അടിച്ചിലി കയ്യാണിക്കടവിൽ പി.ജെ.പി. എന്ന പേരിൽ ഒരു ക്വാറി പ്രവർത്തിച്ചു തുടങ്ങിയിട്ടു വർഷമൊന്നാകാറായി. ആദ്യമൊക്കെ വളരെ കുറച്ചു മാത്രം ലോഡ് പാറകളേ ഇവിടെ പൊട്ടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ഏതാനും മാസമായി വൻ തോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അതി ഭീകരമായ രീതിയിൽ മനുഷ്യ ജീവിതം ദുഃസ്സഹമാക്കുന്ന രീതിയിൽ ഇവിടെ ക്വാറി പ്രവർത്തനം നടത്തി വരുന്നതായി സമീപവാസികൾ പരാതിപ്പെടുന്നു.
കയ്യാണി കടവിലെ ക്വാറി
ക്വാറിയിലെ അനിയന്ത്രിതവും തുടർച്ചയുമായ സ്ഫോടനം പാറകളുടെ സ്വതവേയുള്ള ബലത്തിനു വെല്ലുവിളിയായിട്ടുണ്ട്. ക്വാറി തന്നെയും പലയിടത്തും വിണ്ടു പോയിക്കഴിഞ്ഞു. സമാനമായ പ്രതിഭാസം മറ്റിടങ്ങളിലും സംജാതമായിട്ടുണ്ട്.
വിള്ളൽ വീണു വീഴാറായ പാറകൾ
വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്കു ക്ലിക്ക് ചെയ്യുക
ഇത്രയും ഉയരത്തിൽ വീഴാറായ പാറകൾ നിൽക്കവേ തൊട്ടു താഴെ കല്ലുകൾ ചെറുതായി ഉടച്ചു ഹിറ്റാച്ചി ഉപയോഗിച്ചു ലോറികളിൽ പാറ കയറ്റി കൊടുക്കുന്നവർക്ക് അപായം സംഭവിച്ചേക്കാം. അതു പോലെ തന്നെ ക്വാറിയ്ക്കുള്ള ലൈസൻസും യഥാസമയം പുതുക്കിയിട്ടുണ്ടോ എന്നു സംശയം തോന്നുമാറ് ക്വാറിയുടെ ബോർഡിൽ മുമ്പുണ്ടായിരുന്ന പേരും രജിസ്റ്റർ നമ്പറും ക്വാറി നടത്തിപ്പുകാർ മായ്ച്ചു കളഞ്ഞിരിയ്ക്കുന്നു.
പേരും രജിസ്റ്റർ നമ്പറും മായ്ച്ചു കളഞ്ഞിരിയ്ക്കുന്ന ക്വാറി ബോർഡ്
പേരു മാച്ചു കളഞ്ഞ ബോർഡിൽ പറഞ്ഞ പോലെ രാവിലെ 9.30 നും 10.30 നും ഉച്ചയ്ക്ക് 1നും 2നും വൈകീട്ട് 4 നും 5നും ഇടയ്ക്കും ഇവിടെ സ്ഫോടനം നടത്തി വരുന്നു. ക്വാറിയിൽ നിന്നും ഏതാണ്ട് 100 മീറ്റർ അകലെ സ്ഫോടക വസ്തുക്കളും മറ്റും സൂക്ഷിച്ചിരിയ്ക്കുന്ന സ്ഥലത്തിനരികെയാണു ഈ ബോർഡ്. മുമ്പ് ഇവിടെ 1500 വർഷത്തോളം പഴക്കമുള്ള ഒരു കുടക്കല്ല് നിന്നിരുന്നു. ബോർഡ് വച്ചതിനു ശേഷം അവിടെ കുടക്കല്ലു കാണാനില്ല. എന്നാൽ അതു തകർന്നു പോയതിന്റെ അവശിഷ്ടങ്ങൾ കാണാനുണ്ട്. ക്വാറിക്കാൻ അതും സമീപത്തുണ്ടായിരുന്ന ചില മഹാശിലായുഗ അവശിഷ്ടങ്ങളും ജെ,സി.ബി.യും മറ്റും ഉപയോഗിച്ച് തകർത്തു കളയുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിയ്ക്കുന്നു.
കുടക്കല്ലു തകർത്തതിന്റെ അവശിഷ്ടങ്ങൾ
ഇവിടങ്ങളിൽ മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളേ പോലെ തന്നെ ഒരു മുൻ കാല ജൈന സങ്കേതത്തിന്റേയും ഏതാനും ലക്ഷണങ്ങളും കണ്ടു കിട്ടുകയുണ്ടായിട്ടിണ്ട്.
