന്റുകളിലും ഒരു തരം ആണി അടിച്ചു കയറ്റിയിരിയ്ക്കുന്നതായി കാണുന്നുണ്ട്. അതിനകത്ത് ചിപ്പ് ഉണ്ടാകുമെന്നു കരുതപ്പെടുന്നു.
ജി.പി.എസ് 8 ഏ യുടെ നടുവിൽ കാണുന്ന ലോഹ പിൻ ശ്രദ്ധിയ്ക്കുക
ഓരോ ജി.പി.എസ്. കേന്ദ്രങ്ങളിലും യഥാർത്ഥ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലഭ്യമായ ശേഷം ആഴ്ചകൾ ചെലവഴിച്ച് അവിടങ്ങളിലെ ലോഹ പിന്നുകളിലെ ചിപ്പുകളുടെ റീഡിംഗുകൾ വിലയിരുത്തി സർവെ വിവരങ്ങൾ ഒത്തു നോക്കുകയും വ്യത്യാസങ്ങൾ അപ്പപ്പോൾ ക്രമീകരിയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ വിവര സമാഹരണം മിക്കവാറും മുഴുവനായ സമയത്താണ് ജി.പി.എസ്. എൻ.8 നരികിലെ ജനം സർവേക്കാർക്ക് വൈദ്യുതി നൽകാൻ തയ്യാറല്ലെന്നും സർവേയോടു സഹകരിയ്ക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കിയത്. എതിർപ്പ് പരിഗണിച്ചോ അതോ സർവേ ജോലികൾ മുഴുവനായതു കൊണ്ടോ എന്നറിയില്ല, സർവേ ടീം അവിടെ നിന്നും സർവേ നിറുത്തി പോവുകയാണ് ഉണ്ടായത്. അവിടങ്ങളിലെ കെ. സ്റ്റോൺ പോയിന്റുകൾ നിശ്ചയിയ്ക്കലും മുഴുവനായിട്ടില്ല.
മേലൂർ പള്ളിനട ജംഗ്ഷനിലെ കെ 400 നമ്പർ കോണ്ടൂർ അടയാളം
ഏതായാലും സർവേ മുറയ്ക്കു പുരോഗമിയ്ക്കുകയാണ് എറണാകുളം മുതൽ തിരൂർ വരെയുള്ള സർവേ ഒരു കമ്പനി തന്നെയാണു നടത്തുന്നത്. മറ്റിടങ്ങളിൽ മറ്റുള്ളവരും. ഈ കമ്പനി സർവേയ്ക്ക് മുപ്പതിനായിരം പേരെ വരെ നിയോഗിച്ചതായി അറിയുന്നതായി സർവേക്കാരിൽ ചിലർ ജനങ്ങളോടു പറയുന്നുണ്ട്.
മേലൂർ ഹയർ സെക്കന്ററി സ്കൂളിനരികിലെ കെ 401 നമ്പർ കോണ്ടൂർഅടയാളം
ഏതായാലും സർവേ പുരോഗമിയ്ക്കുകയാണ്. ജനവും ഉണർന്നു തുടങ്ങുന്നു. തൃശ്ശൂർ ജില്ലയിൽ തന്നെ ഏതാണ്ട് ഒമ്പത് ഇടങ്ങളിൽ ഹൈ സ്പീഡ് റെയിലിനെതിരേ ആക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചതായാണു അറിയുന്നത്.
മേലൂർ മുള്ളൻ പാറയ്ക്കു കിഴക്ക് കെ 405 നമ്പർ കോണ്ടൂർഅടയാളം
സർവേയുടെ കൂടുതൽ ചിത്രങ്ങൾ താഴെ ചേർത്തിട്ടുണ്ട്. സ്ഥലങ്ങൾ തിരിച്ചറിയാനാകുന്നുണ്ടോ എന്നു നോക്കൂ.
കൂവക്കാട്ടു കുന്നു ചർക്കയ്ക്കരികിലെ കെ 421 നമ്പർ കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നു ജംഗ്ഷനിലെ നമ്പർ ഇടാത്ത കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നിലെ കെ 422 നമ്പർ കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നിലെ കെ 423 നമ്പർ കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നിലെ കെ 424 നമ്പർ കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നിലെ കെ 425 നമ്പർ കോണ്ടൂർഅടയാളം
കൂവക്കാട്ടു കുന്നിലെ കെ 426 നമ്പർ കോണ്ടൂർഅടയാളം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 427 നമ്പർ കോണ്ടൂർഅടയാളം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 427 നമ്പർ കോണ്ടൂർഅടയാളത്തിന്റെ യഥാർത്ഥ സ്ഥാനം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 428 നമ്പർ കോണ്ടൂർഅടയാളം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 429 നമ്പർ കോണ്ടൂർഅടയാളം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 430 നമ്പർ കോണ്ടൂർഅടയാളം
നെടുമ്പാച്ചിറയ്ക്കരികിലെ കെ 431 നമ്പർ കോണ്ടൂർഅടയാളം
കോട്ടമുറിയിലെ വട്ടക്കോട്ടയിലെ കെ 432 നമ്പർ കോണ്ടൂർ അടയാളം
കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കരികിലെ കെ 433 നമ്പർ കോണ്ടൂർ അടയാളം
കോട്ടമുറിയിലെ വട്ടക്കോട്ടയ്ക്കരികിലെ കെ 434 നമ്പർ കോണ്ടൂർ അടയാളം
http://kaduthuruthynews.com/read_more_news.php?news_id=5196
ReplyDelete