ജനം
സമരസമിതിയുടെ ഒരു പോസ്റ്റർ
കൊരട്ടി ഗ്രാമ പഞ്ചായത്തിൽ ജനം അതിവേഗ റെയിൽ ഇടനാഴിയ്ക്കെതിരേ ആക്ഷൻ കൌൺസിൽ രൂപീകരിച്ചു. ശ്രീ വി. ഓ. ജോൺ ചെയർമാനും ശ്രീ വി.പി. ഡേവീസ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധികളേയും സാംസ്കാരിക നായകരേയും ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് തല പ്രതിഷേധ യോഗം നടത്തുവാനും ആക്ഷൻ കമ്മിറ്റിയ്ക്കു പരിപാടിയുണ്ടത്രേ.
സമരസമിതിയുടെ ഒരു പ്ലക്കാർഡ്
അതിവേഗ റെയിൽ പദ്ധതി അവസാനിപ്പിയ്ക്കണമെന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. നാല്പത്തയ്യായിരതോളം കുടുംബംഗങ്ങളെ കുടിയിറക്കേണ്ടി വരുന്ന ഈ പദ്ധതിയുടെ നടത്തിപ്പുകാരായ ഐ.ഏ.എസ്. ഉദ്യോഗസ്ഥന്മാർക്ക് ജനങ്ങളുടെ ജീവിതം മനസ്സിലാവില്ലെന്നും ശക്തമായ ജനകീയ പ്രക്ഷോഭമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്നുമാണ് സമരസമിതിയുടെ നിലപാട്.
വീട് നഷ്ടപ്പെടുന്നവർ മനുഷ്യ ചങ്ങല തീർക്കുന്നു
http://www.youtube.com/watch?v=JfgnGW4j-nc&feature=share
ReplyDelete