നിലവിൽ ഏതാണ്ട് 60 അടി ആഴത്തിലും 300 അടി നീളത്തിലും 200 അടി വീതിയിലും സ്ഫോടനം നടന്നതായി നാട്ടുകാർ പറയുന്നു. ഇതെല്ലാം നിയമ വിരുദ്ധമാണ്.
ക്വാറി ലൈസൻസുകൾ ഒരു വർഷത്തേയ്ക്കു മാത്രമാണു നൽകി വരുന്നത്. ഇങ്ങനെയുള്ള അനേകം നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ട്. കേരളത്തിൽ നിലവിലുള്ള പല നിയമങ്ങളുടേയും നഗ്നമായ ലംഘനം ഇവിടെ നടന്നതായി ആരോപിയ്ക്കപ്പെടുന്നു.
ക്വാറിയിൽ മലിനജലം കെട്ടിക്കിടക്കുന്നതിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക.
മലിനജലം പമ്പ് ചെയ്യുന്ന സംവിധാനത്തിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
മലിനജലം പമ്പ് ചെയ്യുന്ന സംവിധാനത്തിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
ഈ മലിനജലം പമ്പു ചെയ്ത് റോഡിലേയ്ക്ക് ഒഴുക്കി വിടുകയും അത് അവസാനം സാധാരണക്കാരുടെ കിണറുകളിലും പുഴയിലും ചെന്നു ചേരുകയും ചെയ്യുന്നു.
ക്വാറി ലൈസൻസുകൾ ഒരു വർഷത്തേയ്ക്കു മാത്രമാണു നൽകി വരുന്നത്. ഇങ്ങനെയുള്ള അനേകം നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ട്. കേരളത്തിൽ നിലവിലുള്ള പല നിയമങ്ങളുടേയും നഗ്നമായ ലംഘനം ഇവിടെ നടന്നതായി ആരോപിയ്ക്കപ്പെടുന്നു.
അറുപത് അടിയിൽ കൂടുതൽ താഴ്ചയിൽ ക്വാറിയിംഗ് നടന്നതായി നാട്ടുകാർ ആരോപിയ്ക്കുന്ന ഈ ക്വാറി ഉടൻ നിറുത്തി വയ്ക്കണമെന്നു അവർ ആവശ്യപ്പെടുന്നു. ഇവിടെ ഉപയോഗിയ്ക്കുന്ന ഭീമൻ മണ്ണുമാന്തി യന്ത്രങ്ങൾക്ക് ഒന്നും നമ്പർ പ്ലേറ്റ് കാണുന്നില്ലെന്നും അവർ പറഞ്ഞു. ദിവസം തോറും ഇരുപതോളം ലോറികളാണു പാറ നീക്കം ചെയ്യാൻ നിയോഗിയ്ക്കപ്പെട്ടതത്രേ. ധാരാളം ടോറസ് ലോറികളും ഇവയിൽ പെടുന്നു.
നമ്പർ പ്ലേറ്റില്ലാത്ത ഒരു വാഹനം ക്വാറിയിൽ
ക്വാറിയിൽ നിന്നും 100 മീറ്റർ അകലെ മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണു മാറ്റിയതിന്റെ വീഡീയോ
അനേകം പണിയായുധങ്ങൾ ക്വാറിയിൽ എമ്പാടും ചിതറി കിടക്കുന്നതായി കാണപ്പെട്ടു. അവ സുരക്ഷിതമായി സൂക്ഷിയ്ക്കുന്നതായി കാണപ്പെട്ടില്ല.ക്വാറിയിൽ നിന്നും 100 മീറ്റർ അകലെ മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണു മാറ്റിയതിന്റെ വീഡീയോ
പണിയായുധങ്ങളിൽ ചിലത്
ഉപകരണങ്ങളുടെ സ്ഥിതിയും ഇതു തന്നെ
ചില ഉപകരണങ്ങൾ
ഉപകരണ ശേഖരം
സ്ഫോടനത്തിനുപയോഗിയ്കുന്ന വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായി കാണപ്പെട്ടു.
കുഴിയിൽ നിറയ്ക്കാനുപയോഗിയ്ക്കുന്നവയിൽ ചിലത് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ
വൻ തോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന്റെ ഒഴിഞ്ഞ പെട്ടികൾ ക്വാറിയ്ക്കു ചുറ്റും ചിതറി കിടക്കുന്നതായി കാണപ്പെട്ടു.
