ചാലക്കുടി പുഴയിൽ ഭീമൻ ശുദ്ധജല കൊഞ്ചുകൾ വീണ്ടും കണ്ടെത്തിയിരിയ്ക്കുന്നു. കാലടി പ്ലാന്റേഷനിലെ പതിനെട്ടാം നമ്പർ ബ്ലോക്കിൽ നിന്നാണു ഇവയെ കണ്ടെത്തിയത്. അവയുടെ ഭീമൻ സ്പർശനികളും മുൻ കാലുകളും അടക്കം അവയ്ക്ക് ഏതാണ്ട് ഒരു മീറ്ററോളം നീളം വരും.
ഒരു ഭീമൻ ശുദ്ധജല കൊഞ്ച്
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇനം മത്സ്യങ്ങൾ ഉള്ള നദികളിലൊന്നാണു പണ്ടു പൂർണ്ണാ നദിയും പുറൈയാറുമായിരുന്ന ചാലക്കുടിപ്പുഴ. ഇന്ത്യയിൽ വംശനാശം നേരിടുന്ന ഏറ്റവും കൂടുതൽ മത്സ്യ ഇനങ്ങൾ ഉള്ളതും ചാലക്കുടി പുഴയിൽ തന്നെ. എന്നാൽ ഈ പ്രാധാന്യം മനസ്സിലാക്കി നമ്മുടെ മത്സ്യ സമ്പത്തു സംരക്ഷിയ്ക്കാൻ ജനങ്ങളും സർക്കാരും തയ്യാറാകാത്തത് വളരെ ഖേദകരമെന്നേ പറയേണ്ടതുള്ളൂ. ചാലക്കുടി പുഴയ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ചാലക്കുടി പുഴയിൽ നിന്നും മീൻ പിടിയ്ക്കുന്നതിനു നടത്തി വരുന്ന ലേലം കുറഞ്ഞത് ഒരു പത്തു വർഷത്തേയ്ക്കെങ്കിലും നിറുത്തി വയ്ക്കാതെ ഇക്കാര്യത്തിൽ നമുക്ക് ഒരു പുരോഗതി കൈവരിയ്ക്കാനാകുമെന്നു കരുതുന്നില്ല.
കൊഞ്ചിന്റെ വലുപ്പം സങ്കല്പിച്ചു നോക്കൂ
ജനങ്ങളും അവരുടെ ഭാഗം നിറവേറ്റേണ്ടതുണ്ട്. പലയിടങ്ങളിലും ഒരു തൊഴിൽ എന്ന നിലയിലല്ല നേരം പോക്ക് എന്ന നിലയിലാണു മീൻ പിടുത്തം നടക്കുന്നത്. ഇതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം. നഞ്ചുകലക്കിയും തോട്ടയിട്ടും ഇൻവെർട്ടറും മറ്റു വൈദ്യുതി സംവിധാനങ്ങളും കണ്ണിയകലമില്ലാത്ത ചെറു വലകൾ ഉപയോഗിച്ചും മറ്റും മത്സ്യം പിടിയ്ക്കുന്നതും മത്സ്യ സമ്പത്തിനെ തുടച്ചു നീക്കും. വരാനുള്ള തലമുറകൾക്ക് വേണ്ടി കൂടിയും നാം നമ്മുടെ മത്സ്യ വൈവിധ്യത്തെ സംരക്ഷിയ്ക്കേണ്ടതുണ്ട്.
ശുദ്ധജലത്തിൽ വളരുന്ന ഭീമൻ കൊഞ്ചുകളും വംശനാശം സംഭവിയ്ക്കുന്ന ഒരു ജീവിയെന്നും നാം കരുതൽ വയ്ക്കണം.
കൊഞ്ചു വംശ നാശ ഭീഷണി നേരിടുന്ന ജീവിയല്ലേ അതിനെ പിടിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണോ ഈ വാര്‍ത്തയുടെ ഉദ്ദേശം ????? ഇതെങ്ങിനെ കിട്ടിയെന്നു ഇതില്‍ പ്രതിപാതിക്ക്യുന്നില്ലല്ലോ ഈ ഫോട്ടോയില്‍ കാണുന്ന വെക്തിയാണോ ഇതിനെ പിടിച്ചത് ???? കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട് ......ഇത് തോട്ടില്‍ നിന്നാണോ പിടിച്ചത് ??
ReplyDeleteഇതെങ്ങിനെ എവിടെ കിട്ടിയെന്നു പറഞ്ഞാൽ കോമാളിമാർ ചാടി പുറപ്പെട്ടു അടുത്ത കൊഞ്ചിനേയും പിടിച്ചാലോ എന്നു പേടിച്ചിട്ടാണു കൃത്യ സ്ഥലം പറയാത്തത്. ഫോട്ടോയിൽ കാണുന്ന വ്യക്തി കൊഞ്ചിനെ ഫോട്ടോയിൽ വ്യക്തമായി കാണുവാൻ വേണ്ടി എടുത്തു പിടിച്ചിട്ടുണ്ട്. ഈ വാർത്ത നൽകിയത് ഇത്തരം മത്സ്യ ബന്ധനത്തിനു ചാടി പുറപ്പെടുന്നവരെ സുഹൃത്തുക്കൾ നിരുത്സാഹപ്പെടുത്താനാണ്. ചാലക്കുടി പുഴയിലെ മത്സ്യ സമ്പത്തു സംരക്ഷിയ്ക്കേണ്ടത് മൊത്തം ഭാരത്തത്തിന്റെ തന്നെ ആവശ്യമാണ്.
ReplyDeletebig fish
ReplyDelete