മെയ് 2012ൽ ഉത്പാദിപ്പിച്ച 25 കിലോ എമൽഷൻ എക്സ്പ്ലോസീവ് പാക്കറ്റ്
ഏപ്രിൽ 2012ൽ സ്ഫോടനത്തിനുള്ള 1.8 മീറ്റർ നീളമുള്ള 1500 വയറുകളുടെ പാക്കറ്റ്
ഇലക്ട്രിക്ക് ഡിറ്റണേറ്റരുകളുടെ പാക്കറ്റ്
16.7 കിലോ ഭാരമുള്ള സ്ഫോടക വസ്തുക്കൾ
05.07.12ൽ ഫാക്ടറിയിൽ നിർമ്മിച്ച ഈ 1500 എണ്ണം ക്വാറിയിൽ
20.07.2012നു ജനം ക്വാറി പ്രവർത്തനം നിറുത്തി വയ്ക്കുന്നതിനു മുമ്പു തന്നെ
ഉപയോഗിച്ചു കഴിഞ്ഞിരുന്നു. ഫാക്ടറിയിൽ നിന്നു ക്വാറിയിലേയ്ക്ക് 5 ദിവസം
എടുത്തു എന്നു കരുതിയാൽ തന്നെ ദിവസം 100 സ്ഫോടനങ്ങൾ വച്ചു
നടത്തിയിരിയ്ക്കണം ക്വാറിയിൽ. ഇല്ലെങ്കിൽ സ്ഫോടക വസ്തുക്കൾ
മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിയ്ക്കണം. സാധാരണ നിലയിൽ ഒരു ക്വാറിയിലും 15 കിലോയിൽ അധികം സ്ഫോടക വസ്തുക്കൾ സൂക്ഷിയ്ക്കാൻ സർക്കാർ അനുമതി നൽകാറില്ല. പ്രത്യേകിച്ചും തീവ്രവാദി ആാക്രമണങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ.
സ്ഫോടക വസ്തുക്കൾ സൂക്ഷിയ്ക്കുന്ന കെട്ടിടത്തിന്റെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
ഇലക്ട്രിക്ക് കണക്ഷനുകൾ വെയിലും മഴയും ഏൽക്കുന്നിടങ്ങളിൽ യാതൊരു സുരക്ഷയും ഇല്ലാതെ കാണപ്പെട്ടു.
മേലൂർ കെ.എസ്.ഇ.ബി.യുടെ 5120 നമ്പർ കണക്ഷൻ
കുറ്റകരവും അപകടകരവുമായ വിധത്തിൽ യാതൊരു സുരക്ഷയും ഇല്ലാതെ വാഹനങ്ങൾ കടന്നു
പോകുന്ന റോഡരിലിൽ നൂറു മീറ്ററിലധികം ത്രീ ഫേസ് ഇലക്ട്രിക് ലൈൻ റോട്ടിനു
മുകളിലൂടെ വലിച്ചിട്ടിരിയ്ക്കുന്നത് ക്വാറി നടത്തിപ്പുകാരുടെ മാത്രമല്ല
കെ.എസ്.ഇ.ബി.യുടേയും അനാസ്ഥയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
അശ്രദ്ധമായി വൈദ്യുത കേബിളുകൾ വലിച്ചതിന്റെ മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
കേബിളിന്റെ മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
കേബിളിന്റെ മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
സുരക്ഷിത പെട്ടികളും അഗ്നിശമന സംവിധാനവും
ഈ പെട്ടികൾ സൂക്ഷിച്ചിരിയ്ക്കുന്ന ഇടങ്ങളിൽ ഒരു ഭിത്തി മറ പോലും ഇല്ല. 15 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ക്വാറിയിലെ സ്ഫോടനങ്ങളിൽ പാറക്കല്ലുകൾ തെറിച്ചു വന്നാൽ ഈ സുരക്ഷിത പെട്ടികൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം.
60 അടി ഉയരത്തിലേയ്ക്ക് ജലം പമ്പ് ചെയ്യാനുള്ള മോട്ടോർ വച്ചിരിയ്ക്കുന്ന ഇടത്തെ ഇലക്ടിക് കണക്ഷൻ ബോക്സ്
അനിയന്ത്രിതമായ സ്ഫോടനം നടത്തുന്നതിനാൽ ക്വാറിയിൽ നിന്നും അനേക മീറ്ററുകൾ അകലേയ്ക്കു പോലും പാറക്കല്ലുകൾ ചിതറി തെറിയ്ക്കുന്നുണ്ട്. അങ്ങനെ തെറിയ്ക്കുന്ന കല്ലുകൾ ഇപ്പോൾ സ്ഫോടനം നടക്കുന്ന ഇടത്തു നിന്നും അമ്പതിലധികം മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തേക്കു മരത്തിൽ വരുത്തിയിരിയ്ക്കുന്ന കേടുപാടുകൾ താഴെ കൊടുത്തിരിയ്ക്കുന്ന വീഡിയോയിലും ചിത്രത്തിലും നിന്നു വ്യക്തമാണ്. ക്വാറിയിൽ നിന്നും നൂറിലധികം മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റബർ വളപ്പുകളിൽ ജോലി ചെയ്യുന്ന ഇടങ്ങളിലേയ്ക്ക് പാറകൾ തെറിച്ചു വന്നപ്പോൾ ഒരു തൊഴിലാളി സ്ത്രീ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട കഥ അവരുടെ മകൻ വിവരിയ്ക്കുന്നുണ്ട്.
പാറകൾ ചിതറി തെറിച്ചു കേടു വന്ന തേക്കുമരം
ഇങ്ങനെ തെറിച്ചു വന്ന ഒരു പാറ നൂറിലധികം മീറ്റർ അകലെയുള്ള ഒരു വീടിന്റെ ഓടു തകർത്ത് വീണ കഥയും ജനം പങ്കു വയ്ക്കുന്നു. സ്ഫോടക വസ്തുക്കൽ സൂക്ഷിയ്ക്കുന്ന കെട്ടിടത്തിൽ നിന്നും 15 മീറ്റർ മാത്രം അകലെയുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരുകൾക്കും ഉള്ളിലെ പ്രതിഷ്ഠയ്ക്കും ഇളക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. അവിടങ്ങളിലുള്ള മിക്കവാറും വീടുകൾ വിണ്ടു കീറിയിരിയ്ക്കുന്നത്രേ. കുലുക്കവും ശബ്ദശല്യവും സഹിയ്ക്കാൻ വയ്യത്രേ.
സമീപ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ വിള്ളൽ
സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ
സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ
സമീപ പ്രദേശത്തെ മറ്റൊരു വിള്ളൽ
സമീപ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ വിള്ളൽ
സുന്ദരവും ഹരിതാഭവുമായ ഈ ഭൂമി ഇപ്പോൾ അതിന്റെ മേൽമണ്ണു പോയി വികൃതമായിരിയ്ക്കുന്നു. സ്ഫോടന ശൃംഘല അവിടത്തെ പാറക്കൂട്ടങ്ങളെ ദുർബ്ബലമാക്കിയിരിയ്ക്കുന്നു. ആളുകൾക്ക് തൊഴിൽ ചെയ്യാനാകുന്നില്ല. കുട്ടികൾ പോലും സ്ക്കൂളിൽ പോകുമ്പോളും തിരിച്ചു വരുമ്പോളും ക്വാറിയിൽ സ്ഫോടന സമയമായിരിയ്ക്കും. ജല നിരപ്പു താണു. ജലം മലിനമായി. കുടിവെള്ളം കിട്ടാക്കനിയായി. ആ പ്രദേശത്തെ ദശലക്ഷക്കണക്കിനു ലിറ്റർ ജലം വെറുതേ പമ്പ് ചെയ്ത് റോട്ടിലേയ്ക്കൊഴുക്കുകയാണ്. സ്ഫോറ്റക പദാർഥങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിയ്ക്കപ്പെടുന്നു. വീടുകൾക്കു മേലെ ഭീമൻ പാറകൾ എപ്പോളാണു ഉരുണ്ടു വീഴുന്നതെന്നു ആളുകൾ ഭയപ്പെടുന്നു. സുരക്ഷിതമായ ഒരിടാവുമില്ല. സ്ഫോടനങ്ങളിൽ വീടുകൾ കിടുങ്ങുകയും വിണ്ടു കീറുകയും ചെയ്യുന്നു. ഇങ്ങനെ എണ്ണമറ്റ പരാതികളാണു അവർ പറയുന്നത്. ക്വാറി നടത്തിപ്പുകാരോടു പരാതി പറയാൻ ചെന്നപ്പോൾ തങ്ങൾ പറയുന്ന വിലയ്ക്കു ഭൂമി വിറ്റിട്ടു പൊയ്ക്കൊള്ളാൻ മറുപടി പറഞ്ഞതായും ഒരാൾ പറഞ്ഞു.
ക്വാറിയുടെ മേൽഭാഗം
ക്വാറിയുടെ വിസ്താരം വർദ്ധിപ്പിക്കുവാൻ പിന്നെയും മണ്ണെടുക്കുന്നു
ക്വാറിയും മുമ്പുണ്ടായിരുന്ന കാർഷിക സൌന്ദര്യവും ഒരുമിച്ച്
ധാതു സാന്നിദ്ധ്യമുള്ള പാറകൾ
ഈ പാറകളിൽ ധാരാളം ക്വാർട്സും ഗ്രഫൈറ്റും അടങ്ങിയിട്ടുണ്ട്. ആഭരണക്കല്ലുകളുടെ സാന്നിദ്ധ്യവും കാണപ്പെടുന്നുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏതു നിമിഷവും താഴേയ്ക്കു പതിയ്ക്കാവുന്ന ഒരു പാറ
കുന്നിൻ ചരിവിലെ ഇത്തരം വൻ പാറക്കല്ലുകൾ സ്ഫോടനത്തിലൂടെ സ്വതന്ത്രമാകുന്ന ഊർജ്ജത്തിന്റെ പ്രവർത്തനഫലമായി ഉരുണ്ടു താഴേയ്ക്ക് വീണു വീടുകൾ തകരുമോയെന്നു അവയ്ക്കു താഴെയുള്ളവർ ഭയപ്പെടുന്നത് അവഗണിയ്ക്കാനാകുകയില്ല.
മറ്റൊരു പേടിസ്വപ്നം
ഈ വീട്ടുകാർക്ക് മനസമാധാനത്തോടെ ഉറങ്ങാനാകുമോ?
സ്ഫോടന സമയത്തും ടോറസുകളും ടിപ്പറുകളും നിരന്തരം പാറകളുമായി ഓട്ടമത്സരം നടത്തുമ്പോളും അന്തരീക്ഷത്തിൽ പറക്കുന്ന പൊടി പടലങ്ങൾ പലർക്കും അലർജിയ്ക്കും ആസ്ത്മയ്ക്കും ത്വക് രോഗങ്ങൾക്കും കാരണമാകുന്നതായി പലരും പറയുന്നു.
ക്വാറിയുടെ സമീപത്തായി മഹാശിലായുഗകാലത്തെ രണ്ടു മുനിയറകളും നന്നങ്ങാടിയും കുടക്കല്ലിന്റെ അവശിഷ്ടങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. ഒരു ജൈനമത ശിലാവിഗ്രഹവും ജൈനക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണുന്നുണ്ട്. ക്വാറിയുടെ പ്രവർത്തന ഫലമായി അവയിൽ ചിലതിനു ഇപ്പോൾ തന്നെ നാശം സംഭവിച്ചു കഴിഞ്ഞു.
മുനിയറയുടെ അവശിഷ്ടങ്ങൾ
ഈ മുനിയറയുടെ മേൽക്കല്ലും മറ്റും ജെ.സി.ബി. ഉപയോഗിച്ചു ക്വാറിക്കാർ കുഴിച്ചു മൂടിയതായി ചിലർ പറയുന്നു.
ഒടുവിൽ ജനം അധികാരികൾക്ക് പരാതി കൊടുക്കുകയും ക്വാറിയിലേയ്ക്ക് മാർച്ചു ചെയ്യുകയും ചെയ്തു.
സമീപവാസികൾ ക്വാറി പ്രവർത്തനം 20.07.2012നു തടയാനെത്തുന്നു
ജനത്തിന്റെ പരാതികൾ അവർ വായനക്കാരോടു നേരിട്ടു പറയട്ടെ.
ജനം ക്ഷുഭിതരാണ്. ക്വാറി താത്കാലികമായി നിറുത്തി വച്ചിരിയ്ക്കുകയാണ്. അധികാരികളുടെ തീരുമാനം വരും വരേയ്ക്കും.
നീതിയ്ക്കു വേണ്ടി കേഴുന്നവർ ഭാഗ്യവാന്മാർ
എന്തെന്നാൽ അവർക്കു നീതി ലഭിയ്ക്കും
ബാധിതരായവർ എണ്ണത്തിൽ കുറവായിരിയ്ക്കാം. പക്ഷേ അവർ സ്വന്തം നിലനില്പിന്റെ പ്രശ്നങ്ങളാണു അവതരിപ്പിയ്ക്കുന്നത്. അതിന്റെ പരിഹാരം സകലരുടേയും ഭാവിയിലേയ്ക്കു ഒരു ചൂണ്ടു പലകയായിരിയ്ക്കട്ടെ.
നിങ്ങളിൽ ഏറ്റവും ചെറിയവന്റെ ...........................................
No comments:
Post a Comment